k k rama – malayalees.ch https://malayalees.ch Malayalam Online News Portal Fri, 15 Jul 2022 08:06:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png k k rama – malayalees.ch https://malayalees.ch 32 32 ‘മനുഷ്യത്വത്തിന്റെ കണികയെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ പ്രസ്താവന തിരുത്തിയേനെ’; എം എം മണിക്കെതിരെ കെ കെ രമ https://malayalees.ch/kk-rama-reply-to-m-m-mani/ Fri, 15 Jul 2022 08:06:19 +0000 https://malayalees.ch/?p=64882 പരാമര്‍ശങ്ങള്‍ തിരുത്താന്‍ തയാറല്ലെന്ന എം എം മണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കെ കെ രമ എംഎല്‍എ. മനുഷ്യത്വത്തിന്റെ നേരിയ കണികയെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ തന്നെ ഇനിയും കുത്തിനോവിക്കാന്‍ എം എം മണി മുതിരില്ലായിരുന്നുവെന്ന് കെ കെ രമ ട്വന്റിഫോറിനോട് പറഞ്ഞു. ഒരു സ്ത്രീയ്ക്കും കേട്ടിരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഒരു സ്ത്രീയ്ക്ക് സംഭവിച്ചത് വിധിയാണെന്ന് വിശ്വസിക്കുന്നത് മാര്‍ക്സ്റ്റിസ്റ്റ് വീക്ഷണമാണോ എന്നും കെ കെ രമ ചോദിച്ചു.

‘സിപിഐഎം നേതാക്കളുടെ പ്രസ്താവനകള്‍ തെളിക്കുന്നത് ആര്‍എംപിയെ അവര്‍ ഇപ്പോഴും ഭയപ്പെടുന്നുണ്ടെന്നാണ്. വായില്‍ വന്നത് പറഞ്ഞതാണെന്ന് എം എം മണി പറയുന്നു. എന്നാല്‍ അദ്ദേഹം അത് തിരുത്താനും തയാറല്ല. തെറ്റുപറ്റിയെങ്കില്‍ അത് സമ്മതിക്കുന്നതാണ് ജനാധിപത്യത്തിന്റേയും മനുഷ്യത്വത്തിന്റേയും രീതി. പിന്നേയും അപരിഷ്‌കൃതമായ പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്ന ധാര്‍ഷ്ഠ്യവും ധിക്കാരവും സിപിഐഎമ്മിന്റെ അധപതനമാണ് കാണിക്കുന്നത്’. കെ കെ രമ പറഞ്ഞു.

രമക്കെതിരായ പരാമര്‍ശത്തില്‍ ഖേദമില്ലെന്നാണ് എം എം മണി പ്രതികരിച്ചിരുന്നത്. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണ്. നിയമസഭയില്‍ അവര്‍ മുഖ്യമന്ത്രിയെ കടന്ന് ആക്രമിച്ചു സംസാരിച്ചു. പ്രതിപക്ഷത്തിന്റെ കൂട്ടത്തില്‍ നിന്ന് വിധവയല്ലേ എന്ന് ചോദിച്ചു. ആ ചോദ്യത്തോടുള്ള പ്രതികരണമായിരുന്നു പരാമര്‍ശം. രമയ്ക്ക് സഭയില്‍ പ്രത്യേക പദവി ഒന്നുമില്ല. അപ്പോള്‍ വായില്‍ വന്നത് പറഞ്ഞതാണ്. രമയോട് പ്രത്യേക വിദ്വേഷമില്ല. ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നില്ല. പരാമര്‍ശത്തില്‍ സ്ത്രീ വിരുദ്ധത ഒന്നും ഇല്ലെന്ന് എംഎം മണി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.

]]>
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കെ.കെ. രമ https://malayalees.ch/k-k-rama-wants-new-prosecutor/ Sat, 18 Sep 2021 04:14:51 +0000 https://malayalees.ch/?p=49758 ഒഞ്ചിയം ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കെ.കെ. രമ. ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ നേരിൽ കണ്ടാണ് കെ.കെ. രമ ആവശ്യമറിയിച്ചത്. കേരളത്തിന് പുറത്ത് നിന്നുള്ള സുപ്രിംകോടതി അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ആവശ്യം. നിലവിലെ അഡ്വക്കേറ്റ് ജനറലിൽ നിന്ന് നീതി ലഭിക്കില്ലെന്ന് കെ.കെ. രമ എം.എൽ.എ ട്വന്റിഫോറിനോട് പറഞ്ഞു.

