K Krishnankutty – malayalees.ch https://malayalees.ch Malayalam Online News Portal Sat, 30 Sep 2023 08:46:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png K Krishnankutty – malayalees.ch https://malayalees.ch 32 32 ‘അന്ത്യശാസനം തരാന്‍ പട്ടാളമല്ലല്ലോ’; ബിജെപി ബന്ധത്തിന്റെ പേരില്‍ സിപിഐഎം താക്കീത് നല്‍കിയെന്ന വാര്‍ത്ത തള്ളി മന്ത്രി കെ കൃഷ്ണന്‍കുട്ടി https://malayalees.ch/minister-k-krishnankutty-denied-the-news-that-cpim-warns-jds-on-bjp-ties/ Sat, 30 Sep 2023 08:46:05 +0000 https://malayalees.ch/?p=88673 ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സിപിഐഎമ്മില്‍ നിന്നും ജെഡിഎസ് സംസ്ഥാന ഘടകത്തിന് അന്ത്യശാസനം ലഭിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ജെഡിഎസ് നേതാവും മന്ത്രിയുമായി കെ കൃഷ്ണന്‍കുട്ടി. ബിജെപിയുമായി തങ്ങള്‍ ബന്ധം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഈ വിഷയം ഒക്ടോബര്‍ ഏഴിന് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അന്ത്യശാസനം നല്‍കാന്‍ ഇത് പട്ടാളമല്ലെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു. (Minister K Krishnankutty denied the news that CPIM warns JDS on BJP ties)

ആശയപരമായി തങ്ങള്‍ക്ക് ബിജെപിയുമായി യോജിക്കാന്‍ സാധിക്കില്ലെന്നും ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്നുമാണ് മന്ത്രി വിശദീകരിക്കുന്നത്. ദേശീയ നേതൃത്വം എന്‍ഡിഎയ്ക്ക് ഒപ്പവും കേരള ഘടകം ഇടത് മുന്നണിയ്‌ക്കൊപ്പവും നില്‍ക്കുന്ന സംഘടനാപ്രശ്‌നം ഏഴാം തിയതി നടക്കുന്ന യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.

ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടത് മുന്നണിയില്‍ തുടരാനാകില്ലെന്ന് സിപിഐഎം ജെഡിഎസിനെ അറിയിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേരളം ഭരിക്കുന്നത് എന്‍ഡിഎ, എല്‍ഡിഎഫ് സഖ്യസര്‍ക്കാരാണെന്ന് പ്രതിപക്ഷം ആക്ഷേപിച്ചതിന് പിന്നാലെയായിരുന്നു സിപിഐഎമ്മിന്റെ താക്കീത്.

പ്രതിസന്ധിയ്ക്കിടെ പ്രശ്‌ന പരിഹാരത്തിന് തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് ജെഡിഎസ് സംസ്ഥാന നേതൃത്വം. പ്രശ്‌നപരിഹാരത്തിന് ജെഡിഎസിനുള്ളില്‍ മുന്‍പും തിരക്കിട്ട ചര്‍ച്ചകള്‍ നടന്നിരുന്നതാണ്. എല്‍ജെഡി ആര്‍ജെഡിയുമായി ലയനമുറപ്പിച്ച സാഹചര്യത്തില്‍ ജെഡിഎസ് കൂടുതല്‍ പ്രതിസന്ധിയിലാകുകയായിരുന്നു. നിതീഷ് കുമാറിന്റെ പാര്‍ട്ടിയുമായി ചര്‍ച്ച നടത്താമെന്ന് നീലലോഹിതദാസന്‍ നാടാര്‍ ഉള്‍പ്പെടെ വാദിച്ചിരുന്നെങ്കിലും അടിയ്ക്കടി നിലപാട് മാറ്റുന്ന നിതീഷുമായി ചേരുന്നത് ആത്മഹത്യാപരമാകുമെന്നും ജെഡിഎസ് വിലയിരുത്തിയിരുന്നു.

]]>
ലോഡ്ഷെഡിംഗ് ഉടൻ ഉണ്ടാകില്ല: പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങും https://malayalees.ch/measures-to-overcome-the-electricity-crisis-in-kerala/ Wed, 16 Aug 2023 08:12:55 +0000 https://malayalees.ch/?p=86259 സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഉടൻ ഉണ്ടാകില്ല. പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങും. ജലവൈദ്യുത ഉത്പാദനം കുറച്ചേക്കും. ഹ്രസ്വകാല കരാറിന് വൈദ്യുതി ബോർഡിന്റെ നീക്കം. അതേസമയം കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങണമോയെന്ന് ചർച്ച ചെയ്യാൻ മന്ത്രി കെ കൃഷ്ണൻകുട്ടി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും.

കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങുന്നതിനാൽ ലോഡ്ഷെഡിംഗ് നടപ്പാക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മഴയുടെ ലഭ്യത കൂടിയില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്നും കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. കേരളത്തിലെ ഡാമുകളില്‍ നിലവില്‍ വെള്ളമില്ലാത്ത സ്ഥിതിയാണ്. ഡാമുകളിൽ സംഭരണശേഷിയുടെ 37% മാത്രം വെള്ളമാണ് ബാക്കിയുള്ളത്.

