justice dy chandrachud – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 07:36:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png justice dy chandrachud – malayalees.ch https://malayalees.ch 32 32 വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; സിറിയക് ജോസഫിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി https://malayalees.ch/complaint-to-supreme-court-chief-justice-against-cyriak-joseph/ Tue, 26 Dec 2023 07:35:55 +0000 https://malayalees.ch/?p=93508 ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി. ഉന്നത പദവിയിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സാമ്പാദിച്ചെന്നാണ് ആരോപണം. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്.

സുപ്രീംകോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിക് സിറിയക് ജോസഫിനെതിരെയാണ് സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് പരാതി നല്‍കിയത്. സിറിയക് തോമസ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്ന സമയത്തും കേരള ഹൈകോടതിയിലും ഡല്‍ഹി ഹൈകോടതിയിലും ജഡ്ജിയായിരുന്ന സമയത്തും ജഡ്ജ് പദവി ദുരുപയോഗം ചെയ്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം.

ജഡ്ജ്‌മെന്റ് എഴുതാത്ത ജഡ്ജിയെന്ന പേരുദോഷം വരുത്തിയ ആളാണ് സിറിയക് ജോസഫ്. അഭയകേസിലടക്കം പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടു. തന്റെ പദവി ഉപയോഗിച്ച് കുടുംബാഗങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ നേടിക്കൊടുത്തെന്നും പരാതിയില്‍ പറയുന്നു. നിലവില്‍ ലോകായുക്ത ജസ്റ്റിസാണ് സിറിയക് ജോസഫ്. കെ.ടി ജലീല്‍ അടക്കം നേരത്തെ സമാന ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

]]>
ഉണരൂ, രാജ്യത്ത് എന്താണ് നടക്കുന്നത് എന്നു കാണൂ; കേന്ദ്രത്തിനെതിരെ സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് ചന്ദ്രചൂഢ് https://malayalees.ch/justice-dy-chandrachud-remarks-against-govt/ Tue, 01 Jun 2021 05:24:58 +0000 https://malayalees.ch/?p=44911 ന്യൂഡൽഹി: കോവിഡ് വാക്‌സിൻ നയവുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. മഹാമാരിയുമായി ബന്ധപ്പെട്ട് പരമോന്നത കോടതിയിൽ നിന്ന് അടുത്തകാലത്ത് ആദ്യമായാണ് കേന്ദ്രം ഇത്രയും രൂക്ഷമായ വിമർശനങ്ങൾ കേൾക്കുന്നത്. വിമർശനങ്ങൾക്ക് പിന്നാലെ ജസ്റ്റിസ് ചന്ദ്രചൂഢ് എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രൻഡിങ്ങായി. ജസ്റ്റിസ് ചന്ദ്രചൂഢിന്റെ നിരീക്ഷണങ്ങൾ; ഞങ്ങൾ (വാക്‌സിൻ) നയം മാറ്റാൻ ആവശ്യപ്പെടുന്നില്ല. ഉണരാനാണ് ഞങ്ങൾ അഭ്യർത്ഥിക്കുന്നത്. ഉണർന്ന് രാജ്യത്ത് എന്താണ് നടക്കുന്നത് എന്നു കാണൂ. ഞാൻ ഭരണഘടന വായിക്കുകയായിരുന്നു. ആർടിക്കിൾ ഒന്ന് പറയുന്നത് ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനാണ് എന്നാണ്. ഭരണഘടന അതു പറയുമ്പോഴാണ് നമ്മൾ ഫെഡറൽ ഭരണസംവിധാനത്തെ പിന്തുടരുന്നത്. ഇന്ത്യാ ഗവൺമെന്റ് വാക്‌സിനുകൾ ശേഖരിച്ച് വിതരണം ചെയ്യണം. സംസ്ഥാനങ്ങളെ ആപത്ഘട്ടത്തിൽ സഹായിക്കാതെ ഉപേക്ഷിക്കരുത്. വാക്‌സിനുകൾക്ക് സംസ്ഥാനങ്ങൾ എന്തിന് ഉയർന്ന വില നൽകണം. രാജ്യത്തുടനീളം വാക്‌സിനുകൾക്ക് വില ഏകീകരിക്കണം. ഒരു വാർത്താ ചാനൽ മൃതദേഹങ്ങൾ പുഴയിൽ തള്ളുന്ന ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചതായി കണ്ടു. അത് കാണിച്ചതിന് വാർത്താ ചാനലുകൾക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ടോ എന്നെനിക്കറിയില്ല. സാഹചര്യങ്ങൾക്ക് മാറ്റം വരുന്നു എന്ന് നിങ്ങൾ പറയുന്നു. എന്നാൽ ചെവി മണ്ണിൽ വച്ചു നോക്കൂ. നിങ്ങൾ ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് സംസാരിക്കുന്നു. എന്നാൽ യാഥാർത്ഥ്യങ്ങളെ കുറിച്ച് ബോധവാന്മാരല്ല. നിങ്ങൾക്ക് കോവിഡ് രജിസ്‌ട്രേഷൻ ആകാം. എന്നാൽ ഡിജിറ്റൽ ഡിവൈഡിനെ കുറിച്ച് നിങ്ങൾ എങ്ങനെ ഉത്തരം പറയും. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരിടത്തേക്ക് പോകുന്ന കുടിയേറ്റ തൊഴിലാളികളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് നിങ്ങൾ എന്ത് ഉത്തരം നൽകും. വിദൂര ഗ്രാമങ്ങളിലുള്ള ആളുകൾക്ക് കോവിഡ് വാക്‌സിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക സാധ്യമാണോ? ഒരു ജഡ്ജി എന്ന നിലയിലുള്ള അനുഭവത്തിൽ പറയട്ടെ. നിങ്ങൾ തെറ്റാണ് എന്ന് പറയാനുള്ള ശേഷി ദൗർബല്യത്തിന്റെ അടയാളമല്ല. ശക്തിയാണ്.

]]>