jo joseph – malayalees.ch https://malayalees.ch Malayalam Online News Portal Tue, 21 Jun 2022 04:31:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png jo joseph – malayalees.ch https://malayalees.ch 32 32 അവശേഷിക്കുന്ന ‘നന്മത്വം’ നഷ്ടപ്പെടരുത്, അവയവദാനത്തെക്കുറിച്ച് ചില തെറ്റിദ്ധാരണകൾ ഉണ്ടാകാനിടയുണ്ട് ; ഡോ. ജോ ജോസഫ് https://malayalees.ch/dr-jo-joseph-facebook-post-about-organ-transplantation/ Tue, 21 Jun 2022 04:31:10 +0000 https://malayalees.ch/?p=63654 തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ജോ ജോസഫ്. മെഡിക്കൽ കോളജിലെത്തിച്ച വ്യക്ക യഥാസമയം ശസ്ത്രക്രിയ നടത്തി അവയവമാറ്റം നടത്താത്തത് കാരണമാണ് വൃക്ക സ്വീകരിച്ച രോഗി മരിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. പക്ഷേ ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ പൊതുസമൂഹത്തിൽ അവയവദാനത്തെ കുറിച്ച് ചില തെറ്റിദ്ധാരണകൾ ഉണ്ടാകാനിടയുണ്ടെന്ന് തൃക്കാക്കരയിലെ ഡോ. ജോ ജോസഫ് പറഞ്ഞു.

അവയവദാനത്തെ എതിർക്കുന്ന വ്യക്തികളും സംഘടനകളും ഇതൊരു സുവർണ്ണാവസരമായി ഉപയോഗിക്കുന്നുണ്ട്. മരണാനന്തരമുള്ള അവയവദാനം കേരളത്തിൽ വളരെ സുതാര്യമായി നടക്കുന്ന ഒരു പ്രക്രിയയാണെന്ന് ജോ ജോസഫ് പറയുന്നു. സമ്പൂർണമായും സർക്കാർ നിയന്ത്രണത്തിനു വിധേയമായി പ്രവർത്തിക്കുന്ന ഒന്നാണ് കേരള മരണാനന്തര അവയവദാന സംവിധാനം. എന്നാൽ ചില വ്യക്തികളും സംഘടനകളും ഇതൊന്നും മനസ്സിലാക്കാതെ മനപ്പൂർവമെന്നോണം തെറ്റിദ്ധാരണകൾ ഉണ്ടാക്കി അവയവദാനങ്ങൾ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചു വരുന്നുണ്ടെന്ന് ഡോ. ജോ ജോസഫ് ആരോപിക്കുന്നു. നിരവധി അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. ജോ ജോസഫ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

അവശേഷിക്കുന്ന ‘നന്മത്വം’ നഷ്ടപ്പെടാനിടയാക്കരുത്.
അവയവദാനത്തെ ഒരു മഹാദാനമായാണ് പലരും വിശേഷിപ്പിക്കുന്നത്. എന്നാൽ അത് വളരെ ചുരുങ്ങിയ ഒരു നിർവചനമാണ്. പ്രശസ്ത ഹൃദയമാറ്റ ശസ്ത്രക്രിയ വിദഗ്ധനായ ഡോ .ജോസ് ചാക്കോ പെരിയപ്പുറം അവയവമാറ്റത്തെക്കുറിച്ചുള്ള ചർച്ചകളിൽ എപ്പോഴും ഉപയോഗിക്കുന്ന ഒരു വാക്കാണ് ‘നന്മത്വം’. മനുഷ്യന്റെ/ സമൂഹത്തിന്റെ നന്മയുടെ മൂർത്തമായ പ്രകടനമാണ് ഓരോ അവയവദാനവും. അതുകൊണ്ടുതന്നെ മഹാദാനം എന്നൊരു പൊതു സംജ്ഞയിൽ ഒതുക്കപ്പെടേണ്ടതല്ല അവയൊന്നും.
മസ്തിഷ്ക മരണം സംഭവിച്ച രോഗിയിൽ നിന്നും അവയവം വേർപെടുത്തി അത് തുന്നിപിടിപ്പിക്കാൻ ഉദ്ദേശിക്കുന്ന രോഗിയിൽ എത്തിക്കുന്ന പ്രക്രിയയെയാണ് ഡോണർ റൺ (donor run)എന്നു പറയുന്നത്. അനേകം ഹൃദയമാറ്റ ശസ്ത്രക്രിയക്കായി ആകാശമാർഗ്ഗവും റോഡ് മാർഗ്ഗവും ഈ ഓട്ടം നടത്തിയിട്ടുള്ള ഒരാളാണ് ഞാൻ.

