K M Shaji – malayalees.ch https://malayalees.ch Malayalam Online News Portal Wed, 11 Oct 2023 05:23:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png K M Shaji – malayalees.ch https://malayalees.ch 32 32 തിരിച്ചു കിട്ടിയ പണത്തേക്കാൾ അപവാദ പ്രചരണങ്ങൾക്കുള്ള മറുപടിയായാണ് വിധി; കെ.എം.ഷാജി https://malayalees.ch/km-shaji-fb-post-on-high-court-order/ Wed, 11 Oct 2023 05:23:29 +0000 https://malayalees.ch/?p=89237 വിജിലൻസ് പിടിച്ചെടുത്ത പണം വിട്ടു നൽകാനുള്ള ഹൈക്കോടതി ഉത്തരവ് തനിക്കെതിരായ അപവാദ പ്രചരണങ്ങൾക്കുള്ള മറുപടിയെന്ന് കെ.എം.ഷാജി. ഹൈക്കോടതിയിൽ നിന്നും ലഭിച്ച വിധി ഏറെ സന്തോഷം തരുന്നുണ്ട്.(km shaji fb post on high court order)

കെട്ടിച്ചമച്ച ഒരു കേസ് കൂടിപൊളിഞ്ഞിരിക്കുന്നു. വ്യക്തിപരമായ സന്തോഷത്തിനപ്പുറം, ഈ കേസിന്റെ പേരിൽ പ്രയാസപ്പെടേണ്ടി വന്ന പ്രിയപ്പെട്ട പ്രവർത്തകരുടെ ആഹ്ളാദ നിമിഷം കൂടിയാണിത്. തിരിച്ചു കിട്ടിയ പണത്തേക്കാൾ അപവാദ പ്രചരണങ്ങൾക്കുള്ള മറുപടിയായാണ് ഈ വിധിയെ കാണുന്നതെന്നും ഷാജി ഫേസ്ബുക്കിൽ കുറിച്ചു.

രാഷ്ട്രീയ വിയോജിപ്പുകൾ പറയുന്നവരെ കള്ള കേസിൽ കുരുക്കി അകത്താക്കാമെന്ന വ്യാമോഹങ്ങൾക്കെതിരായി നീതിയുടെ വിജയമാണിത്. പ്രതിസന്ധികളെ നേരിട്ട സന്ദർഭങ്ങളിൽ കൂടെ നിന്ന നേതാക്കൾക്കും സഹപ്രവർത്തകർക്കും നന്ദിയെന്നും കെ എം ഷാജി കുറിച്ചു.