മഴ കുറഞ്ഞത് വൈദ്യുതി ഉത്പാദത്തിന് വൻ തിരച്ചടിയായി. പുറത്ത് നിന്ന് അധിക വൈദ്യുതി വാങ്ങുന്നതിനുള്ള പദ്ധതി റദ്ദ് ചെയ്തതും പ്രതിസന്ധി വർധിപ്പിച്ചു. ആഭ്യന്തര വൈദ്യുത ഉത്പാദനം കുറഞ്ഞതിനാൽ പുറത്തുനിന്ന് ദിവസവും 10 കോടി രൂപക്ക് വൈദ്യുതി വാങ്ങുകയാണ്. വാങ്ങുന്ന വൈദ്യുതിയുടെ നിരക്ക് അനുസരിച്ച് വൈദ്യുതി നിരക്ക് ഉയരുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞിരുന്നു.

]]>
‘വെട്ടി മാറ്റിയത് മനുഷ്യജീവന് ഭീഷണിയായതിനാൽ; കർഷകന് ഉചിതമായ സഹായം നല്‍കും’; കെഎസ്ഇബി വാഴ വെട്ടിൽ മന്ത്രി https://malayalees.ch/k-krishnankutty-reaction-on-kseb-banana-tree-cutting-controversy-joy-rz0ii0/ Mon, 07 Aug 2023 09:44:48 +0000 https://malayalees.ch/?p=85769 തിരുവനന്തപുരം: മനുഷ്യ ജീവന് അപകടമുണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് കോതമംഗലത്ത് വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനിന് സമീപം വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടി മാറ്റിയതെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ നിന്നും വൈകുന്നേരത്ത് ലഭിക്കുന്ന അധിക ഉല്‍പ്പാദന ശേഷി ഉപയോഗിക്കണമെങ്കില്‍ പ്രസ്തുത ലൈന്‍ തകരാര്‍ അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്. അടിയന്തിര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ മാനുഷിക പരിഗണന നല്‍കി പ്രത്യേക കേസായി പരിഗണിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഉചിതമായ സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കെഎസ്ഇബിയുടെ പ്രസരണ വിഭാഗം ഡയറക്ടറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 


മന്ത്രി കൃഷ്ണന്‍കുട്ടിയുടെ കുറിപ്പ്: ഇടുക്കി – കോതമംഗലം 220 കെ വി ലൈനിനു കീഴിലുള്ള വാരപ്പെട്ടിയിലാണ് കെ എസ് ഇ ബി ജീവനക്കാര്‍ വാഴകള്‍ വെട്ടി മാറ്റിയതായി പരാതി വന്നിട്ടുള്ളത്. പ്രസ്തുത പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കെ എസ് ഇ ബിയുടെ പ്രസരണ വിഭാഗം ഡയറക്റ്ററോട് മേല്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

പ്രസ്തുത 220 കെ വി ലൈനിന് കീഴില്‍ പരാതിക്കാരന്‍ വാഴകള്‍ നട്ടിരുന്നു എന്നും, അവ ലൈനിന് സമീപം വരെ വളര്‍ന്നിരുന്നു എന്നും പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലാക്കുന്നു. ഈ മാസം നാലാം തീയതി 12.56 ന് മൂലമറ്റം നിലയത്തില്‍ നിന്നുള്ള പ്രസ്തുത ലൈന്‍ തകരാരിലാകുകയും, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പരാതിക്കാരന്റെ വാഴയുടെ ഇലകള്‍ കാറ്റടിച്ചപ്പോള്‍ ലൈനിന് സമീപം എത്തുകയും ചില വാഴകള്‍ക്ക് തീ പിടിക്കുകയും ചെയ്തു എന്നും മനസ്സിലാക്കുന്നു. കെ എസ് ഇ ബി എല്‍ ജീവനക്കാര്‍ സ്ഥല പരിശോധന നടത്തിയപ്പോള്‍, സമീപവാസിയായ ഒരു സ്ത്രീയ്ക്ക് ചെറിയ തോതില്‍ വൈദ്യുതി ഷോക്ക് ഏറ്റതായും മനസ്സിലാക്കി. വൈകുന്നേരം ഇടുക്കി – കോതമംഗലം 220 കെ വി ലൈന്‍ പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാല്‍, മനുഷ്യ ജീവന് അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ലൈനിന് സമീപം വരെ വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടിമാറ്റി ലൈന്‍ ചാര്‍ജ് ചെയ്തു എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. മാത്രമല്ല, ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ നിന്നും വൈകുന്നേരത്ത് ലഭിക്കുന്ന അധിക ഉല്‍പ്പാദന ശേഷി ഉപയോഗിക്കണമെങ്കില്‍ പ്രസ്തുത ലൈന്‍ തകരാര്‍ അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്. അടിയന്തിര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായത്. എന്നാല്‍, മാനുഷിക പരിഗണന നല്‍കി ഒരു പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടി ആലോചിച്ച് ഉചിതമായ സഹായം നല്‍കുന്നതിനുള്ള തീരുമാനം എടുക്കാന്‍ കെ എസ് ഇ ബിയുടെ പ്രസരണ വിഭാഗം ഡയറക്റ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

]]>