കേരളമാകെ ഇന്ന് ചർച്ചചെയ്യപ്പെടുന്ന , എറണാകുളത്തു നിന്നും തിരുവനന്തപുരം വരെ കിഡ്നിയുമായി നടന്ന ,ഇന്നലത്തെ ഡോണർ റണ്ണിലും നേരിട്ടല്ലെങ്കിലും ഞാനും പങ്കെടുത്തു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള എന്റെ യാത്രക്കിടയിൽ പോലീസ് എസ്കോർട്ടൊടു കൂടി എതിർദിശയിൽ പാഞ്ഞു വന്ന ഈ ആംബുലൻസിന് കടന്നുപോകാൻ സ്ഥലവും സൗകര്യം ഒരുക്കുവാൻ വാഹനം മാറ്റി ഒതുക്കിയ അനേകം പൗരന്മാരിൽ ഒരാളാണ് ഞാൻ. നിർഭാഗ്യവശാൽ ഇന്നലെ ആ അവയവം സ്വീകരിച്ച രോഗി മരണപ്പെടുകയാണുണ്ടായത്. അതിന്റെ കാരണങ്ങൾ കണ്ടെത്താനായി ഗവൺമെന്റ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. നേരിട്ട് അറിവില്ലാത്ത ഒരു കാര്യമായതു കൊണ്ട് തന്നെ മരണകാരണത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഉചിതവും വസ്തുതാപരവുമാകാനുള്ള സാധ്യത കുറവാണ്. എങ്കിലും ദൃശ്യമാധ്യമങ്ങളിൽ കൂടി ലഭിക്കുന്ന ചിത്രങ്ങളിൽനിന്നും കാര്യങ്ങൾ അല്പം ലാഘവത്തോടെ കൈകാര്യം ചെയ്യപ്പെട്ടോയെന്ന പൊതുജനത്തിന്റെ സംശയം സാധൂകരിക്കപ്പെടില്ലേ എന്നൊരു ചിന്ത. പക്ഷേ ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ പൊതുസമൂഹത്തിൽ അവയവദാനത്തെ കുറിച്ച് ചില തെറ്റിദ്ധാരണകൾ ഉണ്ടാകാനിടയുണ്ട്. അവ തിരുത്തുക എന്നത് ഒരു പൊതുജനാരോഗ്യ വിദഗ്ധൻ എന്ന നിലയിൽ എന്റെയും ഉത്തരവാദിത്വമാണ് എന്നതുകൊണ്ടാണ് ഈ കുറിപ്പ്.

അവയവദാനത്തെ എതിർക്കുന്ന വ്യക്തികളും സംഘടനകളും ഇതൊരു സുവർണ്ണാവസരമായി ഉപയോഗിക്കുന്നുണ്ട്. മരണാനന്തരമുള്ള അവയവദാനം കേരളത്തിൽ വളരെ സുതാര്യമായി നടക്കുന്ന ഒരു പ്രക്രിയയാണ്. ഗവൺമെന്റിന്റെ കർശനമായ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണിത് .ഇതിൻമേലുള്ള നിയന്ത്രണങ്ങളുടെ കാർക്കശ്യം അൽപ്പം കൂടുതലാണ് എന്ന് പോലും വിദഗ്‌ദാഭിപ്രായങ്ങളുമുണ്ട്. അവയവദാനത്തിനു വേണ്ടി സർക്കാർ ഒരുക്കിയ സംവിധാനമാണ് കെ .എൻ. ഒ .എസ് (കേരള നെറ്റ്‌വർക്ക് ഓഫ് ഓർഗൻ ഷെയറിങ്). ഈ സർക്കാർ സംവിധാനത്തിന്റെ കീഴിലുള്ള മരണാനന്തര അവയവദാന പദ്ധതിയാണ് മൃതസഞ്ജീവനി.കേരളത്തിൽ എവിടെയും ആശുപത്രികളിൽ നടക്കുന്ന ഓരോ മസ്തിഷ്കമരണവും സർക്കാരിനെ അറിയിക്കേണ്ടതാണ്. സർക്കാർ മേഖലയിലെ ഡോക്ടർമാർ ഉൾപ്പെടുന്ന പാനലാണ് ഓരോ മസ്തിഷ്കമരണവും സ്ഥിരീകരിക്കുന്നത്. ഈ പരിശോധനകൾ വീഡിയോയിൽ പകർത്തണമെന്ന് പോലും നിർദ്ദേശമുണ്ട്.ഇത്തരം നിയന്ത്രങ്ങളുടെ കാർക്കശ്യം മൂലവും,അസമയത്തും അവധിദിവസങ്ങളിലുമെല്ലാം പാനലിൽ ഡോക്ടർമാരെ ലഭ്യമാക്കുവാനുള്ള ബുദ്ധിമുട്ട് മൂലവും , മറ്റു സാങ്കേതിക പ്രശ്നങ്ങൾ മൂലവും ചില ആശുപത്രികളെങ്കിലും മസ്തിഷ്കമരണങ്ങൾ സർക്കാരിനെ അറിയിക്കാൻ മിനക്കെടാറില്ല.