കെ എം ഷാജി ഫേസ്ബുക്കിൽ കുറിച്ചത്

ബഹുമാനപ്പെട്ട
ഹൈക്കോടതിയിൽ നിന്നും ലഭിച്ച വിധി ഏറെ സന്തോഷം തരുന്നുണ്ട്.
കെട്ടിച്ചമച്ച ഒരു കേസ് കൂടിപൊളിഞ്ഞിരിക്കുന്നു.
വ്യക്തിപരമായ സന്തോഷത്തിനപ്പുറം,
ഈ കേസിന്റെ പേരിൽ പ്രയാസപ്പെടേണ്ടി വന്ന പ്രിയപ്പെട്ട പ്രവർത്തകരുടെ ആഹ്ലാദ നിമിഷം കൂടിയാണിത്.
തിരിച്ചു കിട്ടിയ പണത്തേക്കാൾ അപവാദ പ്രചരണങ്ങൾക്കുള്ള മറുപടിയായാണ് ഈ വിധിയെ കാണുന്നത്.
രാഷ്ട്രീയ വിയോജിപ്പുകൾ പറയുന്നവരെ കള്ള കേസിൽ കുരുക്കി അകത്താക്കാമെന്ന വ്യാമോഹങ്ങൾക്കെതിരായി നീതിയുടെ വിജയമാണിത്.
പ്രതിസന്ധികളെ നേരിട്ട സന്ദർഭങ്ങളിൽ കൂടെ നിന്ന നേതാക്കൾക്കും സഹപ്രവർത്തകർക്കും നന്ദി.
ഈ നിയമപോരാട്ടത്തിൽ ഏറെസഹായിച്ചവരിൽ ചില പേരുകൾ ഈ സന്ദർഭത്തിൽ പറയാതിരിക്കാനാവില്ല.
അഡ്വ.ഹാരിസ് ബീരാൻ, അഡ്വ.കെ.പി.മുനാസ്.
സഹോദര തുല്യരാണവർ.
ബഹു .ഹൈക്കോടതിയിൽ ഈ കേസിൽ ഹാജരായത് പ്രിയ സുഹൃത്തായ അഭിഭാഷകൻ ബാബു എസ് നായരാണ്.
നീതി ലഭ്യമാവാൻ
നിയമത്തിൻ്റെ സാധ്യതകൾ കണ്ടെത്താനും കൃത്യവും വ്യക്തവുമായി അവതരിപ്പിക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്.
ആ പരിശ്രമങ്ങൾ വിലമതിക്കാനാവത്തതാണ്.
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.
ഈ വിഷയത്തിൽ നിങ്ങൾ പറയുന്ന / എഴുതുന്ന വാക്കുകൾ
എനിക്ക് വേണ്ടിയാണെങ്കിലും അവയിൽ സ്വേഛാധിപതികൾക്കെതിരായ രാഷ്ട്രീയ നിലപാട് കൂടിയുണ്ട്.

]]>
റെയ്ഡിൽ പിടിച്ചെടുത്ത 47,35,000 രൂപ തിരികെ വേണമെന്ന് കെ.എം ഷാജി; ഹൈക്കോടതി വിധി ഇന്ന് https://malayalees.ch/km-shajis-plea-in-high-court/ Tue, 10 Oct 2023 04:31:37 +0000 https://malayalees.ch/?p=89154 കഴിഞ്ഞ വർഷം കണ്ണൂർ അഴീക്കോട്ടെ വീട്ടിലെ റെയ്ഡിനിടയിൽ വിജിലൻസ് പിടിച്ചെടുത്ത 47,35,000 രൂപ വിട്ട് കിട്ടാൻ നടപടി ആവശ്യപ്പെട്ട് കെ.എം ഷാജി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് വിധി പ്രസ്താവിക്കുക.(km shajis plea in high court)

തെര‌ഞ്ഞെടുപ്പ് രസീതിൽ പിരിക്കാവുന്ന തുകയിൽ കൂടുതൽ പണം പല രസീതിലും കണ്ടെത്തിയതടക്കം സംശയാസ്പദമാണെന്ന് വിലയിരുത്തിയായിരുന്നു നടപടി. എന്നാൽ തെര‍ഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നാണ് ഷാജിയുടെ വാദം. പണം വിട്ട് നൽകണമെന്ന കെ.എം ഷാജിയുടെ ആവശ്യം നേരത്തെ കോഴിക്കോട് വിജിലൻസ് കോടതി തള്ളിയിരുന്നു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

കോഴിക്കോട് ഒന്നര കോടിരൂപയുടെ വീട് നിർമ്മിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണെന്ന സിപിഐഎം പ്രവർത്തകൻ ഹരീഷിന്‍റെ പരാതിയിലാണ് കെ.എം. ഷാജിയ്ക്കെതിരെ കേസ് എടുത്തത്. കേസിലെ തുടർനടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