2012 മെയ് നാലിനാണ് റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരൻ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായത്. വടകര വള്ളിക്കാട് ജംഗ്ഷനിൽ വെച്ച് ഇന്നോവ കാറിലെത്തിയ സംഘം ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് പിന്നിൽ സിപിഐഎം ആണെന്ന ആരോപണം വ്യാപകമായി ഉയർന്നു. സിപിഐഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന ചന്ദ്രശേഖരൻ ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ നേതൃത്വവുമായി കലഹിച്ച് 2009ൽ പാർട്ടി വിടുകയും റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കുകയും ചെയ്തു.

വളരെ ജനസമ്മതനായിരുന്ന ചന്ദ്രശേഖരന്റെ നീക്കം സിപിഐഎമ്മിന് വലിയ തലവേദന സൃഷ്ടിച്ചു. ഒഞ്ചിയം പഞ്ചായത്തിന്റെ ഭരണമടക്കം സിപിഐഎമ്മിന് നഷ്ടമായി. ഇതോടെ ചന്ദ്രശേഖരന്റെ വധത്തിന് പിന്നിൽ സിപിഐഎം ആണെന്ന ആരോപണം കൂടുതൽ ശക്തിപ്പെട്ടു. രണ്ട് വർഷത്തിന് ശേഷം 2014ൽ കേസിന്റെ വിധി വന്നപ്പോൾ മൂന്ന് സിപിഐഎം നേതാക്കൾ ഉൾപ്പെടെ 11 പ്രതികൾക്ക് കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയെ മൂന്ന് വർഷം കഠിന തടവും വിധിച്ചു.

എസ്എഫ്ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ചന്ദ്രശേഖരൻ തന്റെ 18ാമത്തെ വയസിൽ നെല്ലച്ചേരി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായി സിപിഐഎമ്മിൽ സജീവമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദന്റെ അടിയുറച്ച അനുഗാമിയായിരുന്നു ചന്ദ്രശേഖരൻ.

ചന്ദ്രശേഖരന്റെ മരണത്തിന് ശേഷവും അദ്ദേഹത്തിന്റെ ഭാര്യ കെ കെ രമയുടെ നേതൃത്വത്തിൽ ആർഎംപി ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച രമ 7746 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി. ചന്ദ്രശേഖരനെ ഇല്ലാതാക്കിയ സിപിഐഎമ്മിന്റെ രാഷ്ട്രീയ നേതൃത്വത്തിനെതിരെയാണ് തന്റെ വിജയമെന്ന് കെ കെ രമ പറയുന്നു. അക്രമരാഷ്ട്രീയം വെടിയണമെന്ന ഓർമപ്പെടുത്തലാണ് ടി പിയുടെ ഓരോ ഓർമ ദിനവും.

]]>
ഭീഷണിക്കത്തിന് പിന്നിൽ സിപിഐഎം; ഓലപീപ്പി കാണിച്ച് പേടിപ്പിക്കേണ്ടെന്ന് കെ. കെ രമ https://malayalees.ch/k-k-rama-threatening-letter/ Tue, 20 Jul 2021 07:44:29 +0000 https://malayalees.ch/?p=47007 മകനും ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണുവിനും വന്ന ഭീഷണിക്കത്തിൽ പ്രതികരിച്ച് കെ. കെ രമ എം.എൽ.എ. ഭീഷണിക്കത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന് കെ. കെ രമ ആരോപിച്ചു. ഇത്തരം ഭീഷണിക്കത്തുകൾ ലഭിക്കുന്നത് ആദ്യമല്ല. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും എന്നാൽ നടപടി ഉണ്ടായിട്ടില്ലെന്നും കെ. കെ രമ പറഞ്ഞു.

സിപിഐഎമ്മിന്റെ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ നിരന്തരം സംസാരിക്കുന്നതാണ് പ്രകോപനത്തിന് കാരണം. ഓലപീപ്പി കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ട. സിപിഐഎമ്മിന്റെ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ഇനിയും സംസാരിച്ചുകൊണ്ടിരിക്കുമെന്നും കെ. കെ രമ പറഞ്ഞു. ഭീഷണി കത്തിൽ മകനെ പരാമർശിക്കുന്നത് തന്നെ ഉദ്ദേശിച്ചാണ്. മകൻ രാഷ്ട്രീയത്തിൽ സജീവമല്ല. അവനെതിരെ അത്തരത്തിൽ ഒരു കത്ത് വരേണ്ട കാര്യമില്ല. ഇത് നിസാരമായിട്ടല്ല കാണുന്നത്. പരാതി നൽകിയിട്ടുണ്ടെന്നും കെ. കെ രമ പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്റെ മകൻ അഭിനന്ദിനേയും എൻ. വേണുവിനേയും കൊലപ്പെടുത്തുമെന്നായിരുന്നു കത്തിൽ പറഞ്ഞത്. കെ.കെ രമയുടെ എം.എൽ.എ ഓഫിസിലാണ് കത്ത് എത്തിയത്. മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതാണ് ടി.പി വധത്തിന് കാരണം. സിപിഐഎമ്മിനെതിരെ മാധ്യമങ്ങളിൽ വന്ന് ചർച്ച ചെയ്ത ടി.പിയെ 51 വെട്ട് വെട്ടിയാണ് തീർത്തത്. എം.എൽ.എ രമയുടെ മകനെ അധികം വളരാൻ വിടില്ല. അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡിൽ ചിതറുമെന്നും കത്തിൽ പറഞ്ഞിരുന്നു.

