Joe Biden – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 07:37:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Joe Biden – malayalees.ch https://malayalees.ch 32 32 യുഎസിൽ കഞ്ചാവ് ഉപയോ​ഗത്തിനുള്ള ശിക്ഷയിൽ ഇളവ്; മാപ്പ് നൽകുന്നുവെന്ന് ജോ ബൈഡൻ https://malayalees.ch/joe-biden-pardons-marijuana-use-nationwide/ Tue, 26 Dec 2023 07:37:30 +0000 https://malayalees.ch/?p=93512 രാജ്യത്ത് കഞ്ചാവ് ഉപയോ​ഗിച്ചതിനുള്ള ശിക്ഷയിൽ നിന്ന് പൗരന്മാർക്ക് ഇളവ് നൽകുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കഞ്ചാവ് കേസിൽ ഇതുവരേക്കും അറസ്റ്റുചെയ്യപ്പെടുകയോ വിചാരണ ചെയ്യപ്പെടുകയോ ചെയ്തിട്ടില്ലാത്തവർ ഉൾപ്പെടെ മുഴുവൻ പൗരന്മാർക്കും ഭരണകൂടം മാപ്പ് നൽകുന്നുവെന്ന് ബൈഡൻ പ്രഖ്യാപിച്ചു.

എല്ലാ യുഎസ് പൗരന്മാർക്കും സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് കൈവശം വച്ചിരിക്കുന്ന നിയമാനുസൃത സ്ഥിര താമസക്കാർക്കും സമാനമായ ഫെഡറൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇളവ് ബാധകമാണ്. ഫെഡറൽ നിയമപ്രകാരം നിയമവിരുദ്ധമായ മയക്കുമരുന്ന് വിൽപ്പന നടത്തിയവർക്കും വാഹനമോടിക്കുമ്പോൾ കഞ്ചാവ് ഉപയോ​ഗിച്ചവർക്കും ബാധകമല്ല.

ക്രിസ്മസ് അവധിക്ക് മൂന്ന് ദിവസം മുമ്പാണ് ബൈഡന്റെ പ്രഖ്യാപനം വന്നത്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വച്ചതിനും മാത്രം പൗരന്മാരെ ജയിലിൽ അടയ്ക്കരുതെന്ന് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. കഞ്ചാവിന്റെ ഉപയോ​ഗത്തിന്മേൽ എടുത്തിട്ടുള്ള കേസുകൾ പലരുടെയും തൊഴിൽ, പാർപ്പിടം, വിദ്യാഭ്യാസ അവസരങ്ങൾ തുടങ്ങിയവയെ ബാധിച്ചതിനാൽ ആ തെറ്റുകൾ തിരുത്തേണ്ട സമയമാണിതെന്നും ബൈഡൻ കൂട്ടിച്ചേർത്തു. കഞ്ചാവ് ഉപയോ​ഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷവും ജോ ബൈഡനൻ ഇത്തരത്തിൽ ശിക്ഷയിൽ ഇളവ് വരുത്തുന്ന പ്രസ്താവന നടത്തിയിരുന്നു.

]]>
റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കേസ്; ജോ ബൈഡന്റെ മകനെതിരെ കുറ്റപത്രം ചുമത്തി https://malayalees.ch/joe-bidens-son-hunter-biden-hit-with-gun-charge/ Fri, 15 Sep 2023 05:16:28 +0000 https://malayalees.ch/?p=87789 അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ കുറ്റപത്രം ചുമത്തി. അഞ്ച് വര്‍ഷം മുന്‍പ് റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് കേസ്. തോക്ക് വാങ്ങിയപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് ഹണ്ടര്‍ എഴുതി നല്‍കിയിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബൈഡന്‍ മത്സരിക്കാനിരിക്കെയാണ് മകന്റെ പേരിലുള്ള കേസ്.

ഡെലവെയറിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഹണ്ടര്‍ ബൈഡനെതിരെ മൂന്ന് ക്രിമിനല്‍ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഹണ്ടര്‍ നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗിച്ചതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2024 ലെ യുഎസ് പ്രസിഡന്റ് തെഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരായി മത്സരിക്കുന്ന ജോ ബൈഡന് നിര്‍ണായകമാകും മകന്റെ വിധി.

നേരത്തെ നികുതി വെട്ടിപ്പ് കേസിലും ബൈഡന്റെ മകന്‍ ആരോപണം നേരിട്ടിരുന്നു. പത്ത് ലക്ഷം ഡോളറിന്റെ വരുമാനത്തിന് രണ്ട് വര്‍ഷം നികുതി നല്‍കിയില്ലെന്നായിരുന്നു കേസ്. 2017, 18 വര്‍ഷത്തിലായിരുന്നു നികുതി വെട്ടിപ്പ്.

]]>
ജോ ബൈഡൻ ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെ ഭാര്യക്ക് കൊവിഡ്; ബൈഡന്റെ പരിശോധന ഫലം പുറത്ത് https://malayalees.ch/us-first-lady-jill-biden-tests-covid-19-positive-ahead-of-joe-bidens-india-visit/ Tue, 05 Sep 2023 07:06:45 +0000 https://malayalees.ch/?p=87253
യു.എസ്. പ്രസിഡന്റ് ജോ ബൈഡൻെറ ഭാര്യ ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, പ്രസിഡന്റ് ജോ ബൈഡന്റെ കൊവിഡ് പരിശോധന ഫലം നെ​ഗറ്റീവാണെന്നും വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു. നേരിയ രോ​ഗ ലക്ഷണമുള്ള ജിൽ ബൈഡൻ വീട്ടുനീരിക്ഷണത്തിൽ തുടരുകയാണ്.

ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്ക് ജോ ബൈഡൻ വരാനിരിക്കെയാണ് ഭാര്യ ജിൽ ബൈഡന് കോവിഡ് സ്ഥിരീകരിക്കുന്നത്. 72കാരിയായ ജിൽ ബൈഡന് കഴിഞ്ഞ വർഷം ആ​ഗസ്റ്റിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 2022 ജൂലൈയിൽ ജോ ബൈഡനും കൊവിഡ് പോസിറ്റീവായിരുന്നു.

പ്രസിഡന്റ് ജോ ബൈഡനും കൊവിഡ് പരിശോധന നടത്തിയെന്നും ഫലം നെ​ഗറ്റീവാണെന്നും ഈ ആഴ്ച കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുമെന്നും രോ​ഗലക്ഷണമുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു.

സെപ്റ്റംബർ ഏഴിനാണ് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലെത്തുക. സെപ്റ്റംബർ ഒമ്പത്, പത്ത് തീയതികളിലായി ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് ജോ ബൈഡൻ എത്തുന്നത്. ഇതിന് മുന്നോടിയായി സെ്പറ്റംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നയതന്ത്ര ചർച്ചയിലും ബൈഡൻ പങ്കെടുക്കും.

]]>
യുക്രൈന് യുദ്ധടാങ്കറുകള്‍ നല്‍കുമെന്ന് സ്ഥിരീകരിച്ച് ജര്‍മനിയും അമേരിക്കയും; ഇത് റഷ്യയ്ക്കുള്ള ഭീഷണിയല്ലെന്ന് ബൈഡന്‍ https://malayalees.ch/biden-says-sending-tanks-is-no-offensive-threat-to-russia/ Thu, 26 Jan 2023 04:41:46 +0000 https://malayalees.ch/?p=75035 റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രൈനെ സഹായിക്കുന്നതിനായി യുക്രൈന് യുദ്ധടാങ്കറുകള്‍ നല്‍കുമെന്ന് സ്ഥിരീകരിച്ച് ജര്‍മനിയും അമേരിക്കയും. മാരക പ്രഹരശേഷിയുള്ള ലെപ്പേഡ് ടാങ്കറുകള്‍ ഉടന്‍ യുക്രൈന് കൈമാറുമെന്ന് ജര്‍മനി അറിയിച്ചു. M1 എബ്രാംസ് ടാങ്കറുകളാണ് അമേരിക്ക യുക്രൈന് കൈമാറുക.

