job – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Feb 2023 04:29:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png job – malayalees.ch https://malayalees.ch 32 32 ഓവർടൈം ജോലി ചെയ്തു; ഓഫീസ് നിലത്ത് കിടന്നുറങ്ങി; എന്നിട്ടും ട്വിറ്റർ സീനിയർ എക്സിക്യൂട്ടിവിന് ജോലി നഷ്ടം https://malayalees.ch/twitter-layoff-job-esther-crawford/ Tue, 28 Feb 2023 04:29:20 +0000 https://malayalees.ch/?p=77008 ട്വിറ്ററിൽ പിരിച്ചുവിടൻ തുടരുന്നു. ട്വിറ്റർ സീനിയർ എക്സിക്യൂട്ടിവ് എസ്തർ ക്രോഫോർഡ് അടക്കം നിരവധി പേർക്കാണ് ജോലി നഷ്ടമായത്. ജോലി നഷ്ടപ്പെട്ടതിനു പിന്നാലെ താൻ വളരെ ആത്‌മാർത്ഥതയോടെ ജോലി ചെയ്തിട്ടും തനിക്ക് തൊഴിൽ നഷ്ടമായെന്ന് അവർ ആരോപിച്ചു. ആത്‌മാർത്ഥമായി ജോലി ചെയ്തത് തനിക്ക് പറ്റിയ ഒരു പിഴവായിരുന്നു എന്ന് അവർ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

ബ്ലൂ വെരിഫിക്കേഷൻ സബ്സ്ക്രിപ്ഷൻ്റെയും ഉടൻ അവതരിപ്പിക്കുന്ന പേയ്‌മെൻ്റ് പ്ലാറ്റ്ഫോമിലും ജോലി ചെയ്തിരുന്നയാളായിരുന്നു എസ്തർ ക്രോഫോർഡ്. 2022 ഒക്ടോബറിൽ മസ്ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ നിലനിർത്തപ്പെട്ട ജീവനക്കാരിൽ ഒരാളായിരുന്നു ക്രോഫോർഡ്. പിന്നാലെ ഓഫീസ് നിലത്ത് കിടന്നുറങ്ങുന്ന ഇവരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. എന്നാൽ, അടുത്തിടെ ഇവരെയും പിരിച്ചുവിട്ടു. ഇതിനു പിന്നാലെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഇവർ ട്വിറ്ററിനെതിരെ രംഗത്തുവന്നത്.

]]>
അനസ് എടത്തൊടികയ്ക്ക് കായിക മന്ത്രി സർക്കാർ ജോലി ഉറപ്പ് നൽകിയെന്ന് കൊണ്ടോട്ടി എംഎൽഎ https://malayalees.ch/anas-edathodika-government-job/ Wed, 27 Apr 2022 11:57:54 +0000 https://malayalees.ch/?p=60821 ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയ്ക്ക് സർക്കാർ ജോലി ലഭിക്കുമെന്ന് കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം. താരത്തിന് സർക്കാർ ജോലി നൽകുമെന്ന് കായിക മന്ത്രി എ അബ്ദുൽ റഹ്മാൻ തനിക്ക് ഉറപ്പ് നൽകിയെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് സർക്കാർ ജോലി ലഭിക്കാതിരിക്കാൻ മുൻ താരങ്ങൾ ചരടുവലിച്ചു എന്ന് അനസ് തുറന്നുപറഞ്ഞിരുന്നു. ഇതിനു പിന്നാലെ അനസിനു വേണ്ടി നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.

ടിവി ഇബ്രാഹിമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

അനസ് എടത്തൊടികക്ക് സർക്കാർ ജോലി : സ്പോട്സ് വകുപ്പ് മന്ത്രിയിൽ നിന്നു ഉറപ്പ് ലഭിച്ചു. കേരളത്തിനും ഇന്ത്യക്കും വേണ്ടി കളിച്ച പ്രമുഖ ഫുട്ബോൾ താരം കൊണ്ടോട്ടിയുടെ അഭിമാനവും കൂടിയായ അനസ് എടത്തൊടികക്ക് സംസ്ഥാന സർക്കാർ ജോലി നൽകുമെന്ന് സ്പോട്സ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ എനിക്ക് ഉറപ്പ് നൽകുകയുണ്ടായി. അനസ് എടത്തൊടിക കേരളത്തിന്റെ അഭിമാന താരമാണെന്നും അദ്ദേഹത്തിന് ജോലി നൽകുന്ന കാര്യം സർക്കാർ തീരുമാനമാണെന്നും നിലവിലെ ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേരുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

