K MURALEEDAHRAN – malayalees.ch https://malayalees.ch Malayalam Online News Portal Thu, 14 Sep 2023 08:41:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png K MURALEEDAHRAN – malayalees.ch https://malayalees.ch 32 32 ‘നന്ദകുമാർ വിവാദ ദല്ലാൾ, വിവാഹ ദല്ലാളല്ല’; കെ മുരളീധരൻ https://malayalees.ch/k-muralidharan-on-nandakumar/ Thu, 14 Sep 2023 08:41:21 +0000 https://malayalees.ch/?p=87739 സോളാർ കേസിലെ സിബിഐ അന്വേഷണ റിപ്പോർട്ടിലെ പ്രതികൾ മുഖ്യമന്ത്രിയും ഗണേഷ് കുമാറും ദല്ലാൾ നന്ദകുമാറും അടക്കമുള്ളവരാണെന്ന് കെ.മുരളീധരൻ എംപി. റിപ്പോർട്ട് പൂർത്തിയായി കഴിഞ്ഞു. ഇനി വേണ്ടത് അന്വേഷണമല്ല നടപടിയാണെന്നും, പ്രതി മുഖ്യമന്ത്രിയായതിനാൽ ഈ സർക്കാർ നടപടിയെടുക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

പ്രതി മുഖ്യമന്ത്രിയായതിനാൽ ഈ സർക്കാർ നടപടിയെടുക്കില്ലെന്ന് ഉറപ്പാണ്. അതിനാലാണ് നിയമവശം പരിശോധിച്ച് നടപടിയെടുക്കുമെന്ന് യു.ഡി.എഫ് പറഞ്ഞത്. അന്വേഷണ റിപ്പോർട്ടിന് മുകളിൽ മറ്റൊരു അന്വേഷണം ആവശ്യമില്ല. സോളാർ വിവാദം കത്തുന്നതിൽ യു.ഡി.എഫിന് ഒരു തിരിച്ചടിയുമില്ലെന്നും വിവാദ ദല്ലാൾ പറയുന്നത് ഒന്നും മുഖവിലക്ക് എടുക്കുന്നില്ലെന്നും കെ മുരളീധരൻ.

നന്ദകുമാർ വിവാദ ദല്ലാൾ വിവാഹ ദല്ലാളല്ല. വിവാദങ്ങൾ ഉണ്ടാക്കലാണ് അയാളുടെ ജോലി. വിവാദത്തിൻ്റെ പകുതി UDF കോർട്ടിലേക്ക് അടിക്കാനാണ് നന്ദകുമാറിനെ ഇറക്കിയത്. അത് കോൺഗ്രസിൻ്റെ ചെലവിൽ വേണ്ട. നിലവിലെ മുഖ്യമന്ത്രിയെ താഴെ ഇറക്കുന്ന സംസ്കാരം തങ്ങൾക്കില്ല, അത് കൈയ്യിൽ വച്ചാൽ മതി. വിവാദ ദല്ലാളിനെ ഉപയോഗിച്ച് കോൺഗ്രസിനിടയിൽ സ്പർദ്ദ ഉണ്ടാക്കാൻ വരണ്ടെന്നും ആ വെള്ളം വാങ്ങി വെച്ചാൽ മതിയെന്നും മുരളീധരൻ കൂട്ടിച്ചേത്തു.

]]>
ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തം; സത്യസന്ധമായി നിറവേറ്റും: കെ മുരളീധരന്‍ https://malayalees.ch/arita-babu-youngest-candidate-in-congress-assembly-election/ Mon, 15 Mar 2021 04:25:25 +0000 https://malayalees.ch/?p=41525 പാര്‍ട്ടി എല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമെന്ന് നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ എംപി. ദൗത്യം സത്യസന്ധമായി നിറവേറ്റും. ശക്തമായ മത്സരം കാഴ്ച വച്ച് മണ്ഡലം തിരിച്ചുപിടിക്കണമെന്നത് പാര്‍ട്ടി തീരുമാനമാണ്. കുറച്ചൊക്കെ ഗ്രൂപ്പിന് അതീതമായ സ്ഥാനാര്‍ത്ഥി പട്ടികയാണ് പ്രഖ്യാപിച്ചതെന്നും മുരളീധരന്‍.

ഗ്രൂപ്പ് യാഥാര്‍ത്ഥ്യമാണെന്നും നേതാക്കളുടെ പ്രതിഷേധം രണ്ട് ദിവസം കൊണ്ട് തീരുമെന്നാണ് പ്രതീക്ഷയെന്നും കെ മുരളീധരന്‍ പറഞ്ഞു. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചത്. ചൊവ്വാഴ്ച മുതല്‍ മണ്ഡലത്തില്‍ സജീവമാകുമെന്നും കെ മുരളീധരന്‍.

പാര്‍ട്ടി തീരുമാനം നേമം തിരിച്ചുപിടിക്കണമെന്നാണ്. വര്‍ഗീയ കക്ഷികളെ തുടച്ചുനീക്കുകയെന്നതാണ് ലക്ഷ്യം. കഴിഞ്ഞ പ്രാവശ്യം നേമത്ത് മത്സരിച്ചത് ദുര്‍ബലമായ ഘടകകക്ഷിയായതുകൊണ്ടാണ് തോറ്റതെന്നും മുരളീധരന്‍ പറഞ്ഞു.

]]>