k babu – malayalees.ch https://malayalees.ch Malayalam Online News Portal Wed, 09 Feb 2022 04:40:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png k babu – malayalees.ch https://malayalees.ch 32 32 രക്ഷാദൗത്യം അവസാന ഘട്ടത്തിൽ; ഹെലികോപ്റ്റർ ഉടൻ എത്തും https://malayalees.ch/k-babu-rescue-helicopter-malampuzha/ Wed, 09 Feb 2022 04:39:52 +0000 https://malayalees.ch/?p=56694 പാലക്കാട് മലമ്പുഴയിൽ മലയുടെ മുകളിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിൻ്റെ രക്ഷാദൗത്യം അവസാന ഘട്ടത്തിൽ. ഹെലികോപ്റ്റർ ഉടൻ എത്തും. മലയുടെ മുകളിലെത്തിയ രക്ഷാ സംഘം താഴേക്ക് കയർ ഇട്ടുകൊടുത്തിരുന്നു. എന്നാൽ, ഈ കയറിൽ പിടിച്ച് കയറാനുള്ള ആരോഗ്യം ബാബുവിന് ഉണ്ടോ എന്നതിൽ സംശയമുണ്ട്. ബാബുവിനെ ഉയർത്താനുള്ള ശ്രമവും നടക്കുകയാണ്. മറ്റൊരു കയറിലൂടെ സേനാംഗങ്ങൾ താഴേക്കിറങ്ങാനും ശ്രമിക്കുന്നുണ്ട്. മലമ്പുഴയിലെ ചെറാട് മലയിൽ ബാബു കുടുങ്ങിയിട്ട് 73 മണിക്കൂർ പിന്നിടുകയാണ്. (babu rescue helicopter malampuzha)

രക്ഷാപ്രവര്‍ത്തകര്‍ റോപ്പ് ഉപയോഗിച്ച് ബാബുവിനടുത്തേക്ക് എത്താന്‍ ശ്രമിക്കുമെന്ന് എംഎല്‍എ ഷാഫി പറമ്പില്‍ അറിയിച്ചു. ബാബു എഴുന്നറ്റ് നില്‍ക്കുന്നു എന്നതും ഇപ്പോള്‍ സ്ഥലത്ത് നല്ല വെളിച്ചം വീണുതുടങ്ങി എന്നതും ആശ്വാസകരമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ബാബു കുടുങ്ങിക്കിടങ്ങുന്ന മലയുടെ താഴ്ഭാഗത്താണ് ഇപ്പോള്‍ ഷാഫി പറമ്പിലുള്ളത്.

‘രണ്ട് കാര്യങ്ങള്‍ ആശ്വാസകരമാണ്. ബാബു എഴുന്നേറ്റ് നില്‍ക്കുന്നു എന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. പുതിയ ദൃശ്യങ്ങള്‍ ഇത് തെളിയിക്കുന്നുണ്ട്. രണ്ടാമതായി വെളിച്ചം വന്ന സ്ഥിതിക്ക് ബാബുവിന്റെ അടുത്തേക്ക് എങ്ങനെ എത്തിച്ചേരണമെന്നത് സംബന്ധിച്ച് രക്ഷാപ്രവര്‍ത്തകര്‍ ആസൂത്രണം ആരംഭിച്ചുകഴിഞ്ഞു എന്നതാണ്. ഒരിക്കല്‍ക്കൂടി ചോപ്പര്‍ ഉപയോഗിച്ച് ശ്രമിക്കാന്‍ ആലോചിക്കുന്നുണ്ട്. റോപ്പ് ഉപയോഗിച്ചും ബാബുവിനടുത്തെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കും. ബാബുവിന് ഭക്ഷണമെത്തിക്കാന്‍ വീണ്ടും ഡ്രോണിന്റെ സാധ്യത രക്ഷാപ്രവര്‍ത്തകര്‍ തേടുകയാണ്. ബാബുവിന് ഇപ്പോള്‍ എന്തെല്ലാമാണ് നല്‍കേണ്ടതെന്നത് സംബന്ധിച്ച് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളും തേടുന്നുണ്ട്’. ഷാഫി പറമ്പില്‍ പറഞ്ഞു.

ബാബു ഉടന്‍ പുറത്തെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. കരസേനയുടെ രക്ഷാദൗത്യം അവസാന ഘട്ടത്തിലാണ്. സംഘം ബാബുവിനരികെയെത്തി. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടര്‍മാര്‍ സജ്ജരാകണമെന്ന് കരസേന നിര്‍ദ്ദേശം നല്‍കി. ആംബുലന്‍സും ബേസ് ക്യാമ്പുമൊക്കെ സജ്ജമാണ്. ഫോറസ്റ്റ് ഗെയ്ഡുകള്‍ അടങ്ങുന്ന ഒരു സംഘം കൂടി ഇപ്പോള്‍ പുറപ്പെട്ടിട്ടുണ്ട്.

