K N BALAGOPAL – malayalees.ch https://malayalees.ch Malayalam Online News Portal Mon, 24 Jul 2023 10:26:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png K N BALAGOPAL – malayalees.ch https://malayalees.ch 32 32 ഓണക്കിറ്റ് എല്ലാവർക്കുമില്ല, ആർക്കൊക്കെയെന്ന് തീരുമാനമായില്ല; ധനമന്ത്രി https://malayalees.ch/k-n-balagopal-about-onam-kit/ Mon, 24 Jul 2023 10:26:19 +0000 https://malayalees.ch/?p=84916 സംസ്ഥാനത്ത് ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഓണക്കിറ്റ് നൽകുന്നതിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. ഇത്തവണയും ഓണക്കിറ്റ് നൽകും, ആർക്കൊക്കെയെന്ന് തീരുമാനമാനിച്ചിട്ടില്ല.ഓണക്കാലം നന്നായി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാർ. സപ്ലൈകോ പ്രതിസന്ധി തീർക്കാൻ പണം അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

അതേസമയം തിരുവോണം ബമ്പറിന്റെ ഈ വർഷത്തെ ടിക്കറ്റ് മന്ത്രി പ്രകാശനം ചെയ്തു. 25 കോടിയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി രണ്ടാം സമ്മാനഘടനയിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആകും ഇത്തവണ നല്‍കുക.

കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും. ജൂലൈ 26 മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും.

]]>
‘മൂലധനം ആവശ്യമാണ്’; ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാകും ബജറ്റിലെ നികുതി വര്‍ധനവെന്ന് ധനമന്ത്രി https://malayalees.ch/k-n-balagopal-on-budget-2023/ Sat, 28 Jan 2023 04:19:08 +0000 https://malayalees.ch/?p=75145 പൊതുജനത്തെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാകും വരാനിരിക്കുന്ന ബജറ്റിലെ നികുതി വര്‍ധനവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നിലവിലുള്ള ക്ഷേമപദ്ധതികള്‍ വരും വര്‍ഷത്തിലും തുടരുമെന്ന് ധനമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. മൂന്ന് വര്‍ഷമായി നികുതിയും സര്‍വീസ് ചാര്‍ജും വര്‍ധിപ്പിച്ചിട്ടില്ല. മുന്നോട്ടുപോകാന്‍ മൂലധനം അത്യാവശ്യമാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. (k n balagopal on budget 2023)

കിഫ്ബിയുടേയും പെന്‍ഷന്‍ കമ്പനിയുടേയും ബാധ്യത സര്‍ക്കാരിന്റെ പേരിലാക്കി സംസ്ഥാനത്തെ അഗാധഗര്‍ത്തത്തിലേക്ക് കൊണ്ടുചെന്ന് തള്ളാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി തനിക്ക് വ്യക്തിപരമായി ആശങ്കയുണ്ടാക്കുന്നുണ്ടെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. ഫെബ്രുവരി മൂന്നാം തിയതി ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.


പൊതുജനത്തെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാകും വരാനിരിക്കുന്ന ബജറ്റിലെ നികുതി വര്‍ധനവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നിലവിലുള്ള ക്ഷേമപദ്ധതികള്‍ വരും വര്‍ഷത്തിലും തുടരുമെന്ന് ധനമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. മൂന്ന് വര്‍ഷമായി നികുതിയും സര്‍വീസ് ചാര്‍ജും വര്‍ധിപ്പിച്ചിട്ടില്ല. മുന്നോട്ടുപോകാന്‍ മൂലധനം അത്യാവശ്യമാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. (k n balagopal on budget 2023)

കിഫ്ബിയുടേയും പെന്‍ഷന്‍ കമ്പനിയുടേയും ബാധ്യത സര്‍ക്കാരിന്റെ പേരിലാക്കി സംസ്ഥാനത്തെ അഗാധഗര്‍ത്തത്തിലേക്ക് കൊണ്ടുചെന്ന് തള്ളാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി തനിക്ക് വ്യക്തിപരമായി ആശങ്കയുണ്ടാക്കുന്നുണ്ടെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. ഫെബ്രുവരി മൂന്നാം തിയതി ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.

ജനജീവിതം മെച്ചപ്പെടുത്തിനുള്ള അടിസ്ഥാനസൗകര്യ വികസനമാണ് ബജറ്റിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. സാമൂഹ്യക്ഷേമ രംഗത്ത് ശ്രദ്ധവയ്ക്കും. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

]]>
ഭാഗ്യക്കുറിവകുപ്പിന്റെ ആദായവിഹിതം, ഇരുപത് കോടി ആരോഗ്യവകുപ്പിന് കൈമാറി https://malayalees.ch/20crores-to-health-department-kerala-state-lottery-department/ Wed, 27 Jul 2022 12:16:18 +0000 https://malayalees.ch/?p=65506 ഭാഗ്യക്കുറി വകുപ്പിന്റെ പ്രതിവാര ലോട്ടറികളായ കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയിൽനിന്നുള്ള ആദായവിഹിതം ആരോഗ്യവകുപ്പിന് കൈമാറി. ഭാഗ്യക്കുറി വകുപ്പിന്റെ ആദായവിഹിതമായ 20 കോടി രൂപയാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് കൈമാറിയത്. കാരുണ്യ പദ്ധതിക്കായാണ് തുക വിനിയോഗിക്കുക. 2019-20 വർഷത്തിൽ 229 കോടി രൂപയും 20-21-ൽ 158 കോടി രൂപയും ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പദ്ധതിക്കായി നൽകിയിരുന്നു.

