JRF – malayalees.ch https://malayalees.ch Malayalam Online News Portal Wed, 02 Dec 2020 04:21:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png JRF – malayalees.ch https://malayalees.ch 32 32 അന്ധതയെ തോല്‍പ്പിച്ച് ജലാലുദ്ദീന്‍: അറബി സാഹിത്യത്തില്‍ ജെ.ആര്‍.എഫ് https://malayalees.ch/jalaluddin-defeats-blindness-jrf-in-arabic-literature/ Wed, 02 Dec 2020 04:21:35 +0000 https://malayalees.ch/?p=36124 ഇരുട്ടിന്‍റെ ലോകത്ത് നിന്ന് പൊരുതി അറബി സാഹിത്യത്തില്‍ ജെ.ആര്‍.എഫ് നേടി അന്ധ വിദ്യാര്‍ത്ഥിനി. മഅദിന്‍ അക്കാദമി വിദ്യാര്‍ത്ഥിയായ ജലാലുദ്ദീന്‍ മഅദിന്‍ ആണ് ഇത്തവണത്തെ പരിശ്രമത്തില്‍ ജെ‍ആര്‍എഫ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ നെറ്റ് ക്വാളിഫൈ ചെയ്തിരുന്നു.

2011ലാണ് മത-ഭൗതിക സമന്വയ പഠനത്തിനായി ജലാലുദ്ദീന് മഅദിന്‍ അക്കാദമിയിലെത്തിയത്. പതിനഞ്ചോളം പുസ്തകങ്ങളാണ് സ്വന്തം കൈകൊണ്ട് തന്നെ ജലാലുദ്ദീന് ബ്രെയില്‍ ലിപിയില്‍ എഴുതിയിട്ടുണ്ട്. മഅദിന്‍ ഏബിള്‍ വേള്‍ഡില്‍ നിന്നാണ് ബ്രെയിന്‍ ലിപി പഠിച്ചത്. കാഴ്ചയുള്ളവര്‍ എത്തിപ്പെടുന്ന മുഴുവന്‍ മേഖലകളിലും തന്‍റെ മുദ്ര പതിപ്പിക്കണമെന്നാണ് ജലാലുദ്ദീന്‍റെ ആഗ്രഹം

പ്രസംഗത്തിലും കരകൗശല നിര്‍മാണത്തിലും മികവ് തെളിയിച്ച ജലാലുദ്ദീന് പി.എച്ച്.ഡി ചെയ്യാനുള്ള ഒരുക്കത്തിലാണ്. സൈക്കിള്‍ ചവിട്ടാനും നീന്താനും ഒന്നും ജലാലുദ്ദീന് അന്ധത ഒരു തടസ്സമാകുന്നില്ലതാനും. മഅദിന്‍ ചെയര്‍മാനും ഗുരുവര്യരുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളാണ് തന്‍റെ ഈ അവിസ്മരണീയ നേട്ടത്തിന് പിന്നിലെന്ന് ജലാല്‍ പറയുന്നു.

അഞ്ച് വിഷയങ്ങളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി അധ്യാപന മേഖലയില്‍ സജീവമാകാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. തിരൂരങ്ങാടി, കുണ്ടൂര്‍ അത്താണിക്കല്‍ സ്വദേശിയായ അദ്ദേഹം പനയത്തില്‍ മുഹമ്മദ് കുട്ടി-സുലൈഖ ദമ്പതികളുടെ മകനാണ്.

]]>