jo biden – malayalees.ch https://malayalees.ch Malayalam Online News Portal Fri, 22 Jan 2021 04:27:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png jo biden – malayalees.ch https://malayalees.ch 32 32 ജോ ബൈഡന്റെ പ്രസംഗമെഴുത്തുകാരന്‍ ഇന്ത്യന്‍ വംശജന്‍; ഇതാ അയാള്‍ https://malayalees.ch/vinay-reddy-joe-biden-speech-writer-telangana-village-pothireddypeta/ Fri, 22 Jan 2021 04:27:16 +0000 https://malayalees.ch/?p=38992 വാഷിങ്ടണ്‍: പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ജോ ബൈഡന്‍ നടത്തിയ ആദ്യ പ്രസംഗം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുപത് മിനിറ്റിലേറെ നീണ്ട പ്രസംഗത്തില്‍ ഐക്യത്തെ കുറിച്ചും പാരസ്പര്യത്തെ കുറിച്ചുമാണ് പുതിയ യുഎസ് പ്രസിഡണ്ട് സംസാരിച്ചിരുന്നത്. മനോഹരമായ ഈ പ്രസംഗത്തിനു പിന്നില്‍ ഒരിന്ത്യന്‍ ബന്ധമുണ്ട് എന്നതാണ് രസകരമായ വസ്തുത.

ഇന്ത്യന്‍ വംശജനായ വിനയ് റെഡ്ഢിയുടെ കരങ്ങളാണ് ഈ പ്രസംഗത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. തെലങ്കാന കരിംനഗര്‍ ജില്ലയില്‍ വേരുകളുള്ള പ്രൊഫഷണലാണ് പ്രസിഡണ്ടിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍. കരിംനഗര്‍ ജില്ലയിലെ ഹുസൂറാബാദിലെ പോതിരെഡ്ഡിപ്പേട്ടയിലാണ് വിനയ് റെഡ്ഢിയുടെ കുടുംബ വേരുകള്‍.വിനയിന്റെ പിതാവ് നാരായണ റെഡ്ഢി ഉസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് എംബിബിഎസ് എടുത്ത ശേഷം യുഎസിലേക്ക് കുടിയേറുകയായിരുന്നു. വിനയ് ജനിച്ചതും വളര്‍ന്നതും യുഎസിലാണ്. വിനയ് ഉള്‍പ്പെടെ മൂന്ന് മക്കളാണ് നാരായണ റെഡ്ഢിക്കുള്ളത്.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വൈസ് പ്രസിഡണ്ട് കമല ഹാരിസിന്റെ പരിഭാഷകനായും ജോലി ചെയ്തിട്ടുണ്ട്. വൈറ്റ് ഹൗസിലെ സ്പീച്ച് റൈറ്റിങ് ഡയറക്ടറാണ് ഇപ്പോള്‍ വിനയ് റെഡ്ഢി.

1970ല്‍ യുഎസിലേക്ക് കുടിയേറിയെങ്കിലും നാരായണ റെഡ്ഢി തെലങ്കാനയിലെ വസ്തുക്കള്‍ ഒന്നും വിറ്റിട്ടില്ല. കുടുംബത്തിന് ഇവിടെ മൂന്നേക്കര്‍ സ്ഥലവും വീടുമുണ്ട്. ഗ്രാമത്തിലെ നിരവധി പദ്ധതികള്‍ക്ക് നാരായണ റെഡ്ഢി സാമ്പത്തിക സഹായം നല്‍കിയതായി നാട്ടുകാര്‍ പറയുന്നു.

]]>
അധികാരമേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് ട്രംപ് വിട്ടു നില്‍ക്കും; നന്നായെന്ന് ബൈഡന്‍ https://malayalees.ch/oe-biden-says-us-president-donald-trumps-decision-to-skip-inauguration-a-good-thing/ Sat, 09 Jan 2021 05:59:32 +0000 https://malayalees.ch/?p=38308 വാഷിങ്ടണ്‍: ജനുവരി 20ന് തന്റെ അധികാരമേറ്റെടുക്കല്‍ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം നന്നായെന്ന് നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. ട്രംപ് രാജ്യത്തിന് നാണക്കേടാണ് എന്നും ബൈഡന്‍ പറഞ്ഞു. വില്‍മിങ്ടണില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അദ്ദേഹം നാടു ഭരിക്കാന്‍ യോഗ്യനല്ല. യുഎസ് ചരിത്രത്തിലെ ഏറ്റവും കഴിവു കെട്ട ഭരണാധികാരിയാണ് ട്രംപ്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിനെ സ്വാഗതം ചെയ്തില്ല എങ്കിലും വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സിനെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി ക്ഷണിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ട്രംപിനെ ഇംപീച്ച് ചെയ്യും

അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിച്ചു പരാജയപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. അധികാരമൊഴിയാന്‍ പത്ത് ദിവസം ശേഷിക്കെയാണ് സ്പീക്കര്‍ നാന്‍സി പെലോസി ഇംപീച്ച്മെന്റിന് അനുമതി നല്‍കിയത്.

