Justin Trudeau – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Aug 2023 04:39:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Justin Trudeau – malayalees.ch https://malayalees.ch 32 32 ‘വേര്‍പിരിയുന്നു, അഗാധ സ്‌നേഹത്തിലും ബഹുമാനത്തിലും തുടരും’; ദാമ്പത്യബന്ധം അവസാനിപ്പിച്ച് ജസ്റ്റിന്‍ ട്രൂഡോയും സോഫിയും https://malayalees.ch/canadian-pm-trudeau-and-wife-sophie-announce-separation/ Thu, 03 Aug 2023 04:39:49 +0000 https://malayalees.ch/?p=85508 കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയും വേര്‍പിരിഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതായി ഇരുവരും അറിയിച്ചിരിക്കുന്നത്. 18 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്നും ഇനിയും അഗാധ സ്‌നേഹത്തിലും ബഹുമാനത്തിലും തുടരുമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

അല്‍പ്പം പ്രയാസമേറിയതും എന്നാല്‍ അര്‍ത്ഥവത്തായതുമായ സംഭാഷണങ്ങള്‍ക്കൊടുവിലാണ് തങ്ങള്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിയമപരമായ വേര്‍പിരിയല്‍ കരാറില്‍ ഇരുവരും ഒപ്പുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. കുട്ടികളെ വിചാരിച്ച് തങ്ങളുടേയും അവരുടേയും സ്വകാര്യത മാനിക്കണമെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റിലുണ്ട്.

2005ലാണ് ട്രൂഡോയും സോഫിയും വിവാഹിതരാകുന്നത്. മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. 15 വയസ്സുള്ള സേവ്യര്‍, 14 വയസ്സുള്ള എല്ല ഗ്രേസ്, 9 വയസ്സുള്ള ഹാഡ്രിയന്‍ എന്നിവരാണ് മൂന്ന് മക്കള്‍. വിവാഹബന്ധം വേര്‍പിരിയുകയാണെങ്കിലും ട്രൂഡോയും സോഫിയും കുട്ടികളെ സ്‌നേഹമുള്ള സഹകരണത്തിന്റെ അന്തരീക്ഷത്തില്‍ വളര്‍ത്തുന്നതില്‍ വളരെ ജാഗ്രത പുലര്‍ത്തുകയാണെന്നും അടുത്ത ആഴ്ച മുതല്‍ അവധിക്കാലത്ത് കുടുംബം ഒരുമിച്ചായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

]]>
‘ട്രൂ​ഡോയുടെ പരാമര്‍ശം’ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ഇ​ന്ത്യ https://malayalees.ch/india-protests-trudeaus-remarks-on-farmers-agitation/ Fri, 04 Dec 2020 13:17:46 +0000 https://malayalees.ch/?p=36318 ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ ത​ല​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തെ പി​ന്തു​ണ​ച്ച സം​ഭ​വ​ത്തി​ൽ ക​നേ​ഡി​യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി അ​തൃ​പ്തി അ​റി​യി​ച്ച് ഇ​ന്ത്യ. ​ട്രൂ​ഡോ​യു​ടെ പ​രാ​മ​ര്‍​ശം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ഇ​ന്ത്യ ഹൈ​ക്ക​മ്മീ​ഷ​ണ​ർ​ക്ക് മു​ന്ന​റി​യി​പ്പു ന​ല്‍​കി.

‘കര്‍ഷകരുടെ പ്രതിഷേധത്തെകുറിച്ച് ഇന്ത്യയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുക. ചര്‍ച്ചകളില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. തങ്ങളുടെ ആശങ്കകള്‍ അറിയിക്കാനായി ഇന്ത്യന്‍ അധികാരികളെ പലവിധത്തിലും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. നാമെല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദര്‍ഭമാണിത്’- ഗുരുനാനാക്ക് ജയന്തി ദിനത്തില്‍ സിഖ് മതവിശ്വാസികളെ അഭിസംബോധന ചെയ്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞ വാക്കുകളാണ് വിവാദമായത്.

]]>