jose k mani – malayalees.ch https://malayalees.ch Malayalam Online News Portal Sat, 27 Aug 2022 08:33:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png jose k mani – malayalees.ch https://malayalees.ch 32 32 ബഫര്‍ സോണിനായി സമിതി രൂപീകരിക്കണം; മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് ജോസ് കെ.മാണി https://malayalees.ch/committee-should-be-formed-for-buffer-zone-says-jose-k-mani/ Sat, 27 Aug 2022 08:33:09 +0000 https://malayalees.ch/?p=67190 ബഫര്‍ സോണിനായി സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടെന്ന് ജോസ് കെ. മാണി എം.പി. പരിസ്ഥിതി ലോല പ്രദേശത്തുള്ള വീടുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ കണക്ക് ശേഖരിക്കാന്‍ സമിതി രൂപീകരിക്കണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം. ഈക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു.
പരിസ്ഥിതിലോല മേഖല വനത്തിനുള്ളില്‍ തന്നെ പുനര്‍നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റി ചെയര്‍മാന് നിവേദനവും നല്‍കി.

കേരളം നല്‍കിയ പുന പരിശോധനാ ഹര്‍ജിക്കെതിരെ താമരശേരി രൂപത രംഗത്തെത്തി. നിര്‍ദിഷ്ട ബഫര്‍ സോണില്‍ താമസിക്കുന്നവര്‍ വനം കയ്യേറിയവരും ആദിവാസികളുമാണെന്ന പ്രസ്താവന തിരിച്ചടിയാകുമെന്ന് താമരശേരി രൂപത വ്യക്തമാക്കി. ജനങ്ങളോട് പരാതികള്‍ അയക്കാനും രൂപത ആഹ്വാനം ചെയ്തു.

സുപ്രിംകോടതിയില്‍ വനം വകുപ്പ് നല്‍കിയ പുനപരിശോധനാ ഹര്‍ജിയിലെ പഴുതുകള്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് താമരശേരി രൂപത. നിര്‍ദിഷ്ട ബഫര്‍ സോണില്‍ താമസിക്കുന്നവര്‍ 1977 മുന്‍പ് വനം കയ്യേറിയവരും ആദിവാസികളുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ പ്രസ്താവന കോടതിയില്‍ ചര്‍ച്ചയാകാനുളള സാധ്യതയാണ് താമരശേരി രൂപത ചൂണ്ടി കാട്ടുന്നത്. സ്ഥിതിവിവര കണക്കുകള്‍ നല്‍കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടും ഹര്‍ജിയില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അതിനാല്‍ ഗ്രാമസഭകള്‍ ചേരുമ്പോള്‍ പ്രമേയങ്ങള്‍ പാസാക്കി സര്‍ക്കാരിലേക്ക് നല്‍കാന്‍ കര്‍ഷക കൂട്ടായ്മകളോട് രൂപത ആഹ്വാനം ചെയ്തു. പള്ളികളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ സ്ഥാപിച്ച് പൊതുജനങ്ങളുടെ പരാതികള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും എംപവേര്‍ഡ് കമ്മറ്റിക്കും അയയ്ക്കാനും നിര്‍ദേശമുണ്ട്. നാളെ ഇതുമായി ബന്ധപ്പെട്ട ഇടയലേഖനം പള്ളികളില്‍ വായിക്കുകയും ചെയ്യും.

]]>
രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാൻ എൽഡിഎഫ് യോഗ തീരുമാനം https://malayalees.ch/ldf-decided-to-give-rajya-sabha-seat-to-kerala-congress/ Tue, 09 Nov 2021 12:58:36 +0000 https://malayalees.ch/?p=52237 രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ എൽഡിഎഫ് യോഗ തീരുമാനം. ജോസ് കെ മാണി രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റാണ് കേരള കോൺഗ്രസിന് തന്നെ നൽകാൻ ഇന്ന് ചേർന്ന ഇടതുമുന്നണി യോഗത്തിൽ തീരുമാനമായത്. എൽഡിഎഫിൽ എത്തിയതിനെ തുടർന്ന് ജനുവരി 11 നാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചത്. രാജ്യ സഭയിലേത്ത് ജോസ് കെ മാണി തന്നെ മത്സരിച്ചേക്കുമെന്നാണ് സൂചന. സിപിഐഎമ്മും ജോസ് കെ മാണി മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് വർഷം മാത്രമേ കാലാവധി ഉള്ളതിനാൽ ജോസ് രാജ്യസഭയിലേക്ക് പോണമെന്ന് കേരളാ കോൺഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു.

