JUNE 14 – malayalees.ch https://malayalees.ch Malayalam Online News Portal Fri, 22 Apr 2022 12:51:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png JUNE 14 – malayalees.ch https://malayalees.ch 32 32 സ്കൂളുകൾ ജൂൺ ഒന്നിനുതന്നെ തുറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി https://malayalees.ch/schools-will-reopen-on-june-1/ Fri, 22 Apr 2022 12:51:35 +0000 https://malayalees.ch/?p=60562 സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിനുതന്നെ തുറക്കുമെന്നും പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മേയ് രണ്ടാമത്തെ ആഴ്ച മുതല്‍ മേയ് അവസാന ആഴ്ച വരെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഒന്നാം ക്ലാസ് അഡ്മിഷൻ ഏപ്രിൽ 27 മുതൽ ആരംഭിക്കും.

എസ്എസ്എൽസി പരീക്ഷയ്ക്കായി പരീക്ഷാ മാന്വലും സ്കൂൾ പ്രവൃത്തികൾക്കായി സ്കൂൾ മാന്വലും തയ്യാറാക്കും. സ്കൂളുകളിൽ കൂടുതൽ മെച്ചപ്പെട്ട ഉച്ചഭക്ഷണം നൽകും. 12,306 സ്കൂളുകളിലാണ് ഉച്ചഭക്ഷണം നൽകുന്നത്. ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം നേന്ത്രപഴവും ഒരു ദിവസം മുട്ടയും നൽകും. കുട്ടികൾക്ക് വിപുലമായ പോഷകാഹാരം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എല്ലാ സ്കൂളിലും പച്ചക്കറി കൃഷി നടത്തും.

സ്കൂളുകളിൽ പൂർവ വിദ്യാർത്ഥി സംഘടനകൾ രൂപീകരിക്കും. സ്കൂളുകള്‍ മിക്സഡ് ആക്കുന്നതിന് സര്‍ക്കാരിന് വളരെയധികം അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. ഏതെങ്കിലും സ്കൂളുകൾക്ക് മിക്സഡ് സ്കൂള്‍ ആക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പിടിഎ, സ്കൂള്‍ നിലകൊള്ളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയോടുകൂടി ആലോചിച്ച് യോജിച്ച തീരുമാനം എടുത്ത് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ പ്ലസ് വൺ വാർഷിക പരീക്ഷകൾ മാറ്റിവെച്ചു. ജൂൺ 13 മുതൽ 30 വരെയായിരിക്കും പരീക്ഷകൾ നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ മോ‍ഡൽ പരീക്ഷ ജൂൺ രണ്ട് മുതലായിരിക്കും നടത്തുക. രണ്ടാം വര്‍ഷ ഹയര്‍ സെക്കൻഡറി ക്ലാസുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കും.

2022–23 വർഷത്തെ പാഠപുസ്തകത്തിന്റെ അച്ചടി പൂർത്തിയായി. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 28ന് തലസ്ഥാനത്ത് നടത്തും. 288 ടൈറ്റിലുകളിലായി 2,84,22,06 ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോള്‍ വിതരണത്തിനായി തയാറാകുന്നത്. അധ്യാപക നിയമനത്തിലെ കാലതാമസം ഒഴിവാക്കാൻ സമന്വയ സോഫ്റ്റുവെയറിൽ മാറ്റം വരുത്തും.

സര്‍ക്കാര്‍ സ്കൂളുകളിലും 3365 എയിഡഡ് സ്കൂളുകളിലും അടക്കം ആകെ 7077 സ്കൂളുകളിലെ 9,58,060 കുട്ടികള്‍ക്കാണ് കൈത്തറി യൂണിഫോം നല്‍കുന്നത്. ആകെ 42.08 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്യുന്നത്. സ്കൂളുകളിലെ യൂണിഫോം സ്കൂളിനും പിടിഎയ്ക്കും തീരുമാനിക്കാം. വിവാദമാകുന്ന യൂണിഫോമുകള്‍ ഒഴിവാക്കണമെന്നും മന്ത്രി പറ‍ഞ്ഞു.

