john brittas – malayalees.ch https://malayalees.ch Malayalam Online News Portal Tue, 11 Jul 2023 08:31:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png john brittas – malayalees.ch https://malayalees.ch 32 32 ‘സത്യം വിളിച്ചു പറയുന്നതാണോ അധികാരികൾ മൗനം പാലിക്കുന്നതാണോ തെറ്റ്?’ ആനി രാജയ്‌ക്കെതിരായ നടപടിയിൽ ജോൺ ബ്രിട്ടാസ് https://malayalees.ch/john-brittas-in-action-against-anne-raja/ Tue, 11 Jul 2023 08:31:14 +0000 https://malayalees.ch/?p=84193 ണിപ്പൂർ വംശീയമായി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി 24 നോട്. വംശീയതയ്‌ക്കൊപ്പം വർഗീയതയും ചാലിച്ചുകൊണ്ടുള്ള ആക്രമണമാണ് വടക്കുകിഴക്കൻ സംസ്ഥാനത്ത് അരങ്ങേറുന്നത്. സത്യം വിളിച്ചു പറയുന്നതാണോ അതോ അധികാരികൾ മൗനം പാലിക്കുന്നതാണോ തെറ്റെന്നും അദ്ദേഹം ചോദിച്ചു. സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ് എംപി.

‘മണിപ്പൂരിന്റെ യാഥാർത്ഥ്യം നേരിൽ കണ്ട വ്യക്തിയാണ് ഞാൻ. ക്രിസ്ത്യൻ പള്ളികൾ തകർക്കുന്നതിലൂടെ വംശീയതയ്‌ക്കൊപ്പം വർഗീയതയും ചാലിച്ചുകൊണ്ടുള്ള ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. വസ്തുതകൾ വിളിച്ചുപറയുന്നതിൽ തെറ്റുണ്ടോ? സത്യം വിളിച്ചു പറയുന്നതാണോ അതോ അധികാരികൾ മൗനം പാലിക്കുന്നതാണോ തെറ്റ്?’ – ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

നേരത്തെ മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ച സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മണിപ്പൂരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സെഡ് കലാപം എന്ന് ആനി രാജ ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ രാജിക്ക് എതിരെ മെയ്തി വിഭാഗത്തില്‍ പെട്ട വനിതകള്‍ നടത്തിയ പ്രതിഷേധം നാടകം ആയിരുന്നുവെന്ന പരാമര്‍ശവും കേസിന് കാരണമായിട്ടുണ്ട്.

]]>
മുഖ്യമന്ത്രി മാധ്യമ, പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിക്കുന്നു https://malayalees.ch/cm-pinarayi-vijayan-two-advisors/ Thu, 11 Feb 2021 14:50:10 +0000 https://malayalees.ch/?p=40031 മുഖ്യമന്ത്രിയുടെ ഉപദേശകരുടെ സേവനം അവസാനിപ്പിക്കുന്നു. പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ, മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരുടെ സേവനമാണ് അവസാനിപ്പിക്കുന്നത്. 2021 മാര്‍ച്ച് 1 മുതല്‍ സേവനം അവസാനിപ്പിച്ചാണ് ഉത്തരവിറക്കിയത്. സര്‍ക്കാരിന്‍റെ കാലാവധി തീരാനിരിക്കെയാണ് സേവനം അവസാനിപ്പിച്ചത്.

ജോണ്‍ ബ്രിട്ടാസിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയായിരുന്നു. രമണ്‍ ശ്രീവാസ്തവയ്ക്കാകട്ടെ ചീഫ് സെക്രട്ടറി പദവിയും. 2016 ജൂണിലായിരുന്നു ബ്രിട്ടാസിന്‍റെ നിയമനം. രമണ്‍ ശ്രീവാസ്തവയുടേത് 2017 ഏപ്രിലിലും. രണ്ടും വേതനമില്ലാത്ത നിയമനങ്ങളായിരുന്നു. പൊതുഭരണ വകുപ്പാണ് ഇരുവരുടെയും സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മറ്റ് ഉപദേശകരുടെ കാര്യം ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല.

ശാസ്ത്ര ഉപദേഷ്ടാവ് എം ചന്ദ്രദത്തന്‍, നിയമ ഉപദേഷ്ടാവ് എ കെ ജയകുമാര്‍, പ്രസ് അഡ്വൈസര്‍ പ്രഭാവര്‍മ എന്നിവരുടെ സേവനം അവസാനിപ്പിച്ചിട്ടില്ല. ഇതില്‍ എം സി ദത്തനും പ്രതിഫലം കൂടാതെയാണ് ജോലി ചെയ്യുന്നത്. വരും ദിവസങ്ങളില്‍ ഇവരുടെ സേവനവും അവസാനിപ്പിച്ച് ഉത്തരവിറങ്ങുമെന്നാണ് സൂചന.

]]>