Job Fraud – malayalees.ch https://malayalees.ch Malayalam Online News Portal Sat, 10 Dec 2022 09:59:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Job Fraud – malayalees.ch https://malayalees.ch 32 32 വീട്ടുജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഏഷ്യന്‍ യുവതി ദുബായില്‍ അറസ്റ്റില്‍ https://malayalees.ch/asian-women-arrested-dubai-job-fraud/ Sat, 10 Dec 2022 09:59:08 +0000 https://malayalees.ch/?p=72645 വീട്ടുജോലിക്കാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പണം തട്ടിയ ഏഷ്യന്‍ യുവതി ദുബായില്‍ അറസ്റ്റില്‍. രാജ്യത്തിനകത്തും പുറത്തും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസിലാണ് സംഭവം. 6000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ കമ്മീഷനായി വാങ്ങിയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരെ 43കാരിയായ സ്ത്രീ പറ്റിച്ചത്.

ആറായിരം ദിര്‍ഹം കമ്മീഷനായി ഒരു യുവാവില്‍ നിന്ന് ഇവര്‍ കൈപറ്റിയിരുന്നു. ദുബായില്‍ വീട്ടുജോലി ശരിയാക്കി നല്‍കാമെന്നായിരുന്നു വാഗ്ദാനം. പണം നല്‍കി രണ്ട് ദിവസത്തിന് ശേഷം ഇവരെ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നെന്നും പിന്നീട് ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും യുവാവ് പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

Read Also: സൗദിയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

പൊലീസില്‍ പരാതി ലഭിക്കാത്ത, സമാനമായ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതി ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ദുബായി പൊലീസ് പറഞ്ഞു. ജോലി വാഗ്ദാനം നല്‍കി ആളുകളുടെ ബയോഡാറ്റയും പണവും വാങ്ങി മറ്റ് കാര്യങ്ങളെല്ലാം താന്‍ തന്നെയാണ് നോക്കുന്നതെന്ന് ചോദ്യം ചെയ്യലില്‍ സ്ത്രീ പൊലീസിനോട് പറഞ്ഞു

]]>
തായ്ലൻഡിലും മ്യാന്മറിലും ഐടി ജോലികൾ വാഗ്ധാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പുമായി കേന്ദ്രം https://malayalees.ch/fake-it-job-offers-thailand/ Sat, 24 Sep 2022 08:30:44 +0000 https://malayalees.ch/?p=68520 തായ്ലൻഡിലും മ്യാന്മറിലും ഐടി ജോലികൾ വാഗ്ധാനം ചെയ്ത് തട്ടിപ്പ്. ക്രിപ്റ്റോകറൻസി തട്ടിപ്പിലും കാൾ സെൻ്റർ തട്ടിപ്പിലും ഉൾപ്പെട്ട കമ്പനികളാണ് ഇന്ത്യയിലെ ഐടി പ്രൊഷണലുകളെ ലക്ഷ്യമിട്ട് രംഗത്തെത്തിയിരിക്കുന്നത്. ‘ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിങ്ങ് എക്സിക്യൂട്ടിവ്സ്’ എന്ന പോസ്റ്റിലേക്കാണ് ക്ഷണം. എന്നാൽ, ഇത് തട്ടിപ്പാണെന്നും ഇതിൽ വീഴരുതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് തട്ടിപ്പ് നടക്കുന്നത് എന്ന് മന്ത്രാലയം പറയുന്നു. മ്യാന്മറിലൂടെ നിയമവിരുദ്ധമായി ആളുകളെ കടത്തുന്ന തട്ടിപ്പ് സംഘം ഇവരെ മോശം സാഹചര്യങ്ങളിൽ നിർബന്ധിച്ച് ജോലിയെടുപ്പിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം വ്യാജ ജോലി വാഗ്ധാനങ്ങളിൽ വീഴരുതെന്ന് മന്ത്രാലയം അറിയിച്ചു. ജോലി ആവശ്യങ്ങൾക്കായി പോകുന്നതിനു മുൻപ് വിദേശ ജോലിദാതാക്കളുടെ ആധികാരികത ഔദ്യോഗിക മാർഗങ്ങളിലൂടെ മനസ്സിലാക്കണം എന്നും മന്ത്രാലയം പറയുന്നു.

]]>
ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്; ദുബൈയില്‍ യുവാക്കള്‍ ദുരിതത്തില്‍ https://malayalees.ch/security-job-fraud-in-dubai/ Tue, 01 Jun 2021 05:10:47 +0000 https://malayalees.ch/?p=44901 ദുബൈയിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് കേരളത്തിൽ വൻ തട്ടിപ്പ്. വിസിറ്റ് വിസയിൽ ദുബൈയിൽ എത്തിയ 30 ലേറെ മലയാളികൾ താമസത്തിന് പോലും ഇടമില്ലാതെ കുടുങ്ങികിടക്കുകയാണ്. നാട്ടിൽ ഒന്നരലക്ഷത്തോളം രൂപ വാങ്ങിയാണ് ഏജന്റ് ഇവരെ ദുബൈയിൽ എത്തിച്ചത്. വിസിറ്റ് വിസയുടെ കാലാവധി പിന്നിട്ടതിനാൽ ഇനി നാട്ടിലേക്ക് മടങ്ങാനും ഇവർ വൻതുക പിഴ നൽകണം. വ്യാജ ഓഫർ ലെറ്ററും രേഖകളും ഉപയോഗിച്ച് ഒരു സംഘം കേരളത്തിലെ വിവിധ ജില്ലകളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള യുവാക്കൾ ഈ തട്ടിപ്പിന് ഇരകളായിട്ടുണ്ട്. മാസം 1800 ദിർഹം അഥവാ 36,000 ത്തിലേറെ ശമ്പളം ലഭിക്കുമെന്ന ഓഫർ ലൈറ്റർ കാണിച്ചാണ് വിസിറ്റ് വിസയിൽ ഇവരെ ദുബൈയിലെത്തിച്ചത്. കോവിഡ് കാലമായതിനാൽ തൊഴിൽവിസ കിട്ടുന്നില്ലെന്ന് പറഞ്ഞാണ് കബളിപ്പിച്ചത്.

