jubilee-park – malayalees.ch https://malayalees.ch Malayalam Online News Portal Sat, 05 Feb 2022 04:38:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png jubilee-park – malayalees.ch https://malayalees.ch 32 32 ദുബൈ എക്‌സ്‌പോയിൽ ഇനി കേരളദിനങ്ങൾ: ജൂബിലി പാർക്കിലെ വേദിയിൽ മുഖ്യമന്ത്രിയും ആവേശമായി മമ്മൂട്ടിയും https://malayalees.ch/kerala-days-at-dubai-expo-cm-and-actor-mammootty-excitedly-at-jubilee-park/ Sat, 05 Feb 2022 04:38:47 +0000 https://malayalees.ch/?p=56539 ദുബൈ എക്‌സ്‌പോയിൽ കേരളവാരത്തിന്റെ ഭാഗമായ സാംസ്‌കാരിക പരിപാടികൾക്ക് തുടക്കമായി. പരിപാടികൾ യു എ ഇ മന്ത്രി റീം അൽ ഹാഷ്മി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം, മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയും ജുബിലി പാർകിലെ വേദിയിലെത്തി.

ദുബൈ എക്‌സ്‌പോയിലെ ജൂബിലി പാർക്ക് ആദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവിന്റെ പ്രസംഗത്തിന് വേദിയാകുന്നത്.യു എ ഇയുടെ വളർച്ചയുടെ നെടുംതൂണാണ് മലയാളികൾ എന്ന വികാരമാണ് ഈ രാജ്യത്തിന്റെ ഭരണാധികാരികൾ തന്നോട് പങ്കുവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾ തങ്ങളുടെ വിശ്യാസ്യതയും കഠിനപ്രയത്‌നവും നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇമറാത്തികളും മലയാളികളും തമ്മിലെ സാംസ്‌കാരിക ഇഴയടുപ്പം ചൂണ്ടിക്കാട്ടിയാണ് യു എ ഇ മന്ത്രി റീം ആൽ ഹാഷ്മി സംസാരിച്ചത്.പ്രവാസി മലയാളികൾ അഭിമാനമാണെന്ന് പറഞ്ഞാണ് നടൻ മമ്മൂട്ടി സദസിനെ അഭിസംബോധന ചെയ്തത്.

]]>