K. K. Shylaja Teacher – malayalees.ch https://malayalees.ch Malayalam Online News Portal Wed, 07 Oct 2020 04:46:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png K. K. Shylaja Teacher – malayalees.ch https://malayalees.ch 32 32 ഫാക്ടറികള്‍ക്കും മറ്റ് നിര്‍മാണ സ്ഥാപനങ്ങള്‍ക്കും മുഴുവന്‍ ജീവനക്കാരെയും ജോലിക്കായി വിനിയോഗിക്കാം https://malayalees.ch/factories-and-other-construction-companies-can-employ-the-entire-workforce/ Wed, 07 Oct 2020 04:45:49 +0000 https://malayalees.ch/?p=32893 ഫാക്ടറികള്‍ക്കും മറ്റ് നിര്‍മാണ സ്ഥാപനങ്ങള്‍ക്കും മുഴുവന്‍ ജീവനക്കാരെയും ജോലിക്കായി വിനിയോഗിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഫാക്ടറികളും മറ്റ് നിര്‍മാണ സ്ഥാപനങ്ങളും അടച്ചിടേണ്ടതില്ല. ജോലി ചെയ്യുന്നതില്‍ നിന്ന് തൊഴിലാളികളെ വിലക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കെട്ടിടം, റോഡ് നിര്‍മാണം, വൈദ്യുതീകരണ ജോലികള്‍ എന്നിവയ്ക്ക് വളരെ അത്യാവശ്യമുള്ള ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ഇത് ഉറപ്പാക്കേണ്ട ഉത്തരാവാദിത്തം കോണ്‍ട്രാക്ടര്‍മാര്‍ക്കായിരിക്കും.

സ്വകാര്യ ക്ലിനിക്കുകള്‍ക്കും ഡിസ്‌പെന്‍സറികള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാം. എന്നാല്‍ ജീവനക്കാരും രോഗികളും സാമൂഹിക അകലം ഉള്‍പ്പടെയുള്ള സുരക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കണം. ഇത്തരം സ്ഥാപനങ്ങളുടെ കാത്തിരിപ്പുകേന്ദ്രത്തിലോ വെളിയിലോ രോഗികള്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടുള്ളതല്ല. ഫിസിയോതെറാപ്പി കേന്ദ്രങ്ങള്‍, ഡെന്റല്‍ ക്ലിനിക്കുകള്‍, ഹോമിയോ, ആയുര്‍വേദ ക്ലിനിക്കുകള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്.

നിരോധനാജ്ഞ കര്‍ശനമായി നടപ്പാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് ഉള്‍പ്പെടെ എല്ലാ വകുപ്പുകളുടെയും സഹകരണമുണ്ടെങ്കില്‍ മാത്രമേ നിരോധനം വിജയകരമാകുകയുള്ളൂ. രോഗബാധ വര്‍ധിക്കുന്നത് തടായാന്‍ ഇത് അത്യാവശ്യമാണ്. എല്ലാവരും സ്വയം അച്ചടക്കം പാലിച്ച് വൈറസ് ബാധ തടയുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

]]>
ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ അവാർഡ് കേരളത്തിന് https://malayalees.ch/united-nations-award-for-lifestyle-disease-control-for-kerala/ Fri, 25 Sep 2020 04:42:59 +0000 https://malayalees.ch/?p=32293 ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ അവാർഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യുഎൻ ചാനലിലൂടെ അവാർഡ് പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്. യുഎൻഐഎടിഎഫ് എല്ലാ വർഷവും നൽകി വരുന്ന മികച്ച ജീവിതശൈലി രോഗ നിയന്ത്രണ അവാർഡിനായി തെരഞ്ഞെടുത്ത 7 രാജ്യങ്ങളായ റഷ്യ, ബ്രിട്ടൻ, മെക്‌സികോ, നൈജീരിയ, അർമേനിയ, സെന്റ് ഹെലന എന്നിവയ്‌ക്കൊപ്പമാണ് കേരളത്തിന് ഈ അവാർഡ് ലഭിച്ചത്.

ആരോഗ്യ മേഖലയിൽ കേരളത്തിന്റെ വിശ്രമമില്ലാത്ത സേവനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ വ്യക്തമാക്കി. ജീവിതശൈലി രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി വലിയ സേവനങ്ങളാണ് പ്രാഥമികാ രോഗ്യ കേന്ദ്രങ്ങൾ മുതൽ കേരളം സജ്ജമാക്കിയിരിക്കുന്നതെന്നും ഈ അംഗീകാരത്തിലേക്ക് കേരളത്തെ എത്തിച്ച എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

മാത്രമല്ല, ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ മികവിന് ലഭിച്ചതാണ് ഈ അവാർഡ്. അതിനൂതനമായ ശ്വാസകോശ രോഗ നിയന്ത്രണ പദ്ധതി, നേത്രപടല അന്ധതാ പദ്ധതി, കാൻസർ ചികിത്സാ പദ്ധതി, പക്ഷാഘാത നിയന്ത്രണ പദ്ധതി എന്നിവയും അവാർഡിന് കാരണമായി. കേരളത്തിലെ ഈ പദ്ധതി മറ്റ് വകുപ്പുകളുമായും മറ്റ് ഏജൻസികളുമായും സഹകരിച്ച് പ്രവർത്തിച്ചതിനും പ്രത്യേകം പരാമർശനമുണ്ടായതായി മന്ത്രി ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