]]>
നിങ്ങളുടെ പൊന്നിന്‍കുടം ഉടഞ്ഞുപോയതിന്റെ വിഷമം എനിക്ക് മനസിലാവും; വിമര്‍ശനത്തിന് സഭയില്‍ കെ.ബാബു https://malayalees.ch/k-babu-assembly-speech/ Tue, 01 Jun 2021 05:39:55 +0000 https://malayalees.ch/?p=44919 തൃപ്പൂണിത്തുറയില്‍ ബി.ജെ.പി വോട്ടുവാങ്ങി വിജയിച്ചെന്ന സി.പി.എം അംഗങ്ങളുടെ വിമര്‍ശനത്തിന് മറുപടിയുമായി കെ.ബാബു. തൃപ്പൂണിത്തുറയില്‍ നിന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ അടക്കമുള്ള പ്രഗത്ഭരായ സി.പി.എം നേതാക്കളെ പരാജയപ്പെടുത്തിയാണ് താന്‍ മുമ്പും വിജയിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2006ല്‍ 4000 വോട്ടാണ് ബി.ജെ.പി നേടിയത്. 2011 നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് 5000 വോട്ടായിരുന്നു. 2016ല്‍ ബി.ഡി.ജെ.എസ് പിന്തുണയോടെയാണ് ബി.ജെ.പി മത്സരിച്ചത്. അന്ന് പ്രധാനമന്ത്രി കേരളത്തില്‍ പങ്കെടുത്ത ഏക പ്രചാരണ സമ്മേളനം തൃപ്പൂണിത്തുറയിലായിരുന്നു. അന്ന് അവിടെ മത്സരിച്ച തുറവൂര്‍ വിശ്വംഭരനെന്ന സ്ഥാനാര്‍ത്ഥി എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയായിരുന്നു എന്നതും ബി.ജെ.പിക്ക് വോട്ട് കൂടാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിന്റെ പൊന്നിന്‍കുടമാണ് തൃപ്പൂണിത്തുറയില്‍ ഉടഞ്ഞുപോയത്. അതിന്റെ വിഷമമാണ് ഇങ്ങനെ തീര്‍ക്കുന്നത്. തോല്‍വിയില്‍ സി.പി.എമ്മിനുണ്ടാവുന്ന വിഷമം മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ ക്രമപ്രശ്‌നം ഉന്നയിച്ച് ബാബുവിന്റെ വിശദീകരണം തടസ്സപ്പെടുത്താന്‍ സി.പി.എം ശ്രമിച്ചിരുന്നു. സ്പീക്കര്‍ അനുവദിച്ചിട്ടാണ് സംസാരിക്കുന്നത്, സ്പീക്കറെക്കാള്‍ വലിയ ആളുകള്‍ സഭയിലുള്ളത് തനിക്കറിയില്ലായിരുന്നു എന്നായിരുന്നു ഇതിനോട് ബാബുവിന്റെ പ്രതികരണം.

]]>
തൃപ്പൂണിത്തുറയിൽ കെ ബാബുവിന് നേരിയ ഭൂരിപക്ഷത്തിൽ ജയം https://malayalees.ch/k-babu-won-in-thrippunithura/ Mon, 03 May 2021 04:14:32 +0000 https://malayalees.ch/?p=43588 നിയമസഭാ തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരം കൊണ്ട് ശ്രദ്ധേയമാണ് തൃപ്പൂണിത്തുറ മണ്ഡലം. വാശിയേറിയ പോരാട്ടം തന്നെയാണ് ഇക്കുറിയും തൃപ്പൂണിത്തുറയിൽ നടന്നത്. കാൽ നൂറ്റാണ്ടിനിടെ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ കോൺഗ്രസിന് വേണ്ടി കെ ബാബു തന്നെ രംഗത്തിറങ്ങിയതോടെയാണ് ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിന് മത്സരം കടുത്തത്.

അപ്രതീക്ഷിത വിജയമായിരുന്നു കഴിഞ്ഞ തവണ സ്വരാജിനെങ്കിൽ ഇക്കുറി നേരിയ ഭൂരിപക്ഷത്തോടെയാണ് കെ ബാബു വിജയച്ചത്. 204 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെ ബാബുവിന് ലഭിച്ചത്.

]]>