K K Rema – malayalees.ch https://malayalees.ch Malayalam Online News Portal Fri, 15 Jul 2022 08:10:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png K K Rema – malayalees.ch https://malayalees.ch 32 32 കെ.കെ രമയ്ക്കെതിരായ പരാമർശത്തിൽ തെറ്റില്ല; എം.എം മണിയെ ന്യായീകരിച്ച് എ. വിജയരാഘവൻ https://malayalees.ch/a-vijaya-raghavan-on-mm-manis-statement/ Fri, 15 Jul 2022 08:10:24 +0000 https://malayalees.ch/?p=64888 വടകര എംഎൽഎ കെ കെ രമയെ നിയമസഭയിൽ വെച്ച് അധിക്ഷേപിച്ച് സംസാരിച്ച എംഎം മണിയെ ന്യായീകരിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയ രാഘവൻ. എം എം മണിയുടെ പരാമർശത്തിൽ തെറ്റില്ലെന്നും മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നുമാണ് വിജയരാഘവൻ വിഷയത്തിൽ പ്രതികരിച്ചത്. മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് എ. വിജയ രാഘവന്റെ പ്രതികരണം . മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ നിലപാട് പറഞ്ഞതോടെ വിഷയം തീർന്നുവെന്നും വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ നിയമസഭയില്‍ കെ കെ രമയെ അധിക്ഷേപിച്ച സംഭവത്തിൽ എം എം മണിക്കെതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ രംഗത്തുവന്നു. എം എം മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയം. എം എം മണിയെ നിയന്ത്രിക്കണമോ എന്ന് സിപിഐഎം തീരുമാനിക്കണം. എം എം മണി പ്രസ്താവന പിൻവലിച്ചാൽ അത് കമ്മ്യൂണിസ്റ്റ് നടപടിയാണെന്നും ആനി രാജ പ്രതികരിച്ചു.

അതേസമയം കെ കെ രമയ്‌ക്കെതിരെ നിയമസഭയിൽ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി എം എം മണി രംഗത്തുവന്നിരുന്നു. രമക്കെതിരായ പരാമർശത്തിൽ ഖേദമില്ല. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണ്. നിയമസഭയിൽ അവർ മുഖ്യമന്ത്രിയെ കടന്ന് ആക്രമിച്ചു സംസാരിച്ചു. പ്രതിപക്ഷത്തിന്റെ കൂട്ടത്തിൽ നിന്ന് വിധവയല്ലേ എന്ന് ചോദിച്ചു. ആ ചോദ്യത്തോടുള്ള പ്രതികരണമായിരുന്നു പരാമർശം. രമയ്ക്ക് സഭയിൽ പ്രത്യേക പദവി ഒന്നുമില്ല. അപ്പോൾ വായിൽ വന്നത് പറഞ്ഞതാണ്. രമയോട് പ്രത്യേക വിദ്വേഷമില്ല. ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നില്ല. പരാമർശത്തിൽ സ്ത്രീ വിരുദ്ധത ഒന്നും ഇല്ലെന്ന് എംഎം മണി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.

]]>
അനുപമയുടെ വിഷയത്തില്‍ വീഴ്ച വരുത്തിയ എല്ലാവരും വിചാരണ ചെയ്യപ്പെടണം; കെ കെ രമ https://malayalees.ch/k-k-rema-mla-responding-to-anupamas-issue/ Wed, 24 Nov 2021 04:13:43 +0000 https://malayalees.ch/?p=52954 അനുപമയുടെ കുഞ്ഞിനെ തിരികെ കിട്ടിയതുകൊണ്ട് മാത്രം ബഹുജന പ്രതിരോധം അവസാനിപ്പിക്കാനാകില്ലെന്ന് കെ കെ രമ എംഎല്‍എ. ഈ വിജയം പൗരവാകാശങ്ങളുടെ വിജയം കൂടിയാണ്. സംഭവത്തില്‍ വീഴ്ച വരുത്തിയ മുഴുവന്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വിചാരണ ചെയ്യപ്പെടണമെന്നും കെ കെ രമ എംഎല്‍എ പ്രതികരിച്ചു.