ഇടത് മുന്നണിയിൽ കൂടുതൽ മേൽക്കൈ നേടുകയാണ് കേരളാ കോൺഗ്രസ് എം വിഭാഗം. നിലവിൽ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ഒപ്പം ആറ് ബോർഡ്‌ കോർപ്പറേഷൻ പദവിയും കേരളാ കോൺഗ്രസിനുണ്ട്. ഇതോടൊപ്പമാണ് രാജ്യസഭാ സീറ്റും കേരളാ കോൺഗ്രസിന് ലഭിക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് വൈകുകയായിരുന്നു. ഈ മാസം 29 നാണ് തെരഞ്ഞെടുപ്പ് നടക്കുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 16നാണ്.

]]>
കേരള കോൺഗ്രസ് എമ്മിലെ വിഭാഗീയത രൂക്ഷമാകുന്നു https://malayalees.ch/suprabhaatham-epaper-suprabha-kesukalkuranyuthudanginiyanthranangalililavumayidalhiulpedesamsthanangal-newsid/ Mon, 07 Jun 2021 08:36:14 +0000 https://malayalees.ch/?p=45181 യുഡിഎഫിൽ നിന്ന് നേതാക്കളെ എത്തിച്ച് പാർട്ടി ശക്തിപ്പെടുത്താനുള്ള ജോസ് കെ മാണിയുടെ നീക്കത്തിൽ കേരള കോൺഗ്രസ് എമ്മിലെ ഒരു വിഭാഗത്തിന് അതൃപ്തി. രണ്ട് അധികാര കേന്ദ്രങ്ങൾ രൂപപ്പെട്ടതിന് പിന്നാലെയാണ് പാർട്ടിയിൽ വിഭാഗീയത രൂപപ്പെട്ടത്. ചെയർമാന് കൂടുതൽ പ്രാധാന്യം നൽകാനാണ് പാർട്ടിയുടെ കേഡർ സംവിധാനത്തിലേക്കുള്ള മാറ്റമെന്നാണ് വിലയിരുത്തൽ.

ഇടതുമുന്നണിയിലായതിനാൽ പോര് പരസ്യമാക്കുന്നില്ലെങ്കിലും നേതാക്കൾ രണ്ട് ധ്രുവങ്ങളിലെത്തി എന്നതാണ് പുറത്തുവരുന്ന സൂചനകൾ. മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ അധികാരമുള്ള മന്ത്രിക്കൊപ്പമാണ്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുകളെ തീരുമാനിക്കുന്നതിൽ ഉൾപ്പെടെ ഇരു പക്ഷവും തമ്മിൽ വിയോജിപ്പുകൾ മുറുകി. ഇതോടെ കൂടുതൽ നേതാക്കളെ ഒപ്പം കൊണ്ടുവന്ന് പാർട്ടിയുടെ ശക്തി വർധിപ്പിക്കാനുള്ള നീക്കം ജോസ് കെ മാണി ഊർജിതമാക്കി. നേതാക്കൾ എത്തുന്നതിന് പിന്നാലെ കേഡർ രീതിയിൽ പാർട്ടി ഉടച്ചുവാർക്കുമെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. സ്റ്റിയറിങ് കമ്മിറ്റിയിൽ ജോസ് കെ മാണിയുടെ നീക്കത്തെ എതിർക്കാനാണ് മറുചേരിയുടെ പദ്ധതി.

