jofra archer – malayalees.ch https://malayalees.ch Malayalam Online News Portal Tue, 16 May 2023 11:53:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png jofra archer – malayalees.ch https://malayalees.ch 32 32 ആർച്ചറിനു പരുക്കൊഴിയുന്നില്ല; ആഷസിൽ നിന്ന് പുറത്ത് https://malayalees.ch/jofra-archer-injury-ashes/ Tue, 16 May 2023 11:52:38 +0000 https://malayalees.ch/?p=81321 ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറിന് പരുക്കൊഴിയുന്നില്ല. പരുക്ക് ഭേദമാവാത്തതിനെ തുടർന്ന് ഐപിഎലിൽ നിന്ന് പുറത്തായ ആർച്ചർ ആഷസിൽ നിന്നും പുറത്തായി. വലതു കൈമുട്ടിനേറ്റ പരുക്കാണ് താരത്തിനു തിരിച്ചടിയായത്. അടുത്ത മാസം അയർലൻഡിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിനുള്ള ടീം പ്രഖ്യാപിച്ചതിനു പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തന്നെ ഇക്കാര്യം അറിയിച്ചു. ജൂൺ ഒന്നിനാണ് അയർലൻഡിനെതിരെ ചതുർ ദിന ടെസ്റ്റ് മത്സരം നടക്കുക. ആ മാസാന്ത്യം ആഷസ് പരമ്പര ആരംഭിക്കും.

പരുക്കിൽ നിന്ന് മുക്തനായ ജോണി ബെയർസ്റ്റോ ടീമിൽ തിരിച്ചെത്തി. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം ഇതാദ്യമായാണ് ബെയർസ്റ്റോ ദേശീയ ടീമിലെത്തുന്നത്. അതുകൊണ്ട് തന്നെ ബെൻ ഫോക്സ് പുറത്തായി. ക്രിസ് വോക്സ്, മാർക്ക് വുഡ് എന്നിവരും തിരികെയെത്തി. ഒലി പോപ്പിനെ വൈസ് ക്യാപ്റ്റനാക്കി നിയമിച്ചു. ബെൻ സ്റ്റോക്സ് ആണ് ക്യാപ്റ്റൻ.

ഇംഗ്ലണ്ട് ടീം:

Ben Stokes, James Anderson, Jonny Bairstow, Stuart Broad, Harry Brook, Zak Crawley, Ben Duckett, Dan Lawrence, Jack Leach, Ollie Pope, Matthew Potts, Ollie Robinson, Joe Root, Chris Woakes, Mark Wood

]]>