കേരളത്തെ മൂന്നു മേഖലകളായി തിരിച്ചാണ് അവയവദാനം ക്രമീകരിച്ചിരിക്കുന്നത് സൗത്ത് സോൺ, സെൻട്രൽ സോൺ, നോർത്ത് സോൺ .അവയവം ലഭ്യമാകുന്ന സോണിലെ രോഗികൾക്കു മുൻഗണനയുണ്ട്. ഉദാഹരണത്തിന് സൗത്ത് സോണിലാണ് അവയവം ലഭ്യമാകുന്നതെങ്കിൽ അതേ സോണിൽ അവയവങ്ങൾക്കായി കാത്തിരിക്കുന്ന രോഗികൾക്കാണ് മുൻഗണ . ആ സോണിൽ രോഗികൾ ഇല്ലെങ്കിൽ മാത്രമേ മറ്റു സോണുകളിലുള്ള രോഗികൾക്ക് നൽകുകയുള്ളൂ. കേരളത്തിൽ ആ അവയവം വേണ്ട രോഗികൾ ഇല്ലെങ്കിൽ മാത്രമേ മറ്റു സംസ്ഥാനങ്ങളിലേക്ക് അവയവം കൊടുക്കാറുള്ളൂ. ഇതെല്ലാം കെ .എൻ. ഒ. എസിന്റെ പൂർണമായ നിയന്ത്രണത്തിലാണ്. മാത്രവുമല്ല രണ്ടു കിഡ്നികൾ ലഭ്യമായാൽ അതിലൊന്ന് നിർബന്ധമായും ഏതെങ്കിലും ഗവൺമെൻറ് സ്ഥാപനങ്ങളിലേക്ക് നൽകണം . രണ്ടും സ്വകാര്യ ആശുപത്രികളിലേക്ക് നൽകാനാകില്ല. ഇങ്ങനെ സമ്പൂർണമായും സർക്കാർ നിയന്ത്രണത്തിനു വിധേയമായി പ്രവർത്തിക്കുന്ന ഒന്നാണ് കേരള മരണാനന്തര അവയവദാന സംവിധാനം.

എന്നാൽ ചില വ്യക്തികളും സംഘടനകളും ഇതൊന്നും മനസ്സിലാക്കാതെ മനപ്പൂർവ്വമെന്നോണം തെറ്റിദ്ധാരണകൾ പടർത്തി അവയവദാനങ്ങൾ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചു വരുന്നു. ഇതിന്റെ തിക്തഫലം കേരളത്തിലെ ആരോഗ്യ മേഖല അനുഭവിക്കുകയും ചെയ്യുന്നുണ്ട്. 2016- 17 കാലഘട്ടത്തിൽ ഇന്ത്യയിൽതന്നെ ഏറ്റവുമധികം അവയവദാനം നടന്നിട്ടുള്ള സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കേരളം. അക്കാലത്ത് വളരെ പുറകിലായിരുന്ന പല സംസ്ഥാനങ്ങളും മുന്നോട്ടു കുതിക്കുമ്പോൾ നാമിപ്പോൾ വളരെ പിന്നിലാണ്. ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം അവയവദാനം നടക്കുന്ന സംസ്ഥാനമാണ് നമ്മുടെ തൊട്ടയല്പക്കമായ തമിഴ്നാട്.
സർക്കാർ മേഖലയിൽ നടക്കുന്ന അവയവദാന ശസ്ത്രക്രിയകളെ ഇകഴ്ത്തി കാണിക്കാനും ചില ആസൂത്രിതശ്രമങ്ങൾ നടക്കുന്നുണ്ട് .ഇന്ത്യയിലെന്നല്ല, ഒരുപക്ഷേ ലോകത്തിൽ തന്നെ ഏറ്റവും കോസ്റ്റ് എഫക്റ്റീവ് ആയി അവയവദാന ശസ്ത്രക്രിയകൾ നടക്കുന്ന സ്ഥലമാണ് കേരളം. ഇത്തരം ശസ്ത്രക്രിയകൾ സാധാരണക്കാർക്കും പ്രാപ്യമാകുന്ന ചെലവിൽ സാധ്യമാക്കുന്നതിൽ നമ്മുടെ സർക്കാർ മേഖലയുടെ പങ്ക് വളരെ പ്രധാനമാണ്. ഇന്ന് എല്ലാവിധ പ്രധാനപ്പെട്ട അവയവമാറ്റ ശസ്ത്രക്രിയകളും -ഹൃദയം, കരൾ ,കിഡ്നി- സർക്കാർമേഖലയിൽ ലഭ്യമാണ്.