]]>
‘സമൂഹത്തിന്റെയും സമുദായത്തിന്റെയും ശബ്ദമാണ് ചന്ദ്രിക”; ആശങ്കപ്പെടുന്നുവെങ്കിൽ അവിടെയാണ് ലീഗിന്റെ ഇടമെന്ന് കെഎം ഷാജി https://malayalees.ch/km-shaji-explanation-on-criticism-against-chandrika-weekly/ Fri, 10 Jun 2022 12:19:29 +0000 https://malayalees.ch/?p=63200 ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം അവസനാപ്പിക്കുന്നതിൽ പ്രതികരണവുമായി ലീഗ് നേതാവ് കെഎം ഷാജി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വാക്കുകൾ ഉദ്ദരിച്ചാണ് കെഎം ഷാജിയുടെ പ്രതികരണം. ചന്ദ്രികക്ക് ഒരു പ്രയാസം എന്ന് കേട്ടപ്പോൾ നമുക്ക് ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും പല തരത്തിൽ പ്രതികരിക്കാൻ വരുന്നുണ്ട്. ഇതൊരു സമൂഹത്തിന്റേയും സമുദായത്തിന്റേയും ശബ്ദമായിരുന്നു. അവർക്ക് വേണമെങ്കിലും വേണ്ടെങ്കിലും അവർക്ക് വേണ്ടി സംസാരിക്കാനാണ് മഹാരധന്മാരായ നേതാക്കൾ ഇതുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രികയ്ക്കായി സംസാരിക്കുന്നവർ വരിക്കാരാവണമെന്നും ലീഗിന്റെ മെമ്പർഷിപ്പ് എടുക്കണമെന്നും പറയരുത്. അവർ ആശങ്ക പ്രകടിപ്പിക്കുന്നുവെങ്കിൽ അവിടെയാണ് ലീഗിന്റെ ഇടമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ശത്രുവാണെന്ന് പുറം കാഴ്ച ആടുമ്പോഴും അവരിലും ലീഗൊരു ഇടം ഉണ്ടാക്കിയിട്ടുണ്ടെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. അതുകൊണ്ട് അവരും പറയട്ടെ. അതിനവർക്ക് അവകാശമുണ്ട്. നേതാക്കൾ പണിഞ്ഞതും പഠിപ്പിച്ചതും അത് തന്നെയാണെന്നും കെഎം ഷാജി കൂട്ടിച്ചേർത്തു.

കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ചന്ദ്രികയുമായി ബന്ധപ്പെട്ട പല വാർത്തകളും പുറത്ത്‌ ചർച്ചയാണല്ലൊ
അതിലെനിക്കിഷ്ടം സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങളുടെ വാക്കു എടുക്കാനാണു
നല്ല വായനയും തെളിഞ്ഞ ധാരണയുമുള്ള വ്യക്തിയാണു തങ്ങൾ എന്നു യൂത്ത്‌ ലീഗിലും ഇപ്പോൾ ലീഗിലും അദ്ധേഹത്തിനു കീഴിൽ പ്രവർത്തിക്കുമ്പോൾ എനിക്ക്‌ തികച്ചും ബോധ്യമുണ്ട്‌
ചന്ദ്രികക്ക്‌ ഒരു പ്രയാസം എന്ന് കേട്ടപ്പോൾ നമുകിഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും
ഒക്കെ പലതരത്തിൽ പ്രതികരിക്കാൻ വരുന്നുണ്ട്‌
വരട്ടെ
വരികയും വേണം
കാരണം ഇതൊരു സമൂഹത്തിന്റെയും സമുദായത്തിന്റെയും ശബ്ദമാണു .. അശരണരായി കിടക്കുമ്പോൾ ഇതവരുടെ ശബ്ദമായിരുന്നു
അവർക്കു വേണമെങ്കിലും വേണ്ടെങ്കിലും അവർക്കു വേണ്ടി സംസാരിക്കാനാണു മഹാരധന്മാരായ നേതാക്കൾ ഇതുണ്ടാക്കിയത്‌ .
ചന്ദ്രികക്കായി സംസാരിക്കുന്നവർ , ആഗ്രഹിക്കുന്നവർ ലീഗിന്റെ മെമ്പർഷിപ്പ്‌ എടുക്കണമെന്നും ചന്ദ്രിക വരിക്കാരാവണം എന്നൊന്നും പറയരുത്‌
അവർ ആകുലപ്പെടുന്നുവെങ്കിൽ
ആശങ്ക പ്രകടിപ്പിക്കുന്നുവെങ്കിൽ അവിടെയാണു ലീഗിന്റെ ഇടം !!
ശത്രുവാണെന്നു പുറം കാഴ്ച ആടുമ്പോഴും അവരിലും ലീഗൊരു ഇടം ഉണ്ടാക്കിയിട്ടുണ്ടെന്നു തിരിച്ചറിയുകയാണു വേണ്ടത്‌
അതുകൊണ്ട്‌ അവരും പറയട്ടെ
ചോദിക്കട്ടെ
അതിനവർക്കു അവകാശമുണ്ട്‌
നമ്മുടെ നേതാക്കൾ പണിഞ്ഞതും
പഠിപ്പിച്ചതും അതു തന്നെയാണു