ഈ വിജയം അനുപമയുടേത് മാത്രമല്ല. ആയിരത്താണ്ടുകള്‍ കൊണ്ട് മനുഷ്യകുലം ആര്‍ജിച്ച നീതി ബോധത്തിന്റെയും ഭരണഘടനാദത്തമായ പൗരാവകാശങ്ങളുടെയും വിജയമാണ്. പ്രതിഭാധനരായ മനുഷ്യര്‍ ചര്‍ച്ച ചെയ്തും ചിന്തിച്ചും രൂപപ്പെടുത്തിയ നിയമസംഹിതകളെ ഭരണമുന്നണിയിലെയും അധികാര സ്ഥാപനങ്ങളിലെയും സ്വാധീനവും പാര്‍ട്ടി വാഴ്ചയും കൊണ്ട് കുഴിച്ചുമൂടാനെന്ന അഹന്തയുടെ മസ്തകത്തിനേറ്റ അടിയാണ്. അധികാരം കണ്ണടച്ചാല്‍ അണയില്ല , ഗതികെട്ട മനുഷ്യര്‍ പോര്‍നിലങ്ങളില്‍ ജ്വലിപ്പിച്ച് നിര്‍ത്തിയ അഗ്‌നിനാളങ്ങള്‍.

അനുപമയുടെ കുഞ്ഞിനെ തിരികെക്കിട്ടിയതു കൊണ്ട് മാത്രം അവസാനിപ്പിക്കാനാവില്ല, ഈ വിഷയത്തിലെ ബഹുജന പ്രതിരോധം. കാരണം അങ്ങേയറ്റം നീതിയുക്തവും സത്യസന്ധവും കരുണാപൂര്‍വ്വവും നിര്‍വഹിക്കപ്പെടേണ്ട ശിശു സംരക്ഷണവും ദത്ത് നല്‍കലും പോലുള്ള പ്രവൃത്തികള്‍ സ്വജന പക്ഷപാതത്തിന്റെ പേരില്‍ മണ്ണിലിട്ട് ചവിട്ടിയരച്ച മുഴുവന്‍ രാഷ്ട്രീയ/ഉദ്യോഗസ്ഥ പ്രമാണിമാരും വിചാരണ ചെയ്യപ്പെടണം. അനുപമയുടെ സ്വകാര്യ ജീവിതത്തെ അവഹേളിച്ചും സീരിയല്‍ കഥകളെ വെല്ലുന്ന അതി വൈകാരികതയില്‍ കുഞ്ഞിനെ കസ്‌ററഡിയില്‍ വച്ച ദമ്പതിമാരുടെ കഥ പറഞ്ഞും ഈ സംഘടിത കുറ്റകൃത്യത്തിന് സാധൂകരണം ചമച്ച പ്രമുഖരുടെ എണ്ണം ഒട്ടും ചെറുതല്ല കേരളത്തില്‍. ഈ മനുഷ്യത്വ വിരുദ്ധതയില്‍ അവര്‍ കൂടി ഭാഗമാണ്. അധികാര പ്രമത്തതയുടെ ദുര്‍ഭൂതത്തിന് മുന്നില്‍ നീതിബോധം നേടിയ ഈ വിജയത്തിന് എല്ലാ വിധ ഹൃദയാഭിവാദ്യങ്ങളും’.

https://www.facebook.com/kkrema/photos/a.651608101565617/4714147298644990/?type=3
]]>
ദത്ത് വിവാദം നിയമസഭയിൽ; അനുപമ ദുരഭിമാന കുറ്റകൃത്യത്തിന് ഇരയെന്ന് കെ കെ രമ https://malayalees.ch/k-k-rema-on-baby-abduction-incident/ Tue, 26 Oct 2021 09:15:56 +0000 https://malayalees.ch/?p=51573 പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്തെടുത്ത സംഭവം നിയമസഭയിൽ ഉന്നയിച്ച് കെ കെ രമ എംഎൽഎ. ദുരഭിമാന കുറ്റകൃത്യത്തിന് ഇരയാണ് അനുപമയെന്ന് കെ കെ രമ പറഞ്ഞു. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാ പ്രദേശിലെ ദമ്പതികളോടും ഭരണകൂടും ക്രൂരത കാണിച്ചു. വിഷയത്തിൽ ബാലാവകാശ കമ്മിഷൻ കുറ്റകരമായ മൗനം പുലർത്തിയെന്നും കെ കെ രമ നിയമസഭയിൽ ആരോപിച്ചു.

