k karunakaran – malayalees.ch https://malayalees.ch Malayalam Online News Portal Fri, 23 Dec 2022 06:24:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png k karunakaran – malayalees.ch https://malayalees.ch 32 32 കുട്ടനാട്ടിൽ വെള്ളം കയറി കൃഷി നശിച്ചു; സാമ്പത്തിക സഹായത്തിന് കേന്ദ്രസംഘം എത്തിയതും വെള്ളമിറങ്ങി, ഹെലികോപ്റ്ററിൽ വേമ്പനാട് കായൽ കാണിച്ച് സഹായം വാങ്ങി കെ.കരുണാകൻ https://malayalees.ch/k-karunakaran-life-story/ Fri, 23 Dec 2022 06:20:44 +0000 https://malayalees.ch/?p=73295 പണ്ട് കുട്ടനാട്ടിൽ വെള്ളം കയറി കൃഷി നശിച്ചു. വ്യാപക കൃഷി നാശത്തിൽ വലഞ്ഞ കർഷകരെ സഹായിക്കാൻ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരസിംഹ റാവുവിന് സന്ദേശമയച്ചു. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദസംഘം എത്തിയപ്പോഴേക്കും, കുട്ടനാട്ടിൽനിന്ന് വെള്ളമിറങ്ങി. പിന്നെന്തു ചെയ്യും? ബുദ്ധിമാനായ ലീഡർ കേന്ദ്രസംഘത്തെ ഒരു ഹെലികോപ്റ്ററിൽ കയറ്റി വേമ്പനാട് കായൽ കാണിച്ചു. അതുകണ്ട് വെള്ളപ്പൊക്കമാണെന്ന് ധരിച്ച കേന്ദ്രസംഘം പരമാവധി ദുരിതാശ്വാസ സഹായം കേരളത്തിന് വാ​ഗ്ദാനം ചെയ്താണ് മടങ്ങിയത് എന്നാണ് കഥ .

നാടിന്റെ വികസനത്തിനായി ഏത് തരത്തിലും സമ്മർദം ചെലുത്തി അത് നേടിയെടുത്തിരുന്ന കെ.കരുണാകരൻ ഓർമ്മയായിട്ട് ഇന്ന് ഒരു വ്യാഴവട്ടം. ലീഡർ, എന്ന വാക്കിന് ഓക്സ്ഫോഡ് ഡിക്ഷ്ണറിയിൽ ഇല്ലാത്ത ഒരു അർത്ഥം ലോകമലയാളികളുടെ വാമൊഴിയിലുണ്ട്. കണ്ണോത്ത് കരുണാകരൻ മാരാർ എന്ന കെ.കരുണാകരൻ. സ്വാതന്ത്ര്യ സമരത്തിലൂടെ ഉരുവംകൊണ്ട ദേശീയവാദി. 4 തവണ മുഖ്യമന്ത്രി. നരസിംഹ റാവു മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയുമായി.

ഗുരുവായൂർ റെയിൽവേ ലൈൻ, കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം, നെടുമ്പാശേരി വിമാനത്താവളം, ഗോശ്രീ പാലം ഇങ്ങനെ കരുണാകരന്റെ കാലത്ത് തുടക്കമിട്ട വികസന പദ്ധതികൾ നിരവധിയാണ്. 2010 ഡിസംബർ 23ന്‌, ഈ ‘മാളയുടെ മാണിക്യം’ വിടവാങ്ങിയെങ്കിലും, ആ പ്രഭാവം ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു.

]]>
പതിനൊന്ന് നിലകൾ, 35 കോടി ചിലവ്; കെ കരുണാകരന് സ്മാരകമൊരുക്കാൻ കോൺഗ്രസ് https://malayalees.ch/memmorial-for-karunakaran-at-trivandrum/ Thu, 08 Dec 2022 06:56:35 +0000 https://malayalees.ch/?p=72519 മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മാരക നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ച് കോൺഗ്രസ്. തിരുവനന്തപുരം നന്ദാവനത്ത് സർക്കാർ അനുവദിച്ച 37 സെന്റ് സ്ഥലത്ത് 11 നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള സ്മാരകം ഒരുക്കാനാണ് പാർട്ടി ആലോചിക്കുന്നത്.

