journalist – malayalees.ch https://malayalees.ch Malayalam Online News Portal Fri, 13 Oct 2023 04:36:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png journalist – malayalees.ch https://malayalees.ch 32 32 മുതിർന്ന മാധ്യമപ്രവർത്തകൻ സച്ചിദാനന്ദമൂർത്തി അന്തരിച്ചു https://malayalees.ch/senior-journalist-sachidananda-murthy-passed-away/ Fri, 13 Oct 2023 04:36:54 +0000 https://malayalees.ch/?p=89353 മുതിർന്ന മാധ്യമപ്രവർത്തകൻ കെ എസ് സച്ചിദാനന്ദമൂർത്തി അന്തരിച്ചു. ബെംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം വെന്റിലേറ്ററിൽ കഴിയുകയായിരുന്നു.

ദ വീക്കിന്റേയും മലയാള മനോരമയുടേയും ഡൽഹി റസിഡന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്നു.1982ൽ മാധ്യമപ്രവർത്തനം ആരംഭിച്ച സച്ചിദാനന്ദമൂർത്തി രാജ്യതലസ്ഥാനത്തെ ഏറ്റവും മുതിർ മാധ്യമപ്രവർത്തകരിൽ ഒരാളാണ്. ദർലഭ് സിങ് സ്മാര മീഡിയ അവാർഡ്, കർണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്കാരം തുടങ്ങിയവ നേടി.

എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലായും പ്രസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ അന്തർദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നതിലായിരുന്നു സച്ചിദാനന്ദമൂർത്തിയുടെ പ്രാഗൽഭ്യം.

]]>
മുതിർന്ന മാധ്യമ പ്രവർത്തകൻ യു വിക്രമൻ അന്തരിച്ചു https://malayalees.ch/journalist-u-vikraman-demise/ Thu, 21 Sep 2023 05:06:06 +0000 https://malayalees.ch/?p=88129 മുതിർന്ന പത്ര പ്രവർത്തകനും, സിപിഐ നേതാവ് സി ഉണ്ണിരാജയുടെ മകനും, സി പി ഐ നേതാവും ആയിരുന്ന യു വിക്രമൻ അന്തരിച്ചു. ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ അല്പം മുൻപ് ആയിരുന്നു അന്ത്യം.

]]>
പെൺകുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തു; വിദേശ മാധ്യമ പ്രവർത്തകയെ താലിബാൻ കസ്റ്റഡിയിലെടുത്തു https://malayalees.ch/taliban-detains-magazine-writer-for-columns-on-atrocities-by-them/ Sat, 23 Jul 2022 04:59:04 +0000 https://malayalees.ch/?p=65270 അഫ്ഗാൻ പെൺകുട്ടികൾ നേരിടുന്ന അതിക്രമത്തെ വിമർശിച്ച വിദേശ മാധ്യമ പ്രവർത്തകയെ താലിബാൻ കസ്റ്റഡിയിലെടുത്തു. കൗമാരപ്രായക്കാരായ പെൺകുട്ടികളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായും, ലൈംഗിക അടിമകളായി ഉപയോഗിച്ചുവെന്നും ആരോപിച്ച് റിപ്പോർട്ട് തയ്യാറാക്കിയ ഫോറിൻ പോളിസി റൈറ്റർ ലിൻ ഒ ഡോണലിനെയാണ് തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയത്.

ഓസ്‌ട്രേലിയൻ വനിതയെ 3 ദിവസത്തോളം തടവിൽ പാർപ്പിച്ചു. തൻ്റെ ആരോപണങ്ങൾ തെറ്റാണെന്ന് പറയാനും, നിർവ്യാജം ഖേദം പ്രകടിപ്പിക്കാനും തീവ്രവാദ സംഘടന ഭീഷണിപ്പെടുത്തിയതായി ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. ഭീഷണി ഭയന്ന് ലിൻ ക്ഷമാപണവും നടത്തി. “താലിബാൻ അധികാരികൾ കൗമാരക്കാരായ പെൺകുട്ടികളെ ബലമായി വിവാഹം കഴിക്കുകയും, പെൺകുട്ടികളെ കമാൻഡർമാർ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് എഴുതിയ റിപ്പോർട്ടുകൾക്ക് ക്ഷമ ചോദിക്കുന്നു” – ലിൻ ഒ ഡോണൽ ട്വീറ്റ് ചെയ്തു.

