k muraleedaran – malayalees.ch https://malayalees.ch Malayalam Online News Portal Fri, 21 May 2021 12:13:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png k muraleedaran – malayalees.ch https://malayalees.ch 32 32 കോൺഗ്രസിൽ തലമുറ മാറ്റം വേണം, ഞാൻ മാറിത്തരാൻ തയ്യാർ: കെ.മുരളീധരൻ https://malayalees.ch/leader-of-the-opposition-will-be-in-the-assembly-on-the-24th-no-one-should-worry-says-k-muraleedharan/ Fri, 21 May 2021 12:13:31 +0000 https://malayalees.ch/?p=44480 ഇന്നോ നാളയോ പ്രതിപക്ഷ നേതാവിനെ തിരുമാനിക്കുമെന്ന് കെ മുരളീധരന്‍. ഹൈക്കമാന്‍റാണ് അന്തിമ തീരുമാനം എടുക്കുകയെന്നും മുരളീധരന്‍. നിലവിലെ ചർച്ച പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് മാത്രമാണെന്നും കെപിസിസി പ്രസിഡന്‍റ്, യുഡിഎഫ് കൺവീനർ എന്നീ സ്ഥാനങ്ങളില്‍ മാറ്റം ഇപ്പോഴില്ലെന്ന സൂചനയും അദ്ദേഹം നല്‍കി. കോൺഗ്രസ് പരാജയത്തെ പരാജയമായി തന്നെ കാണുന്നു. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂട്ടായ പ്രവർത്തനം വേണം.വികാരമല്ല വിവേകമാണ് വേണ്ടത്. 24 ന് പ്രതിക്ഷ നേതാവ് സഭയിൽ ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

സർക്കാർ ഉണ്ടാക്കാൻ ഇത്രയും വൈകിയത് എന്തുകൊണ്ടെന്നും കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തുന്നവര്‍ ചിന്തിക്കണം. കോവിഡ് കാരണമാണ് പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. കോൺഗ്രസ് മുക്തമാക്കാൻ മോദി വിചാരിച്ചാൽ നടക്കില്ല. പിന്നെല്ലേ പിണറായിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിന്‍റെ ഭാഗത്ത് തെറ്റ് കണ്ടാൽ പ്രതികരിക്കുമെന്നും പുതിയ മന്ത്രിസഭയില്‍ ആരേയും മോശക്കാരായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് ആരെന്ന് എം.എൽഎമാർ അഭിപ്രായം പറയുമെന്നും സംഘടന തലത്തിൽ മൊത്തം അഴിച്ചു പണി വേണമെന്നും കെ.മുരളീധരൻ പറഞ്ഞു. തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാന്‍ഡ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാൻ ഇവിടെ കഴിഞ്ഞില്ല. സ്ഥാനമാനങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെക്കുന്നത് ശരിയല്ല. തനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്ത്വത്തോട് അറിയിച്ചിട്ടുണ്ട്. കോൺഗ്രസിൽ തലമുറ മാറ്റം വേണം. താൻ മാറിത്തരാൻ തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു.

]]>
നേമം ഗുജറാത്തല്ല, ഗാന്ധിജിയുടെ ഇന്ത്യയാണെന്ന് ഞങ്ങള്‍ തെളിയിക്കും: കുമ്മനത്തിന് മറുപടിയുമായി മുരളീധരന്‍ https://malayalees.ch/k-muraleedharan-about-nemom/ Sat, 03 Apr 2021 04:13:03 +0000 https://malayalees.ch/?p=42389 നേമത്ത് പോരാട്ടം ഇടത് മുന്നണിയും എൻ.ഡി.എയും തമ്മിലാണെന്ന ഇടത് പ്രചാരണത്തെ വിമർശിച്ച് മുരളീധരൻ. ബി.ജെ.പിക്ക് സ്വാധീനമുണ്ടാക്കി കൊടുക്കാനാണ് എല്‍ഡിഎഫ് ഇത്തരത്തിൽ പ്രചാരണം നടത്തുന്നത്. വർഗ്ഗീയശക്തിയെ ഉയർത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നും ബിജെപിയെ തോല്‍പ്പിക്കുകയാണ് യു.ഡി.എഫിന്‍റെ ലക്ഷ്യമെന്നും കെ. മുരളീധരന്‍ മീഡിയവണ്ണിനോട് പറഞ്ഞു.

