Juventus – malayalees.ch https://malayalees.ch Malayalam Online News Portal Wed, 27 Jul 2022 05:21:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Juventus – malayalees.ch https://malayalees.ch 32 32 പ്രീസീസൺ; ഡെംബലെയുടെ ഡബിളിന് മോയ്സെ കീനിന്റെ മറുപടി; ബാഴ്സ-യുവന്റസ് മത്സരം സമനിലയിൽ https://malayalees.ch/barcelona-juventus-preseason-draw/ Wed, 27 Jul 2022 05:21:13 +0000 https://malayalees.ch/?p=65466 പ്രീസീസൺ പോരിൽ ബാഴ്സലോണ-യുവൻ്റസ് മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. ബാഴ്സക്കായി ഉസ്മാൻ ഡെംബലെ ഇരട്ട ഗോളുകൾ നേടിയപ്പോൾ യുവൻ്റസിനു വേണ്ടി മോയ്സെ കീനും രണ്ട് ഗോളുകൾ സ്വന്തമാക്കി. കളിയിൽ ആകെ മികച്ചുനിന്നിട്ടും വിജയിക്കാൻ കഴിയാതിരുന്നത് ബാഴ്സയ്ക്ക് തിരിച്ചടിയാണ്.

34 ആം മിനിട്ടിൽ ബാഴ്സയാണ് സ്കോറിംഗ് ആരംഭിച്ചത്. സെർജീഞ്ഞോ ഡെസ്റ്റിൻ്റെ അസിസ്റ്റിൽ നിന്ന് ഡെംബലെ വല ചലിപ്പിച്ചു. 5 മിനിട്ടിനുള്ളിൽ യുവൻ്റസ് തിരിച്ചടിച്ചു. ക്വാഡാർഡോയുടെ പാസിൽ നിന്നാണ് കീൻ തൻ്റെ ആദ്യ ഗോൾ നേടിയത്. 40ആം മിനിട്ടിൽ വീണ്ടും ഡെംബലെ സ്കോർ ചെയ്തു. ഇത്തവണ സെർജിയോ ബുസ്കറ്റ്സ് ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ആദ്യ പകുതി 2-1നു പിരിഞ്ഞു. 51ആം മിനിട്ടിൽ യുവൻ്റസ് ഒപ്പമെത്തി. ലോകടെല്ലിയാണ് യുവൻ്റസിൻ്റെ രണ്ടാം ഗോളിലേക്കുള്ള വഴിയൊരുക്കിയത്.

]]>
റൊണാൾഡോ യുവന്റസ് വിടുന്നു https://malayalees.ch/ronaldo-to-leave-juventus/ Fri, 27 Aug 2021 04:31:46 +0000 https://malayalees.ch/?p=48664 ലയണൽ മെസിക്ക് പിന്നാലെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ്ബ് മാറാനൊരുങ്ങുന്നതനായി റിപ്പോർട്ടുകൾ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവൻറസ് വിടുന്നതായി ക്ലബ് മാനേജ്മെന്റിനെ അറിയിച്ചു. ചുവട് മാറ്റം മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന സൂചന. സിറ്റിയുടെ പോർച്ചുഗീസ് താരങ്ങളായ ബെർണാഡോ സിൽവ, റൂബൻ ഡയസ് തുടങ്ങിയവരുമായി റൊണാൾഡോ സംസാരിച്ചെന്നാണ് സൂചന. അതേസമയം, കിലിയൻ എംബാപ്പെക്കായി റയൽ മാഡ്രിഡും രംഗത്തെത്തി.

ഇറ്റാലിയൻ ലീഗിലെ ആദ്യ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിൽ റൊണാൾഡോ അതൃപ്തനെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 36കാരനായ റോണാൾഡോയും യുവൻറസും തമ്മിലുള്ള കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. നേരത്തെ പി.എസ്‌.ജി.യുമായി ബന്ധപ്പെട്ടും റൊണാൾഡോയുടെ പേര് പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പിന്നീട് കൂടുതൽ വ്യക്തതയുണ്ടായില്ല.

റയലിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ വാരം റൊണാൾഡോ നിഷേധിച്ചിരുന്നു. ‘റയലിൽ എന്റെ കഥ എഴുതിക്കഴിഞ്ഞതാണ്. അത് വാക്കുകളിലും കണക്കുകളിലും കിരീടങ്ങളിലുമെല്ലാം രേഖപ്പെടുത്തിയ ചരിത്രമാണ്. വേണ്ടവർക്ക് അത് സാന്റിയാഗോ ബെർണാബ്യൂവിലെ റയൽ മ്യൂസിയത്തിൽ ചെന്നാൽ കാണാം. അതുപോലെ ഓരോ റയൽ ആരാധകന്റെ മനസിലും അതുണ്ട്. നേട്ടങ്ങളെക്കാളുപരി റയലിലുണ്ടായിരുന്ന ഒമ്പത് വർഷം പരസ്പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമാണ് ഞങ്ങൾ കഴിഞ്ഞത്. ആ സ്‌നേഹവും ആദരവും എനിക്കിപ്പോഴും ലഭിക്കുന്നുണ്ട്. അതിലെനിക്ക് സന്തോഷവുമുണ്ട്.

ഓരോ യഥാർത്ഥ റയൽ ആരാധകന്റെ ഹൃദയത്തിലും മനസിലും ഞാനുണ്ടാകുമെന്ന് ഉറപ്പാണ്. സ്‌പെയിനിൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ എന്റെ പേര് നിരവധി ക്ലബ്ബുകളുമായി ചേർത്ത് പറയുന്നുണ്ട്. എന്നാൽ യഥാർത്ഥ വസ്തുത എന്താണെന്ന് ആരും ഇതുവരെ
അന്വേഷിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എന്റെ പേര് വെച്ച് നടക്കുന്ന പ്രചാരണങ്ങൾക്ക് അവസാനമിടാൻ ഞാൻ നേരിട്ട് രംഗത്തുവന്നിരിക്കുകയാണ്’- എന്നായിരുന്നു റൊണാൾഡോയുടെ പ്രതികരണം.

]]>
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസ്​ വിടുന്നു? റിപ്പോര്‍ട്ടുകള്‍ തള്ളി ക്ലബ്​ https://malayalees.ch/no-sign-cristiano-ronaldo-wants-to-leave-juventus/ Thu, 15 Jul 2021 12:38:04 +0000 https://malayalees.ch/?p=46839 സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ആഗ്രഹിക്കുന്നതായി ഒരു സൂചനയും നൽകിയിട്ടില്ലെന്ന് ക്ലബ് ഡയറക്ടർ പവൽ നെദ്വേഡ്. റൊണാള്‍ഡോ ഈ മാസം അവസാനം തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ക്രിസ്റ്റ്യാനോ അവധി ആഘോഷിക്കുകയാണ്​. ക്ലബ്​ വിടുന്നതായി യാതൊരു സൂചനയും നല്‍കിയിട്ടില്ല. ഞങ്ങള്‍ അദ്ദേഹത്തിനായി കാത്തിരിക്കുകയാണ്​. ഷെഡ്യൂള്‍ അനുസരിച്ച്‌​ ജൂലൈ 25ന്​ അദ്ദേഹം ടീമിനൊപ്പം ചേരും’ – നെദ്വേഡ്​ പറഞ്ഞു..

കഴിഞ്ഞ സീസണില്‍ 29 ഗോളുകള്‍ നേടിയ റോണോ ഇറ്റാലിയന്‍ സീരി എയില്‍ ടോപ്​ സ്​കോറര്‍ ആയിരുന്നു. അടുത്ത വര്‍ഷം ജൂണിലാണ്​ പോര്‍ചുഗീസ്​ താരത്തിന്‍റെ കരാര്‍ അവസാനിക്കുന്നത്​. തന്നെ സൂപ്പര്‍ താരമാക്കി വളര്‍ത്തിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലോ സ്​പോര്‍ടിങ്​ ക്ലബിലോ എത്തി ബൂട്ട്​ അഴിക്കണമെന്നാണ്​ ഓരോ റൊണാള്‍ഡോ ആരാധകനും ​ആഗ്രഹിക്കുന്നത്​.