14 ജര്‍മന്‍ നിര്‍മിത ലെപ്പേഡ്-2 ടാങ്കറുകളാണ് ജര്‍മനി യുക്രൈന് കൈമാറാനിരിക്കുന്നത്. ജര്‍മനിയില്‍ നിന്നും ടാങ്കറുകളെത്താന്‍ വൈകുന്നതില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി ആശങ്കയും നിരാശയും പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജര്‍മനി യുദ്ധടാങ്കറുകള്‍ കൈമാറാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നത്.

യൂറോപ്യന്‍ സഖ്യകക്ഷികളുമായുള്ള ടെലിഫോണ്‍ കോളുകള്‍ക്ക് ശേഷം വൈറ്റ് ഹൗസിലാണ് ടാങ്കറുകള്‍ കൈമാറാനുള്ള തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയത്. യുക്രേനിയന്‍ ബറ്റാലിയന് തുല്യമായ 31 അബ്രാംസ് ടാങ്കറുകള്‍ അമേരിക്ക അയയ്ക്കുമെന്നും ജര്‍മ്മനി സ്വന്തം ലെപ്പാര്‍ഡ് 2 ടാങ്കുകള്‍ സംഭാവന ചെയ്യുമെന്നും ബൈഡന്‍ വൈറ്റ് ഹൗസില്‍ പറഞ്ഞു.

ടാങ്കറുകള്‍ കൈമാറുന്നത് റഷ്യയ്ക്കുള്ള പ്രകടമായ ഭീഷണിയല്ലെന്ന് ബൈഡന്‍ വ്യക്തമാക്കി. തങ്ങളുടെ രാജ്യം സംരക്ഷിക്കുന്നതിന് യുക്രൈന്‍ ജനതയ്ക്കുള്ള സഹായം മാത്രമാണ് ഇതെല്ലാം. റഷ്യന്‍ സൈന്യം മടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചാല്‍ യുദ്ധം ഇന്ന് ഈ നിമിഷം അവസാനിക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

]]>
പ്രസിഡന്റാകാന്‍ മൂന്നാം അങ്കത്തിനൊരുങ്ങി ട്രംപ്; അമേരിക്കയെ വീണ്ടും ഒന്നാമതെത്തിക്കുമെന്ന് പ്രഖ്യാപനം https://malayalees.ch/donald-trump-says-hell-run-for-president-again-in-2024/ Wed, 16 Nov 2022 07:32:59 +0000 https://malayalees.ch/?p=71365 2024ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നമ്മുടെ രാജ്യത്തെ നമ്മുക്ക് രക്ഷിക്കേണ്ടതുണ്ടെന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. അമേരിക്കയെ ഉന്നതിയിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയില്‍ തന്റെ മാര്‍ എ ലാഗോ എസ്‌റ്റേറ്റില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. 

ഇത് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ട്രംപിന്റെ മൂന്നാം അങ്കമാണ്. ഡൊണാള്‍ഡ് ജെ ട്രംപ് ഫോര്‍ പ്രസിഡന്റ് 2024 എന്ന പേരില്‍ കമ്മിറ്റി രൂപീകരിച്ച ശേഷം ട്രംപിന്റെ അണികള്‍ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട രേഖകള്‍ യു എസ് ഫെഡറല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയെന്നാണ് വിവരം. അമേരിക്കയുടെ അടുത്ത പ്രസിഡന്റെന്ന് പറഞ്ഞാണ് അണികള്‍ പ്രസംഗത്തിനായി ട്രംപിനെ വേദിയിലേക്ക് ക്ഷണിച്ചത്.

