Jose K. Mani – malayalees.ch https://malayalees.ch Malayalam Online News Portal Mon, 29 Mar 2021 03:58:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Jose K. Mani – malayalees.ch https://malayalees.ch 32 32 ജോസ് കെ മാണിയുടെ ലവ് ജിഹാദ് ആരോപണത്തിനെതിരെ മുസ്‌ലിം ലീഗ്‌ https://malayalees.ch/muslim-league-opposes-jose-k-manis-love-jihad-allegations-news/ Mon, 29 Mar 2021 03:58:26 +0000 https://malayalees.ch/?p=42158 ജോസ് കെ മാണിയുടെ ലവ് ജിഹാദ് ആരോപണം ബി.ജെ.പി-എൽ.ഡി.എഫ് അവിശുദ്ധ കൂട്ടുക്കെട്ടിന്റെ തെളിവാണെന്ന് മുസ്‍ലിം ലീഗ്. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു പ്രസ്താവന അധാർമികമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. തെറ്റായ താവളത്തിൽ ജോസ് കെ മാണി എത്തിയതിന്റെ ലക്ഷണമാണ് പ്രസ്താവനയെന്നും ഇ.ടി മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു എൽഡിഎഫ് സ്ഥാനാ‍ര്‍ത്ഥി ആദ്യമായാണ് ലവ് ജിഹാദ് വിഷയം ഉന്നയിക്കുന്നത്. ല​വ്​ ജി​ഹാ​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യം ദൂ​രീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ന്ന ആ​വ​ശ്യമാണ് ജോസ് കെ മാണി ഉന്നയിച്ചത്. ഹൈക്കോടതി പോലും ലവ് ജിഹാദ് ഇല്ല എന്നാണല്ലോ പറഞ്ഞിരിക്കുന്നത് എന്ന ചോദ്യത്തിന്, ഇങ്ങനെയൊരു പ്രശ്നം ഉയ‍ര്‍ന്നു വന്നിട്ടുണ്ട്. ഈ വിഷയം പരിശോധിക്കപ്പെടണം. വിഷയത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് അഡ്രസ് ചെയ്യപ്പെടണം. എന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

ഇ​തു​വ​രെ കേ​ര​ള​ത്തി​ലെ എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ് മു​ന്ന​ണി​ക​ളി​​ലാ​രും ഉ​ന്ന​യി​ക്കാ​ത്ത ആ​വ​ശ്യ​മാ​ണ്​ ജോ​സ്​ കെ. ​മാ​ണി​യു​ടേ​ത്. ഇ​തിന്റെ ചു​വ​ടു​പി​ടി​ച്ച്​ ല​വ്​ ജി​ഹാ​ദ്​ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ട​തു മു​ന്ന​ണി ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കാ​ത്ത​ലി​ക് ഫോ​റം അ​ട​ക്കം സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ക്രി​സ്​​ത്യ​ൻ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ല​വ്​ ജി​ഹാ​ദ്​ പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ഷ​യ​മാ​യി മാ​റു​ക​യാ​ണ്.

]]>
പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക്; എന്‍.സി.പി പിളര്‍പ്പിലേക്ക് https://malayalees.ch/pala-and-kanjirapally-seat-to-jose-k-mani/ Sat, 02 Jan 2021 07:53:12 +0000 https://malayalees.ch/?p=37921 പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണ. കാഞ്ഞിരപ്പള്ളി സീറ്റ് സി.പി.ഐ വിട്ട് നൽകും. കാഞ്ഞിരപ്പള്ളിക്ക് പകരം കൊല്ലത്ത് ഒരു സീറ്റ് സി.പി.ഐ ആവശ്യപ്പെടും. പാലാ സീറ്റ് വിട്ടുനൽകുമ്പോൾ എൻ.സി.പിയിലെ ഒരു വിഭാഗം മുന്നണി വിടാൻ സാധ്യത.

ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോള്‍ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൊടുക്കും എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കെ. എം മാണിയുടെ അഭിമാന മണ്ഡലമാണ് പാല. പാല സീറ്റിന് ജോസിന് ലഭിക്കും എന്ന ധാരണയുടെ പുറത്താണ്, ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നതും. ഇടതുമുന്നണിക്കിടയില്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും സിപിഎമ്മിനും സിപിഐയ്ക്കുമിടയില്‍ ഇത് സംബന്ധിച്ച് ധാരണയായതായാണ് സൂചന.

പാലാ സീറ്റ് വിട്ടുനല്‍കുകയാണെങ്കില്‍ പിന്നെ മുന്നണിക്കൊപ്പം നില്‍ക്കേണ്ടതില്ലെന്ന് എന്‍സിപിയിലെ ഒരു വിഭാഗം തീരുമാനമെടുത്തിട്ടുണ്ട്. ടി പി പീതാംബരനും മാണി സി. കാപ്പനും യുഡിഎഫുമായി ഇത് സംബന്ധിച്ച് അനൌദ്യോഗിക ചര്‍ച്ചകളും നടത്തിക്കഴിഞ്ഞു. പാലയിലെ യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി മാണി. സി കാപ്പന്‍ എന്ന അര്‍ത്ഥത്തിലുള്ള ചില സൂചനകളും കഴിഞ്ഞ ദിവസം പി. ജെ ജോസഫ് നല്‍കിയിരുന്നു.

എന്നാല്‍ പാലാ സീറ്റിന്‍റെ കാര്യത്തിൽ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നായിരുന്നു എ. കെ ശശീന്ദ്രന്‍റെ പ്രതികരണം. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല. എൽ.ഡി.എഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കുന്നതിനോട് യോജിപ്പില്ല. മുന്നണി വിപുലീകരിക്കുമ്പോൾ ചെറിയ നഷ്ടങ്ങൾ പാർട്ടികൾക്ക് സംഭവിക്കും. അത് സ്വാഭാവികമാണെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

]]>