Johnny Depp – malayalees.ch https://malayalees.ch Malayalam Online News Portal Thu, 16 Jun 2022 09:09:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Johnny Depp – malayalees.ch https://malayalees.ch 32 32 ഞാനിപ്പോഴും ഡെപ്പിനെ സ്നേഹിക്കുന്നു: ആംബർ ഹേഡ് https://malayalees.ch/i-love-johnny-depp-amber-heard/ Thu, 16 Jun 2022 09:09:49 +0000 https://malayalees.ch/?p=63459 താനിപ്പോഴും ജോണി ഡെപ്പിനെ സ്നേഹിക്കുന്നു എന്ന് മുൻ ഭാര്യ ആംബർ ഹേഡ്. ഹൃദയം കൊണ്ടാണ് താൻ അദ്ദേഹത്തെ സ്നേഹിച്ചത്. അതുകൊണ്ട് അദ്ദേഹത്തോട് തനിക്ക് മോശം വികാരങ്ങളില്ല. അത് മറ്റുള്ളവർക്ക് മനസ്സിലാവണമെന്നില്ലെന്നും ഹേഡ് പറഞ്ഞു. താൻ മറ്റുള്ളവരാൽ ഇഷ്ടപ്പെടുന്ന ഒരു മികച്ച ഇരയല്ലെന്നും അവർ കൂട്ടിച്ചേർത്തു. ഹേഡിനെതിരായ മാനനഷ്ടക്കേസിൽ ഡെപ്പ് വിജയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹേഡിൻ്റെ പരാമർശം. ഒരു അമേരിക്കൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഹേഡ് മനസുതുറന്നത്.

കേസ് പരാജയപ്പെട്ട ആംബർ ഹേഡ് ജോണി ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യൺ ഡോളർ നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ആംബറിന് ജോണി ഡെപ്പ് 2 മില്ല്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. ഈ വ്യത്യാസവും മറ്റ് ചില കാര്യങ്ങളും ഉൾപ്പെടുത്തി ഹേഡ് നൽകേണ്ടത് 10.35 മില്ല്യൺ ഡോളറായിരുന്നു. എന്നാൽ, ഒരു കാരണവശാലും ഹേഡിന് ഈ തുക നൽകാനാവില്ലെന്ന് അവരുടെ അഭിഭാഷക അറിയിച്ചു. വിധി തന്നെ തകർത്തുവെന്ന് ആംബർ ഹേഡും പ്രതികരിച്ചു.

ഡിസിയുടെ ബിഗ് ബജറ്റ് ചിത്രമായ അക്വാമാൻ ആൻഡ് ദ് ലോസ്റ്റ് കിങ്ഡത്തിൽ നിന്നും നടിയെ പൂർണമായും ഒഴിവാക്കിയെന്നതാണ് പുതിയ വാർത്ത. നേരത്തെ ഷൂട്ട് ചെയ്ത് വച്ച രംഗങ്ങൾ നീക്കം ചെയ്യുക മാത്രമല്ല ആംബറിനെ തന്നെ പൂർണമായും നീക്കം ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. സിനിമയിൽ ആംബർ ചെയ്ത കഥാപാത്രത്തിനു വേണ്ടി മറ്റൊരു നടിയെ നിർമാതാക്കൾ സമീപിച്ചെന്നും വാർത്തയിൽ പറയുന്നു. എന്നാൽ ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകണം വന്നിട്ടില്ല.

2015ലാണ് ആംബറും ജോണിയും വിവാഹിതരായത്. രണ്ട് വർഷങ്ങൾക്കു ശേഷം ഇവർ വിവാഹമോചിതരായി. 2018ൽ താൻ ഗാർഹിക പീഡനത്തിന് ഇരയായെന്ന് ആംബർ വെളിപ്പെടുത്തി. വാഷിം​ഗ്ടൺ പോസ്റ്റിന്റെ ഓപ്-എഡ് പേജിലായിരുന്നു ആംബർ ഹേഡിന്റെ ലേഖനം. സെക്ഷ്വൽ വയലൻസ് എന്ന പേരിലെഴുതിയ ലേഖനത്തിൽ ​ഗാർഹിക പീഡനത്തിന്റെ പ്രതിനിധിയായാണ് ഹേഡ് സ്വയം ചിത്രീകരിച്ചത്. ലേഖനത്തിൽ ഡെപ്പിന്റെ പേര് പരാമർശിക്കുന്നില്ലെങ്കിൽ കൂടി താനാണ് ലേഖനത്തിൽ പ്രതി സ്ഥാനത്തെന്ന് ചൂണ്ടിക്കാട്ടി 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസുമായി ജോണി ഡെപ്പ് കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാൽ ആംബർ ഹേഡിന്റെ വാദങ്ങൾ കളവാണെന്ന് ഡെയ്ലി മെയിൽ മാധ്യമത്തോട് പ്രതികരിച്ച ഡെപ്പിന്റെ അഭിഭാഷകന്റെ പരാമർശം വന്നതോടെ ആംബർ ഹേഡും മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 100 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസാണ് ജോണി ഡെപ്പിനെതിരെ നൽകിയത്. തുടർന്നായിരുന്നു ആഴ്ചകൾ നീണ്ട വാദം..