ജോ ബൈഡന്‍ ദുര്‍ബലനായ ഭരണാധികാരിയാണെന്ന് തെളിയുന്നുവെന്ന് പറഞ്ഞാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. ഈ രാജ്യത്തിന് എന്തെല്ലാമായിത്തീരാമെന്ന് ഇതുവരെ ലോകം കണ്ടിട്ടില്ല. നമ്മള്‍ ഒരുമിച്ച് വീണ്ടും അമേരിക്കയെ ഒന്നാമതെത്തിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

]]>
കഞ്ചാവ് ഉപയോഗിച്ചെന്ന് കരുതി ജയിലില്‍ കിടക്കേണ്ടതില്ല; ആയിരക്കണക്കിന് ആളുകള്‍ക്ക് ‘മാപ്പ്’ നല്‍കി ബൈഡന്‍ https://malayalees.ch/joe-biden-pardons-all-convicted-of-marijuana/ Fri, 07 Oct 2022 07:47:11 +0000 https://malayalees.ch/?p=69189 രാജ്യത്ത് കഞ്ചാവ് കേസില്‍പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് മാപ്പ് കൊടുക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ചെറിയ തോതില്‍ കഞ്ചാവ് കൈവശം വച്ചതിനോ ഉപയോഗിച്ചതിനോ ആരെങ്കിലും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല എന്ന് പറഞ്ഞാണ് ബൈഡന്‍ ഇത്തരമൊരു ഉത്തരവിറക്കിയത്. എല്ലാ സംസ്ഥാനങ്ങളും ഈ ഉത്തരവ് നടപ്പിലാക്കണമെന്നും ജോ ബൈഡന്‍ പറഞ്ഞു

നിലവില്‍ അമേരിക്കയില്‍ 6500ഓളം ആളുകളെയാണ് കഞ്ചാവ് കേസിലെ നിയമം നേരിട്ട് ബാധിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രാജ്യത്ത് കഞ്ചാവ് ഭാഗികമായെങ്കിലും നിയമവിധേയമാക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം.

‘ആയിരക്കണക്കിന് ആളുകളുടെ ജീവിതം കഞ്ചാവ് കേസില്‍ പെട്ട് നശിച്ചു. കഞ്ചാവിനോടുള്ള തെറ്റായ സമീപനം കൊണ്ടാണിത്. ഈ തെറ്റുകള്‍ തിരുത്താനുള്ള സമയമാണിതെന്ന് ജോ ബൈഡന്‍ പറഞ്ഞു.

കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരിലോ കൈവശം വെച്ചതിന്റെ പേരിലോ മാത്രം ആരും ജയിലില്‍ കിടക്കേണ്ടതില്ല. ചെറിയ തോതില്‍ കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷയനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ ഈ രാജ്യത്തുണ്ട്. അവര്‍ക്കൊക്കെ തൊഴില്‍, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന അവകാശങ്ങളെല്ലാം നിഷേധിക്കപ്പെടാം. ഇതെല്ലാം ഒഴിവാക്കാനാണ് ഞാന്‍ ഇത്തരമൊരു തീരുമാനെടുത്തത്.’. ബൈഡന്‍ പ്രതികരിച്ചു.

]]>
അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചതായി അമേരിക്ക https://malayalees.ch/al-qaeda-chief-al-zawahiri-killed-by-us-says-joe-biden/ Tue, 02 Aug 2022 04:31:52 +0000 https://malayalees.ch/?p=65745 അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചതായി അമേരിക്ക. കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാളെ വധിച്ചെന്നാണ് അമേരിക്ക അറിയിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നീതി നടപ്പിലായെന്ന് പറഞ്ഞുകൊണ്ടാണ് ബൈഡന്‍ കാബൂളിലെ ഡ്രോണ്‍ ആക്രമണത്തെക്കുറിച്ച് അറിയിച്ചത്.