വിഷയം ചർച്ചയായതിന് പിന്നാലെയാണ് താലിബാൻ ഭീഷി ഒ ഡോണൽ വെളിപ്പെടുത്തിയത്. ‘മാപ്പ് പറഞ്ഞില്ലെങ്കിൽ ജയിലിൽ ഇടുമെന്ന് പറഞ്ഞു. താൻ സ്വന്തം ഇഷ്ടത്തോടെയാണ് റിപ്പോർട്ട് പിൻവലിക്കുന്നതെന്നും ആരും നിർബന്ധിച്ചിട്ടില്ലെന്ന് പറഞ്ഞ് എന്റെ വീഡിയോ ഉണ്ടാക്കി. ക്ഷമാപണ ട്വീറ്റ് നിരവധി തവ അവർ മാറ്റം വരുത്തി. എൽജിബിടിക്യു വ്യക്തികളെക്കുറിച്ചുള്ള റിപ്പോർട്ടിംഗിനെ താലിബാൻ തള്ളി, രാജ്യത്ത് സ്വവർഗ്ഗാനുരാഗികൾ ഇല്ലെന്നും അവർ അവകാശപ്പെട്ടു’ ഒ ഡോണൽ കൂട്ടിച്ചേർത്തു.

അതേസമയം ഭീഷണി ഭയന്ന് ലിൻ രാജ്യം വിട്ട് പാകിസ്ഥാനിലേക്ക് പോയതായി റിപ്പോർട്ട് ഉണ്ട്. 20 വർഷത്തിലേറെയായി അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയായ ഒരു യുദ്ധ പത്രപ്രവർത്തകയാണ് ലിൻ.

]]>
‘പൊലീസിന്‍റ നിയമലംഘനം ചോദ്യംചെയ്തു’: അസമില്‍ മാധ്യമപ്രവര്‍ത്തകന് മര്‍ദനം https://malayalees.ch/assam-journalist-assaulted-by-cops-on-camera/ Tue, 08 Feb 2022 08:37:07 +0000 https://malayalees.ch/?p=56655 ഹെൽമറ്റ് ധരിക്കാത്തത് ചോദ്യംചെയ്ത മാധ്യമപ്രവർത്തകന് പൊലീസിന്‍റെ മര്‍ദനം. അസമിലെ ചിരാംഗ് ജില്ലയിൽ ഇന്നലെയാണ് സംഭവം. മാധ്യമപ്രവര്‍ത്തകന്‍ ജയന്ത് ദേബ്‌നാഥിനെ രണ്ട് പോലീസുകാർ മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം. മാധ്യമപ്രവര്‍ത്തകനെ ബലംപ്രയോഗിച്ച് പൊലീസ് ജീപ്പില്‍ കയറ്റാന്‍ കൂടുതല്‍ പൊലീസുകാരെ വിളിക്കുന്നതും ദൃശ്യത്തില്‍ കാണാം. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വൻ പ്രതിഷേധം ഉയരുകയാണ്.

രണ്ട് പൊലീസുകാര്‍ ഹെൽമറ്റ് ധരിക്കാതെ വണ്ടിയോടിക്കുന്നതു കണ്ടപ്പോള്‍ ഇത് പൊതുജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകുകയെന്ന് താന്‍ ചോദിച്ചെന്ന് മാധ്യമപ്രവര്‍ത്തകന്‍ ജയന്ത് ദേബ്‌നാഥ് പറയുന്നു. തുടര്‍ന്ന് ഇരുവരും തന്നെ ക്രൂരമായി മര്‍ദിച്ചെന്നും അദ്ദേഹം പറഞ്ഞു-

“ഒരു ബൈക്കിൽ രണ്ട് പോലീസുകാർ- അവര്‍ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. പൊതുജനങ്ങൾക്ക് എന്ത് സന്ദേശമാണ് ഇത് നൽകുകയെന്ന് ചോദിച്ചതാണ് ഞാന്‍ ചെയ്ത ഏക തെറ്റ്. പട്ടാപ്പകൽ അവർ എന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു. ഞാന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ കൂടുതല്‍ ദേഷ്യപ്പെട്ടു. രാത്രി ആയിരുന്നുവെങ്കില്‍ അവരെന്നെ കൊന്നുകളഞ്ഞേനെ. ഞാന്‍ ഞെട്ടിപ്പോയി”- മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.

ജയന്ത് ദേബ്‌നാഥ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് ചിരാംഗ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) ലബക്ര ദേക പറഞ്ഞു. നിയമപാലകര്‍ നിയമം ലംഘിക്കുന്നില്ലെന്ന് അസം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ജയന്ത് ദേബ്‌നാഥ് ആവശ്യപ്പെട്ടു.

