K K Shailaja Teacher – malayalees.ch https://malayalees.ch Malayalam Online News Portal Fri, 10 Jul 2020 08:32:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png K K Shailaja Teacher – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; ജാഗ്രത പാലിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് വലിയ ദുരന്തമെന്ന് ആരോഗ്യമന്ത്രി https://malayalees.ch/poothura-social-spread-from-migrant-workers-k-k-shailaja/ Fri, 10 Jul 2020 08:32:12 +0000 https://malayalees.ch/?p=28303 മാസ്ക് പോലും ധരിക്കാതെയുള്ള പ്രതിഷേധം വൈറസ് പടരാന്‍ കാരണമാകും

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ജാഗ്രത പാലിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് വലിയ ദുരന്തമാണ്. സമരങ്ങളും പ്രതിഷേധങ്ങളും കൈവിട്ട കളിയാണ്. മാസ്ക് പോലും ധരിക്കാതെയുള്ള പ്രതിഷേധം വൈറസ് പടരാന്‍ കാരണമാകും. നേതാക്കള്‍ അണികളെ പറഞ്ഞു മനസ്സിലാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം നഗരത്തിൽ ഇത്രയേറെ രോഗം പകർന്നത് കുമരിച്ചന്ത, പൂന്തുറ തുടങ്ങിയ നാല് ക്ലസ്റ്ററുകളിൽ നിന്നാണ്. സൂപ്പർ സ്‌പ്രെഡ് ആണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. അതിർത്തി വഴി സഞ്ചാരവും തീരമേഖലയിലെ പരസ്പര സമ്പർക്കവും പരമാവധി ഒഴിവാക്കണം. കൊച്ചി മാർക്കറ്റിൽ രോഗം പകർന്നതും ഇതര സംസ്ഥാനക്കാരിൽ നിന്നാകാമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

പൂന്തുറയിൽ പ്രായമായവർക്ക് സുരക്ഷിതകേന്ദ്രം ഒരുക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി. പോസിറ്റീവ് കേസുള്ള വീടുകളിൽ താമസിക്കാൻ സൗകര്യമില്ലാത്തവരെയാണ് മാറ്റിത്താമസിപ്പിക്കുക. ഇതേക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ് വകുപ്പ്. ജനങ്ങൾ പരമാവധി വീടുകളിൽ കഴിയണമെന്നും വീടാണ് ഏറ്റവും സുരക്ഷിത കേന്ദ്രം എന്നും മന്ത്രി. ആലപ്പുഴയിൽ ചില കേസുകളുടെ ഉറവിടം വ്യക്തമാകാത്തതും പരിശോധിക്കും.

]]>
സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 32 പേര്‍ക്ക് രോഗമുക്തി https://malayalees.ch/covid-kerala-update-2/ Fri, 12 Jun 2020 12:45:47 +0000 https://malayalees.ch/?p=26990 സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കോട്ടയം, കണ്ണൂര്‍ (ഒരാള്‍ മരണമടഞ്ഞു) ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 17, കുവൈത്ത്- 12, സൗദി അറേബ്യ- 4, ഒമാന്‍- 2, മാലിദ്വീപ്- 1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 16, ഡല്‍ഹി- 7, തമിഴ്‌നാട്- 3, കര്‍ണാടക- 2, ആന്ധ്രാപ്രദേശ്- 1, ജാര്‍ഖണ്ഡ്- 1, ജമ്മുകാശ്മീര്‍- 1) വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 3 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ നിര്യാതനായ ഉസ്മാന്‍ കുട്ടിക്ക് (71) കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചതും ഉള്‍പെടുന്നു. ജൂണ്‍ 9ന് മുംബൈയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് അദ്ദേഹം എത്തിയത്. ഹൃദ്രോഗിയായിരുന്ന ഇദ്ദേഹത്തിന് ഗുരുതര ശ്വാസകോശ രോഗവും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 19 പേരാണ് മരണമടഞ്ഞത്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 32 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, ഇടുക്കി, എറണാകുളം (ഒരു തിരുവനന്തപുരം സ്വദേശി), തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, കോഴിക്കോട്, കണ്ണൂര്‍ (ഒരു കാസര്‍ഗോഡ് സ്വദേശി) ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, തിരുവനന്തപുരം, കോട്ടയം, കാസറഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1303 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 999 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 63,513 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,34,120 പേരും റെയില്‍വേ വഴി 25,525 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 2,24,779 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,402 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,25,417 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1985 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 242 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5001 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,06,850 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3392 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 28,356 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 26,143 സാമ്പിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,40,457 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് പുതുതായി 9 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട്, കടന്നപ്പള്ളി-പാണപ്പുഴ, തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി, തൃശൂര്‍ കോര്‍പറേഷന്‍, മലപ്പുറം ജില്ലയിലെ തെന്നല, കോട്ടയം ജില്ലയിലെ കോരുതോട്, തൃക്കൊടിത്താനം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പൈവളികെ, പീലിക്കോട്, എറണാകുളം ജില്ലയിലെ കൊച്ചിന്‍ കോര്‍പറേഷന്‍, വയനാട് ജില്ലയിലെ മീനങ്ങാടി, തവിഞ്ഞാല്‍, പനമരം, മുട്ടില്‍, കൊല്ലം ജില്ലയിലെ നീണ്ടകര, കൊല്ലം കോര്‍പറേഷന്‍, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 128 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