]]>
യുഡിഎഫില്‍ നിന്ന് പ്രധാനപ്പെട്ട ചില നേതാക്കള്‍ തന്‍റെ പാര്‍ട്ടിയിലെത്തുമെന്ന് ജോസ് കെ മാണി https://malayalees.ch/jose-k-mani-says-that-some-udf-leaders-will-come-to-kerala-congress/ Thu, 03 Jun 2021 06:25:12 +0000 https://malayalees.ch/?p=45044 കോൺഗ്രസിൽ നിന്നും യുഡിഎഫിൽ നിന്നും മുതിർന്ന നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി. പലരുമായും ചർച്ച നടത്തി കഴിഞ്ഞു. പതിനാലിന് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഒരു സർക്കാർ പദവിയും ഏറ്റെടുക്കാൻ ഇല്ലെന്നും ജോസ് കെ മാണിപറഞ്ഞു. ഭരണപരിഷ്കാര കമ്മീഷന്‍ സ്ഥാനത്തേക്ക് ജോസ് കെ മാണിയെ പരിഗണിക്കുന്നു എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമായും ജോസഫ് ഗ്രൂപ്പില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നേതാക്കള്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭാഗമാകാന്‍ താത്പര്യം കാണിച്ചുവെന്നും ചര്‍ച്ചകള്‍ നടന്നുവെന്നും ഉള്ള സൂചനയാണ് ജോസ് കെ മാണി നല്‍കുന്നത്. എന്നാല്‍ കൂടുതല്‍ നേതാക്കളെ കൊണ്ടുവരുന്നതിലല്ല, താഴേത്തട്ടില്‍ നിന്നുതന്നെ അണികളെ കൊണ്ടുവന്ന് പാര്‍ട്ടി ശക്തിപ്പെടുത്തണമെന്ന നീക്കമാണ് കേരള കോണ്‍ഗ്രസ് എം നടത്തുന്നത്. സിപിഎമ്മും ഇതിനെയാണ് അനുകൂലിക്കുന്നത്.

അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ വന്നു കഴിഞ്ഞാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത നേതാക്കളെ സ്വാഗതം ചെയ്യാനാണ് പാര്‍ട്ടിയുടെ തീരുമാനം. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി വിപുലീകരിക്കാനുള്ള നടപടികളിലാണ് പാര്‍ട്ടി. ഇതിനായി പാര്‍ട്ടിയുടെ ഭരണഘടനയില്‍ പോലും മാറ്റം വരുത്തിയേക്കും.

]]>
അപകീര്‍ത്തികരമായ പ്രചാരണം; ജോസ് കെ മാണിക്കെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി https://malayalees.ch/defamatory-propaganda-complaint-to-the-election-commission-against-jose-k-mani/ Mon, 29 Mar 2021 12:31:08 +0000 https://malayalees.ch/?p=42201 പാലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇലക്ഷന്‍ കമ്മീഷന് പരാതി. വൈദികന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ചെന്നാണ് പരാതി. സന്ദേശത്തിന് പിന്നില്‍ യുഡിഎഫാണെന്ന് ഇടത് മുന്നണി ആരോപിച്ചു.

അതേസമയം ലൗ ജിഹാദ് വിവാദത്തില്‍ ഇടത് മുന്നണിയില്‍ ഒറ്റപ്പെട്ട ജോസ് കെ മാണി മുന്‍ നിലപാട് തിരുത്തി രംഗത്തെത്തി. എല്‍ഡിഎഫിന്റെ അഭിപ്രായം തന്നെയാണ് തനിക്കെന്നും വികസന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ചിലര്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും ജോസ് കെ മാണി വിശദീകരിച്ചു.

ലൗ ജിഹാദ് വിഷയത്തില്‍ സംശയങ്ങള്‍ ദുരീകരിക്കപ്പെടണമെന്നായിരുന്നു ജോസ് കെ മാണിയുടെ വിവാദ പ്രസ്താവന. ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരാമര്‍ശം തള്ളിയ സിപിഐ, മതമൗലിക വാദികളുടെ പ്രചാരണം ഏറ്റുപിടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കി. ആ പ്രസ്താവനയോട് ഇടതു മുന്നണിക്ക് യോജിപ്പില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