അമേരിക്കന്‍ പൗരന്മാര്‍, അമേരിക്കന്‍ സൈനികര്‍, അമേരിക്കന്‍ നയതന്ത്രജ്ഞര്‍, അമേരിക്കയുടെ താത്പര്യങ്ങള്‍ എന്നിവയ്‌ക്കെതിരായ അക്രമത്തിനുള്ള മറുപടിയായിരുന്നു ഡ്രോണ്‍ ആക്രമണമെന്ന് ബൈഡന്‍ പറഞ്ഞു. തങ്ങളുടെ പൗരന്മാര്‍ക്ക് ഭീഷണിയാകുന്നവര്‍ക്ക് എവിടെ ഒളിച്ചാലും മറുപടി നല്‍കുമെന്ന് തങ്ങള്‍ താക്കീത് നല്‍കിയിരുന്നെന്നും ജോ ബൈഡന്‍ അറിയിച്ചു.

11 വര്‍ഷം മുന്‍പ് ഒസാമ ബിന്‍ലാദനെ അമേരിക്ക വധിച്ച ശേഷം അയ്മന്‍ അല്‍ സവാഹിരിയായിരുന്നു അല്‍ഖ്വയ്ദ തലവന്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്നും കണ്ടെത്തലുകളുണ്ട്. ബിന്‍ലാദന്റെ സ്വകാര്യ വൈദ്യനായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു രഹസ്യ താവളത്തില്‍ ഒളിച്ചുകഴിയുകയായിരുന്ന അയ്മന്‍ അല്‍ സവാഹിരിക്കുമേല്‍ ഡ്രോണില്‍ നിന്നുള്ള രണ്ട് മിസൈലുകള്‍ പതിച്ചെന്നാണ് അമേരിക്ക അറിയിച്ചത്.

]]>
യെമന്‍-സൗദി വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിച്ചു; നടപടി സ്വാഗതം ചെയ്‌ത്‌ ജോ ബൈഡന്‍ https://malayalees.ch/%e0%b4%af%e0%b5%86%e0%b4%ae%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%97%e0%b4%a6%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4/ Thu, 09 Jun 2022 04:44:51 +0000 https://malayalees.ch/?p=63135 യെമന്‍ സൗദി വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിച്ച നടപടിയെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ സ്വാഗതം ചെയ്തു. യു.എന്‍ മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച കരാറിലെ വ്യവസ്ഥകള്‍ അംഗീകരിക്കുന്നതിലും പാലിക്കുന്നതിലും സൗദി അറേബ്യ ധീരമായ നേതൃത്വമാണ് പ്രകടിപ്പിച്ചത്. അതിര്‍ത്തി കടന്നുള്ള ഹൂത്തി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് സൗദി അറേബ്യക്കുള്ള പിന്തുണ തുടരുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി.(us welcomes yemen saudi ceasefire)

അതിര്‍ത്തി കടന്നുള്ള ഹൂത്തി ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുന്നതിന് സൗദിക്കുള്ള പിന്തുണ തുടരുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. യെമന്‍ വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിക്കുന്നതില്‍ സൗദി ഭരണാധികാരിയുടെയും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെയും പങ്ക് സുപ്രധാനമാണ്. കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച കരാറാണ് രണ്ട് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്. കരാറിന് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മേഖലയില്‍ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

]]>
അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; ആശുപത്രി സമുച്ചയത്തില്‍ നടന്ന ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു https://malayalees.ch/man-opens-fire-in-us-oklahoma-hospital/ Thu, 02 Jun 2022 04:15:48 +0000 https://malayalees.ch/?p=62767 അമേരിക്കയില്‍ ആശുപത്രി സമുച്ചയത്തില്‍ നടന്ന വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഒക്ലഹോമയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രിയിലാണ് വെടിവയ്പ്പുണ്ടായത്. അമേരിക്കയിലെ വെടിവയ്പ്പുകളുടെ പരമ്പരയിലെ ഏറ്റവും പുതിയ അധ്യായം രാജ്യത്തെ കൂടുതല്‍ പരിഭ്രാന്തിയിലാഴ്ത്തുകയാണ്. അക്രമിസംഭവസ്ഥലത്തുവച്ച് തന്നെ കൊല്ലപ്പെട്ടു.