പ്രധാന റോഡിനോട് ചേർന്ന് ബിഷപ്പ് പെരേര ഹാളിന് എതിർവശത്തായാണ് സ്മാരകം. ഫൗണ്ടേഷൻ ചെയർമാൻ കെ സുധാകരൻ, വൈസ് ചെയർമാൻ കെ മുരളീധരനും ട്രഷറർ പത്മജ വേണുഗോപാലും ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറുമാണ് ഫൗണ്ടേഷന് നേതൃത്വം നൽകുന്നത്. മുതിർന്ന നേതാക്കൾ ഫൗണ്ടേഷന്റെ ഭാരവാഹികളാണ്.

12 വർഷം മുമ്പ് കെപിസിസിയുടെ കീഴിൽ രൂപീകരിച്ച കെ കരുണാകരൻ ഫൗണ്ടേഷനാണ് സ്മാരക നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. 35 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിന്റെ ഓരോ ബൂത്ത് കമ്മറ്റിയിൽ നിന്നും 10,000 രൂപ സമാഹരിക്കും. കരുണാകരന്റെ ചരമവാർഷികദിനമായ ഡിസംബർ 23ന് മണ്ഡലം പ്രസിഡന്റുമാർക്ക് ഇതിനുള്ള കൂപ്പണുകൾ നൽകും.

പഠനഗവേഷണ കേന്ദ്രം, ചിത്രകാരൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ ഓർമയ്ക്കായി ചിത്രരചന ഇൻസ്റ്റിറ്റ്യൂട്ട്, നേതൃത്വപരിശീലന കേന്ദ്രം, ലൈബ്രറി, സാമൂഹിത സേവന പ്രവർത്തനങ്ങൾക്കായി കാരുണ്യ ഹെൽപ് ഡെസ്‌ക്, കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ സ്മാരകത്തിൽ ഉണ്ടായിരിക്കും.

കെ കരുണാകരൻ സ്മാരകം തീർക്കാൻ കോൺഗ്രസ് നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നുവെങ്കിലും നീണ്ടുപോവുകയായിരുന്നു. ഒടുവിൽ കോഴിക്കോട് നടന്ന ചിന്തൻ ശിവിറിൽ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിക്കുകയായിരുന്നു.

]]>
‘1983ലെ യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ ലീഗ് എംഎല്‍എമാര്‍’;വിവാദ വെളിപ്പെടുത്തലുമായി പുസ്തകം https://malayalees.ch/1983%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81%e0%b4%a1%e0%b4%bf%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8/ Sat, 01 Oct 2022 04:25:26 +0000 https://malayalees.ch/?p=68804 1983ല്‍ കെ കരുണാകരന്‍ മന്ത്രിസഭ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ മുസ്ലിം ലീഗ് എംഎല്‍എമാര്‍ ഉള്‍പ്പെട്ടിരുന്നതായുള്ള വിവാദ വെളിപ്പെടുത്തലുമായി ഒരു പുസ്തകം. ചന്ദ്രിക മുന്‍ പത്രാധിപരായ അഹമ്മദ് കുട്ടി ഉണ്ണികുളത്തിന്റെ സി എച്ച് മുഹമ്മദ് കോയ എന്ന പുസ്തകത്തിലാണ് ലീഗ് എംഎല്‍എമാര്‍ക്കെതിരെ ചില നിര്‍ണായക വെളിപ്പെടുത്തലുകളുള്ളത്. കരുണാകരനെതിരായ ഗൂഢാലോചനയില്‍ ലീഗ് എംഎല്‍എമാര്‍ ഉള്‍പ്പെട്ടതായി മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് വെളിപ്പെടുത്തിയതായാണ് പുസ്തകത്തിലുള്ളത്. (Muslim league mla joined a conspiracy against karunakaran cabinet )

1983 സെപ്തംബറില്‍ ബേബി ജോണ്‍ അവിശ്വസ പ്രമേയം കൊണ്ടുവന്ന അട്ടിമറി ഗൂഢാലോചനയില്‍ ലീഗ് എംഎല്‍എമാര്‍ പങ്കെടുത്തിരുന്നുവെന്ന വെളിപ്പെടുത്തലാണ് പുതിയ രാഷ്ട്രീയ വിവാദമാകുന്നത്. പ്രമുഖ അബ്കാരി മണര്‍കാട് പാപ്പന്റെ വീട്ടിലായിരുന്നു കരുണാകരന്‍ മന്ത്രി സഭയെ താഴെ ഇറക്കാനുള്ള ഗൂഢാലോചന നടന്നത് എന്നാണ് പുസ്തകത്തിലെ പരാമര്‍ശം. അന്നത്തെ ഡെപ്യൂട്ടി സ്പീക്കര്‍ ഹംസ കുഞ്ഞു അടക്കമുള്ള ലീഗ് എംഎല്‍എമാര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാണ് വെളിപ്പെടുത്തല്‍.