ഇന്ത്യയിൽ തന്നെ സർക്കാർ മേഖലയിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് ശേഷം ഏറ്റവും മികച്ച ഹൃദയമാറ്റ ശസ്ത്രക്രിയ സംവിധാനമുള്ളതു കോട്ടയം സർക്കാർ മെഡിക്കൽ കോളജിലാണ്. സർക്കാർ മേഖലയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വിഭാഗം എങ്ങനെ ഒരുക്കാമെന്നുള്ള കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയമാറ്റ ശസ്ത്രക്രിയ വിദഗ്ധനായ ഡോക്ടർ ജയകുമാറിന്റെ പ്രെസെന്റഷൻ ഇന്ത്യ ഒട്ടാകെയുള്ള ഹൃദയ രോഗ വിദഗ്ധർ കാതുകൂർപ്പിച്ചു കേട്ടിരുന്നത് ഞാനിപ്പോഴും അഭിമാനത്തോടെ ഓർക്കുന്നു. അപ്രതീക്ഷിതവും നിർഭാഗ്യകരവും സാമാന്യവൽക്കരിക്കാനൊട്ടും പറ്റാത്തതുമായ ഒരു സംഭവത്തെ സാമാന്യവൽക്കരിച്ചാൽ അത് നമ്മുടെ സർക്കാർ സംവിധാനത്തിൽ ഇത്രയും സങ്കീർണ്ണമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മനോധൈര്യം ചോർത്തും എന്നതിൽ യാതൊരു സംശയവുമില്ല.

പ്രസ്തുത സംഭവത്തിൽ മരണകാരണം അവയവം തുന്നിച്ചേർക്കാൻ താമസിച്ചതു കൊണ്ടാണ് എന്ന് പ്രചരണം ശാസ്ത്രീയമായി ശരിയാകാനിടയില്ല. ശസ്ത്രക്രിയയ്ക്ക് ഏതാനും മണിക്കൂറിനുള്ളിൽ രോഗി മരണപ്പെടുകയാണെങ്കിൽ പ്രധാനമായും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലമോ ഓപ്പറേഷന്റെ സങ്കീർണത മൂലമോ ആകാനാണ് സാധ്യത. വച്ചുപിടിപ്പിച്ച അവയവം പ്രവർത്തനം പുനരാരംഭിച്ചില്ലെങ്കിൽ തന്നെ ഡയാലിസിസ് മുതലായ സംവിധാനങ്ങളിലൂടെ രോഗിയുടെ ജീവൻ സംരക്ഷിക്കാൻ സാധിക്കും. അവയവ മാറ്റ ശസ്‌ത്രക്രിയ പരാജയപ്പെടാനുള്ള പ്രധാന കാരണം റിജക്ഷൻ അഥവാ അവയവ തിരസ്കരണമാണ്. ഇതും ചികിത്സിക്കാൻ ധാരാളം മാർഗങ്ങൾ ഇന്ന് ലഭ്യമാണ്.

ഈ ഒറ്റപ്പെട്ട സംഭവത്തെ നാം ഒറ്റപ്പെട്ട സംഭവമായി മാത്രമേ കാണേണ്ടതുള്ളു. ഇതിനെ സാമാന്യവത്കരിച്ചു അവയവങ്ങൾക്കു വേണ്ടി മൃതസഞ്ജീവനിയിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന അനേകരെ നിരാശയിലാഴ്ത്തരുത്. അത്തരം പ്രചാരണങ്ങൾ ശാസ്ത്രബോധമുള്ള സമൂഹത്തിന് ഭൂഷണമല്ല. ഈ കുറിപ്പ് എഴുതുന്ന ഇന്നേദിവസം കേരളത്തിൽ ഏകദേശം രണ്ടായിരത്തോളം രോഗികൾ വൃക്കക്ക്‌ വേണ്ടി മാത്രമായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരാണ് എന്നു നാം മറക്കരുത്.
നമ്മിൽ അവശേഷിക്കുന്ന നന്മത്വത്തിന്റെ കണികകൾ കൈമോശം വരാതെ നമുക്ക് നോക്കാം.

]]>
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തൃക്കാക്കര തോൽവി ചർച്ചയാകും https://malayalees.ch/thrikkakara-defeat-will-be-discussed-at-the-cpi-m-state-secretariat/ Mon, 06 Jun 2022 04:26:57 +0000 https://malayalees.ch/?p=62929 വെള്ളിയാഴ്ച്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ തോൽവി പരിശോധിച്ചേക്കും. എന്നിട്ടാകും ജില്ലാതല റിവ്യു നടക്കുന്നത്. തോൽവി ഗൗരവത്തോടെ പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി വ്യക്തമാക്കിയിരുന്നു. ബൂത്ത് തലം മുതൽ മണ്ഡലം കമ്മിറ്റി നൽകിയ ഫലവും യഥാർത്ഥ ഫലവും തമ്മിലുള്ള താരതമ്യത്തിൽ വ്യത്യാസം വലുതാണ്.

