k muralidharan – malayalees.ch https://malayalees.ch Malayalam Online News Portal Tue, 10 Oct 2023 08:11:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png k muralidharan – malayalees.ch https://malayalees.ch 32 32 ‘പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും’; വടകര സ്ഥാനാർത്ഥിത്വത്തിൽ കെ മുരളീധരൻ https://malayalees.ch/will-contest-if-party-asks-k-muralidharan-in-vadakara-candidature/ Tue, 10 Oct 2023 08:10:57 +0000 https://malayalees.ch/?p=89194 ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. തന്റെ അസൗകര്യം പറഞ്ഞിട്ടുണ്ട്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും തീരുമാനം പാർട്ടിയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി തീരുമാനം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. വടകര സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടി തീരുമാനം എടുക്കും. തൻ്റെ അസൗകര്യം നേരത്തെ പറഞ്ഞിട്ടുള്ളതാണ്. അത് മാറ്റി പറയേണ്ട ആവശ്യമില്ല. എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും കെ മുരളീധരൻ.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യമാണ് ഉള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവിടെ ബിആര്‍എസും ബിജെപിയും തമ്മില്‍ ധാരണയുണ്ട്. എങ്കിലും കോണ്‍ഗ്രേസ് 61-70 സീറ്റുകളില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ. തെലങ്കാന രൂപീകരണ വാര്‍ഷിക ദിനത്തില്‍ തന്നെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭുരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നും മുരളീധരന്‍ പറഞ്ഞു. അഞ്ചിടങ്ങളില്‍ രാജസ്ഥാനില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്. അത് ഭരണനേട്ടം കൊണ്ട് മറികടക്കും. സെമി ഫൈനലോടെ മോദിയുടെ ഇമേജ് പൂര്‍ണ്ണമായും തകരും. കഴിഞ്ഞ തവണ പുല്‍വാമ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിരുന്നതായും കെ മുരളീധരൻ.

]]>
നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്താനുള്ള നീക്കത്തിന് കൂട്ടുനിൽക്കില്ല; കെ മുരളീധരൻ https://malayalees.ch/will-not-cooperate-with-the-move-to-weaken-nehru-family-k-muralidharan/ Thu, 01 Sep 2022 04:36:38 +0000 https://malayalees.ch/?p=67401 നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്തുന്ന ഒരു നീക്കത്തിനും കോൺഗ്രസ് കൂട്ടുനിൽക്കില്ലെന്ന് കെ മുരളീധരൻ എം പി. നെഹ്റു കുടുംബമാണ് കോൺഗ്രസിന്റെ അവസാനവാക്ക്. കോൺഗ്രസിൽ ജനാധിപത്യം ഉണ്ടെന്നതിന് തെളിവാണ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചിലർ മുന്നോട്ടുവരുന്നത്. ജനാധിപത്യ മത്സരങ്ങൾ മുൻപും പാർട്ടിയിൽ ഉണ്ടായിട്ടുണ്ടെന്നും കെ മുരളീധരൻ 24 നോട് പറഞ്ഞു.

നെഹ്റു ഫാമിലി ഒരു മതേതര കുടുംബമാണ്. രാജ്യത്തിൻറെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ പാരമ്പര്യം പേറുന്ന കുടുംബമാണ് നെഹ്റു കുടുംബം. അങ്ങനെയുള്ള ഒരു കുടുംബത്തെ സാധാരണ കുടുംബമായി പരിഗണിക്കുന്നത് ശരിയല്ല. ഒരു കോൺഗ്രസുകാരനും അങ്ങനെ കരുതാൻ സാധിക്കില്ലെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.

നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്താൻ ഇന്ത്യയിലെ ഒരു കോൺഗ്രസ് പ്രവർത്തകനും അനുവദിക്കില്ല. കോൺഗ്രസ് തലപ്പത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും നെഹ്റു കുടുംബമാണ് പാർട്ടിയുടെ കരുത്ത്. ജനാധിപത്യ പാർട്ടികളിൽ മത്സരം മുൻപും ഉണ്ടായിട്ടുണ്ട്. പാർട്ടിയിലെ അന്തിമ വാക്ക് നെഹ്റു കുടുംബത്തിൻ്റെ ആണെന്നും കെ മുരളീധരൻ എം പി കൂട്ടിച്ചേർത്തു.

]]>
എല്‍ഡിഎഫ് വട്ടിയൂര്‍ക്കാവില്‍ വിജയിച്ചത് ആര്‍എസ്എസ് വോട്ടുകൊണ്ട്: കെ മുരളീധരന്‍ https://malayalees.ch/ldf-wins-vattiyoorkav-by-rss-vote-k-muraleedharan/ Fri, 19 Mar 2021 04:02:22 +0000 https://malayalees.ch/?p=41752 വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത് ആര്‍എസ്എസ് വോട്ടുകൊണ്ടെന്ന് കെ മുരളീധരന്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍ 3ാം സ്ഥാനത്ത് എത്തിയവര്‍ എങ്ങനെ ഉപതെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയെന്ന് ചോദ്യം. ഈ ഡീലാണ് ആര്‍ ബാലശങ്കര്‍ തുറന്നുപറഞ്ഞതെന്നും മുരളീധരന്‍.

നേമത്ത് നടക്കുന്നത് വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടമാണ്. അക്രമ രാഷ്ട്രീയത്തിന് എതിരെയാണ് വടകരയില്‍ പോയത്. അക്രമ രാഷ്ട്രീയത്തേക്കാള്‍ വലിയ ആപത്താണ് വര്‍ഗീയത. ബിജെപി അക്കൗണ്ട് മരിവിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു.

നേമത്തെ വോട്ട് കുറഞ്ഞത് കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ പ്രശ്‌നം കൊണ്ടല്ല. പ്രായം ചെന്ന മനുഷ്യനോട് തോന്നിയ സ്‌നേഹമാണ് ഒ രാജഗോപാലിന്റെ വിജയത്തിന് കാരണം. വി ശിവന്‍ കുട്ടിയെ വിജയിപ്പിക്കേണ്ടന്ന് കഴിഞ്ഞ തവണ ആളുകള്‍ തീരുമാനിച്ചു. താന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ ഒ രാജഗോപാല്‍ മത്സരിക്കുകയാണെന്നും മുരളീധരന്റെ പരിഹാസം.

]]>