]]>
ഗുരുതരമായ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ തെരുവിലിറക്കിയത്: ശൈലജ ടീച്ചര്‍ https://malayalees.ch/shylaja-teacher-on-poonthura-protest/ Sat, 11 Jul 2020 04:33:08 +0000 https://malayalees.ch/?p=28343 ലോകത്ത് ഒരിടത്തും തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി എത്തിച്ചേരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്രയും ഹീനമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി

പൂന്തുറയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശിഥിലമാക്കുന്ന തരത്തില്‍ ചിലര്‍ നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണെന്ന്‌ മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു. ഇന്ന് മാത്രം തിരുവനന്തപുരം ജില്ലയില്‍ 129 പേര്‍ക്കാണ് കോവിഡ് രോഗബാധയുണ്ടായത്. അതില്‍ 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. രോഗം ബാധിച്ചവരില്‍ 17 പേരുടെ ഉറവിടം കണ്ടെത്താന്‍ പോലും സാധിച്ചിട്ടില്ല. ഇതില്‍ ബഹുഭൂരിപക്ഷവും പൂന്തറയില്‍ നിന്നാണന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇത്രയും ഗുരുതരമായ അവസ്ഥ നില്‍ക്കുന്ന സമയത്താണ് പൂന്തുറയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ തെരുവിലിറക്കിയത്. അവരുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ പോലും പണയംവച്ച് രാപ്പലകില്ലാതെ തമ്പടിച്ച ആരോഗ്യ പ്രവര്‍ത്തകരെപ്പോലും ആക്രമിക്കാനൊരുങ്ങിയത് എന്തിനാണെന്ന് ആരോഗ്യ മന്ത്രി ചോദിച്ചു. ഇവരുടെ പ്രവര്‍ത്തനത്തില്‍ ചില ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് ക്വാറന്റൈനില്‍ പോകേണ്ടതായും വന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.

കാറിന്‍റെ ഡോര്‍ ബലമായി തുറന്ന് മാസ്‌ക് മാറ്റി ചിലര്‍ അകത്തേക്ക് ചുമക്കുന്ന സ്ഥിതിയുണ്ടായി. ലോകത്ത് ഒരിടത്തും തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി എത്തിച്ചേരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്രയും ഹീനമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. മറ്റ് സംസ്ഥാനങ്ങളില്‍ രോഗം പടര്‍ന്ന് പിടിച്ചപ്പോഴും കേരളത്തെ സുരക്ഷിതമായി നിര്‍ത്തിയത് സംസ്ഥാനത്തെ ആരോഗ്യ സംവിധാനവും ആരോഗ്യ പ്രവര്‍ത്തകരുമാണ്. അതിനാല്‍ അവരുടെ മനോനില തകര്‍ക്കുന്ന ഒരു പ്രവണതയും അംഗീകരിക്കാന്‍ കഴിയില്ല. ശൈലജ ടീച്ചര്‍ പറഞ്ഞു.

സാധാരണഗതിയില്‍ പൊതുജനങ്ങളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കേണ്ടത്. പൂന്തുറയിലും മറ്റുമേഖലയിലും മഹാഭൂരിപക്ഷം സഹോദരങ്ങളും ആത്മാര്‍ത്ഥമായി സഹകരിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നവരാണ്. ആരൊക്കെയോ ദുഷ്ടലാക്കോടെ പ്രേരിപ്പിച്ചാണ് ചുരുക്കം ചിലര്‍ ഇതിനെതിരായി പ്രവര്‍ത്തിക്കുന്നത്. മന്ത്രി വ്യക്തമാക്കി.

പൂന്തുറയിലും മറ്റുമേഖലയിലും മഹാഭൂരിപക്ഷം സഹോദരങ്ങളും ആത്മാര്‍ത്ഥമായി സഹകരിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നവരാണ്. ആരൊക്കെയോ ദുഷ്ടലാക്കോടെ പ്രേരിപ്പിച്ചാണ് ചുരുക്കം ചിലര്‍ ഇതിനെതിരായി പ്രവര്‍ത്തിക്കുന്നത്. ഓര്‍ക്കുക നമുക്ക് വേണ്ടിയാണ് സ്വന്തം കുടുംബവും ആരോഗ്യവും പോലും നോക്കാതെ രാപ്പകലില്ലാതെ ആരോഗ്യ പ്രവര്‍ത്തകരും പോലീസുമെല്ലാം കഷ്ടപ്പെടുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നമുക്കെല്ലാവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം നില്‍ക്കാമെന്നും മന്ത്രി അഭ്യർത്ഥിച്ചു

]]>