2500 വോട്ടിന് ജയിക്കാനോ തോൽക്കാനോ സാധ്യതയുണ്ടെന്ന് സിപിഐഎം ആഭ്യന്തരമായി വിലയിരുത്തിയ ഇടത്താണ് 25,000 വോട്ടിന്‍റെ വൻ തോൽവി എൽഡിഎഫ് നേരിട്ടത്. 2021നെ അപേക്ഷിച്ച് ബൂത്തുകളുടെ എണ്ണത്തിലെ ലീഡ് ഈ തെരഞ്ഞെടുപ്പിൽ മൂന്നിലൊന്നായി കുറഞ്ഞതും തിരിച്ചടിയുടെ ആഘാതം കൂട്ടുന്നു.

തോൽവി സംബന്ധിച്ച് ബിജെപിയിലും അസ്വസ്ഥത പുകയുകയാണ്. പാർട്ടിയിലെ വിഭാഗീയതയും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പാളിയതും തിരിച്ചടിച്ചുവെന്നാണ് ബിജെപി വിലയിരുത്തൽ. വോട്ട് ചോർച്ചയടക്കം കാര്യമായി പരിശോധിക്കാനാണ് ബിജെപി തീരുമാനം. നാളെ നടക്കുന്ന ബിജെപി ജില്ലാ കമ്മിറ്റി യോഗത്തിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ പങ്കെടുക്കും.

തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെ നേതാക്കളുടെ അനവസരത്തിലെ പ്രതികരണങ്ങളോട് കണ്ണടയ്ക്കാനാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. മുതിർന്ന നേതാവ് ഡൊമനിക് പ്രസൻ്റേഷൻ അടക്കമുള്ള നേതാക്കളുടെ അനവസരത്തിലെ പ്രതികരണങ്ങൾ വലിയ വിജയത്തിൻ്റെ പശ്ചാത്തലത്തിൽ ഒരപരാധമായി കാണേണ്ടതില്ലെന്നാണ് തീരുമാനം.

എന്നാൽ കൂട്ടായി തെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തിൽ ഇത്തരം പ്രസ്താവനകൾ പ്രവർത്തകരിൽ ആശയക്കുഴപ്പവും ആത്മവിശ്വാസക്കുറവുമുണ്ടാക്കുമെന്ന് ജില്ലാ നേതൃത്വം വിശദീകരിക്കുന്നു. തൃക്കാക്കര മോഡൽ മറ്റ് ഇടങ്ങളിലേക്കും വ്യാപിപ്പിക്കാനും വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സജ്ജമാക്കാനുമാണ് കോൺഗ്രസ് തീരുമാനം.

]]>
“പൊന്നാപുരം കോട്ട മുൻപ് തകർക്കപ്പെട്ടിട്ടുണ്ട്, ഇക്കുറി അത് ആവർത്തിക്കും”; ഡോ. ജോ ജോസഫ് https://malayalees.ch/jo-joseph-response-thrikkakkara-election/ Tue, 31 May 2022 04:40:38 +0000 https://malayalees.ch/?p=62671 തൃക്കാക്കരയിൽ വിജയം ഉറപ്പെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ്. മുൻപും പൊന്നാപുരം കോട്ടകൾ തകർക്കപ്പെട്ടിട്ടുണ്ടെന്നും ഇക്കുറി അത് ആവർത്തിക്കപ്പെടുമെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വിജയിച്ചുകഴിഞ്ഞാൽ എംഎൽഎ ഓഫീസിനോട് ചേർന്ന് എല്ലാ മാസവും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“യാതൊരു സംശയവുമില്ല. ഇപ്രാവശ്യം തൃക്കാക്കര ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സെഞ്ചുറി വിജയം നേടിക്കൊടുക്കാൻ പോവുകയാണ്. ഒരു സംശയവും അതിൽ ഇല്ല. എല്ലാ ജനവിഭാഗങ്ങളും ഒരു മാറ്റം ആഗ്രഹിക്കുന്നു. തൃക്കാക്കര കേരളത്തിൻ്റെ പരിഛേദമാണ്. എല്ലാ ഭാഗത്തുനിന്നുമുള്ള ജനങ്ങൾ താമസിക്കുന്ന സ്ഥലമാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ നടക്കുന്നത് എന്താണെന്ന് കൃത്യമായി അറിയാവുന്ന ആൾക്കാരാണ്. കേരളത്തിൽ നടക്കുന്ന വികസനക്കുതിപ്പിനൊപ്പമാകാൻ തൃക്കാക്കരയ്ക്കും ആവണം എന്നവർ നിശ്ചയിച്ച് ഉറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് നടന്നപ്പോൾ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നത്. ആ സമയത്ത് തൃക്കാക്കര മാറിച്ചിന്തിച്ചിരുന്നു. അതിനു ചില പ്രത്യേക കാരണങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ കാരണങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ ഇപ്രാവശ്യം ഭരണമുന്നണിയുടെ എംഎൽഎ ഉണ്ടായാൽ മാത്രമേ ഇവിടുത്തെ വികസന പ്രവർത്തനങ്ങൾ നടക്കുകയുള്ളൂ എന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ ഒരു സംശയവുമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇവിടെ നേടും.”- ജോ ജോസഫ് പറഞ്ഞു.