ബൂത്ത് തലം വരെ കോണ്‍ഗ്രസ്സിന്‍റെ പ്രവര്‍ത്തനം ശക്തമാണ്. അതുകൊണ്ട് വിജയം ഉറപ്പാണ്. മത്സരം ഒന്നാംസ്ഥാനത്തിനാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ നേടിയ 47000ത്തിന്‍റെ വോട്ട് 60000 ആക്കുകയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ലക്ഷ്യം വെക്കുന്നത്. വികസനകാര്യത്തില്‍ നേമം ഗുജറാത്തിനൊപ്പമാണെന്ന് കുമ്മനത്തിന്‍റെ പ്രസ്താവനയോട് ഇത് ഗാന്ധിജിയുടെ ഇന്ത്യയാണെന്ന് ഞങ്ങള്‍ തെളിയിക്കുമെന്നായിരുന്നു മുരളീധരന്‍റെ പ്രതികരണം.

വികസന കാര്യത്തില്‍ ബിജെപിയുടെ മാതൃക സംസ്ഥാനം എന്ന നിലയിലാണ് നേമത്തെ ഗുജറാത്തിനോട് ഉപമിക്കുന്നത് എന്നായിരുന്നു കുമ്മനം പറഞ്ഞത്. മുരളീധരന്‍റെ വരവോടെ ബിജെപിയുടെ വോട്ട് ചോർച്ചയുണ്ടാകുമെന്ന ആരോപണം തെറ്റാണെന്നും കോണ്‍ഗ്രസ്സിന്‍റെ വോട്ട് ചോരാതെ അവര്‍ നോക്കിയാല്‍ മതിയെന്നും കുമ്മനം പറഞ്ഞിരുന്നു.

]]>
പ്രാദേശിക നീക്കുപോക്കുണ്ടായെന്ന് ചെന്നിത്തല, നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് മുല്ലപ്പള്ളി https://malayalees.ch/conflict-in-congress-over-welfare-party-affiliation/ Tue, 15 Dec 2020 08:28:55 +0000 https://malayalees.ch/?p=36979 തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായിട്ടും വെൽഫെയർ പാർട്ടി നീക്കുപോക്കിനെ ചൊല്ലി കോൺഗ്രസിൽ കലഹം. വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്ക് യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ. മുരളീധരനും പറഞ്ഞു. എന്നാൽ ഇരുവരേയും തള്ളിയായിരുന്നു കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കിന് കോണ്‍ഗ്രസ് നിർദേശം നൽകിയിട്ടില്ല. പ്രാദേശിക നീക്ക് പോക്കുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

വെൽഫെയർ പാർട്ടി – ആര്‍.എം.പി നീക്കുപോക്ക് യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും പിണറായി സർക്കാറിന്‍റെ പ്രവർത്തനങ്ങളെ ജനം വിലയിരുത്തുമെന്നും കൂട്ടിച്ചേര്‍ത്തു. എൽ.ഡി.എഫ് എക്കാലത്തും വർഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ജമാഅത്തെ ഇസ്‍ലാമി മതരാഷ്ട്രവാദ നിലപാട് മാറ്റിയെന്നായിരുന്നു കെ. മുരളീധരൻ എംപി പറഞ്ഞത്. മതേതര നിലപാടുകളാണ് ഇപ്പോൾ ജമാഅത്തെ ഇസ്‍ലാമി സ്വീകരിക്കുന്നത്.. വെൽഫെയർ ബന്ധം യു.ഡി.എഫിന് നേട്ടം ഉണ്ടാക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

എന്നാല്‍ യു.ഡി.എഫ് വെൽഫെയർ പാർട്ടിയുമായി നീക്കുപോക്ക് ഉണ്ടാക്കിയിട്ടില്ല. നീക്കുപോക്കിന് കോണ്‍ഗ്രസ് നിർദേശം നൽകിയിട്ടില്ല. കെ.പി.സി.സി അധ്യക്ഷനെന്ന നിലയിൽ അവസാനവാക്ക് തന്‍റേതാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിൽ യു.ഡി.എ.ഫിന് ശുഭാപ്തി വിശ്വാസം ഉണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

]]>