2016 മുതൽ 2020 വരെ ഇന്ത്യൻ ടീമിന് വേണ്ടി ഏഷ്യൻ കപ്പിലും, ലോകകപ്പ് യോഗ്യതാ മൽസരങ്ങളിലും, 2010 ൽ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫിയിലും, ഐ ലീഗ്, ഐ.എസ്.എൽ തുടങ്ങിയ ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ രംഗത്ത് 14 വർഷമായി സജീവ സാന്നിദ്ധ്യമായി തുടരുകയാണ് കൊണ്ടോട്ടി സ്വദേശിയായ അനസ് എടത്തൊടിക. അഖിലേന്ത്യാ അന്തർ സർവ്വകലാശാല ചാമ്പ്യൻഷിപ്പിൽ കളിച്ചാൽ പോലും താരങ്ങൾക്ക് തൊഴിൽ കൊടുക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനസ് എടത്തൊടികയെ കണ്ടില്ലന്ന് നടിക്കുകയാണ്. വിവിധ ടൂർണമെന്റിൽ ഇന്ത്യക്ക് വേണ്ടിയും സന്തോഷ് ട്രോഫി പോലെയുള്ള ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടിയും കളത്തിലിറങ്ങി ഇന്ത്യയിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരങ്ങൾ വരെ നേടിയിട്ടുള്ള അനസ് എടത്തൊടികയെ പോലെയുള്ള ഒരു വലിയ കായിക പ്രതിഭക്ക് സർക്കാർ ജോലി വൈകുന്നത് നിരാശാജനകവും സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചക്കും കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരിൽ കണ്ട് ചർച്ച നടന്നിയതും മന്ത്രിയുടെ ഉറപ്പ് ലഭിച്ചതും. നമ്മുടെ അഭിമാനമായ അനസിന് നീതി ലഭിക്കുന്നത് വരെ നമുക്ക് ഒന്നിച്ചു പോരാടാം.

]]>
വാഗ്ദാനങ്ങള്‍ ബാക്കി; തൊഴിലില്ലായ്മ പുതിയ ഉയരത്തില്‍ https://malayalees.ch/urban-jobless-rate-rises-to-9-1-in-jan-mar-from-7-9-in-oct-dec-19/ Fri, 01 Jan 2021 14:01:52 +0000 https://malayalees.ch/?p=37871 ന്യൂഡല്‍ഹി: 2020 ജനുവരി-മാര്‍ച്ച് പാദത്തില്‍ രാജ്യത്തെ നഗരമേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് 9.1 ശതമാനമായി ഉയര്‍ന്നു. 2019ലെ ഒക്ടോബര്‍-ഡിസംബറിലെ 7.9 ശതമാനത്തില്‍ നിന്നാണ് ഇത് വര്‍ധിച്ചത്. 2019ല്‍ സമാന പാദത്തില്‍ 9.3 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്ക്.

പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം കേന്ദ്ര സ്ഥിതി വിവര മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ജനുവരി-മാര്‍ച്ചില്‍ 15-29 വയസ്സിന് ഇടയില്‍ പ്രായമുള്ളവരിലെ നഗര തൊഴിലില്ലായ്മ 21.1 ശതമാനമായിരുന്നു. ഒക്ടോബര്‍-ഡിസംബറില്‍ 19.2 ശതമാനവും. കോവിഡ് മഹാമാരിയെ തുടര്‍ന്നു പ്രഖ്യാപിച്ച ലോക്ക് ഡൗണാണ് കൂട്ട തൊഴില്‍ നഷ്ടത്തിന് കാരണമായത്. ജനുവരി-മാര്‍ച്ചില്‍ വനിതാ തൊഴില്ലായ്മയും റെക്കോര്‍ഡിട്ടിരുന്നു; 10.5%.

നേരത്തെ, പ്രതിവര്‍ഷം രണ്ടു കോടി തൊഴിലുകള്‍ സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നത്. 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലായിരുന്നു മോദിയുടെ വാഗ്ദാനം. എന്നാല്‍ ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ വാഗ്ദാനം ഉള്‍പ്പെടുത്തിയിരുന്നില്ല. അധികാരമേറ്റ ശേഷം തുടര്‍ച്ചയായി തൊഴില്‍ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്‌ കേന്ദ്രസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

]]>
സൗദിയിൽ സ്പോൺസർഷിപ്പില്‍ ജോലി മാറുന്നതിനുള്ള നിബന്ധനകൾ പ്രഖ്യാപിച്ചു https://malayalees.ch/in-saudi-arabia-the-conditions-for-changing-jobs-in-sponsorship-have-been-announced/ Tue, 17 Nov 2020 05:43:43 +0000 https://malayalees.ch/?p=35216 സൗദിയിൽ പുതിയ സ്പോൺസർഷിപ്പ് സംവിധാനത്തിൽ ജോലി മാറുന്നതിനുള്ള നിബന്ധനകൾ മന്ത്രാലയം പ്രഖ്യാപിച്ചു. സ്പോൺസറെ മുൻകൂട്ടി അറിയിച്ചേ തൊഴിലാളിക്ക് പുതിയ ജോലിയിലേക്ക് മാറാനാകൂ. തൊഴിൽ കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ മാറ്റത്തിന് സ്ഥാപനത്തിന്‍റെ അനുമതി ആവശ്യമുണ്ടാകില്ല. മന്ത്രാലയത്തിന് കീഴിലെ പോർട്ടലിൽ അപ്ലോഡ് ചെയ്യുന്ന തൊഴിൽ കരാറായിരിക്കും ഇതിന് അടിസ്ഥാനം. മാർച്ച് മുതൽ നടപ്പിലാകാൻ പോകുന്ന തൊഴിൽ കരാർ രീതിയിൽ തൊഴിലാളിക്ക് ആവശ്യാനുസരണം ജോലി മാറാം.