“കോട്ടകളൊക്കെ പലതും അട്ടിമറിയ്ക്കുന്നഗത് നിങ്ങളൊക്കെ കണ്ടതല്ലേ? കോന്നി ഒരു കോട്ട അല്ലായിരുന്നോ? വട്ടിയൂർക്കാവ് ഒരു കോട്ട അല്ലായിരുന്നോ? 25 വർഷം മുൻപ് റാന്നി ഒരു കോട്ട അല്ലായിരുന്നോ? കോട്ടകൾ അട്ടിമറിയ്ക്കപ്പെട്ടിട്ടുണ്ട്. അത് ഇവിടെയും സംഭവിക്കും. കേരളം ഒരു പ്രബുദ്ധമായ സംസ്ഥാനമാണ്. ആ സംസ്ഥാനത്ത് പ്രബുദ്ധമായ രാഷ്ട്രീയമാണ് വേണ്ടത്. ഇവിടെ ആരാണ് അത് ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചതെന്ന് ജനങ്ങൾ കൃത്യമായി വിലയിരുത്തുകയും ചെയ്യും. എല്ലായിടത്തും പരമാവധി ഓടിയെത്തിയിട്ടുണ്ട്. വിജയിച്ചുകഴിഞ്ഞാൽ എല്ലാ മാസവും എംഎൽഎ ഓഫീസിനോട് ചേർന്ന് എല്ലാ മാസവും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.”- അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥിയില്ല; തെരഞ്ഞെടുപ്പുകള്‍ ജനങ്ങളുടേത്, സഭ ഇടപെടാറില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി https://malayalees.ch/cardinal-mar-george-alencherry-about-sabha-candidate-controversy/ Wed, 18 May 2022 07:52:25 +0000 https://malayalees.ch/?p=61992 തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് സമൂഹ മാധ്യമങ്ങള്‍ വഴിയാണറിഞ്ഞത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കൊപ്പം കര്‍ദിനാളിനെ സന്ദര്‍ശിച്ചു. സഭയുടെ മുഖ പത്രത്തില്‍ സ്ഥാനാര്‍ത്ഥി വിവാദത്തില്‍ മുഖപ്രസംഗത്തിന് പിന്നാലെയാണ് കര്‍ദിനാളിന്റെ പ്രതികരണം.https://fd74f537736d02c322aec8982ea4daab.safeframe.googlesyndication.com/safeframe/1-0-38/html/container.html

സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന ആരോപണം വോട്ട് സ്വരൂപിക്കാനും ഭിന്നിപ്പിക്കാനുമുള്ള ആസൂത്രിത നീക്കമെന്നാണ് സഭയുടെ മുഖപത്രത്തില്‍ മുഖപ്രസംഗം പറയുന്നത്. അതേ നിലപാട് കര്‍ദിനാളും ആവര്‍ത്തിച്ചു. ആശുപത്രിയില്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചത് സാന്ദര്‍ഭികമായിട്ടാണെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പുകള്‍ ജനങ്ങളുടെതാണ്. അതില്‍ സഭ ഇടപെടാറില്ല. എന്നാല്‍ സഭയുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും വിശ്വാസികള്‍ വോട്ടു ചെയ്യുകയെന്നും കര്‍ദിനാള്‍ പറഞ്ഞു.

സമദൂരം എന്നത് നിക്ഷിപ്ത താത്പര്യങ്ങള്‍ ഉള്ളവരുടെ നിലപാടാണെന്നും അതിനോട് യോജിപ്പില്ലെന്നും കര്‍ദിനാള്‍ മറുപടി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയും രാവിലെ കര്‍ദിനാളുമായി കൂടിക്കാഴ്ച നടത്തി. സഭയുടെ അനുഗ്രഹമുണ്ടെന്ന് ഉമാ തോമസ് വ്യക്തമാക്കി. സഭയുടെ പിന്തുണയുണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.

വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ സഭയുടെ മേല്‍ പഴിചാരാനുള്ള ചിന്ത അപകടകരമാണെന്ന് ദീപിക ദിനപത്രത്തിലെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് കര്‍ദിനാളിന്റെ പരസ്യ പ്രതികരണം. സഭാ സ്ഥാപനങ്ങളെ ആക്രമിക്കാന്‍ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു .

]]>
തൃക്കാക്കര പിടിക്കാന്‍ ആഞ്ഞുതുഴഞ്ഞ് മുന്നണികള്‍; കെ വി തോമസ് ഇന്ന് ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങും https://malayalees.ch/kv-thomas-will-be-campaigning-for-joe-joseph-today/ Fri, 13 May 2022 04:40:17 +0000 https://malayalees.ch/?p=61766 മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി എത്തിയതോടെ തൃക്കാക്കരയില്‍ ഇടത് ക്യാമ്പ് പൂര്‍ണ സജ്ജമാണ്. കെ വി തോമസ് ഇന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങും. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലാണ് എന്‍ഡിഎയും യുഡിഎഫും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

രാവിലെ ഏഴു മണിക്കാണ് ഇടതു സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്റെ പ്രചാരണമാരംഭിക്കുക. വീട് കയറി വോട്ട് പിടിക്കാന്‍ ജോയ്‌ക്കൊപ്പം തോമസ് മാഷുമുണ്ടാകും. സഭാ വോട്ടുകള്‍ ഉറപ്പിക്കാനുള്ള ഉത്തരവാദിത്തവും കെ വി തോമസിന് തന്നെ.

ആരും കൂടെയില്ലെന്നു ആവര്‍ത്തിക്കുമ്പോഴും ഇടത് ക്യാമ്പിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ സാന്നിധ്യം ഉമാ തോമസിന് ആശങ്കയാണ്. അത് മറിക്കടക്കാന്‍ പരമാവധി വോട്ടര്‍മാരിലേക്ക് ഇറങ്ങുകയാണ് ലക്ഷ്യം. രാഹുല്‍ ഗാന്ധിയെ പ്രചാരണത്തിന് എത്തിക്കാനും നീക്കമുണ്ട്.

അതേസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം എന്‍ഡിഎയുടെ ആദ്യ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. വികസനത്തിനൊപ്പം, ദേശീയ രാഷ്ട്രീയം കൂടി ഉയര്‍ത്തിപ്പിടിച്ചാണ് ബിജെപിയുടെ പ്രചാരണം. വരും ദിവസങ്ങളില്‍ കേന്ദ്രമന്ത്രിമാരും തൃക്കാക്കരയില്‍ പ്രചാരണത്തിന് എത്തും.

]]>
‘എല്‍ഡിഎഫില്‍ പ്രവര്‍ത്തനം ഒറ്റക്കെട്ടായി, യുഡിഎഫില്‍ ഏകാധിപത്യം’; വീണ്ടും വിമര്‍ശിച്ച് കെ വി തോമസ് https://malayalees.ch/kv-thomas-slams-udf/ Mon, 09 May 2022 05:15:20 +0000 https://malayalees.ch/?p=61504 തൃക്കാക്കരയിലെ രാഷ്ട്രീയ ചിത്രം പൂര്‍ണമായി തെളിയുന്ന പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുമെന്ന് കെ വി തോമസ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കഠിനാധ്വാനിയാണെന്നും എല്‍ഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും കെ വി തോമസ് വിലയിരുത്തി. എന്നാല്‍ കോണ്‍ഗ്രസില്‍ ഏകാധിപത്യ പ്രവണത ദൃശ്യമാകുന്നുണ്ട്. ഉമ തോമസ് മോശം സ്ഥാനാര്‍ത്ഥിയാണെന്ന് പറയുന്നില്ല എങ്കിലും തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കാണണമായിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു.

ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്നും പിന്നീട് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാണെന്നുമുള്ള പ്രചരണങ്ങളെ കെ വി തോമസ് തള്ളി. ഒരാള്‍ മാത്രം തീരുമാനമെടുക്കുന്ന സാഹചര്യമുളളതിനാലാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായ വോട്ടറുമാരാണ് നഗരത്തിലുള്ളത്. വര്‍ഗീയമായ വിഷയങ്ങളിലല്ല അവര്‍ക്ക് താല്‍പര്യം. വോട്ടിനുവേണ്ടേി വികസനത്തെ തകര്‍ക്കരുതെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ലൈന്‍ പദ്ധതി എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എറണാകുളം കളക്ടറേറ്റില്‍ വരണാധികാരി പഞ്ചായത്ത് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് മുമ്പാകെയാണ് ഇരുവരും പത്രിക സമര്‍പ്പിക്കുക.