ട്രംപ് രാജി വച്ച് സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചു. ഇംപീച്ച്മെന്റ് പ്രമേയത്തിന് അനുമതി നല്‍കിയതായി സ്പീക്കര്‍ വ്യക്തമാക്കി. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് പ്രമേയം അവതരിപ്പിക്കുക.

അതേസമയം ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ അനിശ്ചിത കാലത്തേക്ക് വിലക്കി. കാപ്പിറ്റോള്‍ ഹില്‍ അക്രമ സംഭവങ്ങളെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി. ട്രംപിന്റെ സമീപകാല ട്വീറ്റുകള്‍ പ്രകോപനപരമായതിനാല്‍ നടപടിയെന്നും ട്വിറ്റര്‍. ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നേരത്തെ മരവിപ്പിച്ചിരുന്നു. താല്‍ക്കാലികമായ നിരോധനം പിന്നീട് അനിശ്ചിത കാലത്തേക്ക് നീട്ടുകയായിരുന്നു.

]]>
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം വൈകുന്നു; ബൈഡൻ ചരിത്ര ജയത്തിനരികിലെന്ന് സൂചന https://malayalees.ch/us-election-results-2020/ Fri, 06 Nov 2020 05:04:35 +0000 https://malayalees.ch/?p=34572 യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനമാർഥി ജോ ബൈഡൻ ചരിത്ര ജയത്തിനരികിലെന്ന് സൂചന. ബൈഡന് 264 ഉം ഡോണൾഡ് ട്രംപിന് 214 ഉം ഇലക്ടറൽ വോട്ടാണ് ഇതുവരെ ലഭിച്ചത്. വരാനിരിക്കുന്ന ഫലങ്ങൾ നിർണായകമെങ്കിലും അവസാന വിവര പ്രകാരം ജോ ബൈഡനാണ് വിജയ സാധ്യത.

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഒരു പ്രസിഡന്‍റിന് ലഭിക്കുന്ന ഏറ്റവും കൂടിയ വോട്ടിലേക്ക് ബൈഡൻ എത്തി. ഏഴ് കോടിയിലധികം വോട്ടാണ് ബൈഡൻ നേടിയത്. 6.94 കോടി വോട്ടെന്ന ബാരക് ഒബാമയുടെ റെക്കോഡാണ് ബൈഡൻ മറികടന്നത്. എന്നാൽ പ്രസിഡന്‍റാകുമോയെന്ന ചോദ്യത്തിന് ഇപ്പോഴും പൂർണ മറുപടിയായിട്ടില്ല. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. നൊവാഡയിൽ ബൈഡന്‍റെ ഭൂരിപക്ഷം കൂടുകയാണ്. നൊവാഡയിലെ ആറ് സീറ്റുകൾകൂടി ലഭിച്ചാൽ 270 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ ബൈഡനാകും. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് നിലവിൽ മുന്നിട്ടു നിൽക്കുന്ന സീറ്റുകളെല്ലാം ലഭിച്ചാലും ഭൂരിപക്ഷം നേടാനാകില്ല. ജോർജിയ (16), നോർത്ത് കാരലൈന (15), പെൻസിൽവേനിയ (20), അലാസ്‌ക (3) എന്നിവിടങ്ങളിലെല്ലാം ജയിച്ചാലും 268 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് ട്രംപിന് നേടാനാവുക.

]]>
തോറ്റ് പോയാല്‍ നിങ്ങളോട് മിണ്ടില്ല, ഞാന്‍ രാജ്യം തന്നെ വിട്ടേക്കും: ട്രംപ് https://malayalees.ch/trump-says-he-might-leave-the-country-if-he-loses/ Mon, 19 Oct 2020 04:59:15 +0000 https://malayalees.ch/?p=33518 അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ താന്‍ തോറ്റാല്‍ രാജ്യം തന്നെ വിട്ടേക്കുമെന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ഥിയോടാണ് താന്‍ മത്സരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. തോറ്റാല്‍ രാജ്യം വിടുമെന്ന് പറഞ്ഞത് ഉറപ്പാണോ എന്നാണ് ഡോമാക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍റെ മറുപടി.

വിവിധ റാലികളില്‍ ട്രംപ് ആവര്‍ത്തിച്ച ‘ഞാന്‍ തോറ്റുപോയാല്‍’.. പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ജോ ബൈഡന്‍ തന്നെയാണ് രസകരമായ വീഡിയോ പങ്കുവെച്ചത്. ഈ പറയുന്നതൊക്കെ ഉറപ്പാണോ എന്നാണ് ബൈഡന്‍റെ ചോദ്യം.