]]>
പിറവം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി; ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തിയെന്ന് ആരോപണം https://malayalees.ch/kerala-congress-m-piravom-seat-allegedly-selled-jose-k-mani-seat-html/ Thu, 11 Mar 2021 04:21:26 +0000 https://malayalees.ch/?p=41366 പിറവം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. യൂത്ത് ഫ്രണ്ട് നേതാവും പിറവം നഗരസഭാ കൗണ്‍സിലറും കൂടിയായ ജില്‍സ് പെരിയപുറം പാര്‍ട്ടി വിട്ടു. പാര്‍ട്ടിയിലില്ലാത്ത ഡോ. സിന്ധുമോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി.

ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തിയെന്നാണ് ആരോപണം. ഇന്ന് പുലര്‍ച്ചെ വരെ തന്നെയാണ് പരിഗണിച്ചിരുന്നത്. കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കോടികള്‍ക്ക് വിറ്റെന്ന് ജില്‍സ് പെരിയപുറം ആരോപിച്ചു. താന്‍ കത്തോലിക്കന്‍ ആയതിനാല്‍ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. ഓര്‍ത്തഡോക്‌സ്- യാക്കോബായ വിഭാഗക്കാരനെ പിന്തുണയ്ക്കാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും ജില്‍സ്. 13 സീറ്റുകളിലും കേരളാ കോണ്‍ഗ്രസ് എം പരാജയപ്പെടും. പാര്‍ട്ടി പ്രവര്‍ത്തകരെ തഴഞ്ഞാണ് സിപിഐഎമ്മുകാരിക്ക് സീറ്റ് നല്‍കിയതെന്നും ജില്‍സ് ആരോപിച്ചു.

]]>
കാപ്പനെ ജയിപ്പിക്കാനുള്ള ശ്രമത്തില്‍ ജോസഫ് വിഭാഗം https://malayalees.ch/joseph-faction-in-an-attempt-to-win-the-captain/ Mon, 22 Feb 2021 04:11:29 +0000 https://malayalees.ch/?p=40491 ഇത്തവണ വാശിയേറിയ പോരാട്ടം നടക്കുന്ന പാലായിൽ മാണി സി.കാപ്പനെ വിജയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ജോസ് വിഭാഗത്തെ പരാജയപ്പെടുത്താൻ എല്ലാ ആയുധങ്ങളും പുറത്തെടുക്കാൻ തന്നെയാണ് ജോസഫ് വിഭാഗത്തിന്‍റെ തീരുമാനം.

മാണി സി. കാപ്പൻ ആണ് ഇത്തവണ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കുന്നത് എങ്കിലും അഭിമാന പോരാട്ടം ആയിട്ടാണ് ജോസഫ് വിഭാഗം പാലായിലെ തിരഞ്ഞെടുപ്പിനെ കാണുന്നത്. അത്കൊണ്ട് തന്നെ അരയും തലയും മുറുക്കി ജോസഫ് വിഭാഗം രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ജോസ് കെ.മാണി തന്നെ എൽ.ഡി.എഫ് സ്ഥാനാർഥിയായി എത്തുന്ന സാഹചര്യത്തിൽ ഏത് വിധേനയും ജോസ് കെ.മാണിയെ തോൽപ്പിക്കാൻ ആണ് ജോസഫ് വിഭാഗം ശ്രമിക്കുന്നത്.

ഇന്നലെ പാലായിൽ നടന്ന യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗത്തിൽ സജീവയി തന്നെ ജോസഫ് വിഭാഗം ഉണ്ടായിരുന്നു. കാപ്പൻ ചുരുങ്ങിയ കാലയളവിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഒപ്പം ജോസ് പക്ഷത്തെ വിള്ളലുകൾ മുതലെടുക്കാൻ ഉള്ള രഹസ്യ നീക്കങ്ങളും ജോസഫ് വിഭാഗം നടതുണ്ട്. യു.ഡി.എഫിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പല വിട്ടുവീഴ്ചയ്ക്കും ജോസഫ് വിഭാഗം തയ്യാറായേക്കും.