ഉമാ തോമസിനൊപ്പം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ജില്ലാ യുഡിഎഫ് കണ്‍വീനര്‍ ഡൊമിനിക് പ്രസന്റഷന്‍, ഡിസീസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുണ്ടാകും. മന്ത്രി പി രാജീവ്,എം സ്വരാജ്, സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ എന്നിവര്‍ക്കൊപ്പമാണ് ഇടതു സ്ഥാനാര്‍ഥി ജോ ജോസഫ് പത്രിക സമര്‍പ്പണത്തിനെത്തുക. ഇതുവരെ ഒരാള്‍ മാത്രമാണ് തെരെഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. വ്യാഴാഴ്ചയാണ് പത്രികകളുടെ സൂക്ഷമപരിശോധന.

]]>
സമുദായത്തിന്റെ സ്ഥാനാര്‍ത്ഥിയല്ല, ജോ ജോസഫ് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥി: വി ഡി സതീശന്‍ https://malayalees.ch/jo-joseph-pc-george-candidate-says-vd-satheesan/ Sat, 07 May 2022 12:56:56 +0000 https://malayalees.ch/?p=61480 തൃക്കാക്കരയില്‍ സിപിഐഎം ടിക്കറ്റില്‍ മത്സരിക്കുന്ന ജോ ജോസഫ് സമുദായത്തിന്റെ സ്ഥാനാര്‍ഥിയല്ല മറിച്ച് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ഥിയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഐഎം ശ്രമിച്ചുവെന്നാണ് വി ഡി സതീശന്റെ വാദം. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് ഒരു യുഡിഎഫ് നേതാവും പറഞ്ഞിട്ടില്ല. സഭയുടെ ചിഹ്നത്തിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വാര്‍ത്താ സമ്മേളനം നടത്തിയെന്ന ആരോപണവും വി ഡി സതീശന്‍ ഉന്നയിച്ചു. സഭയെ വലിച്ചിഴച്ചത് മന്ത്രി പി രാജീവാണെന്നും വി ഡി സതീശന്‍ പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറിയും മന്ത്രിയും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെയാണ് സ്ഥാനാര്‍ഥിയെ മാറ്റിയതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ വിധിയെഴുത്താകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തൃക്കാക്കരയില്‍ പി ടി തോമസ് വിജയിച്ചതിനെക്കാള്‍ വലിയ ഭൂരിപരക്ഷത്തോടെ ഉമ തോമസ് ജയിക്കുമെന്ന് വി ഡി സതീശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയ പോരാട്ടത്തിന് തയാറാകണമെന്ന് എല്‍ഡിഎഫ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സിപിഐഎം ഈ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാണോ രാഷ്ട്രീയ പോരാട്ടം നടത്തുന്നതെന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. പി സി ജോര്‍ജിന്റെ അനുഗ്രഹം വാങ്ങിയാണ് ജോ ജോസഫ് മത്സരിക്കാനിറങ്ങുന്നത്. വാ തുറന്നാല്‍ വിഷം തുപ്പുന്ന പി സി ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിട്ട് വരുന്നായാളാണോ സ്ഥാനാര്‍ഥിയെന്ന ചോദ്യത്തിന് ഉത്തരം സിപിഐഎമ്മുകാര്‍ പറയണമെന്ന് വി ഡി സതീശന്‍ ആഞ്ഞടിച്ചു.

തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇപ്പോള്‍ കല്ലിടല്‍ നടക്കുന്നില്ല. ഈ നഗരത്തിലെ ജനങ്ങള്‍ ഗൗരവകരമായി കേരളത്തെക്കുറിച്ച് ചിന്തിക്കുന്നവരാണ്. ഈ പദ്ധതി കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്നവരാണെന്ന് ഈ നഗരത്തിലെ ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ആ ഭയമുള്ളതിനാലാണ് കല്ലിടല്‍ നടപടികള്‍ നിര്‍ത്തിവച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോഴും കല്ലിടുന്നത് നിര്‍ത്തിയിരുന്നു. ആളുകളെ ബൂട്ട്‌സിട്ട് ചവിട്ടല്‍, സ്ത്രീകളെ വലിച്ചിഴയ്ക്കല്‍ മുതലായ കാര്യങ്ങളൊന്നും ഇപ്പോള്‍ നടക്കുന്നില്ല. സര്‍ക്കാരിന്റെ വെല്ലുവിളിയൊന്നും ഇപ്പോള്‍ കാണുന്നില്ലല്ലോ? ഇതെല്ലാം സര്‍ക്കാരിന് പേടിയുണ്ടെന്നാണ് തെളിയിക്കുന്നത്. വി ഡി സതീശന്‍ പറഞ്ഞു.

]]>