ഇതിന് പാലിക്കേണ്ട നിബന്ധനകൾ അഞ്ചെണ്ണമാണ്. 1. സൗദിയിലെ തൊഴിൽ നിയമം പാലിക്കുക 2. സൗദിയിൽ പ്രവേശിച്ച് ഒരു വർഷം പൂർത്തിയാക്കണം 3.കന്പനിയുമായോ സ്ഥാപവുമായോ തൊഴിൽ കരാർ ഉണ്ടായിരിക്കണം 4. തൊഴിൽ ഓഫർ മന്ത്രാലയത്തിന്റെ ഖിവ പോർട്ടലിൽ തൊഴിലുടമ അപ്ലോഡ് ചെയ്തിരിക്കണം. 5. തൊഴിൽ മാറാനുദ്ദേശിക്കുന്ന കാര്യം നോട്ടീസ് പിര്യേഡിനായി മൂന്ന് മാസം മുമ്പ് സ്ഥാപനത്തെ അറിയിക്കണം. ഇതെല്ലാം പാലിച്ചാൽ തൊഴിലാളിയെ പിടിച്ചു നിർത്താനോ ഹുറാബാക്കാനോ ഇഖാമ പുതുക്കാതിരിക്കാനോ പറ്റില്ല.

എന്നാൽ ചില ഘട്ടങ്ങളിൽ തൊഴിലുടമയുടെ അനുമതിയില്ലാതെയും മുൻകൂട്ടി അറിയിക്കാതെയും തൊഴിലാളിക്ക് ജോലി മാറാം. അതിനുള്ള കാരണങ്ങൾ ഇവയായിരിക്കണം. 1.തൊഴിലാളി ജോലിയിൽ പ്രവേശിച്ച് മൂന്ന് മാസത്തിനകം തൊഴിൽ കരാർ ഖിവ പോർട്ടലിൽ അപ്ലോഡ് ചെയ്യാതിരിരുന്നാലും മൂന്ന് മാസം തുടർച്ചയായി ശന്പളം വൈകിയാലും തൊഴിലാളിക്ക് ജോലി മാറാം. 2.സ്പോൺസർ മരണപ്പെടുകയോ കേസിലാവുകയോ ചെയ്താലും ഇഖാമ കാലാവധിക്കകം പുതുക്കാതിരുന്നാലും ജോലി മാറാൻ അനുമതി വേണ്ട. 3. തൊഴിലുടമയുടെ ബിനാമി ബിസിനസിനെ കുറിച്ച് പരാതി നൽകിയാലും തൊഴിൽ മാറാം. എന്നാൽ തൊഴിലാളിയും ഇതിന്‍റെ ഭാഗമാണെങ്കിൽ നടപടിയുണ്ടാകും.

4.തൊഴിലുടമ തൊഴിലാളികളെ അനധികൃതമായി കടത്തുന്നതിന് തെളിവു നൽകിയാലും ജോലി മാറാം. 5. തൊഴിലുടമക്കെതിരെ കേസ് നൽകി അദ്ദേഹം ഹിയറിങിന് ഹാജാരാകാതിരുന്നാലും തൊഴിൽ മാറാം. ഇതോടൊപ്പം ഒരു കമ്പനിക്ക് മറ്റൊരു കന്പനിയിൽ നിന്നും തൊഴിലാളിയെ സ്വീകരിക്കാനും നാല് നിബന്ധനകളുണ്ട്. 1. തൊഴിലാളിയെ സ്വീകരിക്കുന്ന കമ്പനിക്ക് പുതിയ വിസകൾ ഇഷ്യൂ ചെയ്യാനുള്ള അർഹത ഉണ്ടായിരിക്കണം 2. ശമ്പളം തുടർച്ചയായി മുടങ്ങി മന്ത്രാലയത്തിന്‍റെ വിലക്കിലുള്ള കമ്പനിയാകരുത്. 3. തൊഴിൽ കരാർ മന്ത്രാലയവുമായി ബന്ധിപ്പിച്ച സ്ഥാപനമായിരിക്കണം. 4. മന്ത്രാലയത്തിന്‍റെ സ്വയം പരിശോധന പദ്ധതയുടെ ഭാഗമായിരിക്കണം. ഈ നിബന്ധനകൾ പാലിച്ച ഏത് കമ്പനിക്കും മറ്റൊരു കമ്പനയിൽ നിന്നും തൊഴിലാളിയെ സ്വീകരിക്കാം. അടുത്ത മാർച്ച് 14 മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാവുക.

]]>