21-22 ൽ ഇതേ വരെയായി 44 കോടി രൂപ പദ്ധതിക്ക് കൈമാറിയിരുന്നു. ധനമന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, ജോയിന്റ് ഡയറക്ടർ സുചിത്ര കൃഷ്ണൻ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ ഡോ.ബിജോയ് തുടങ്ങിയവർ സംബന്ധിച്ചു.

]]>
നിത്യയോപയാഗ സാധനങ്ങളുടെ ജി എസ് ടി; കേന്ദ്രം വ്യക്തത വരുത്തണമെന്ന് ധനമന്ത്രി https://malayalees.ch/kn-balagopal-about-gst-hike/ Wed, 27 Jul 2022 12:11:21 +0000 https://malayalees.ch/?p=65501 നിത്യയോപയാഗ സാധനങ്ങളുടെ ജി എസ് ടിയിൽ കേന്ദ്രം വ്യക്തത വരുത്തണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിലവിലെ നിയമം ആരും ദുരുപയോഗം ചെയ്യരുത്. കേരളത്തിന്റെ നിലപാട് കൗൺസിൽ വ്യക്തമാക്കി. വലിയ കടകളിലെ ബ്രാൻഡ് ഉത്പന്നങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. ചില്ലറയായി വിൽക്കുന്നതിന് നികുതി ഏർപ്പെടുത്താൻ പാടില്ലെന്നാണ് നിലപാട്. 5 ശതമാനം നികുതി ഈടാക്കില്ലെന്ന് സർക്കാർ പറഞ്ഞിട്ടില്ല.

75 ശതമാനം കച്ചവട സ്ഥാപനങ്ങളിലും 5 ശതമാനം നികുതി ബാധകമല്ല. കേന്ദ്ര സർക്കാർ കാര്യങ്ങൾ മനസിലാകും എന്നാണ് കരുതുന്നത്. മിൽമ ബ്രാൻഡ് ആണ്. അതുകൊണ്ടാണ് ജി എസ് ടി ഉൾപ്പെടുത്തിയത്. അക്കാര്യത്തിൽ പരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് വിലക്കയറ്റത്തിന് ഇടയാക്കുന്ന തരത്തിൽ നികുതി ഏർപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.സപ്ലൈകോ, ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ചില്ലറയായി വിൽകുന്ന സാധനങ്ങൾക്ക് അഞ്ച് ശതമാനം ജി എസ് ടി ഇല്ലെന്ന് മന്ത്രി പറഞ്ഞു.

സ്റ്റോറുകളിൽ ഇന്ന് നേരിട്ടെത്തി പരിശോധിച്ചെന്നും ജീവനക്കാർ ബില്ലുകൾ കാണിച്ചുവെന്നും മന്ത്രി പറഞ്ഞു. വിഷയം ജി എസ് ടി കൗൺസിലുമായി ഇനിയും ചർച്ച നടത്തും. ജി എസ് ടി നടപ്പാക്കില്ല എന്ന് പറയുന്നതിൽ പ്രായോഗിക പ്രശ്നങ്ങൾ ഇല്ല. കേന്ദ്രത്തിന്റെ വിജ്ഞാപനം അതേ പോലെ തന്നെയാണ് കേരളത്തിലും ഇറക്കിയത്. 40 ലക്ഷത്തിന് താഴെ വിറ്റുവരവുള്ള കടകൾ ജി എസ്‌ ടി ചുമത്തിയാൽ ജനത്തിന് പരാതിപ്പെടാമെന്ന് മന്ത്രി പറഞ്ഞു.

]]>
കിഫ്ബി, ക്ഷേമപെന്‍ഷന്‍ വായ്പകള്‍; സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ ധനവകുപ്പ് https://malayalees.ch/kerala-finance-department-against-central-government/ Sat, 23 Jul 2022 05:12:50 +0000 https://malayalees.ch/?p=65293 കിഫ്ബി, ക്ഷേമപെന്‍ഷന്‍ വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ പെടുത്തിയ കേന്ദ്ര തീരുമാനത്തിനെതിരെ ധനവകുപ്പ്. കേന്ദ്രനിലപാട് അന്യായവും യുക്തിക്ക് നിരക്കാത്തതുമാണ്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമാക്കുമെന്ന് ധനവകുപ്പിന്റെ ആക്ഷേപം.

തീരുമാനം തിരുത്തണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും.
കിഫ്ബിക്കും ക്ഷേമപെൻഷനുമായി എടുത്തത് 14,000 കോടിയുടെ വായ്പയാണ്. 9000 കോടി ഇതിനകം തിരിച്ചടച്ചതായി സർക്കാർ വ്യക്തമാക്കി. തിരിച്ചടവ് കണക്കാക്കാതെ മൊത്തം തുകയും ബാധ്യതയായിക്കണ്ടുള്ള തീരുമാനങ്ങളാണ് കേന്ദ്രത്തിന്റേതെന്ന് ധനവകുപ്പ് ആരോപിച്ചു.