ദുബൈയിലെത്തിയ ഇവരെ പാകിസ്താനികൾ നടത്തുന്ന ഒരു സ്ഥാപനത്തിന് കൈമാറി. ഇതിനു കീഴിൽ രണ്ടു മാസത്തോളം പാം ജുമൈറയിൽ നിർമാണം പുരോഗമിക്കുന്ന ഒരു നക്ഷത്ര ഹോട്ടലിന്റെ സെക്യൂരിറ്റി ഗാർഡുകളായി ജോലി ചെയ്തിരുന്നു. എന്നാൽ, ഇതുവരെ ശമ്പളം നൽകിയിട്ടില്ല. സന്ദർശക വിസയുടെ കാലാവധിയും പിന്നിട്ടു. ജോലി വാഗ്ദാനം ചെയ്തവരെക്കുറിച്ച് ഒരു വിവിരവും ഇപ്പോഴില്ല. വിസക്കായി നൽകിയ പണത്തെക്കുറിച്ചും വിവരമില്ല. പണം നൽകാത്തതിനാൽ താമസ സ്ഥലത്തു നിന്ന് ഇറങ്ങണം. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകിയ യുവാക്കൾ തട്ടിപ്പിനു പിന്നിലുള്ളവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെടുകയാണ്.

]]>
തൊഴില്‍ത്തട്ടിപ്പ്: വിവാദമായപ്പോള്‍ സരിത പരാതിക്കാരന് 50000 രൂപ തിരിച്ച് നല്‍കി https://malayalees.ch/saritha-returned-rs-50000-to-the-complainant/ Tue, 09 Feb 2021 08:27:42 +0000 https://malayalees.ch/?p=39924 തൊഴില്‍ തട്ടിപ്പില്‍ സരിതക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. വിവാദമുണ്ടായതിന് പിന്നാലെ പരാതിക്കാരന് സരിത 50,000 രൂപ തിരിച്ച് നല്‍കി. ഇതിനായി സരിത സ്വന്തം അക്കൗണ്ട് നമ്പർ നൽകി. പണം നിക്ഷേപിച്ചതിന്‍റെ തെളിവ് സരിത വാട്സ്ആപ്പിലൂടെ നല്‍കി. ഈ ചാറ്റുകളാണ് ഇപ്പോള്‍ പുറത്തായത്.

പാര്‍ട്ടിക്ക് ഫണ്ട് സ്വരൂപിക്കാനാണ് തൊഴില്‍തട്ടിപ്പെന്ന് വെളിപ്പെടുത്തുന്ന സരിത എസ്. നായരുടെ ശബ്ദരേഖ ഇന്ന് പുറത്തുവന്നിരുന്നു. എന്നാല്‍ ശബ്ദരേഖ തന്‍റേതല്ലെന്നും പിന്നില്‍ ഗൂഢാലോചനയെന്നുമായിരുന്നു സരിത മീഡിയവണിനോട് പ്രതികരിച്ചത്. സരിത കള്ളം പറയുകയാണെന്ന് കേസിലെ പരാതിക്കാരന്‍ അരുണ്‍ പറഞ്ഞു.

തൊഴില്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ അരുണും പ്രതി സരിതയും തമ്മില്‍ നടത്തിയെന്ന് കരുതുന്ന ഫോണ്‍ സംഭാഷണത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളാണ് പുറത്ത് വന്നത്. തട്ടിപ്പില്‍ ഇടനിലക്കാരിയായത് പാര്‍ട്ടിക്ക് ഗുണമാകാന്‍ വേണ്ടിയെന്ന് സരിത പറയുന്നുണ്ട്. ഫണ്ട് സ്വരൂപിക്കലാണ് പ്രധാന ലക്ഷ്യം.

ശബ്ദരേഖ തന്‍റേതല്ലെന്ന് വിശദീകരിച്ച് സരിത രംഗത്തെത്തി. സോളാര്‍ കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയാണിതെന്നും സരിത ആരോപിച്ചു. ശബ്ദരേഖ വ്യാജമല്ലെന്നും തട്ടിപ്പില്‍ സരിതക്കെതിരെ കൂടുതല്‍ തെളിവുകള്‍ തന്‍റെ പക്കലുണ്ടെന്നും പരാതിക്കാരനായ അരുണ്‍ പറഞ്ഞു. ചില മന്ത്രിമാരുടെ പേര് പറഞ്ഞാണ് സരിത തട്ടിപ്പ് നടത്തിയതെന്നും അരുണ്‍ പ്രതികരിച്ചു.

]]>