]]>
രക്ത ദാനം മഹാദാനം; ഇന്ന് ലോക രക്തദാന ദിനം https://malayalees.ch/june-14-2021-world-blood-donor-day/ Mon, 14 Jun 2021 09:12:45 +0000 https://malayalees.ch/?p=45504 ഇന്ന് ജൂൺ 14, ലോക രക്ത ദാന ദിനം. ലോകമെമ്പാടുമുള്ള രക്തദാതാക്കളോട് നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് 2005 മുതൽ എല്ലാ വർഷവും ജൂൺ 14 ലോക രക്തദാന ദിനമായി ആചരിക്കുന്നത്. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്. ‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിർത്തൂ’ (Give blood and keep the world beating) എന്നതാണ് ഈ വർഷത്തെ സന്ദേശം.റോമിലാണ് ഈ വര്‍ഷത്തെ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈ ദിനം ആചരിക്കുന്നതിലൂടെ കൂടുതൽ ആളുകളെ രക്തം ദാനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഒഴുകുന്ന ജീവൻ എന്നാണ് ആരോഗ്യ വിദഗ്ദർ രക്തത്തെ വിശേഷിപ്പിക്കുന്നത്. രക്ത ദാനം ഒരു ജീവൻ രക്ഷിക്കാൻ സഹായിക്കും. വളരെ സുരക്ഷിതവും ലളിതവുമായ ഒന്നാണ് രക്ത ദാനം. എന്നാല്‍ ഇതേക്കുറിച്ചുള്ള അറിവില്ലായ്മയും തെറ്റായ വിവരങ്ങളുമാണ് പലപ്പോഴും ജനങ്ങളില്‍ ഭയം നിറയ്ക്കുകയും രക്തദാനത്തിനായി മുന്നോട്ട് വരാതിരിക്കുകയും ചെയ്യാന്‍ കാരണമാകുന്നത്.

ആരോഗ്യമുള്ള ഏതൊരാൾക്കും രക്തം ദാനം ചെയ്യാം. 18 നും 65 നും ഇടയിലുള്ള പ്രായമായിരിക്കണം, ഭാരം 45-50 കിലോഗ്രാമിൽ കുറയാതിരിക്കുകയും, ശരീര താപ നില നോർമലായിരിക്കുകയും വേണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തില്‍ കുറയരുത്. മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രമേ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാന്‍ അനുമതിയുള്ളൂ.

എന്നാൽ കൊറോണ വൈറസ് മഹാമാരിയ്ക്കിടയിൽ ആളുകൾ സ്വമേധയാ രക്തദാനം ചെയ്യുന്നത് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. കൊവി‍ഡിന്റെ പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനമാണ് ഇതിന് കാരണം. കഴിഞ്ഞ വർഷം 2020 ഏപ്രിലിൽ കൊവിഡിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തി ഒരു മാസം പിന്നിട്ടപ്പോൾ സ്വമേധയാ രക്തം ദാനം ചെയ്യുന്ന ആളുകളുടെ എണ്ണം 100 ശതമാനം കുറഞ്ഞുവെന്ന് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി അറിയിച്ചിരുന്നു.

കൊവിഡ് കാലത്തും രക്തം ദാനം ചെയ്യാൻ ഒരു ദാതാവിന് അർഹതയുണ്ടെന്ന് സർക്കാർ 2020 മാർച്ച് 25 ന് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് രക്തം ദാനം ചെയ്യുന്നതിൽ നിന്ന് ‘അപകടസാധ്യതയുള്ള ദാതാക്കളെ’ മാത്രമാണ് ഇന്ത്യൻ സർക്കാർ വിലക്കിയിട്ടുള്ളത്.

രക്തം ദാനം ചെയ്യുന്ന ദിവസത്തിന് 28 ദിവസം മുമ്പ് വരെ രക്ത ദാതാവ് ആഭ്യന്തര അല്ലെങ്കിൽ അന്തർദ്ദേശീയ യാത്രകൾ ചെയ്തിട്ടുണ്ടാകരുത്. രക്തദാന ദിവസത്തിലും അതിന് മുമ്പും ഒരു കൊവി‍ഡ് രോഗിയുമായി സമ്പർക്കം പുലർത്തുകയോ അല്ലെങ്കിൽ സ്വയം രോഗബാധിതനാകുകയോ ചെയ്തിട്ടില്ലെന്നും ഉറപ്പു വരുത്തേണ്ടതുണ്ട്.

]]>