അരങ്ങേറ്റക്കാരനായ പരിശീലകന്‍ ആ​ന്ദ്രേ പിര്‍ലോക്ക്​ കീഴില്‍ നിരാശാജനകമായ പ്രകടനമായിരുന്നു കഴിഞ്ഞ സീസണില്‍ യുവന്‍റസ്​ പുറത്തെടുത്തത്​. സീരി എ കിരീടം ഇന്‍റര്‍മിലാന്​ മുന്നില്‍ അടിയറ വെച്ചതിന്​ പിന്നാലെ താരം യുവന്‍റസ്​ വിടുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതേസമയം ടീമിന്‍റെ കോച്ചായി മടങ്ങിയെത്തിയ മാസിമിലിയാനോ അല്ലഗ്രിക്ക്​ കീഴില്‍ സീരി എ കിരീടം വീണ്ടെടുക്കാനും ചാമ്പ്യൻസ് ലീഗ്​ കിരീടം ടൂറിനിലെത്തിക്കാനുമാണ്​ യുവന്‍റസ്​ ലക്ഷ്യമിടുന്നത്​. ഉദീനസിനെതിരെയാണ്​ വരും സീസണിലെ യുവന്‍റസിന്‍റെ ആദ്യ മത്സരം.

]]>
ഗോള്‍ മഴയില്‍ ബാഴ്സ; യുവന്‍റസിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും തോല്‍വി https://malayalees.ch/barca-won-juventus-man-united-lose-arsenal-draw/ Mon, 22 Mar 2021 09:21:52 +0000 https://malayalees.ch/?p=41879 സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയല്‍ സോസിഡാഡിനെതിരെ ബാര്‍സലോണക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ബാഴ്സയുടെ ജയം. എഫ്.എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ലെസ്റ്റർ സിറ്റി സെമിയിൽ പ്രവേശിച്ചു. ഷെഫീൽഡ് യുണൈറ്റഡിനെ തകർത്ത് ചെൽസിയും സെമിയിൽ കടന്നു.

ഗോള്‍മഴയായിരുന്നു ആരാധകര്‍ക്കായി ബാഴ്സ ഒരുക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെയും സെര്‍ജിയോ ഡെസ്റ്റിന്‍റെയും ഷോയില്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കാനെ സോസിഡാഡ് താരങ്ങള്‍ക്കായുള്ളു. ബാഴ്സക്കായി മെസ്സിയും സെര്‍ജിനോ ഡെസ്റ്റിന്റെയും ഇരട്ടഗോളകള്‍ നേടി. ജയത്തോടെ ബാഴ്സ പോയിന്റ് പട്ടിയില്‍ രണ്ടാമതെത്തി.

അതിനിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം ആഴ്സനല്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി. 29 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുമായി ഒൻപതാമതാണ് ആഴ്സനൽ. 71 പോയിന്റുമായി മാ‍‍‍‍ഞ്ചസ്റ്റർ സിറ്റിയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. യുണൈറ്റഡ് രണ്ടാമതും ലാസ്റ്റർ സിറ്റി മൂന്നാമതുമാണ്.

എന്നാല്‍ സീരി എയില്‍ യുവന്റസ് അപ്രതീക്ഷിത തോല്‍വി വഴങ്ങി. എതിരില്ലാത്ത ഒരു ഗോളിന് ബെനവന്‍റ്റോയോടാണ് യുവന്‍റസ് തോല്‍വി വഴങ്ങിയത്. അഡോല്‍ഫോ ഗെയ്ച്ച് ആണ് ആണ് വിജയഗോള്‍ നേടിയത്.

ലാലീഗയില്‍ അത്ലറ്റികോ മാഡ്രിഡ് അലാവസിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തു. 54 ആം മിനിറ്റില്‍ ലൂയിസ് സുവാരസാണ് മാഡ്രിഡിനായി വല കുലുക്കിയത്. എഫ് എ കപ്പില്‍ ലെസ്റ്റര്‍ സിറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലെസ്റ്റര്‍ സിറ്റിയുടെ ജയം. സിറ്റിക്കായി കെലേച്ചി ഇഹെനാച്ചോ രണ്ട് ഗോളുകള്‍ നേടി.