]]>
രമേശ് ചെന്നിത്തലക്കും കെ എം ഷാജിക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി https://malayalees.ch/vigilance-enquiry-against-ramesh-chennithala-and-k-m-shaji/ Tue, 01 Dec 2020 13:37:04 +0000 https://malayalees.ch/?p=36095 ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് സ്പീക്കർ അന്വേഷണത്തിന് അനുമതി നൽകിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെയും അന്വേഷണത്തിന് അനുമതി നല്‍കി.

ബാര്‍ കോഴ കേസില്‍ ഒരു കോടി രൂപ ചെന്നിത്തലക്ക് കോഴ നല്‍കി എന്നായിരുന്നു ബിജു രമേശിന്‍റെ ആരോപണം. ആദ്യം ഗവര്‍ണറുടെ അനുമതി തേടാനായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം. എന്നാല്‍ സംഭവം നടക്കുമ്പോള്‍ ചെന്നിത്തല മന്ത്രി അല്ലായിരുന്നു എന്നതിനാല്‍ ആ നീക്കം ഉപേക്ഷിച്ചു. പകരം സ്പീക്കറുടെ അനുമതി തേടി.

നേരത്തെ കെ എം ഷാജിക്കെതിരെ പ്ലസ് ടു കോഴ കേസില്‍ അന്വേഷണമുണ്ടായിരുന്നു. ഇ.ഡിയും ചോദ്യംചെയ്യുകയുണ്ടായി.

]]>
പത്ത് വർഷത്തിനിടെ 49 വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്ന് കെ.എം ഷാജി എംഎൽഎ https://malayalees.ch/km-shaji-said-that-he-has-made-49-foreign-trips-in-ten-years/ Fri, 13 Nov 2020 08:09:38 +0000 https://malayalees.ch/?p=35030 കെ.എം ഷാജി എം.എല്‍.എ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ മീഡിയവണ്ണിന്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 49 വിദേശ യാത്രകള്‍ നടത്തിയെന്നാണ് ഷാജിയുടെ മൊഴി. ഭൂരിഭാഗം യാത്രകളും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായിരുന്നുവെന്നും വിശദീകരിച്ചു. ഇത് സത്യമാണോയെന്നറിയാനുള്ള അന്വേഷണത്തിലാണ് ഇ.ഡി.