]]>
എന്തു വന്നാലും പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ https://malayalees.ch/ncp-on-pala-and-kuttanad/ Sat, 02 Jan 2021 13:35:52 +0000 https://malayalees.ch/?p=37933 എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ. എൻ.സി.പി ജയിച്ച ഒരു സീറ്റും ആർക്കും കൊടുക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.സി.പിയെ വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നും മാണി സി. കാപ്പൻ പ്രതികരിച്ചു.

പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണയായതുമായി ബന്ധപ്പെട്ടാണ് മാണി സി. കാപ്പന്‍റെ പ്രതികരണം. ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോള്‍ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൊടുക്കും എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കെ. എം മാണിയുടെ അഭിമാന മണ്ഡലമാണ് പാല. പാല സീറ്റിന് ജോസിന് ലഭിക്കും എന്ന ധാരണയുടെ പുറത്താണ്, ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നതും. ഇടതുമുന്നണിക്കിടയില്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും സിപിഎമ്മിനും സിപിഐയ്ക്കുമിടയില്‍ ഇത് സംബന്ധിച്ച് ധാരണയായതായാണ് സൂചന.

പാലാ സീറ്റിന്‍റെ കാര്യത്തിൽ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നായിരുന്നു എ. കെ ശശീന്ദ്രന്‍റെ പ്രതികരണം. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല. എൽ.ഡി.എഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കുന്നതിനോട് യോജിപ്പില്ല. മുന്നണി വിപുലീകരിക്കുമ്പോൾ ചെറിയ നഷ്ടങ്ങൾ പാർട്ടികൾക്ക് സംഭവിക്കും. അത് സ്വാഭാവികമാണെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

]]>
തങ്ങള്‍ തകര്‍ന്നടിഞ്ഞുവെന്നത് വസ്തുതാ വിരുദ്ധമാണെന്ന് പി.ജെ ജോസഫ് https://malayalees.ch/pj-joseph-said-it-was-untrue-that-they-were-broken/ Fri, 18 Dec 2020 04:31:39 +0000 https://malayalees.ch/?p=37143 തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം തകർന്നടിഞ്ഞുവെന്നു പറയുന്നത് വസ്തുതകൾക്ക് വിരുദ്ധമാണെന്നു പി.ജെ ജോസഫ്. 2015 ലെ തെരഞ്ഞെടുപ്പിനേക്കാൾ ജോസഫ് വിഭാഗം നേട്ടം ഉണ്ടാക്കിയെന്നും പാലാ നഗരസഭയിലും പാല മണ്ഡലത്തിലെ പഞ്ചായത്തുകളിലും ജോസ് കെ മാണി വിഭാഗം വലിയ നേട്ടമുണ്ടാക്കി എന്ന് പറയുന്നത് തെറ്റാണെന്നും കണക്കുകൾ നിരത്തി പി.ജെ ജോസഫ് പറയുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പിൽ തകർന്നു എന്ന് പറയുന്നത് അടിസ്ഥാനരഹിതമായ കാഴ്ചപ്പാടാണ്. ഇടുക്കി ഉൾപ്പെടെ മധ്യകേരളത്തിൽ നേട്ടമുണ്ടാക്കിയെന്ന് പി.ജെ ജോസഫ് കണക്കുകൾ നിരത്തുന്നു. സംസ്ഥാനത്തു ഒട്ടാകെ 290 ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾ വിജയിച്ചു.

ഇതിൽ ഏഴുപേർ സ്വതന്ത്ര ചിഹ്നത്തിൽ ആണ് ജയിച്ചത്. ജോസ് കെ. മാണി വിഭാഗത്തിന് 293 സീറ്റുകൾ ആണ് ലഭിച്ചതെന്നും പി.ജെ ജോസഫ് പറയുന്നു. ഇടുക്കി ജില്ലാപഞ്ചായത്തിൽ 87 സ്ഥാനാർത്ഥികൾ ആണ് ജോസഫ് വിഭാഗത്തിൽ നിന്നു വിജയിച്ചത്. ജില്ലാപഞ്ചായത്തിൽ മത്സരിച്ച അഞ്ചിൽ നാലിടത്തും ജയിച്ചു. തൊടുപുഴ നഗരസഭയിൽ നിലവിലെ സ്ഥിതി തുടരുന്നു. 27 അംഗങ്ങൾ മാത്രം ഉണ്ടായിരുന്ന കോട്ടയം ജില്ലയിൽ 99 പേരാണ് ഇത്തവണ ജോസഫ് വിഭാഗത്തിൽ നിന്നു ജയിച്ചത്.