]]>
“ജോണി, ഈ കുഞ്ഞ് നിങ്ങളുടേതാണ്”; കോടതിമുറിയിൽ നാടകീയ രംഗങ്ങൾ; ആരാധികയെ നീക്കം ചെയ്ത് പൊലീസ് https://malayalees.ch/woman-johnny-depp-courtroom-amber-heard/ Wed, 25 May 2022 08:16:45 +0000 https://malayalees.ch/?p=62384 ഹോളിവുഡ് താരദമ്പതികളായ ജോണി ഡെപ്പ്- ആംബർ ഹേഡ് മാനനഷ്ടക്കേസ് വിസ്താരത്തിനിടെ കോടതിമുറിയിൽ നാടകീയ രംഗങ്ങൾ. കോടതിമുറിയിലിരുന്ന ഒരു ആരാധിക തൻ്റെ കുഞ്ഞിൻ്റെ പിതാവ് ഡെപ്പ് ആണെന്ന് വിളിച്ചുപറഞ്ഞു. ഉടൻ തന്നെ ഇവരെ കോടതിമുറിയിൽ നിന്ന് നീക്കം ചെയ്തു.

രാവിലെ കോടതി ഇടവേളയെടുക്കുന്നതിനിടെ ഒരു യുവതി ഗ്യാലറിയിൽ നിന്ന് “ജോണി, എനിക്ക് താങ്കളെ ഇഷ്ടമാണ്. നമ്മുടെ ആത്മാക്കൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു” എന്ന് വിളിച്ചുപറഞ്ഞു. ഡെപ്പ് യുതിക്ക് നേരെ തിരിഞ്ഞ് കൈവീശിക്കാണിച്ചു. ശേഷം തൻ്റെ കയ്യിലിരുന്ന കുഞ്ഞിനെ ഉയർത്തിക്കാണിച്ച് യുവതി വീണ്ടും വിളിച്ചുപറഞ്ഞു, “ഈ കുഞ്ഞ് നിങ്ങളുടേതാണ്. എപ്പോഴാണ് കുഞ്ഞിൻ്റെ പിതാവ് താങ്കളാണെന്ന് അംഗീകരിക്കുന്നത്?”ഇതോടെ പൊലീസുകാർ യുവതിയെ കോടതിമുറിയിൽ നിന്ന് പുറത്താക്കി.

2015ലാണ് ഡെപ്പും ആംബറും വിവാഹിതരായത്. രണ്ട് വർഷങ്ങൾക്കു ശേഷം ഇവർ വിവാഹമോചിതരായി. 2018ൽ താൻ ഗാർഹിക പീഡനത്തിന് ഇരയായെന്ന് ആംബർ വെളിപ്പെടുത്തി. അക്കൊല്ലം ആംബർക്കെതിരെ ഡെപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. തുടർന്നാണ് കേസ് ആരംഭിച്ചത്. ആംബറിൻ്റെ വെളിപ്പെടുത്തൽ ഡെപ്പിൻ്റെ സിനിമാ കരിയറിനെ പ്രതികൂലമായി ബാധിച്ചിരുന്നു.

]]>
‘എൻ്റെ സിനിമകൾ ഞാൻ കാണാറില്ല’; കോടതിയിൽ പൊട്ടിച്ചിരി പടർത്തി ജോണി ഡെപ്പ് https://malayalees.ch/johnny-depp-leaves-attendees-in-splits-as-he-fails-to-recall-his-films/ Tue, 26 Apr 2022 11:14:45 +0000 https://malayalees.ch/?p=60740 മുൻഭാര്യ ആംബർ ഹേഡിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ കോടതിയിൽ തുറന്നു പറഞ്ഞ് ഹോളിവുഡ് നടൻ ജോണി ഡെപ്പ്. ഹേഡിനെതിരെയുള്ള മാനനഷ്ടക്കേസില്‍ വിചാരണക്കിടെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. കോടതിയിൽ ജോണി ഡെപ്പ് പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞുവെന്നും ഇത് പൊട്ടിച്ചിരിക്ക് ഇടയാക്കിയെന്നുമാണ് റിപ്പോർട്ട്.

​ഗാർഹിക പീഡനത്തിന്റെ ഇരയാണ് താനെന്ന് ഡെപ്പ് കോടതിയിൽ പറഞ്ഞു. ഭാര്യ ആംബര്‍ ഹേഡ് വലിച്ചെറിഞ്ഞ വോഡ്ക കുപ്പി കൊണ്ട് കൈയിലെ എല്ല് പൊട്ടി. വിരലിലെ ചോരകൊണ്ട് ഭാര്യയുടെ ഉപദ്രവങ്ങള്‍ ചുമരില്‍ എഴുതിയിട്ടുണ്ടെന്നും ജോണി ഡെപ്പ് പറയുന്നു. താങ്കള്‍ എപ്പോഴെങ്കിലും വിസ്‌കി കഴിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ‘തൻ്റെ സന്തോഷം അവൾ’ എന്നായിരുന്നു ഡെപ്പിന്റെ മറുപടി. അഭിനയിച്ച സിനിമകളുടെ പേര് പറയാൻ പറഞ്ഞപ്പോൾ ആലീസ് ഇൻ വണ്ടർലാൻഡ് ഒഴികെ വേറൊന്നും പറയാൻ താരത്തിനായില്ല.

ജാക് സ്പാരോയായി അഭിനയിച്ച സിനിമകളൊന്നും ഇതുവരെ കണ്ടിട്ടില്ല. പക്ഷേ ആ സിനിമകൾ വളരെ നന്നായി ചെയ്തിട്ടുണ്ടെന്നും ഡെപ്പ് അവകാശപ്പെട്ടു. ഇത്തരത്തില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഡെപ്പ് കോടതിയില്‍ പറഞ്ഞത്. 2018 ൽ ‘ദ വാഷിങ്ടൻ പോസ്റ്റിൽ’, താനൊരു ഗാർഹിക പീഡനം നേരിടുന്ന പ്രമുഖ വ്യക്തിയാണെന്ന് ആംബർ ഹേഡ് എഴുതിയിരുന്നു. ഇതിന് ശേഷം തന്റെ സിനിമാ ജീവിതം തകർന്നതായാണ് ഡെപ്പ് പറയുന്നത്.

]]>