K C Venugopal – malayalees.ch https://malayalees.ch Malayalam Online News Portal Sat, 25 Jun 2022 04:41:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png K C Venugopal – malayalees.ch https://malayalees.ch 32 32 ആക്രമണം ഗൂഢാലോചനയുടെ ഭാഗം, എസ് എഫ് ഐ നരേന്ദ്രമോദിയുടെ ക്വട്ടേഷൻ സംഘം; കെ സി വേണുഗോപാൽ https://malayalees.ch/k-c-venugopal-about-rahul-gandhi-office-attack-h/ Sat, 25 Jun 2022 04:41:30 +0000 https://malayalees.ch/?p=63889 രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുനേരെയുള്ള എസ്.എഫ്.ഐ. അക്രമത്തിൽ പ്രതികരിച്ച് എഐസി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണ്. പൊലീസ് സംരക്ഷണയിലാണ് ആക്രമണം നടന്നത്. മാർച്ച് തടയാൻ പൊലീസ് ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേതൃത്വം തള്ളിയത് ചെറുതായി കാണില്ല. എസ് എഫ് ഐ നരേന്ദ്രമോദിയുടെ ക്വട്ടേഷൻ സംഘമാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.

അതേസമയം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇന്നലെ ആക്രമിച്ചിരുന്നു. പരിസ്ഥിതിലോല പ്രശ്നത്തിൽ രാഹുൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസില്‍ 19 എസ്എഫ്ഐ പ്രവർത്തകരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് അറസ്റ്റിലായത്.

സംഭവത്തില്‍ കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്ഐയോട് നിർദേശിച്ചിട്ടുണ്ട്. സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഐഎം വിശദീകരണം. ദേശീയതലത്തിൽ ബിജെപിക്കതിരെ രാഹുലും ഇടതുപാർട്ടികളും യോജിച്ചുള്ള പോരാട്ടം നടത്തുമ്പോൾ എസ്എഫ്ഐ അക്രമം വലിയ തിരിച്ചടിയായെന്നാണ് സിപിഐഎം വിലയിരുത്തൽ.

]]>
‘കോൺഗ്രസിന്റെ മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്നു എന്നാണ് കത്തിൽ’; കപിൽ സിബൽ പാർട്ടിവിട്ടത് തിരിച്ചടിയല്ലെന്ന് കെ.സി വേണുഗോപാൽ https://malayalees.ch/%e0%b4%95%e0%b5%8b%e0%b5%ba%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%82%e0%b4%b2%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3/ Thu, 26 May 2022 04:28:34 +0000 https://malayalees.ch/?p=62427 മുതിർന്ന നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടത് തിരിച്ചടിയല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺ​ഗ്രസ് പാർട്ടിയിലേക്ക് ചിലർ വരുന്നു, ചിലർ പാർട്ടിയിൽ നിന്ന് പോകുന്നു. ഈ വിഷയത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് വേണു​ഗോപാൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.(never blame kapilsibal for leaving congress says kc venugopal)

കോൺഗ്രസിന് വിശാലമായ ഇടമുണ്ട്, ഞങ്ങളുടെ പാർട്ടിയിലേക്ക് ആളുകൾ വരുന്നു, ചിലർ പോകുന്നു. ഇതൊരു വലിയ പാർട്ടിയാണ്. ചിലർ പാർട്ടി വിട്ടേക്കാം, ചിലർ മറ്റ് പാർട്ടികളിലേക്ക് പോയേക്കാം. പാർട്ടി വിട്ട ആരെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല. അദ്ദേഹം നേരത്തെ തന്നെ പാർട്ടി അധ്യക്ഷന് കത്ത് എഴുതിയിരുന്നു. കോൺഗ്രസിന്റെ മൂല്യങ്ങളിൽ താൻ അടിയുറച്ച് വിശ്വസിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. അദ്ദേഹം മറ്റൊന്നും പറഞ്ഞില്ല. അദ്ദേഹം തന്റെ നിലപാട് പറയട്ടെ. അപ്പോൾ മറുപടി പറയാം. – വേണു​ഗോപാൽ പറഞ്ഞു.