]]>
ന്യൂക്യാമ്പില്‍ ‘യുവന്‍റസിന്‍റെ പ്രതികാരം’; ബാഴ്സയെ പിന്‍തള്ളി പട്ടികയില്‍ ഒന്നാമത് https://malayalees.ch/champions-leauge-barcelona-juventus/ Wed, 09 Dec 2020 04:50:56 +0000 https://malayalees.ch/?p=36604 ചാമ്പ്യന്‍സ് ലീഗിൽ ബാഴ്സിലോണക്കെതിരെ തകർപ്പൻ ജയവുമായി യുവന്റസ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുവന്റസിന്റെ ജയം. ജയത്തോടെ ഗ്രൂപ്പിൽ ബാഴ്സയെ മറികടന്ന് യുവന്റസ് ഒന്നാം സ്ഥാനത്തെത്തി.

കളിയുടെ തുടക്കം മുതല്‍ തന്നെ കൃത്യമായ ആധിപത്യം പുലര്‍ത്താന്‍ യുവന്‍റസിനായിരുന്നു. തുടക്കത്തില്‍ തന്നെ ഹൈ പ്രസിങ്ങും അഗ്രസീവ് അറ്റാക്കിങ്ങും കൊണ്ട് ഇറ്റാലിയന്‍ ക്ലബ് കളം നിറഞ്ഞിരുന്നു. അപ്പോഴാണ് പതിനഞ്ചാം മിനുറ്റില്‍ പെനാല്‍റ്റി ലഭിക്കുന്നത്. ആദ്യ ഗോള്‍ റൊണാള്‍ഡോയുടെ വക.

ഒട്ടും വൈകിയില്ല, ഇരുപതാം മിനുറ്റില്‍ വെസ്റ്റൺ മക്കെന്നിയിലൂടെ രണ്ടാം ഗോള്‍. കളിയുടെ താളം തെറ്റിക്കാനും ബാഴ്സലോണയെ സമ്മര്‍ദ്ദത്തിലാക്കാനും യുവന്‍റസിന് അത് ധാരാളമായിരുന്നു. പിന്നീടെല്ലാം യുവന്‍റസിന് എളുപ്പമായിരുന്നു. പൊസഷന്‍ ബാഴ്സക്ക് വിട്ടുകൊടുത്തുകൊണ്ട് കൌണ്ടര്‍ അറ്റാക്കിന് തക്കം പാര്‍ത്തിരിക്കുകയായിരുന്നു യുവന്‍റസ് ചെയ്തത്. ഈ സമയം നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും പൂര്‍ണതയിലേക്കെത്തിക്കാന്‍ മെസിക്കും കൂട്ടര്‍ക്കുമായില്ല.

അമ്പത്തിരണ്ടാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെത്തന്നെ റൊണാള്‍ഡോ മറ്റൊരു ഗോള്‍ കൂടി നേടിയപ്പോള്‍ യുവന്‍റസ് ന്യൂ ക്യാമ്പില്‍ ജയമുറപ്പിക്കുകയായിരുന്നു. അഗ്രിഗേറ്റ് 3-2 എന്ന സ്കോറിലാക്കി സ്വന്തം മണ്ണിലെ തോല്‍വിക്ക് അവര്‍ കണക്ക് പറഞ്ഞ് പ്രതികാരം ചെയ്തു. ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയുടെ ആദ്യ തോല്‍വി.

]]>
ബാഴ്‌സയിലെത്തുന്ന പാനിച്ച് റയല്‍ മാഡ്രിഡ് ആരാധകന്‍ https://malayalees.ch/miralem-pjanics-quotes-that-barca-fans-will-not-like/ Tue, 30 Jun 2020 12:55:28 +0000 https://malayalees.ch/?p=27815 ബാഴ്‌സക്ക് സാമ്പത്തികമായി മെച്ചപ്പെട്ട കരാറെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ദീര്‍ഘകാലത്തേക്ക് ഗുണമാവില്ലെന്നും ആരോപണമുണ്ട്. ബാഴ്‌സക്ക് 23കാരനായ ആര്‍തറിനെ നഷ്ടമാകുമ്പോള്‍ പകരം ലഭിക്കുന്നത് 30കാരനെയാണ്

