K Muraleedharan – malayalees.ch https://malayalees.ch Malayalam Online News Portal Sat, 06 Jan 2024 05:13:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png K Muraleedharan – malayalees.ch https://malayalees.ch 32 32 ‘കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം കൂടിയാലോചന ഇല്ലാത്തത്’; കോണ്‍ഗ്രസില്‍ തരൂര്‍ തരംഗം ഇല്ലെന്നും കെ മുരളീധരന്‍ https://malayalees.ch/k-muraleedharan-special-interview-about-congress-and-2024-election/ Sat, 06 Jan 2024 05:13:11 +0000 https://malayalees.ch/?p=94165
കോണ്‍ഗ്രസില്‍ കൂടി ആലോചനകള്‍ നടക്കുന്നില്ലെന്ന് കെ മുരളീധരന്‍ എംപി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൂടി ആലോചനക്കു തയ്യാറാകണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നെങ്കില്‍ വടകരയില്‍ തന്നെ മത്സരിക്കും. തരൂര്‍ തരംഗം ഇല്ലെന്നും മുരളീധരന്‍ തുറന്നടിച്ചു. ട്വന്റിഫോറിന്റെ ആന്‍സര്‍ പ്ലീസ് പരിപാടിയില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ദീപക് ധര്‍മ്മടത്തിനു അനുവദിച്ച ആഭിമുഖത്തില്‍ മനസ്സ് തുറക്കുകയായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.

കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം കൂടി ആലോചന ഇല്ലാത്തതാണെന്ന് കെ മുരളീധരന്‍ പറയുന്നു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അത് പരിഹരിച്ചു തിരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നേരിടാന്‍ തയ്യറാകണം എന്നും കെ മുരളീധരന്‍ എംപി പറഞ്ഞു.

തരൂര്‍ തരംഗം കോണ്‍ഗ്രസില്‍ ഇല്ലെന്നും മുരളീധരന്‍ ട്വന്റിഫോറിനോട് പറയുന്നു. കോണ്‍ഗ്രസ് തലപ്പത്തു ഇരിക്കാന്‍ അദ്ദേഹം പറ്റില്ലെന്ന് പറഞ്ഞത് അതിനുള്ള മെയ് വഴക്കം ഇല്ലാത്തതു കൊണ്ടാണ് എന്നും മുരളീധരന്‍ തുറന്നടിച്ചു.പൊലീസ് ഇത്രയും മോശമായ സാഹചര്യം ഉണ്ടായിട്ടില്ലഎന്നും ഭരണ കക്ഷി എംഎല്‍എയ്ക്കുപോലും രക്ഷ ഇല്ലാത്ത അവസ്ഥയാണിപ്പോള്‍ എന്നും കെ. മുരളീധരന്‍ പറഞ്ഞു.

]]>
പിണറായിയുടെ ചായ കുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട’; കെ മുരളീധരൻ https://malayalees.ch/k-muraleedharan-criticized-leaders-who-participated-in-navakerala-sadas/ Tue, 28 Nov 2023 06:11:05 +0000 https://malayalees.ch/?p=91892 നവകേരള സദസിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. പിണറായിയുടെ ചായ കുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട. ഷൈൻ ചെയ്യാൻ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തിൽ ചിലയാളുകൾ പങ്കെടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഗുണ്ടകൾക്കൊപ്പമാണ് നടക്കുന്നത്. പിണറായി വിജയന് പൊലീസിൽ വിശ്വാസമില്ലെന്നും കോഴിക്കോട് ഡിസിപി മുഖ്യമന്ത്രിക്കായി ഗുണ്ടാ പണി ചെയ്യുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ ജീവൻ രക്ഷാപ്രവർത്തനം ഇതാണെങ്കിൽ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നേരത്തെ നവകേരള സദസിന്റെ കോഴിക്കോട് നടന്ന പ്രഭാതയോഗത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ പങ്കെടുത്തിരുന്നു. കുന്ദമംഗലം ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് നേതാവുമായ എൻ അബൂബക്കർ, ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി എന്നിവരാണ് ഓമശേരിയിലെ യോഗത്തിൽ പങ്കെടുത്തത്.