രണ്ടാമത്തെ ദിവസത്തെ ചോദ്യം ചെയ്യലിലാണ് വിദേശയാത്രകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇ.ഡി കെ.എം ഷാജിയോട് ചോദിച്ചത്. 10 വര്‍ഷത്തിനിടെ 49 വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് ഷാജി മറുപടി നല്‍കി. നാല്‍പ്പതിലധികം യാത്രകളും മുസ്‍ലിം ലീഗിന്‍റെ പോഷക സംഘടനയായ കെ.എം.സി.സി നടത്തിയ പരിപാടികളില്‍ പങ്കെടുക്കാനാണെന്നാണ് പറഞ്ഞത്. ടിക്കറ്റ് അടക്കമുള്ള മുഴുവന്‍ ചെലവുകളും വഹിച്ചത് കെഎംസിസിയാണെന്നും ഷാജി വിശദീകരിച്ചു. രണ്ട് വിദേശയാത്രകള്‍ എം.എല്‍.എ എന്ന നിലയില്‍ സര്‍ക്കാര്‍ കൊണ്ടുപോയതാണ്. രണ്ട് പ്രാവശ്യം ഉംറക്ക് പോയിട്ടുണ്ട്. കുടുംബവുമൊത്ത് ഒരു തവണ മലേഷ്യക്ക് പോയെന്നും ഷാജി മൊഴി നല്‍കി. യാത്രകളിലധികവും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ്.

വിദേശയാത്രകളും കെ.എം ഷാജിയുടെ ആസ്തിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. പാസ്‍പോര്‍ട്ട് ഹാജരാക്കിയതിനാല്‍ യാത്രകളുടെ എണ്ണം സംബന്ധിച്ച സംശയം ഇ.ഡിക്കില്ല. പക്ഷെ 40 ലധികം യാത്രകളും പാര്‍ട്ടി പരിപാടിക്ക് വേണ്ടി തന്നെ പോയതാണോയെന്നറിയാന്‍ ഇ.ഡി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

]]>
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ഹർജി; കെ.എം. ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് https://malayalees.ch/vigilance-investigation-against-k-m-shaji/ Mon, 09 Nov 2020 08:30:59 +0000 https://malayalees.ch/?p=34739 അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ഹർജിയിൽ കെ.എം. ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. കോഴിക്കോട് വിജിലൻസ് കോടതിയാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് എസ്.പിയോട് ആവശ്യപ്പെട്ടത്.

എം.എൽ.എ എന്ന നിലയിൽ നേടാവുന്നതിന്റെ നാലിരട്ടിയെങ്കിലും അധികം ഷാജിക്ക് സമ്പാദ്യമുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്. വിവിധ ജില്ലകളിലായി എംഎൽഎ നേടിയ വീടും ഭൂസ്വത്തും ഏത് തരത്തിലാണ് സ്വന്തമാക്കിയതെന്ന കാര്യം പരിശോധിക്കണമെന്നാണ് പ്രധാന ആവശ്യം. നിലവിൽ ശമ്പളമില്ലാത്ത എം.എൽ.എ എന്ന നിലയിൽ തുടരുമ്പോഴും ഷാജിയുടെ സമ്പാദ്യത്തിന് കുറവില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് എസ്.പിയോട് ആവശ്യപ്പെട്ടു.

അതിനിടെ അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു സീറ്റ് അനുവദിക്കാൻ കെ.എം.ഷാജി ഇരുപത്തി അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ ഷാജിയുടെ ഭാര്യ കെ.എം.ആശയുടെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തുകയാണ്. കോഴ ആരോപണമുണ്ടായ കാലഘട്ടത്തിലാണ് ഷാജി ഭാര്യയുടെ പേരിൽ വേങ്ങേരിയിൽ മൂന്ന് നില വീട് നിർമിച്ചത്. ഇതിന് ഉപയോഗിച്ച പണത്തിന്റെ ഉറവിടവും ഇ.ഡി തേടിയിട്ടുണ്ട്. ഷാജിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും, ബാങ്ക് ഇടപാടുകളും ഇ.ഡി കോഴിക്കോട് സബ് സോണൽ ഉദ്യോഗസ്ഥർ പരിശോധിക്കും. ഷാജിക്കെതിരായ കോഴ ആരോപണത്തിൽ നേരത്തെ മുസ്ലീം ലീഗ് നേതാക്കളെയും സ്‌കൂൾ അധികൃതരുടേയും മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിരുന്നു. കേസിൽ കെ.എം.ഷാജിയെ നാളെയാണ് ഇ.ഡി ചോദ്യം ചെയ്യുക.

]]>