job opportunities – malayalees.ch https://malayalees.ch Malayalam Online News Portal Fri, 21 Oct 2022 13:20:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png job opportunities – malayalees.ch https://malayalees.ch 32 32 ട്രിപ്പിൾ വിൻ പ്രോഗ്രാം: രണ്ടാം ഘട്ട അഭിമുഖം നവംബർ 2 മുതൽ https://malayalees.ch/triple-win-programme-2nd-round-interview-from-2nd-november/ Fri, 21 Oct 2022 13:20:08 +0000 https://malayalees.ch/?p=69994 ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയും ജർമ്മൻ ഏജന്‍സി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും നോർക്ക റൂട്ട്സും സംയുക്തമായി നടത്തുന്ന നഴ്സിങ്ങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പ്രോഗ്രാമിൻറെ രണ്ടാം ഘട്ടത്തിലേയ്ക്ക് അപേക്ഷിച്ച 600 പേരുടെ ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇവർക്കായുള്ള അഭിമുഖം നവംബർ 2 മുതൽ 11 വരെ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ നടക്കും

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്ക് അവരവരുടെ ഇന്‍റര്‍വ്യൂ സ്ലോട്ടുകൾ ഇമെയില്‍ മുഖേന അറിയിച്ചിട്ടുണ്ട്. ലഭിക്കാത്തവർ നോര്‍ക്ക-റൂട്ട്സിന്‍റെ ടോൾ ഫ്രീ നമ്പറായ 1800-425-3939 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നഴ്സുമാര്‍ക്കായി നോർക്കയും ജർമ്മൻ ഏജൻസികളും സംയുക്തമായി നടത്തുന്ന ഓണ്‍ലൈൻ ഏകദിന അവബോധ പരിപാടി ഒക്ടോബർ 25 ന് (ചൊവ്വാഴ്ച) 2 മണിക്ക് നടക്കും. നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ജർമ്മനിയിലെ തൊഴിൽ സാഹചര്യം, ജീവിതപങ്കാളിക്കും കുട്ടികള്‍ക്കുമുള്ള വിസ സംബന്ധിച്ച വിവരങ്ങൾ രജിസ്റ്റേര്‍ഡ് നഴ്സ് ആയി മാറുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയയെല്ലാം ജർമ്മൻ അധികൃതരില്‍ നിന്നുതന്നെ ചോദിച്ചറിയാനു ള്ള അവസരം ഈ പരിപാടിയിൽ നിന്ന് ലഭിക്കും. ജർമ്മൻ ഭാഷയിൽ ബി1,ബി2 ലെവൽ അംഗീകൃത യോഗ്യതയുള്ളവരും എന്നാല്‍ ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക ഇന്‍റര്‍വ്യൂകൾ നടത്തുന്നതിന് ജർമ്മൻ ഏജന്‍സി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ആയതിനാല്‍ ജർമ്മൻ ഭാഷയിൽ ബി1/ബി2 ലെവല്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍(സ്പീക്കിംഗ്, ലിസണിംഗ്, റീഡിംഗ്, റൈറ്റിംഗ് എന്നീ നാല് മൊഡ്യൂളുകളും പാസ്സായവര്‍ മാത്രം) triplewin.norka@kerala.gov.in എന്ന ഇമെയിലില്‍ അവരുടെ CV, ജർമ്മൻ ഭാഷാ സര്‍ട്ടിഫിക്കറ്റ് എന്നിവ അയക്കാവുന്നതാണെന്നും നോര്‍ക്ക ചീഫ് എക്സി്ക്യൂട്ടീവ് ഓഫീസർ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

]]>
പത്താം ക്ലാസുകാർക്ക് കേന്ദ്രസർവീസിൽ അവസരം https://malayalees.ch/job-opportunity-in-central-govt-service/ Wed, 30 Mar 2022 12:14:41 +0000 https://malayalees.ch/?p=59308 കേന്ദ്രസർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിലേക്ക് പത്താം ക്ലാസ് പാസായവർക്ക് അവസരം.

ഹവിൽദാർ തസ്തികയിൽ 3603 ഒഴിവുകളുണ്ട്. കേരളത്തിൽ തിരുവനന്തപുരത്തുള്ള കാഡർ കണ്ട്രോൾ അതോറിറ്റിക്ക് ( കസ്റ്റംസ് ) കീഴിൽ 81 ഒഴിവുകളുണ്ട്. ജനറൽ -34, എസ്.സി 11, എസ്ടി -7, ഒബിസി-21, ഇ.ഡബ്ല്യു.എസ്- 8 എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകൾ. വിമുക്ത ഭടർ- 8, ഭിന്ന ശേഷിക്കാർ- 3, (ഒഎച്ച്-1, എച്ച്.എച്ച്-1, വി.എച്ച്-0, മറ്റുള്ളവർ -1) എന്നിങ്ങനെയും നീക്കി വച്ചിട്ടുണ്ട്.

യോഗ്യത

പത്താം ക്ലാസ് /തത്തുല്യം. 18-25, 18-27 എന്നിങ്ങനെയാണ് പ്രായപരിധി. 18-25 വിഭാഗത്തിലുള്ളവർ 02-1-1997 നും 01-01-2004 നും ഇടയിൽ ജനിച്ചവരായിരിക്കണം. 18-27 പ്രായപരിധിയിലുള്ളവർ 02-1-1997 നും 01-01-2007 നും ഇടയിൽ ജനിച്ചവരായിരിക്കണം. ഉയർന്ന പ്രായ പരിധിയിൽ എസ്.സി എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തേയും, ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തേയും ഇളവുണ്ട്.

പരീക്ഷ

എംടിഎസ് തസ്തികയിലേക്ക് കംപ്യൂട്ടർ അധിഷ്ടിതമായ പരീക്ഷയും സബജ്ക്ടീവ് പരീക്ഷയും ഉണ്ടാകും. ഹവിൽദാർ തസ്തികയിലേക്ക് ശാരീരിക യോഗ്യതാ പരീക്ഷയുമുണ്ടാകും.

അപേക്ഷിക്കേണ്ട വിധം

www.ssc.nic.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഏപ്രിൽ 30 വരെ അപേക്ഷിക്കാം.

]]>