]]>
ജമ്മുകശ്മീരില്‍ ഗ്രനേഡുകളുമായി മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍ https://malayalees.ch/journalist-arrested-jammu-kashmir-with-two-graneds/ Wed, 11 Aug 2021 04:10:26 +0000 https://malayalees.ch/?p=47950 ജമ്മുകശ്മീരില്‍ രണ്ട് ഗ്രനേഡുകളുമായി മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായി. പുല്‍വാമ പാമ്പോര്‍ സ്വദേശി ആദില്‍ ഫറൂഖ് എന്നയാളാണ് അറസ്റ്റിലായത്. പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് അംഗമാണ് ആദിലെന്ന് കശ്മീര്‍ പൊലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹിദ് നാസര്‍ എന്നയാള്‍ രക്ഷപെട്ടു.

രണ്ട് ഗ്രനേഡുകളുമായി ശ്രീനഗറില്‍ നിന്നാണ് ആദില്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതായും കൂടുതല്‍ അറസ്റ്റ് പ്രതീക്ഷിക്കാമെന്നും കശ്മീര്‍ പൊലീസ് ട്വീറ്റ് ചെയ്തു. 2019ല്‍ പൊതുസുരക്ഷാ നിയമമനുസരിച്ച് ആദിലിനെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്നുച്ചയോടെ ശ്രീനഗറിനടുത്ത് ഗ്രനേഡ് ആക്രമണമുണ്ടാവുകയും പ്രദേശവാസികളായ അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജമ്മുകശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.

]]>
ഈ വർഷം കൊല്ലപ്പെട്ടത് 59 മാധ്യമപ്രവർത്തകരെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് https://malayalees.ch/59-journalists-killed-this-year-worldwide-says-report/ Wed, 30 Dec 2020 03:55:39 +0000 https://malayalees.ch/?p=37691 വസ്തുതാപരമായ വാർത്തകൾ നൽകിയതിന് പോയവർഷം ലോകത്ത് 59 മാധ്യമപ്രവർത്തകർക്കെങ്കിലും കുറഞ്ഞത് ജീവൻ നഷ്ടപ്പെട്ടതായി ഐക്യരാഷ്ട്ര സഭ. ഇതിൽ നാല് പേർ വനിത മാധ്യമപ്രവർത്തകരാണ്. കഴിഞ്ഞ ഒരു ദശവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ നാല് ദിവസത്തിൽ ഒരു മാധ്യമ പ്രവർത്തകൻ വീതം കൊല്ലപ്പെട്ടതായിട്ടാണ് യു.എന്നിന്റെ എജുക്കേഷ്നൽ കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസഷൻ (യുനെസ്കോ) പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.

മാധ്യമപ്രവർത്തനത്തെ സംരക്ഷിക്കുന്നത് സത്യത്തെ സംരക്ഷിക്കുന്നതിന് തുല്യമാണെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ആദ്രെ അസൗലെ പറഞ്ഞു. കോവിഡ് മഹാമാരി ലോകത്താകമാനമുള്ള മാധ്യമ സ്വാതന്ത്ര്യത്തെ ബാധിച്ചു എന്നും അസൗലെ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ 22 ഓളം മാധ്യമപ്രവർത്തകർ ലാറ്റിൻ അമേരിക്ക, ഏഷ്യ, പസിഫിക് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. അറേബ്യൻ രാജ്യങ്ങളിൽ ഒമ്പത് മാധ്യമപ്രവർത്തകർക്കും ആഫ്രിക്കയിൽ ആറ് പേർക്കും ജീവൻ നഷ്ടമായി.

“മാധ്യമപ്രവർത്തകരെ സംരക്ഷിക്കൂ, സത്യത്തെ രക്ഷിക്കൂ” എന്ന പേരിൽ യുനെസ്കോ തുടക്കം കുറിച്ച ക്യാമ്പയ്‌നിന്റെ ഭാഗമായാണ് ഐകരാഷ്ട്ര സഭ റിപ്പോർട്ട് പുറത്തുവിട്ടത്. പ്രക്ഷോഭ മേഖലകളിൽ മാധ്യമപ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ ബ്ലാക്ക് ലൈവ്സ് മാറ്റർ പോലുള്ള സംഭവങ്ങളിലൂടെ ഈ വർഷം നമുക്ക് മനസ്സിലാക്കി തന്നുവെന്ന് യു.എൻ വ്യക്തമാക്കി. വനിതാ മാധ്യമ പ്രവർത്തകരുടെ സംരക്ഷണം പ്രത്യേകം പരിഗണിക്കുമെന്നും യുനെസ്കോ പറഞ്ഞു. തൊഴിൽപരമായും ലിംഗ വിവേചനത്തിന്റെ ഭാഗമായും നിരവധി ആക്രമണങ്ങളാണ് വനിതാ മാധ്യമപ്രവർത്തകർ ഇന്റർനെറ്റ് പ്ലാറ്റഫോമുകളിൽ അടക്കം നേരിടുന്നതെന്നും യുനെസ്കോ കൂട്ടിച്ചേർത്തു.

]]>