‘ഞാന്‍ തോറ്റാല്‍ പിന്നെ ഇങ്ങോട്ട് തിരിച്ചുവന്നേക്കില്ല നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ’ എന്നാണ് മിനെസോട്ടയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ട്രംപ് പറഞ്ഞത്. ‘ഫ്ളോറിഡ എനിക്ക് നഷ്ടപ്പെട്ടാല്‍ എനിക്ക് ദേഷ്യം വരും ഫ്ലോറിഡയോട്’ എന്ന് മറ്റൊരു റാലിയില്‍ പറഞ്ഞു. ‘ഞാന്‍ തോറ്റാല്‍ പിന്നെ നിങ്ങളോട് ഒരിക്കലും മിണ്ടില്ല, എന്നെ നിങ്ങള്‍ പിന്നെ ഒരിക്കലും കാണില്ല’ എന്നാണ് നോര്‍ത്ത് കരോലിനയില്‍ ട്രംപ് പറഞ്ഞത്. ഇതൊക്കെ പല സ്റ്റേറ്റുകളിലെ റാലികളിലായി പറഞ്ഞതാണ്. ഒടുവില്‍ പറഞ്ഞത് ഇങ്ങനെ-

‘ഞാന്‍ പരാജയപ്പെട്ടാല്‍ എന്തുചെയ്യുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റുന്നുണ്ടോ? എനിക്കത് നല്ലതായി തോന്നുന്നില്ല. ചിലപ്പോള്‍ ഞാന്‍ രാജ്യം വിട്ടേക്കാം, എനിക്കറിയില്ല’, ട്രംപ് പറഞ്ഞു.

സര്‍വകളെല്ലാം ജനപിന്തുണ ബൈഡനാണെന്ന് പറഞ്ഞതോടെ ട്രംപ് പരാജയഭീതിയിലാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഏതൊക്കെ സ്റ്റേറ്റുകളില്‍ താന്‍ പിന്നിലാകുന്നോ ആ സ്റ്റേറ്റുകളെ താനും തിരിഞ്ഞുനോക്കില്ല എന്നാണ് ട്രംപിന്‍റെ ഈ പരാമര്‍ശങ്ങളുടെ അര്‍ഥം എന്ന വിലയിരുത്തലും വരുന്നുണ്ട്.

ജോ ബൈഡനും കമല ഹാരിസും തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്തിന്‍റെ വാതില്‍ ക്രിമിനലുകള്‍ക്കായി തുറന്നുകൊടുക്കും എന്നാണ് കുടിയേറ്റ വിഷയം ചൂണ്ടിക്കാട്ടി ട്രംപ് ആവര്‍ത്തിക്കുന്നത്. അമേരിക്ക കമ്യൂണിസ്റ്റുകാരുടെ പിടിയിലാകും എന്നും പറയുകയുണ്ടായി പല റാലികളിലും.

]]>
അമേരിക്കയില്‍ സ്ഥാനാര്‍ഥി സംവാദം ഇന്ന്; ആകാംക്ഷയോടെ ലോകം https://malayalees.ch/trump-and-biden-to-face-off-in-first-2020-presidential-debate-2/ Tue, 29 Sep 2020 04:46:27 +0000 https://malayalees.ch/?p=32475 റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള വാക്പോരിനായി കാത്തിരിക്കുകയാണ് ലോകം

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള ആദ്യ സ്ഥാനാര്‍ഥി സംവാദം ഇന്ന്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള വാക്പോരിനായി കാത്തിരിക്കുകയാണ് ലോകം. ഒരു മാസവും വിരലിലെണ്ണാവുന്ന ദിവസങ്ങളും മാത്രമേ ഇനി യു.എസ് തെരഞ്ഞെടുപ്പിന് ബാക്കിയുള്ളു. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന് മുമ്പുള്ള ഏറ്റവും വലിയ പ്രചാരണ രംഗമാണ് സ്ഥാനാര്‍ഥി സംവാദം.

പ്രചാരണ രംഗത്ത് കോവിഡ് മഹാമാരി കാരണം പല മാറ്റങ്ങളുമുണ്ടായെങ്കിലും സംവാദത്തിന് മാറ്റമില്ല. കക്ഷി രാഷ്ട്രീയത്തില്‍ താത്പര്യമില്ലാത്ത നിഷ്പക്ഷരായ വോട്ടര്‍മാര്‍ അടുത്ത അമേരിക്കന്‍ പ്രസിഡന്‍റ് ആരാകണമെന്ന് തീരുമാനമെടുക്കുന്നത് സംവാദത്തെ അടിസ്ഥാനമാക്കിയാണ്.

വ്യക്തിപരമായ കാര്യങ്ങള്‍ കഴിഞ്ഞാല്‍ അഞ്ച് വിഷയങ്ങളാണ് ട്രംപും ബൈഡനും തമ്മിലുള്ള സംവാദത്തില്‍ ചര്‍ച്ചയാകുക. സുപ്രീംകോടതിയിലെ ജഡ്ജ് നിയമനം, കോവിഡ് പ്രതിരോധം, ജനകീയ പ്രക്ഷോഭങ്ങള്‍, തെരഞ്ഞെടുപ്പ് സുതാര്യത, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നീ കാര്യങ്ങളില്‍ ചൂടേറിയ ചര്‍ച്ച നടക്കും. ട്രംപ് പൊതുവേ ടെലിവിഷന്‍ ഷോകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നയാളാണ്. ജോ ബൈഡന്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കും എന്നാണ് ഏറെ കൌതുകമുള്ള കാര്യം.

]]>