Jyothi Radhika Vijayakumar – malayalees.ch https://malayalees.ch Malayalam Online News Portal Wed, 24 Feb 2021 04:02:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Jyothi Radhika Vijayakumar – malayalees.ch https://malayalees.ch 32 32 രാഹുലിന്റെ തീപ്പൊരി പ്രസംഗം; കിടിലൻ പരിഭാഷയുമായി വീണ്ടും ജ്യോതി https://malayalees.ch/jyothi-vijayakumar-translation-for-rahul-gandhi/ Wed, 24 Feb 2021 04:02:05 +0000 https://malayalees.ch/?p=40595 തിരുവനന്തപുരം: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധിയുടെ പ്രസംഗം അതിമനോഹരമായി പരിഭാഷ ചെയ്ത് വീണ്ടും ജ്യോതി. ഐശ്വര്യ കേരള യാത്രയിൽ രാഹുൽ നടത്തിയ തീപ്പൊരി പ്രസംഗമാണ് ആശയഭംഗി ഒട്ടും ചോരാതെ കെപിസിസി സെക്രട്ടറി കൂടിയായ ജ്യോതി ഭാഷാന്തരം ചെയ്തത്.

2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിലും ജ്യോതി രാഹുലിന്റെ പ്രസംഗം പരിഭാഷ നടത്തി ശ്രദ്ധ നേടിയിരുന്നു. 2016ൽ സോണിയാ ഗാന്ധിക്കു വേണ്ടിയും പരിഭാഷകയുടെ റോൾ ഏറ്റെടുത്തു. സുവ്യക്തമായ ഉച്ചാരണം, ആശയഭംഗി ചോർന്നു പോകാതെയുള്ള അവതരണം, പ്രസന്നവും ചടുലവുമായ സംസാരം എന്നിവയാണ് ജ്യോതിയുടെ പരിഭാഷയെ വ്യത്യസ്തമാക്കുന്നത്.

തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിലെ സോഷ്യോളജി വിഭാഗം അധ്യാപികയാണ്. തിരുവനന്തപുരം പ്രസ് ക്ലബിൽ നിന്ന് മാധ്യമപ്രവർത്തനത്തിൽ ഡിപ്ലോമ നേടിയ ഇവർ മാർ ഇവാനിയോസ് കോളജിലെ ആദ്യ വനിതാ ചെയർപേഴ്‌സണായിരുന്നു.

]]>