]]>
12 വയസ്സുകാരൻ ഫോൺ വിളിച്ചപ്പോൾ പേടിച്ചുപോയ ഇരട്ടച്ചങ്കനാണ് മുഖ്യമന്ത്രി; പട്ടി പരാമർശം ഗൗരവമാക്കേണ്ടതില്ലെന്ന് കെ മുരളീധരൻ https://malayalees.ch/k-muraleedharan-against-pinarayi-vijayan-4/ Fri, 03 Nov 2023 07:56:03 +0000 https://malayalees.ch/?p=90542 12 വയസ്സുകാരൻ ഫോൺ വിളിച്ചപ്പോൾ പേടിച്ചുപോയ ഇരട്ടച്ചങ്കനാണ് മുഖ്യമന്ത്രി എന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോളജ് തിരഞ്ഞെടുപ്പിൽ പോലും വിദ്യാർഥികൾ മാറ്റി ചിന്തിക്കുകയാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രസംഗം കേട്ടാൽ ജനങ്ങളുടെ വയറു നിറയുമോ എന്നും അദ്ദേഹം ചോദിച്ചു.

ലീഗിനെതിരെ നടത്തിയ പട്ടി പരാമർശത്തിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ മുരളീധരൻ പ്രതിരോധിച്ചു. കെ സുധാകരൻ ഒരു പഴഞ്ചൊല്ല് പറഞ്ഞതാണ്. അത് അത്ര ഗൗരവമാക്കേണ്ടതില്ല എന്ന് മുരളീധരൻ പറഞ്ഞു.

പലസ്തീൻ റാലിയിലേക്ക് സിപിഐഎം ലീഗിനെ ക്ഷണിച്ച വിഷയത്തിൽ ലീഗ് നാളെ മറുപടി നൽകും. കോൺഗ്രസ് ദേശീയതലത്തിൽ വ്യക്തമായ നിലപാട് പറഞ്ഞതാണ്. ഭീകരർ എന്നുപറഞ്ഞ കെകെ ശൈലജയെ എന്തുകൊണ്ട് എതിർക്കുന്നില്ല? തരൂരിന്റെ വാക്കുകൾ വളച്ചൊടിക്കാൻ ശ്രമിച്ചു. ശൈലജ ആദ്യം തിരുത്തട്ടെ. ഞങ്ങളെ തിരുത്താൻ വരണ്ട. കേരളത്തിലെ എൽഡിഎഫ് ബിജെപിയുടെ ബി ടീമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

]]>
‘കേന്ദ്ര സഹമന്ത്രിമാർ കേരളത്തിൽ വന്ന് ഇല്ലാത്ത പത്രാസ് കാണിക്കരുത്’; രണ്ടാം വന്ദേഭാരതിൽ എല്ലാ എംപിമാരും കൂട്ടായ പ്രവർത്തനം നടത്തിയെന്ന് കെ മുരളീധരൻ https://malayalees.ch/k-muraleedharan-vande-bharat-v-muraleedharan/ Mon, 25 Sep 2023 08:48:47 +0000 https://malayalees.ch/?p=88365
കേരളത്തിൽ രണ്ടാം വന്ദേഭാരത് വന്നത് സന്തോഷമുള്ള കാര്യമാണെന്ന് കെ മുരളീധരൻ എംപി. കാസർഗോഡും തിരുവനന്തപുരവും തമ്മിലുള്ള അകലം കുറഞ്ഞു. എംപിമാരുടെ സമ്മർദം ഫലം ചെയ്തു എന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. (k muraleedharan vande bharat)

ആദ്യ വന്ദേഭാരതിന്റെ വരുമാനം വർധിച്ചത് രണ്ടാം വന്ദേഭാരത് അനുവദിക്കാൻ കാരണമായി. പക്ഷേ, ബിജെപി തരം താണ രാഷ്ട്രീയം കളിക്കുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ അത് കണ്ടു. പരിപാടിക്ക് ക്ഷണിച്ച പ്രാദേശിക എംഎൽഎയെ സംസാരിക്കാൻ അനുവദിച്ചില്ല. നാടൻ ഭാഷയിൽ പറഞ്ഞാൽ തറക്കളിയാണ് നടന്നത്.