പിഎ മുഹമ്മദ് കണ്ണും അട്ടിമറി നീക്കത്തില്‍ ഉണ്ടായിരുന്നുവെന്ന് ഇബ്രാഹിം കുഞ്ഞ് വെളിപ്പെടുത്തുന്നു. അട്ടിമറി നീക്കങ്ങള്‍ ഇ അഹമ്മദിനേയും കുഞ്ഞാലിക്കുട്ടിയേയും അറിയിച്ച് പൊളിച്ചത് ഇബ്രാഹിം കുഞ്ഞാണെന്നാണ് പുസ്തകത്തിലുള്ളത്. അഹമ്മദ് കുട്ടി ഉണ്ണികുളം തയാറാക്കിയ ഈ പുസ്തകം സാദിഖലി തങ്ങളാണ് പ്രകാശനം ചെയ്തത്.

]]>
കെ. കരുണാകരന്റെ ഓര്‍മകള്‍ക്ക് 11 വയസ് https://malayalees.ch/k-karunakaran-10th-death-anniversary/ Thu, 23 Dec 2021 04:12:30 +0000 https://malayalees.ch/?p=54474 രാഷ്ട്രീയ ചാണക്യന്‍ കെ. കരുണാകരന്റെ ഓര്‍മകള്‍ക്ക് ഇന്ന് 11 വയസ്. നേതാവാവുക എന്നത് ഒരു കലയാണെന്ന് തെളിയിച്ച ഒരേയൊരു ലീഡറായിരുന്നു കരുണാകരന്‍. തീരുമാനങ്ങളെടുക്കുന്നതിലെ ചടുലതയും അത് നടപ്പാക്കുന്നതിലെ ഇച്ഛാശക്തിയും.. കെ. കരുണാകരനെ മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്ന് വ്യത്യസ്തനായ നിര്‍ത്തിയത് ഇതൊക്കെയായിരുന്നു.

60കളുടെ അവസാനത്തില്‍ സമ്പൂര്‍ണ തകര്‍ച്ച നേരിട്ട കോണ്‍ഗ്രസിനെ ഏതാണ്ട് ഒറ്റയ്ക്ക് ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ നേതൃപാടവവും സംഘാടനത്തിലെ അസാധാരണ മികവുമാണ് കെ കരുണാകരന് തുണയായത്. ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായി, പിന്നീട് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കാന്‍ കരുണാകരന് സാധിച്ചു.

നാല് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ കരുണാകരനാണ് നെടുമ്പാശ്ശേരി വിമാനത്താവളം, കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം തുടങ്ങി കേരളത്തിന്റെ മുഖഛായ മാറ്റിയ വികസന കാല്‍വയ്പ്പുകള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത്. 1969ല്‍ അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇന്ദിരാ ഗാന്ധിക്കൊപ്പം നിന്ന കെ കരുണാകരന്‍ ദേശീയ തലത്തിലും കിംഗ് മേക്കറായി വളര്‍ന്നു.

1991ല്‍ രാജീവ് ഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് പി നരസിംഹ റാവുവിനെ പ്രധാനമന്ത്രി പദത്തിലേക്കുയര്‍ത്തി ദേശീയ രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടതും കെ കരുണാകരനാണ്. കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രയോക്താവായിരുന്ന കരുണാകരന്‍, ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് വിട്ട് ഡിഎന്‍സി എന്ന പാര്‍ട്ടിയുണ്ടാക്കുന്നതിലേക്ക് വരെയെത്തി കാര്യങ്ങള്‍. എന്നാല്‍ അധികം വൈകാതെ തന്നെ കോണ്‍ഗ്രസിലേക്ക് കരുണാകരന്‍ തിരിച്ചെത്തി.

ചടുലമായ രാഷ്ട്രീയ നീക്കങ്ങളിലൂടെ സ്വന്തം പാര്‍ട്ടിയിലുള്ളവരെയും എതിരാളികളെയും അത്ഭുതപ്പെടുത്തിയ കെ കരുണാകരന്‍ 2010 ഡിസംബര്‍ 23ന് ജീവിതത്തില്‍ നിന്ന് വിടവാങ്ങിയപ്പോള്‍ കേരളത്തിന് നഷ്ടമായ അസാധാരണ നേതൃശേഷിയും ഭരണപാടവുമുള്ള നേതാവിനെയാണ്.

]]>