]]>
വടകരയിലെ ജയം പിണറായി വിജയനോടുള്ള മറുപടി: കെ കെ രമ https://malayalees.ch/victory-in-vadakara-reply-to-pinarayi-vijayan-kk-rema/ Mon, 03 May 2021 03:59:47 +0000 https://malayalees.ch/?p=43569 വടകരയിലെ ജയം പിണറായി വിജയനോടുള്ള മറുപടിയെന്ന് ആര്‍എംപി നേതാവ് കെ കെ രമ. സിപിഐഎം പ്രവര്‍ത്തകരുടെയും വോട്ട് ലഭിച്ചതിനാലാണ് ജയം. ടി പി ചന്ദ്രശേഖരനെ മണ്ണില്‍ ഇല്ലാതാക്കിയ സിപിഐഎം നേതൃത്വത്തോടുള്ള പ്രതികാരമാണ് തന്റെ വിജയം.

യുഡിഎഫിനൊപ്പം ശക്തമായ പ്രതിപക്ഷമായി നിയമസഭയില്‍ തുടരും. മുന്നണിയില്‍ ഇല്ലാത്തതിനാല്‍ ഓരോ വിഷയത്തിലും സാഹചര്യം അനുസരിച്ച് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

സിപിഐഎമ്മിന് വോട്ടര്‍മാര്‍ നല്‍കിയ മറുപടിയാണിത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ആളുകള്‍ തനിക്ക് വോട്ട് ചെയ്തു. വ്യത്യസ്തമായ രാഷ്ട്രീയം പറഞ്ഞതിന്റെ പേരില്‍ വ്യത്യസ്തമായ ആശയങ്ങളെ മണ്ണില്‍ വാഴിക്കില്ലെന്ന തീരുമാനം ഒരു പാര്‍ട്ടിക്കും പാടില്ല. അത്തരത്തില്‍ ജനാധിപത്യം പുലരണമെന്ന് താത്പര്യമുള്ള ആളുകളാണ് തനിക്ക് വോട്ട് ചെയ്തതെന്ന് കെ കെ രമ ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ ഏഴായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കെ കെ രമയുടെ ചരിത്ര വിജയം. എല്‍ഡിഎഫില്‍ നിന്ന് എല്‍ജെഡി കളത്തിലിറങ്ങിയ പോരാട്ടത്തില്‍ കെ കെ രമയുടെ വിജയം എല്‍ഡിഎഫിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്.

]]>
വടകരയുടെ ചരിത്രം തിരുത്തും: കെ കെ രമ https://malayalees.ch/history-of-vadakara-will-be-corrected-kk-rema/ Wed, 17 Mar 2021 12:55:01 +0000 https://malayalees.ch/?p=41682 ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയുടെ ചരിത്രം തിരുത്തുമെന്ന് ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമ. യുഡിഎഫ് സമ്മര്‍ദം കാരണമല്ല സ്ഥാനാര്‍ത്ഥിയായത്. തന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയുടെ തീരുമാനം ആണെന്നും സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായം ഇല്ലെന്നും രമ.

വടകരയിലെ ജനം സ്ഥാനാര്‍ത്ഥിത്വത്തെ നെഞ്ചിലേറ്റിയിട്ടുണ്ട്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ഇത്തവണ നിയമസഭയില്‍ ചന്ദ്രശേഖരന്റെ ശബ്ദം മുഴങ്ങുമെന്നും രമ. വ്യക്തിപരമായ കാരണങ്ങളാല്‍ നേരത്തെ മത്സരിക്കില്ലെന്ന് പറഞ്ഞിരുന്നു. സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെ താനാണ് നിര്‍ദേശിച്ചത്. വേണു ഉള്‍പ്പെടെ തന്റെ പേരാണ് നിര്‍ദേശിച്ചതെന്നും കെ കെ രമ.

]]>