]]>
മെയ് 17 ശേഷവും ലോക്ഡൌണ്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ടെന്ന് കെ.കെ ഷൈലജ https://malayalees.ch/kk-shailaja-says-about-covid-relaxation/ Sat, 16 May 2020 11:47:44 +0000 https://malayalees.ch/?p=25693 ആളുകള്‍ ക്വാറന്‍റൈന്‍ നിർദേശങ്ങൾ കൃത്യമായി പാലിക്കണം,രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇന്ന് നൽകുന്ന ശ്രദ്ധ നൽകാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു

മെയ് 17 ന് ശേഷം ലോക്ഡൌണില്‍ കാര്യമായ ഇളവുകൾ പ്രതിക്ഷിക്കേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആളുകള്‍ ക്വാറന്‍റൈന്‍ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇന്ന് നൽകുന്ന ശ്രദ്ധ നൽകാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിരോധ വാക്സിനുള്ള പരീക്ഷണം കേരളവും ആരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

]]>
‘കേരള റോക്ക് സ്റ്റാർ’; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ദ ​ഗാർഡിയൻ https://malayalees.ch/the-guardian-on-kk-shailaja-covid/ Fri, 15 May 2020 12:45:15 +0000 https://malayalees.ch/?p=25638 മഹാമാരിക്ക് നാല് മാസത്തിന് ശേഷവും, അഞ്ഞൂറിൽപരം കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.

കോവിഡ് പ്രതിരോധത്തിൽ ആരോഗ്യമന്ത്രി കെ.കെ ശെെലജയെ പ്രശംസിച്ച് ബ്രിട്ടീഷ് മാധ്യമം. കേരളത്തിന്റെ റോക്ക് സ്റ്റാർ ആരോഗ്യമന്ത്രി എവ്വിധമാണ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ മാതൃകാപരമായ വഴി സ്വീകരിച്ചതെന്നാണ് ലേഖനത്തിൽ പറയുന്നത്. ദി ഗാര്‍ഡിയനിലെ ലോറ സ്പിന്നിയാണ് കെ.കെ ശെെലജയെ പ്രശംസിച്ചുള്ള ലേഖനം തയ്യാറാക്കിയത്.

രാജ്യത്ത് തന്നെ മികച്ച രീതിയിൽ ആരോഗ്യരംഗത്ത് ഇടപെടുന്ന കെ.കെ ശെെലജക്ക് കൊറോണ വെെറസിന്റെ അന്തകയെന്ന വിശേഷണമാണ് പലരും നൽകിയിരിക്കുന്നതെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. വുഹാനിൽ വെെറസ് സ്ഥിരീകരിച്ച തൊട്ടടുത്ത ദിവസം തന്നെ ആരോഗ്യമന്ത്രി സംസ്ഥാനത്ത് വേണ്ട നടപടികൾ സ്വീകരിച്ചു. ജനുവരി ഇരുപതിനാലിന് തന്നെ സംസ്ഥാനത്ത് കണ്ട്രോൾ റൂം തുറന്നു. മൂന്ന് ദിവസത്തിന് ശേഷം, ജനുവരി ഇരുപത്തി ഏഴിനാണ് കേരളത്തിൽ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. വുഹാനിൽ നിന്നും എത്തിയ വിദ്യാർഥിക്കായിരുന്നു രോഗം ആദ്യമായി സ്ഥിരീകരിച്ചത്.