പാർട്ടി പുനർനിർമ്മിക്കപ്പെടും. സമഗ്രമായ ഒരു പുനഃസംഘടനയുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. ഒരുപാട് മാർ​ഗനിർദേശങ്ങൾ വരാൻ പോകുന്നു. ഓരോ വ്യക്തിക്കും ഓരോ ചുമതല നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അംഗത്വം രാജിവെക്കുന്നതായി മെയ് 16ന് കപിൽ സിബൽ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഇന്ന് ഉച്ചയോടെയാണ് കോൺഗ്രസ് വിട്ട കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. പിന്നാലെ, സമാജ് വാദി പാർട്ടി പിന്തുണയോടെ സ്വതന്ത്രസ്ഥാനാർഥിയായി രാജ്യസഭയിലേക്ക് മത്സരിക്കാൻ നാമനിർദേശപത്രിക നൽകി.

]]>
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തിന്റെ പ്രതീകമാണ് കനയ്യ കുമാർ; കെ സി വേണുഗോപാൽ https://malayalees.ch/k-c-venugopal-about-kanhaiya-kumar/ Wed, 29 Sep 2021 04:23:56 +0000 https://malayalees.ch/?p=50208 അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തിന്റെ പ്രതീകമാണ് കനയ്യ കുമാറെന്ന് കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. കനയ്യയെപ്പോലുള്ള യുവാക്കളുടെ വരവ് ദേശീയ തലത്തിൽ പാർട്ടിക്ക് ഊർജം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നത് നിർഭാഗ്യകരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. തന്നോട് പാർട്ടി വിട്ട് പോകില്ലെന്ന് പറഞ്ഞിരുന്നെന്നും ബീഹാർ ഘടകവുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചിരുന്നതായും കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. അതേസമയം കനയ്യ കുമാർ പാർട്ടിയെ വഞ്ചിച്ചെന്ന അഭിപ്രായമില്ലെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

കനയ്യകുമാറിനെ സിപിഐയിൽ നിന്ന് പുറത്താക്കിയതായി സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയാണ് അറിയിച്ചത്. കനയ്യ കുമാർ കമ്മ്യുണിസ്റ്റ് ആശയങ്ങളെയും പാർട്ടിയേയും ചതിച്ചുവെന്ന് ഡി രാജ പറഞ്ഞു. കനയ്യ കുമാർ വഹിച്ചിരുന്നത് സിപിഐ ദേശീയ നിർവാഹക സമിതി അംഗമെന്ന പദവിയായിരുന്നു.

ഇതിനിടെ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഇന്ന് വൈകീട്ടോടെയാണ് എഐസിസി ആസ്ഥാനത്തെത്തി ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. രൺദീപ് സുർജേവാല, കെസി വേണുഗോപാൽ എന്നിവരോടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇരുവരും കോൺഗ്രസിലേക്ക് എത്തിയതായി അറിയിച്ചത്.

താൻ എന്തുകൊണ്ടാണ് കോൺഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. കോൺഗ്രസ് രക്ഷപ്പെട്ടില്ലെങ്കിൽ രാജ്യം രക്ഷപ്പെടില്ലെന്നും അതുകൊണ്ടാണ് താൻ കോൺഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാർ പറയുന്നു. ഭഗത് സിംഗിന്റെ വീര്യവും, ഗാന്ധിയുടെ ഏകതയും, അംബേദ്കരുടെ തുല്യതയും വേണം. ഇവർ മൂവരുടെയും ചിത്രം രാഹുൽ ഗാന്ധിക്ക് നൽകിയെന്നും കനയ്യ പറയുന്നു. ബിജെപിക്ക് കോൺഗ്രസ് അല്ലാതെ മറ്റൊരു ബദലില്ലെന്നും കനയ്യ കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

]]>
‘സുധാകരന്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നു’: കെ. സി വേണുഗോപാൽ https://malayalees.ch/accepted-candidateship-of-k-sudhakaran-says-k-c-venugopal/ Thu, 18 Mar 2021 08:27:35 +0000 https://malayalees.ch/?p=41714 സുധാകരന്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി കെ.സി. വേണുഗോപാൽ. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന ഘടകത്തിന്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും കെ. സി വേണുഗോപാൽ പറഞ്ഞു.

സുധാകരന്റെ സ്ഥാനാർത്ഥിത്വം മുന്നണിക്ക് ഗുണം ചെയ്യും. സുധാകരൻ മണ്ഡലത്തിൽ വിജയിക്കും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ധർമ്മടം അസംബ്ലി മണ്ഡലത്തിൽ സുധാകരന് 4000 വോട്ടിന്റെ കുറവ് മാത്രമാണുണ്ടായത്. സംസ്ഥാന നേതാക്കൾ പറയുന്ന അഭിപ്രായങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ഹൈക്കമാൻഡ് നൽകിയത്. ഒരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥി കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

]]>