പ്രാദേശിക സമയം 4.50ഓടെയാണ് സംഭവം നടക്കുന്നത്. രണ്ടാംനിലയിലെ ഒരു ഡോക്ടറുടെ ഓഫിസിലാണ് അക്രമിയുണ്ടായിരുന്നത്. വെടിവയ്പ്പിനെക്കുറിച്ച് വിവരമറിഞ്ഞയുടന്‍ പൊലീസ് പാഞ്ഞെത്തിയതിനാല്‍ കൂടുതല്‍ മരണങ്ങള്‍ ഒഴിവായി.

പൊലീസുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും വൈറ്റ്ഹൗസ് അറിയിച്ചു. തോക്കുലോബിയെ തകര്‍ക്കുമെന്ന് ഉവാള്‍ഡെ സ്‌കൂള്‍ വെടിവയ്പ്പിന് പിന്നാലെ ബൈഡന്‍ പ്രസ്താവിച്ചിരുന്നു.

നിരീക്ഷണവും ജാഗ്രതയും ശക്തമാകുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും മറ്റൊരു സ്‌കൂളിലും വെടിവയ്പ്പ് നടന്നു. ന്യൂ ഓര്‍ലീന്‍സിലെ മോറിസ് ജെഫ് ഹൈസ്‌കൂളിലാണ് ഇന്നലെ വെടിവയ്പ്പുണ്ടായത്. ഉവാള്‍ഡെ വെടിവയ്പ്പില്‍ 19 കുട്ടികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്.

]]>
സ്‌കൂള്‍ വെടിവയ്പ്പ് ഇരകളുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കാന്‍ ബൈഡന്‍ ഉവാള്‍ഡയിലേക്ക് തിരിച്ചു https://malayalees.ch/joe-biden-is-on-the-way-to-visit-uvalde-school-shooting-victims-family/ Mon, 30 May 2022 04:08:42 +0000 https://malayalees.ch/?p=62595 എലമെന്ററി സ്‌കൂള്‍ വെടിവയ്പ്പ് ഇരകളുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉവാള്‍ഡയിലേക്ക് യാത്ര തിരിച്ചു. 5 മുതല്‍ 11 വയസിനിടെ പ്രായമുള്ള 19 കുട്ടികളും രണ്ട് ടീച്ചര്‍മാരും 18വയസുകാരനായ തോക്കുധാരിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് ലോകത്തെ നടുക്കിയിരുന്നു. ഉവാള്‍ഡയിലെത്തിയ ശേഷം പ്രസിഡന്റ് ബൈഡന്‍ വെടിവയ്പ്പ് നടന്ന റോബ് എലമെന്ററി സ്‌കൂളും പരിസരവും സന്ദര്‍ശിക്കും. സേക്രട്ട് ഹാര്‍ട്ട് കാത്തോലിക്ക് പള്ളിയിലെത്തിയ ശേഷമായിരിക്കും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ബൈഡന്‍ സന്ദര്‍ശിക്കുക.

വെടിവയ്പ്പ് നടന്നുടന്‍ തന്നെ ബൈഡന്‍ സംഭവത്തെ ശക്തമായി അപലപിച്ചിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തോക്ക് ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. വാര്‍ത്ത കേട്ട് താന്‍ തളര്‍ന്ന് പോയെന്നും ഇത് എല്ലാ നേതാക്കളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും ബൈഡന്‍ പറഞ്ഞു.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും വെടിവയ്പ്പിനെ ശക്തമായി അപലപിച്ച് രംഗത്തെത്തിയിരുന്നു. സംഭവം ഹൃദയഭേദകമാണെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും കമല ഹാരിസ് പറഞ്ഞു. ഉവാള്‍ഡെയിലെ മനുഷ്യരുടെ വേദനയ്‌ക്കൊപ്പമാണ് വൈറ്റ് ഹൗസുമുള്ളതെന്നും അവര്‍ക്ക് നീതി ഉറപ്പാക്കുമെന്നും കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു.

]]>