അപ്പോഴേക്കും ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദേശപ്രകാരമുള്ള പരിശോധനാ രീതികളും പ്രതിരോധ മാർഗങ്ങളും സംസ്ഥാനത്ത് നടപ്പിലാക്കിയിരുന്നുവെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

മഹാമാരിക്ക് നാല് മാസത്തിന് ശേഷവും, അഞ്ഞൂറിൽപരം കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. നാല് പേർ മരിച്ചു. എന്നാൽ ബ്രിട്ടനിലും അമേരിക്കയിലും നാൽപ്പതിനായിരവും എൻപതിനായിരവും മരണങ്ങളാണ് യഥാക്രമം ഇക്കാലയളവിലുണ്ടായത്. പലയിടത്തും സമൂഹവ്യാപനം ഉണ്ടായെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

ഒന്നേമുക്കാൽ ലക്ഷം പേരെയാണ് തുടക്കത്തിൽ സംസ്ഥാനത്ത് ക്വാറന്റയിനിൽ പ്രവേശിപ്പിച്ചത്. അതിനിടെ രാജ്യത്ത് ലോക്ക്ഡ‍ൗൺ പ്രഖ്യാപിച്ചു. പിന്നീട് സംസ്ഥാനത്തെ ക്വാറെന്റയിനിലുള്ളവരുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് എത്തി. ഇക്കാലയളവിൽ തന്നെ ഒന്നര ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികളുടെ കാര്യത്തിലും സംസ്ഥാനം ശ്രദ്ധ നൽകിയെന്നും മന്ത്രിയെ ഉദ്ധരിച്ച് ഗാർഡിയൻ പറഞ്ഞു. നിപ കാലത്തെ കേരളത്തിന്റെ അപരാജിത പോരാട്ടവും, അതേ കുറിച്ച് മലയാളത്തിൽ തന്നെ ഇറങ്ങിയ വെെറസ് ചിത്രത്തെ കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്.

ലേഖനം ട്വിറ്ററിൽ പങ്കുവെച്ച കോൺഗ്രസ് എം.പി ശശി തരൂർ, കോവി‍ഡ് പ്രതിരോധപ്രവർത്തിയിൽ ആരോ\ഗ്യമന്ത്രി പ്രശംസയർഹിക്കുന്നതായും കുറിച്ചു.

]]>
ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ https://malayalees.ch/sosial-media-reacts-on-kk-shailaja-teacher-facebook-post/ Sat, 15 Jun 2019 08:37:24 +0000 https://malayalees.ch/?p=9930 സമൂഹമാധ്യമങ്ങളിലൂടെയുള്ള ചികിത്സാ സഹായ തട്ടിപ്പുകള്‍ തുറന്നു കാട്ടണമെന്ന ആരോഗ്യമന്ത്രി കെ.ക ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. ”സർക്കാർ സഹായം ഒക്കെ കിട്ടി വരുമ്പോഴേക്കും വീട്ടുകാർ വർക്കല കടപ്പുറത്തും തിരുനാവായിലും ഇരുന്നു രണ്ടാമത്തെ ആണ്ടു ബലി ഇടുന്നുണ്ടാവും. 24 മണിക്കൂറിനുള്ളിൽ രോഗിക്ക് വേണ്ടത് ചെയ്യാൻ കഴിഞ്ഞാൽ ഏതു സർക്കാർ ആണേലും അംഗീകരിക്കാം” തുടങ്ങിയ കമന്റുകളാണ് മന്ത്രിയുടെ കുറിപ്പിന് താഴെ നിറയുന്നത്. ചാരിറ്റിയില്‍ ക്ലാരിറ്റി വേണമെന്നും കമന്റുകള്‍ പറയുന്നു.

ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഓണ്‍ലൈന്‍ ചികിത്സ സഹായം അഭ്യര്‍ത്ഥിച്ച് പണം തട്ടിയെടുക്കുന്ന സംഘം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ബഹു. മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന സഹായ അഭ്യര്‍ത്ഥനകളിലൂടെയുള്ള തട്ടിപ്പുകളെ തുറന്ന് കാട്ടേണ്ടതുണ്ട്. അപൂർവമായിട്ടെങ്കിലും ചില തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കത്തിൽ ആവശ്യപ്പെട്ടു.

‘’സര്‍ക്കാരിന്റെ അക്കൌണ്ട് വേണ്ട, ഫിറോസിന്റെ അക്കൌണ്ടിലേക്ക് പണമയക്കാം’’ ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

ഗുരുതര രോഗം ബാധിച്ചവരെ സഹായിക്കാൻ നാട്ടിൽ ജനപ്രതിനിധികളുടെയും മറ്റും നേതൃത്വത്തിൽ ജനകീയ കമ്മിറ്റികൾ നിലവിലുണ്ട്. അതോടൊപ്പം തന്നെ അപൂർവ രോഗം ബാധിച്ച ആളുകളെ സഹായിക്കാനുള്ള സർക്കാർ സംവിധാനമാണ് വി കെയർ. സർക്കാരിന് ഒറ്റയ്ക്ക് എല്ലാവരേയും സഹായിക്കാൻ കഴിയില്ല. ജനകീയ സമിതികൾ നൽകുന്ന സഹായത്തോടൊപ്പം പാവപ്പെട്ട നിരവധി ആളുകള്‍ക്കാണ് ഈ പദ്ധതിയിലൂടെ സഹായം നല്‍കി വരുന്നത്. സര്‍ക്കാരിന്റെ തുകയോടൊപ്പം പൊതുജനങ്ങളുടെ സഹായത്തോടെയാണ് വി കെയര്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ സന്മസുള്ളവര്‍ ധാരളമുണ്ട്. അവര്‍ സംഭാവന നല്‍കുന്ന തുക അര്‍ഹിക്കുന്ന ആളുകളില്‍ എത്തിക്കാന്‍ വി കെയര്‍ സഹായിക്കുന്നതാണ്.

‘’സര്‍ക്കാരിന്റെ അക്കൌണ്ട് വേണ്ട, ഫിറോസിന്റെ അക്കൌണ്ടിലേക്ക് പണമയക്കാം’’ ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

സാമൂഹ്യ സുരക്ഷാമിഷന്റെ വി കെയര്‍ പദ്ധതിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ പൂര്‍ണമായും സുതാര്യമാണ്. ഈ പദ്ധതിയിലേക്ക് ചികിത്സാ സഹായത്തിനായുള്ള അപേക്ഷകള്‍ പരിശോധിക്കുകയും രോഗികളുടെ രോഗാവസ്ഥയെക്കുറിച്ച് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കുകയും ചെയ്താണ് ചികിത്സ ലഭ്യമാക്കുന്നത്. അപേക്ഷകരുടെ സാമ്പത്തിക അവസ്ഥകൂടി പരിഗണിച്ചാണ് അര്‍ഹരായവര്‍ക്ക് സഹായം എത്തിക്കുന്നത്. വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ വി കെയറിലേക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷനുള്ള ബാങ്ക് അക്കൗണ്ടാണ് നിലവിലുള്ളത്. സംഭാവനകള്‍ക്ക് നിയമാനുസൃതമായ നികുതി ഇളവ് ഉണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗേറ്റ് വേ വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ് (http://www.socialsecuritymission.gov.in). വിദേശത്തുള്ളവര്‍ കറണ്ട് അക്കൗണ്ട്‌നമ്പര്‍ 32571943287, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച്, IFSC SBIN0000941, തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും, ഇന്ത്യക്ക് അകത്തുള്ളവര്‍ എസ്.ബി.അക്കൗണ്ട് നമ്പര്‍ 30809533211, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച് തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും സംഭാവനകള്‍ നല്‍കാവുന്നതാണ്. കൂടാതെ ഡി.ഡിയായും, ചെക്കായും, മണിയോര്‍ഡറായും സംഭാവനകള്‍ നല്‍കാവുന്നതാണ്.

]]>