ഈ വിഷയത്തിൽ നടന്ന ഉന്നതതല രാഷ്ട്രീയ ഭരണ ഗൂഢാലോചനയെ കുറിച്ച് നിയമപരമായ എല്ലാ നടപടി ക്രമങ്ങളും അട്ടിമറിച്ച് ജുഡീഷ്യൻ അന്വേഷണം നടത്തണെമെന്നും ശിശുക്ഷേമ സമിതി പിരിച്ചുവിടണമെന്നും പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. കെ.കെ രമയാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്.

ഇതിനിടെ ദത്ത് വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് രംഗത്തെത്തി . സംഭവത്തിൽ ശിശുക്ഷേമ സമിതിക്ക് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ശിശുക്ഷേമ സമിതി നിയമപ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബർ 23 ന് പുലർച്ചെ 12.45നും രാത്രി ഒൻപതിനും രണ്ട് കുട്ടികളെയാണ് ശിശുക്ഷേമ സമിതിയിൽ ലഭിച്ചത്. അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആണ് പരിഗണിക്കുന്നത്. അതനുസരിച്ചുള്ള കാര്യങ്ങളാണ് നിയമപരമായി ശിശുക്ഷേമ സമിതി നിർവഹിച്ചതെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

]]>
യുഡിഎഫ് പിന്തുണയില്‍ ജയിച്ചുകയറി രമ; വടകരയില്‍ എല്‍ഡിഎഫിന് തിരിച്ചടി https://malayalees.ch/k-k-rema-wins-from-vadakara-historic-victory/ Mon, 03 May 2021 04:10:34 +0000 https://malayalees.ch/?p=43583 രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കിയ വടകര മണ്ഡലത്തിൽ വിജയക്കൊടി പാറിച്ച് കെ.കെ.രമ. എൽഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ ഏഴായിരത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കെ.കെ.രമയുടെ ചരിത്ര വിജയം.

എൽഡിഎഫിൽ നിന്ന് എൽജെഡി കളത്തിലിറങ്ങിയ പോരാട്ടത്തിൽ കെ.കെ.രമയുടെ വിജയം എൽഡിഎഫിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്.

ഏറെ ചർച്ച ചെയ്യപ്പെട്ട ടി.പി.ചന്ദ്രശേഖരൻ വധത്തെ തുടർന്നാണ് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കൂടിയായ കെ.കെ.രമ ആർഎംപിഐ-യുടെ നേതൃത്വം ഏറ്റെടുക്കുന്നത്. സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും, ഇടതുപക്ഷ നിലപാടുകൾക്ക് എതിരെയും ശബ്ദമുയർത്തി പൊതു പ്രവർത്തന രംഗത്ത് കെ.കെ.രമ സജീവ സാന്നിധ്യമായിരുന്നു.


ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് കെ.കെ.രമ പറഞ്ഞിരുന്നുവെങ്കിലും രമ മത്സരിച്ചാൽ മാത്രമേ ആർഎംപിഐക്ക് പിന്തുണ നൽകൂ എന്ന യുഡിഎഫ് നിലപാടിനെ തുടർന്ന് മത്സര രംഗത്തേക്ക് വരികയായിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രന്‍ രണ്ടാം സ്ഥാനത്തേക്കും എന്‍ഡിഎയുടെ എം. രാജേഷ് കുമാര്‍ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. മുന്നണിമാറ്റം ഏറെ ചര്‍ച്ചയായിരുന്ന മണ്ഡലമായിരുന്നു വടകര. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്കെത്തിയ എൽജെഡിക്ക് വടകര സീറ്റ് എൽഡിഎഫ് നൽകുകയായിരുന്നു.

]]>