jobless – malayalees.ch https://malayalees.ch Malayalam Online News Portal Fri, 01 Jan 2021 14:02:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png jobless – malayalees.ch https://malayalees.ch 32 32 വാഗ്ദാനങ്ങള്‍ ബാക്കി; തൊഴിലില്ലായ്മ പുതിയ ഉയരത്തില്‍ https://malayalees.ch/urban-jobless-rate-rises-to-9-1-in-jan-mar-from-7-9-in-oct-dec-19/ Fri, 01 Jan 2021 14:01:52 +0000 https://malayalees.ch/?p=37871 ന്യൂഡല്‍ഹി: 2020 ജനുവരി-മാര്‍ച്ച് പാദത്തില്‍ രാജ്യത്തെ നഗരമേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് 9.1 ശതമാനമായി ഉയര്‍ന്നു. 2019ലെ ഒക്ടോബര്‍-ഡിസംബറിലെ 7.9 ശതമാനത്തില്‍ നിന്നാണ് ഇത് വര്‍ധിച്ചത്. 2019ല്‍ സമാന പാദത്തില്‍ 9.3 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്ക്.

പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം കേന്ദ്ര സ്ഥിതി വിവര മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ജനുവരി-മാര്‍ച്ചില്‍ 15-29 വയസ്സിന് ഇടയില്‍ പ്രായമുള്ളവരിലെ നഗര തൊഴിലില്ലായ്മ 21.1 ശതമാനമായിരുന്നു. ഒക്ടോബര്‍-ഡിസംബറില്‍ 19.2 ശതമാനവും. കോവിഡ് മഹാമാരിയെ തുടര്‍ന്നു പ്രഖ്യാപിച്ച ലോക്ക് ഡൗണാണ് കൂട്ട തൊഴില്‍ നഷ്ടത്തിന് കാരണമായത്. ജനുവരി-മാര്‍ച്ചില്‍ വനിതാ തൊഴില്ലായ്മയും റെക്കോര്‍ഡിട്ടിരുന്നു; 10.5%.

നേരത്തെ, പ്രതിവര്‍ഷം രണ്ടു കോടി തൊഴിലുകള്‍ സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നത്. 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലായിരുന്നു മോദിയുടെ വാഗ്ദാനം. എന്നാല്‍ ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ വാഗ്ദാനം ഉള്‍പ്പെടുത്തിയിരുന്നില്ല. അധികാരമേറ്റ ശേഷം തുടര്‍ച്ചയായി തൊഴില്‍ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്‌ കേന്ദ്രസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

]]>