നിരവധി കാരണങ്ങളെക്കൊണ്ട് വിവാദമാണ് ബാഴ്‌സലോണയും യുവന്റസും തമ്മില്‍ നടക്കുന്ന കൈമാറ്റ കരാര്‍. ബാഴ്‌സലോണയിലെ ആര്‍തറിനേയും യുവന്റസിലെ പാനിച്ചിനേയുമാണ് ക്ലബുകള്‍ പരസ്പരം കൈമാറുന്നത്. ബാഴ്‌സലോണക്ക് സാമ്പത്തികമായി മെച്ചപ്പെട്ട കരാറെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ദീര്‍ഘകാലത്തേക്ക് ഗുണമാവില്ലെന്ന ആരോപണങ്ങളുമുണ്ട്.

72 ദശലക്ഷം യൂറോ ആര്‍തറിനായി യുവന്റസ് നല്‍കുന്നുണ്ട്. തിരികെ പാനിച്ചിന് 60 ദശലക്ഷം യൂറോയാണ് ബാഴ്‌സലോണ ചിലവിടുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന വരുമാനത്തില്‍ വന്‍ ഇടിവ് നേരിട്ടതോടെ കളിക്കാരുടെ ട്രാന്‍സ്ഫര്‍ വിപണിയില്‍ ബാഴ്‌സലോണ കാര്യമായ ഇടപെടല്‍ നടത്തില്ലെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

പാനിച്ച്

മുപ്പതുകാരനായ പാനിച്ചിന് നാലു സീസണിലേക്കാണ് ബാഴ്‌സലോണ കരാറെഴുതിയിരിക്കുന്നത്. യുവന്റസിനായി 171 മത്സരങ്ങള്‍ കളിച്ച താരം ക്ലബിനായി 22 ഗോളുകളും നേടിയിട്ടുണ്ട്. പത്തു വര്‍ഷത്തോളം സീരി എയില്‍ കളിച്ച പാനിച്ചിന്റെ അനുഭവസമ്പത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. മുപ്പതു കഴിഞ്ഞ ഏഴോളം താരങ്ങളുള്ള ബാഴ്‌സ നിരയിലേക്കാണ് മുപ്പതുകാരനായ പാനിച്ചിന്റെ വരവെന്നതാണ് പ്രധാന വിമര്‍ശം.

ബാഴ്‌സലോണയുടെ എതിര്‍പക്ഷത്തുള്ള റയല്‍ മാഡ്രിഡിനോടുള്ള ഇഷ്ടം നേരത്തെ പരസ്യമായി പറഞ്ഞയാളാണ് പാനിച്ച്. റോമക്കു വേണ്ടി കളിച്ചിരുന്ന കാലത്ത്(2011-16) Oslobodjenje എന്ന പത്രത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു പാനിച്ച് ഇക്കാര്യം പറഞ്ഞത്. ഏതാണ് ഇഷ്ടടീമെന്ന് ചോദിച്ചാല്‍ കുട്ടിക്കാലം മുതല്‍ റയല്‍ മാഡ്രിഡ് ആരാധകനാണെന്നാകും ഉത്തരം എന്നായിരുന്നു പാനിച്ച് അന്ന് പറഞ്ഞത്. പറയേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ പാനിച്ച് ഒരുപക്ഷേ ഏറ്റവും ആഗ്രഹിക്കുന്ന പരാമര്‍ശമാകും അത്.

ആര്‍തര്‍ മെലോ

ക്ലബ് വിടാന്‍ താത്പര്യമില്ലെന്ന് നേരത്തെ മാനേജ്‌മെന്റിനെ അറിയിച്ച താരമാണ് 23കാരനായ ആര്‍തര്‍ മെലോ. ബ്രസീലുകാരനായ ആര്‍തറിനെ ഗ്രീമിയോയില്‍ നിന്നാണ് ബാഴ്‌സലോണ 2018ല്‍ സ്വന്തമാക്കുന്നത്. സാവിക്കും ഇനിയേസ്റ്റക്കും ശേഷം ബാഴ്‌സലോണയുടെ മധ്യനിര ഭരിക്കുമെന്ന് കരുതപ്പെട്ടിരുന്ന യുവതാരത്തെയാണ് ബാഴ്‌സലോണ കൈവിട്ടിരിക്കുന്നത്.