എറണാകുളം, പത്തനംത്തിട്ട, മലപ്പുറം, കണ്ണൂർ, തൃശൂർ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ ജോസഫ് വിഭാഗത്തിന് പ്രതിനിധികൾ ഉണ്ടായെന്നും പിജെ പറയുന്നു. 2015 ൽ പാലാ നിയോജകമണ്ഡലത്തിലെ 12 പഞ്ചായത്തുകളിൽ മീനച്ചിൽ, തലനാട് എലിക്കുളം, കടനാട് പഞ്ചായത്തുകൾ എൽ.ഡി.എഫ് ആണ് ഭരിച്ചത്. അവ നിലനിർത്തിയത് കൂടാതെ കരൂർ പഞ്ചായത്ത് മാത്രമാണ് ഇത്തവണ കൂടുതൽ ലഭിച്ചത്. മറ്റു പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരണം പിടിച്ചു. കണക്കുകൾ ഇങ്ങനെയെങ്കിൽ ജോസ് കെ മണി ഇടതുമുന്നണിയിൽ എത്തിയതോടെ എങ്ങനെയാണ് പാലായിൽ നേട്ടം ഉണ്ടായതെന്നും പി.ജെ ജോസഫ് ചോദിച്ചു.

]]>
താരമായി ജോസ് കെ മാണി https://malayalees.ch/jose-k-mani-effect-in-karala-local-body-election/ Wed, 16 Dec 2020 13:07:23 +0000 https://malayalees.ch/?p=37056 ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം എല്‍.ഡി.എഫിന് നേട്ടം. പാലാ നഗരസഭ രൂപീകരിച്ച ശേഷം ആദ്യമായാണ് എല്‍.ഡി.എഫ് ഭരണത്തിലെത്തുന്നത്. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം എല്‍.ഡി.എഫ് 17 സീറ്റുകളാണ് സ്വന്തമാക്കിയത്. ഇതില്‍ ജോസ് വിഭാഗം 11 സീറ്റുകളാണ് നേടിയത്. 13 സീറ്റുകളിലായിരുന്നു കേരള കോണ്‍ഗ്രസ് (എം) മത്സരിച്ചിരുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവയിൽ എൽഡിഎഫ് മുന്നേറുന്നതിലും കേരള കോണ്‍ഗ്രസ്(എം)ന് പങ്ക് അവകാശപ്പെടാം.

കോതമംഗലം മുന്‍സിപ്പാലിറ്റി യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. മാത്രമല്ല മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റിയല്‍ എല്‍.ഡി.എഫിന് സീറ്റുകള്‍ വര്‍ധിപ്പിക്കാനായി. കേരള കോണ്‍ഗ്രസിനെ പുറത്താക്കിയവര്‍ക്കുള്ള മറുപടിയാണ് വിജയമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതോടെ കോണ്‍ഗ്രസിനോടുള്ള മധുരപ്രതികാരം കൂടിയായി. അതേസമയം തൊടുപുഴ നഗരസഭയില്‍ മത്സരിച്ച ഏഴില്‍ അഞ്ച് സീറ്റുകളില്‍ ജോസഫ് വിഭാഗം തോല്‍ക്കുക കൂടി ചെയ്തതോടെ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് തങ്ങളാണെന്ന ജോസ് കെ മാണിയുടെ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതായി.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ നിന്ന് പാലായുള്‍പ്പെടെ അധികം സീറ്റുകളില്‍ ജോസ് കെ മാണിക്ക് അവകാശവാദം ഉന്നയിക്കാനാകും വിധമുള്ള ഫലമായി തദ്ദേശ തെരഞ്ഞെടുപ്പിലേത്.

]]>