കിഫ്ബിക്കും സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിനും നൽകിയ ഗ്യാരണ്ടി സർക്കാർ കടബാധ്യതയാക്കിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു. ഇതുവഴി കേരളത്തിന് ഉണ്ടായത് 14000 കോടിയുടെ കടബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യ ക്ഷേമ പെൻഷനും , ലൈഫ് മിഷനും , വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ വികസന പദ്ധതികളും പ്രതിസന്ധിയിലാണ്. കിഫ്ബി വായ്പകൾ പൊതുകടത്തിൽ തന്നെ ഉൾപ്പെടുത്തണമെന്ന സിഎജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. കിഫ്ബി കടം സർക്കാർ ബാധ്യത അല്ലെന്ന സംസ്ഥാനത്തിന്റെ വാദം 2020-21ലെ റിപ്പോർട്ടിലും സിഎജി തള്ളി. പുറത്തുനിന്നുള്ള കടമെടുക്കൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ പരാമർശം.

കിഫ്ബി വായ്പകൾ പൊതുകടത്തിന്റെ ഭാഗമല്ലെന്ന സംസ്ഥാനത്തിന്റെ ആവർത്തിച്ചുള്ള നിലപാണ് സിഎജി മുഖവിലയ്ക്കെടുക്കാതെ തള്ളുന്നത്. കിഫ്ബി കടവും, പെൻഷൻ നൽകാനായി എടുക്കുന്ന വായ്പകളും പൊതുകടത്തിന്റെ പരിധിയിൽ തന്നെ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.

]]>
കേന്ദ്രത്തിന്റെ തട്ടിപ്പ് ഡിസ്കൗണ്ട്; കേരളത്തിൽ നികുതി ഭീകരത; വി ഡി സതീശൻ https://malayalees.ch/vd-satheeshan-on-petrol-price-hike/ Thu, 04 Nov 2021 12:07:22 +0000 https://malayalees.ch/?p=52020 കേന്ദ്രവും സംസ്ഥാനവും ചേർന്ന് കേരളത്തിൽ നികുതി ഭീകരത നടപ്പാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്രം നൽകിയത് തട്ടിപ്പ് ഡിസ്‌കൗണ്ടാണ്. 50 രൂപയുടെ സാധനം 75 രൂപ വിലയിട്ട് 70 രൂപയ്ക്ക് വില്‍ക്കുന്നതുപോലെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേന്ദ്രം കുറച്ചതിന് അനുസരിച്ച് കേരളവും നികുതി കുറയ്ക്കണമെന്നും അല്ലെങ്കിൽ സമരവുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ പറഞ്ഞു. കെഎസ്ആർടിസിക്കും ഓട്ടോ, ടാക്സി, മല്‍സ്യത്തൊഴിലാളികള്‍ക്കും സബ്സിഡി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രം കുറച്ചതിന് അനുസരിച്ച് കേരളവും നികുതി കുറയ്ക്കണമെന്നും അല്ലെങ്കിൽ സമരവുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ പറഞ്ഞു. കെഎസ്ആർടിസിക്കും ഓട്ടോ, ടാക്സി, മല്‍സ്യത്തൊഴിലാളികള്‍ക്കും സബ്സിഡി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

]]>
33 രൂപ വരെ വർധിപ്പിച്ചാണ് 5 രൂപ കുറച്ചത്; കേന്ദ്രം എക്സൈസ് നികുതി കുറച്ചത് മുഖം രക്ഷിക്കാൻ: ധനമന്ത്രി https://malayalees.ch/fuel-price-hike-k-n-balagopal/ Thu, 04 Nov 2021 04:15:04 +0000 https://malayalees.ch/?p=51990 പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ പ്രതികരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വലിയ തോതിൽ പ്രതിഷേധം വന്നപ്പോൾ മുഖം രക്ഷിക്കാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ പെട്രോൾ ഡീസൽ വില കുറച്ചതെന്ന് അദ്ദേഹം പറഞ്ഞു. 33 രൂപ വരെ വർധിപ്പിച്ച സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടിയിൽ നിന്നാണ് ഇപ്പോൾ കേന്ദ്രം 5 രൂപ കുറച്ചിരിക്കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വർഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറുകൾ വർധിപ്പിച്ചിട്ടില്ല. മാത്രമല്ല ഇക്കാലയളവിൽ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു. നിലവിലുള്ള കേന്ദ്ര നികുതിക്കു പുറമെ പ്രത്യേക നികുതിയായും സെസ് ആയും കേന്ദ്രം വസൂലാക്കിക്കൊണ്ടിരുന്ന മുപ്പതിലധികം രൂപ ഓരോ ലിറ്റർ ഡീസൽ നിന്നും പെട്രോളിൽ നിന്നും അടിയന്തരമായി കുറവ് ചെയ്ത് ജനങ്ങളെ സഹായിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

]]>