Read Also: വന്ദേഭാരതിന്റെ ക്രെഡിറ്റ് എംപിമാര്‍ക്കും മന്ത്രിമാര്‍ക്കുമല്ല; ഉത്തരം താങ്ങുന്ന പല്ലികളാകരുതെന്ന് വി മുരളീധരന്‍

ഉദ്ഘാടന യാത്ര മറ്റു ട്രെയിനുകളെ വൈകിപ്പിച്ചു. ബിജെപി ഓഫീസിൽ ഇരുന്ന് യാത്ര ചെയ്യുന്ന പ്രതീതി ആയിരുന്നു വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ. സത്യത്തിൽ കയറേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. വന്ദേഭാരതിനായി എല്ലാ എംപിമാരും കൂട്ടായ പ്രവർത്തനം നടത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ അവരുടേതായ ഇടപെടൽ നടത്തിയിട്ടുണ്ട്. പക്ഷെ, കൊടിയും പിടിച്ചു ബിജെപിക്കാർ ട്രെയിനിൽ കയറി ബിജെപി നേതാക്കൾക്ക് മുദ്രാവാക്യം വിളിച്ചത് ദൗർഭാഗ്യകരമാണ്. മേലാൽ ഇത് ആവർത്തിക്കരുത്. വി മുരളീധരൻ ആണ് ഇതിന് ഒക്കെ നേതൃത്വം നൽകിയത്. കേന്ദ്ര സഹമന്ത്രിമാർ കേരളത്തിൽ വന്നു ഇല്ലാത്ത പത്രാസ് കാണിക്കരുത്. സഹമന്ത്രിമാരുടെ ജോലി എന്താണെന്ന് കൃത്യമായി അറിയാം.

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം ആർക്കുമുണ്ട്. മത്സരിക്കുന്നവർക്ക് ജയിക്കുമോ തോക്കുമോ എന്ന ടെൻഷൻ ഉണ്ടാകും. അങ്ങനത്തെ ടെൻഷൻ പോലും വി മുരളീധരന് ഉണ്ടാകാൻ ഇടയില്ല. മത്സര രംഗത്ത് നിന്ന് മാറണമെന്ന ആഗ്രഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഹൈകമാന്റിന്റേതാണ്. താൻ മുതിർന്ന നേതാവ് അല്ല. വീട്ടിൽ ഇരുത്താമെന്ന് ആരും കരുതണ്ട. അങ്ങനെ വീട്ടിൽ ഇരിക്കാൻ വേണ്ടിയുള്ള സാഹചര്യം ആയിട്ടില്ല. ദൈവം സഹായിച്ചു മറ്റു പലരേക്കാൾ ആരോഗ്യം തനിക്ക് ഇപ്പോൾ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

]]>
പിണറായി വിജയൻ മോദിയുടെ പ്രതിപുരുഷൻ; പിണറായിക്ക് ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവമെന്ന് കെ.മുരളീധരൻ https://malayalees.ch/pinarayi-vijayan-modi-counterpart-k-muralidharan/ Sat, 27 Aug 2022 08:31:40 +0000 https://malayalees.ch/?p=67187 മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ.മുരളീധരൻ എംപി. പിണറായി വിജയൻ മോദിയുടെ പ്രതിപുരുഷൻ. പിണറായിക്ക് ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവമെന്നും കെ.മുരളീധരൻ പറ‍ഞ്ഞു.

രാത്രി ആർഎസ്എസ് ഓഫിസിൽ പോയി പകൽമാന്യൻ ആകുകയാണ് പിണറായി. ഗാന്ധി ചിത്രം തകർത്തത് മാർക്സിസ്റ്റ് തന്നെയാണ്. മുഖ്യമന്ത്രി നിയമസഭയിൽ പറയുന്നത് പൊലീസ് ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗാന്ധി ചിത്രം തകർത്തതിൽ കോൺഗ്രസുകാരെ പ്രതിയാക്കിയത് ബിജെപിയെ സഹായിക്കാൻ. രാജ്യത്താകമാനം ബിജെപി ഇത് പ്രചാരണ ആയുധമാക്കും. ഏത് വിദ്വാൻ ഡൽഹിയിൽ നിന്ന് സ്ഥലം വിട്ടാലും അടുത്ത തവണ കോൺഗ്രസ് രാജ്യം ഭരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

]]>
സിൽവർ ലൈൻ; സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്ന് ലോക്സഭയെ അറിയിക്കും; കോൺഗ്രസ് https://malayalees.ch/kmuraleedharan-will-present-krail-issue/ Mon, 21 Mar 2022 08:51:44 +0000 https://malayalees.ch/?p=58863 സിൽവർ ലൈൻ വിഷയം ലോക്‌സഭയിൽ ഉന്നയിക്കാനൊരുങ്ങി കോൺഗ്രസ് നേതാക്കൾ. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്ന് പ്രതിപക്ഷം ലോക്സഭയെ അറിയിക്കും.

പൊലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരന്‍ എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജനങ്ങൾക്കെതിരായ പൊലീസ് അതിക്രമം പാർലമെൻ്റ് ചർച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ റെയില്‍വേയുടെയും കേരള സര്‍ക്കാരിന്‍റെയും സംയുക്ത സംരഭം എന്ന നിലയ്ക്കാണ്  സില്‍വര്‍ലൈനെ പറയുന്നതെന്നും അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തില്‍ നിന്നും കേന്ദസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും നോട്ടീസില്‍ പറയുന്നു.

അതേസമയം ബിജെപിയെ പ്രതിരോധത്തിലാക്കി സിൽവർ ലൈൻ പദ്ധതിയെ പിന്തുണച്ച് മുൻ ഡി ജി പി ജേക്കബ് തോമസ് രംഗത്തെത്തി. സിൽവർ ലൈൻ കേരളത്തിന് ഗുണകരമാണ്. തൊഴിലവസരങ്ങളും വ്യവസായവും വർധിക്കും.ഏത് പദ്ധതികൾ വരുമ്പോഴും എതിർപ്പുകൾ സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. തെരെഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചതായും ജേക്കബ് തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.

സില്‍വര്‍ ലൈന്‍ കല്ല് പിഴുതെറിയല്‍ സമരം കൂടുതല്‍ ശക്തമാക്കാനുള്ള പ്രഖ്യാപനം ഇന്ന് കോണ്‍ഗ്രസ് നടത്തും. കോഴിക്കോട് കല്ലായിയില്‍ സമരത്തിനിടെ പരുക്കേറ്റ സ്ത്രീകളെ കണ്ട് സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ക്കിടയിലെ സര്‍ക്കാരിനെതിരായ എതിര്‍പ്പ് പരമാവധി മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. നേതാക്കളെ തന്നെ അണിനിരത്തിക്കൊണ്ട് സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.

കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് ഇന്ന് കലക്ട്രേറ്റുകളില്‍ പ്രതിഷേധ സര്‍വേക്കല്ല് സ്ഥാപിക്കും.യൂത്ത് കോണ്‍ഗ്രസ് സമരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കും.

]]>
സർവേ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന് കെ.മുരളീരൻ; കല്ല് പിഴുതെറിഞ്ഞ പാവങ്ങളെ ജയിലിലേക്ക് അയക്കില്ലെന്ന് വി.ഡി സതീശൻ https://malayalees.ch/vd-satheeshan-and-k-muraleesharan-against-k-rail/ Mon, 21 Mar 2022 08:47:22 +0000 https://malayalees.ch/?p=58860 സിൽവർ ലൈൻ സർവേ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന് കെ.മുരളീരൻ എംപി. കേരളത്തിൽ നടക്കുന്ന പൊലീസ് അതിക്രമം അംഗീകരിക്കാനികില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ സിൽവർലൈൻ ഉദ്യോഗസ്ഥരെ ജയിലിലാക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

കല്ല് പിഴുതെറിഞ്ഞതിന്റെ പേരിൽ പാവങ്ങളെ ജയിലിലേക്ക് അയക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. ജയിലിൽ പോകേണ്ടി വന്നാൽ യുഡിഎഫ് നേതാക്കൾ പോകുമെന്നും ഭീഷണിക്ക് മുമ്പിൽ വഴങ്ങില്ലെന്നും വിഡി സതീശൻ പറഞ്ഞു.

അതേസമയം, സിൽവർ ലൈൻ സർവേ കല്ലിടലിനെതിരെ ഇന്നും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ജനം. കോട്ടയം നട്ടാശ്ശേരിയിലും കോഴിക്കോട് കല്ലായിയിലും വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് മലപ്പുറം തിരുനാവായ സൗത്ത് പല്ലാറിൽ സിൽവർലൈൻ സർവേ നടപടികൾ നിർത്തിവച്ചിരിക്കുകയാണ്.

അതിനിടെ, പ്രതിഷേധങ്ങൾക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തുവന്നു. സർവേ കല്ലുകൾ പിഴുതെറിഞ്ഞാൽ പദ്ധതി തടയാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സമരം നടത്തി കോൺഗ്രസ് സമയം കളയരുതെന്ന് അദ്ദേഹം വ്യക്തമാക്കി. പലയിടത്തും സമരം ചെയ്യുന്നത് ഭൂമി നഷ്ടപ്പെടുന്നവരല്ലെന്നും മാടപ്പള്ളിയിലെ സമരം ആസൂത്രമാണെന്നും കോടിയേരി തുറന്നടിച്ചു.