]]>
നാപോളിക്ക് ഇറ്റാലിയന്‍ കപ്പ്, തുടര്‍ച്ചയായ ഫൈനലുകളില്‍ റൊണാള്‍ഡോക്ക് ആദ്യ തോല്‍വി https://malayalees.ch/napoli-beats-juventus-on-penalties-to-win-coppa-italia-final-ronaldo-buffon-denied-title/ Thu, 18 Jun 2020 05:07:07 +0000 https://malayalees.ch/?p=27226 കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ സൂപ്പര്‍കോപ്പ ഇറ്റാലിയാനയില്‍ ലാസിയോയോട് ഫൈനലില്‍ തോറ്റ യുവന്റസിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പരാജയമാണിത്. ആറാം തവണയാണ് നാപോളി കോപ ഇറ്റാലിയ ചാമ്പ്യന്മാരാകുന്നത്…

നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയിലായ ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് ജയിച്ച നാപോളിക്ക് ഇറ്റാലിയന്‍ കപ്പ്. കരിയറില്‍ ആദ്യമായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടര്‍ച്ചയായി ഫൈനലുകളില്‍ പരാജയപ്പെടുന്നത്. പുതിയ നിയമപ്രകാരം എക്‌സ്ട്രാ ടൈം ഒഴിവാക്കിയ ഫൈനലില്‍ ഷൂട്ടൗട്ടിനിടെ യുവന്റസിന്റെ ഡിബാലയും ഡാനിലോയും അവസരങ്ങള്‍ പാഴാക്കി.

ബാറിന് കീഴില്‍ ജിയാന്‍ലൂജി ബഫണിന്റെ മനോഹരമായ രക്ഷപ്പെടുത്തലുകള്‍ ഇല്ലായിരുന്നെങ്കില്‍ നാപോളി നിശ്ചിത സമയത്ത് തന്നെ കപ്പടിക്കുമായിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഡെനി ലോറെന്‍സോയാണ് 42കാരനായ ബഫണെ ആദ്യം പരീക്ഷിച്ചത്. നിശ്ചിത സമയത്തിന്റെ അവസാനഘട്ടങ്ങളില്‍ ഗോള്‍വര രക്ഷപ്പെടുത്തലുകള്‍വരെ ബഫണ്‍ നടത്തി.

90 മിനുറ്റിന് ശേഷം നേരെ ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ ആദ്യ കിക്കെടുത്ത യുവന്റസിന്റെ പൗലോ ഡിബാലയുടെ കിക്ക് നാപോളി ഗോളി രക്ഷപ്പെടുത്തിയപ്പോള്‍ ഡാനിലോ പുറത്തേക്കടിച്ചു. നാപോളിക്കുവേണ്ടി കിക്കെടുത്ത നാലു പേരും വലയിലാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കിക്കെടുക്കും മുമ്പേ യുവന്റസിന്റെ പരാജയം പൂര്‍ണ്ണമായി.

കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ സൂപ്പര്‍കോപ്പ ഇറ്റാലിയാനയില്‍ ലാസിയോയോട് ഫൈനലില്‍ തോറ്റ യുവന്റസിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പരാജയമാണിത്. ഫുട്‌ബോളിലെ പോരാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയറില്‍ ആദ്യമായാണ് അദ്ദേഹം രണ്ട് ഫൈനലുകളില്‍ തോല്‍വി സമ്മതിക്കുന്നത്. കരിയറിലെ 32ാം കിരീടമെന്ന 35കാരനായ റൊണാള്‍ഡോയുടെ സ്വപ്‌നമാണ് ഫൈനലില്‍ പൊലിഞ്ഞത്.

കോപ്പ ഇറ്റാലിയയുടെ ഫൈനലുകളില്‍ 11 വര്‍ഷത്തിനിടെ ആദ്യമായാണ് ഷൂട്ടൗട്ടിലൂടെ വിജയിയെ തീരുമാനിക്കുന്നത്. ആറാം തവണയാണ് നാപോളി കോപ ഇറ്റാലിയ ചാമ്പ്യന്മാരാകുന്നത്.

]]>