Journalists – malayalees.ch https://malayalees.ch Malayalam Online News Portal Sat, 01 Jan 2022 13:17:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Journalists – malayalees.ch https://malayalees.ch 32 32 2021ൽ കൊല്ലപ്പെട്ടത് 45 മാധ്യമ പ്രവർത്തകർ; ഐ.എഫ്.ജെ https://malayalees.ch/45-journalists-killed-in-20-countries/ Sat, 01 Jan 2022 13:17:49 +0000 https://malayalees.ch/?p=54911 20 രാജ്യങ്ങളിലായി 45 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (I.F.J). പ്രതിവർഷം കൊല്ലപ്പെടുന്ന മാധ്യമ പ്രവർത്തകരുടെ കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്നും I.F.J അറിയിച്ചു. 2020 ൽ 65 മാധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

ഏഷ്യാ പസഫിക് മേഖല 20 കൊലപാതകങ്ങളുമായി പ്രാദേശിക പട്ടികയിൽ ഒന്നാമതാണ്. അമേരിക്ക (10), ആഫ്രിക്ക (8), യൂറോപ്പ് (5), മിഡിൽ ഈസ്റ്റ് (1), അറബ് ലോകം (1). ഇറാനിൽ രണ്ട് മാധ്യമപ്രവർത്തകരുടെ ജീവനെടുത്ത മാരകമായ അപകടവും ഉണ്ടായി. അഫ്ഗാനിസ്ഥാൻ (9), മെക്സിക്കോ (8) തുടങ്ങിയ രാജ്യങ്ങളിൽ മാധ്യമ പ്രവർത്തകർ നേരിടുന്ന അക്രമങ്ങളിൽ ആശങ്കയുണ്ടെന്നും I.F.J അറിയിച്ചു. 1991 മുതൽ ലോകമെമ്പാടും 2,721 പത്രപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്.

]]>
ജനനേന്ദ്രിയം പുറത്തെടുത്ത് ലൈംഗികാതിക്രമം; ‘ദി കാരവൻ’ മൂന്നംഗ സംഘത്തിന് നേരെ സംഘ്പരിവാർ ആക്രമണം https://malayalees.ch/caravan-reporters-attacked-by-a-mob-in-north-east-delhi/ Wed, 12 Aug 2020 13:34:34 +0000 https://malayalees.ch/?p=30093 ഒരു സംഘമെത്തി വനിതാ മാധ്യമ പ്രവര്‍ത്തകയുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോയും എടുത്തു. അസഭ്യവർഷം ചൊരിയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്​തു.

ഡൽഹി കലാപത്തിലെ സംഘപരിവാര്‍ ഗൂഢാലോചന പുറത്തുകൊണ്ടുവന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കാരവന്‍ മാഗസനിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. പ്രഭ്​ജീത്​ സിങ്​, ഷാഹിദ്​ താന്ത്രെ, വനിത മാധ്യമപ്രവർത്തക എന്നിവർക്ക്​ നേരെയാണ്​ കയ്യേറ്റമുണ്ടായത്​. അക്രമികളില്‍ ഒരാള്‍ ബിജെപി നേതാവെന്ന് സ്വയം പരിചയപ്പെടുത്തി. അക്രമികള്‍ വർഗീയ പരാമർശങ്ങള്‍ നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്ന് ​കാരവൻ മാഗസിൻ എക്​സിക്യുട്ടീവ്​ എഡിറ്റർ വിശദമാക്കി.

അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ട ദിവസം മുതൽ കലാപമുണ്ടായ ഡൽഹി വടക്ക് കിഴക്കൻ മേഖലയിൽ വീണ്ടും സംഘർഷ സാധ്യതയുണ്ടെന്ന് സൂചനയുണ്ടായിരുന്നു. വർഗീയ സംഘർഷം ലക്ഷ്യം വെച്ച് മുസ്ലിം പള്ളിക്ക് മുന്നിൽ കാവി കൊടി നാട്ടിയതായി വിവരങ്ങളുണ്ടായിരുന്നു. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീകൾക്ക് നേരെ പൊലീസിൻറ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമമുണ്ടായെന്ന് ദി കാരവൻ നേരത്തെ റിപ്പോർട്ടും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തുടർവാർത്തകൾക്കായി സ്ഥലം സന്ദർശിച്ച സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ബി.ജെ.പി പതാകയുടെ ഫോട്ടോ എടുക്കുന്നതിനിടെ ഒരു സംഘമെത്തി തടഞ്ഞു. ബി.ജെ.പി ജനറല്‍ സെക്രട്ടറിയെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ ഐഡന്‍റിറ്റി കാര്‍ഡ് ചോദിച്ചു. ഷാഹിദ്, മുസ്‍ലിം ആണെന്ന് തിരിച്ചറിഞ്ഞതോടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്താന്‍ തുടങ്ങി. ഇവരെ പൂട്ടിയിടുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. അതിനിടെ വനിതാ മാധ്യമ പ്രവര്‍ത്തകയുടെ നേരെ അസഭ്യവർഷം ചൊരിയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്​തു. പൊലീസെത്തിയാണ് മാധ്യമപ്രവര്‍ത്തകരെ രക്ഷപ്പെടുത്തിയത്. പരാതി നൽകിയെങ്കിലും ഇതുവരെ എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്​തിട്ടി​ല്ല.

https://www.facebook.com/vinod.k.jose/posts/10157063671351557

ഡൽഹി കലാപം സംബന്ധിച്ച് ഫെബ്രുവരി മുതല്‍ കാരവന്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുണ്ട്. കലാപത്തില്‍ രാഷ്ട്രീയ നേതാക്കളുടെയും പൊലീസിന്‍റെയും പങ്ക്​ പുറത്തുകൊണ്ടുവന്നതിൽ കാരവൻ നിർണായക പങ്കുവഹിച്ചിരുന്നു. കഴിഞ്ഞ ദിവസവും ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്.

]]>