]]>
കെ മുരളീധരന്‍ കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍ https://malayalees.ch/k-muraleedharan-udf-kpcc-campaign-committee-chairman/ Fri, 06 Aug 2021 08:28:46 +0000 https://malayalees.ch/?p=47761 കെ മുരളീധരനെ കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനമെടുത്തത്. രണ്ടാതവണയാണ് കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി മുരളീധരന്‍ നിയമിതനാകുന്നത്. കെപിസിസി പുനസംഘടനാ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലായതോടെ മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചകള്‍ ഇന്ന് പൂര്‍ത്തിയാക്കും.

അതേസമയം കെ സുധാകരന്‍ ഇന്ന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. ഡിസിസി അധ്യക്ഷന്മാരുടെ നിയമനം രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുമെന്നാണ് സൂചന.
കെപിസിസി, ഡിസിസി പുനസംഘടന വൈകുന്നതില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയാണുള്ളത്.
നോമിനികളെ കയറ്റാനുള്ള ശ്രമങ്ങളും ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദവും നടപടികള്‍ നിശ്ചിതത്വത്തിലാക്കുകയാണ്. ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുമുണ്ട്.

ഡിസിസി പ്രസിഡന്റുമാരെ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കണമെന്നാണ് കെപിസിസി നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും മൂന്നംഗ പട്ടിക തയാറാക്കിക്കൊണ്ടുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.
എന്നാല്‍ പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചതില്‍ കെ മുരളീധരന്‍ അതൃപ്തനാണെന്നാണ് സൂചന. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്താണ് മുരളീധരന്റെ പേര് നിര്‍ദേശിച്ചിരുന്നത്.

]]>
‘ബിജെപിക്കെതിരായ നീക്കങ്ങളും സംസ്ഥാനനേതൃത്വം ഏറ്റെടുക്കണം’; സുധാകരനെ ഓർമിപ്പിച്ച് കെ മുരളീധരൻ https://malayalees.ch/state-leadership-should-also-lead-actions-against-bjp-k-muraleedharan-remembers-sudhakaran/ Wed, 09 Jun 2021 08:54:21 +0000 https://malayalees.ch/?p=45319 കോഴിക്കോട്: സംസ്ഥാന സർക്കാറിന്റേതിന് ഒപ്പം കേന്ദ്രത്തിന്റെ നയങ്ങളെയും സംസ്ഥാന കോൺഗ്രസ് നേതൃത്വം തുറന്നു കാണിക്കണമെന്ന് മുതിർന്ന പാർട്ടി നേതാവ് കെ മുരളീധരൻ. പുതിയ നേതൃത്വത്തിന് അതിനാകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കെ സുധാകരന്റെ ശൈലി കൊണ്ട് കോൺഗ്രസിന് ഒരു കുഴപ്പവും വന്നിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. ‘ തീരുമാനം എന്തായാലും എന്ന് നേരത്തെ ഞാൻ പറഞ്ഞിട്ടുണ്ട്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പാർട്ടിയെ മുമ്പോട്ടു നയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വം സഹായിക്കും. ജംബോ കമ്മിറ്റികൾ പിരിച്ചുവിടുക, കഴിവുള്ളവരെ രംഗത്തേക്ക് കൊണ്ടുവരിക, ഗ്രൂപ്പിന്റെ അതിപ്രസരത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക തുടങ്ങി ഇന്നലെ അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് എനിക്ക് പൂർണമായി യോജിപ്പാണ്’ – അദ്ദേഹം പറഞ്ഞു.

‘രണ്ട് കാര്യങ്ങൾക്ക് പുതിയ നേതൃത്വം രൂപം നൽകണം. ഒന്ന്, ഗ്രൂപ്പുകൾ ഇല്ലാതായത് സ്വാഗതാർഹമാണ്. അതിന്റെ പേരിൽ ഇനി പുതിയ ഗ്രൂപ്പുണ്ടാകരുത്. രണ്ടാമത് കഴിഞ്ഞ അഞ്ചുവർഷം കോൺഗ്രസിനും യുഡിഎഫിനും സംഭവിച്ച പാളിച്ച സംസ്ഥാന കാര്യങ്ങളിൽ മാത്രം അഭിപ്രായങ്ങൾ പറയുകയും സമരം ചെയ്യുകയും ചെയ്തപ്പോൾ ബിജെപിയോട് ഒരു മൃദുസമീപനം കോൺഗ്രസ് അവലംബിക്കുന്നു എന്ന ദുഷ്‌പേര് പാർട്ടിക്കുണ്ടായി. അതു കൊണ്ടാണ് ന്യൂനപക്ഷങ്ങൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എതിരായ സമീപനം സ്വീകരിച്ചത്. സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താൻ സമയമായിട്ടേ ഉള്ളൂ.’- മുരളീധരൻ ചൂണ്ടിക്കാട്ടി.

‘കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ ഏറ്റവും രൂക്ഷമായി മുമ്പോട്ടു പോകുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡീസൽ-പെട്രോൾ വില വർധന. വാക്‌സിനേഷന്റെ കാര്യത്തിലും കേന്ദ്രം എടുത്ത തീരുമാനം തെറ്റാണെന്ന് കോടതി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ട് സംസ്ഥാന സർക്കാറിന് എതിരായുള്ള സമരം മാത്രം കേന്ദ്രനയങ്ങൾക്കെതിരായും ബിജെപിക്കെതിരായുമുള്ള നീക്കങ്ങളുടെ നേതൃത്വം കോൺഗ്രസ് ആണ് ഏറ്റെടുക്കേണ്ടത്. പുതിയ നേതൃത്വത്തിന് അതിന് കഴിയും എന്നാണ് എന്റെ വിശ്വാസം’ – അദ്ദേഹം പറഞ്ഞു. ഓരോരുത്തർക്ക് ഓരോ ശൈലിയുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. സുധാകരന് ഒരു ശൈലിയുണ്ട്. അതുകൊണ്ട് കോൺഗ്രസിന് ഒരു കുഴപ്പവുമുണ്ടായിട്ടില്ല. അണികൾ ഇപ്പോൾ ഒറ്റക്കെട്ടാണ്. അണികൾക്ക് വേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാറുകളെ തുറന്നു കാണിക്കുന്ന ഒരു നേതൃത്വമാണ്. ഹൈക്കമാൻഡ് ആരെ തീരുമാനിച്ചാലും അവരോടൊപ്പം ഞങ്ങളുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമെന്ന് കെ മുരളീധരൻ https://malayalees.ch/k-muraleedharan-controversy-about-congress-party/ Fri, 16 Apr 2021 12:25:22 +0000 https://malayalees.ch/?p=43012 കോൺഗ്രസിൽ നോമിനേഷൻ സംവിധാനം അവസാനിപ്പിച്ച് സംഘടന തെരഞ്ഞെടുപ്പ് നടത്തണമെന്ന് കെ മുരളീധരൻ. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആകണം ഇനി പാർട്ടിയെ നയിക്കേണ്ടത് എന്നും മുരളീധരൻ പറഞ്ഞു. പ്രവർത്തകർ തെരുവിൽ തല്ലുണ്ടാക്കുമെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പിനെ ഒഴിവാക്കരുത്. പുനഃസംഘടന വേണമെന്ന കെ സുധാകരന്റെ ആവശ്യത്തെയും മുരളീധരൻ പിന്തുണച്ചു.

പ്രവർത്തിക്കാത്ത നേതാക്കളും പ്രവർത്തകരും പാർട്ടിക്ക് ബാധ്യതയാണെന്നും തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പുനഃസംഘടന ചർച്ച ചെയ്യണമെന്നും മുരളീധരൻ വ്യക്തമാക്കി.

വട്ടിയൂർക്കാവ് സ്ഥാനാർഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിലും വാഴത്തോട്ടത്തിലും ഉപേക്ഷിച്ച സംഭവത്തിലും കെ മുരളീധരൻ പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ തന്റെ പോസ്റ്ററുകൾ കരമന ആറ്റിൽ ഒഴുക്കിയിട്ടുണ്ടെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

നേമത്ത് താൻ വിജയിക്കുമെന്ന് മുരളീധരൻ ആവർത്തിച്ചു. കൊവിഡ് പ്രോട്ടോകോൾ പരസ്യമായി ലംഘിച്ച മുഖ്യമന്ത്രിക്ക് ജനങ്ങൾക്ക് നിർദേശം നൽകാൻ അവകാശമില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

]]>