jnanapit puraskar – malayalees.ch https://malayalees.ch Malayalam Online News Portal Tue, 07 Dec 2021 13:16:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png jnanapit puraskar – malayalees.ch https://malayalees.ch 32 32 56ാമത് ജ്ഞാനപീഠം അസം സാഹിത്യകാരന്‍ നീല്‍മണി ഫൂക്കന് https://malayalees.ch/jnanapit-puraskar-nilmani-phookan/ Tue, 07 Dec 2021 13:16:16 +0000 https://malayalees.ch/?p=53612 ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. 56ാമത് പുരസ്‌കാരത്തിന് അസമീസ് സാഹിത്യകാരന്‍ നീല്‍മണി ഫൂക്കന്‍ അര്‍ഹനായി. 2020ലെ ജ്ഞാനപീഠ പുരസ്‌കാരത്തിന് കൊങ്കണി എഴുത്തുകാരന്‍ ദാമോദര്‍ മോസോയും അര്‍ഹനായി.

അസം സാഹിത്യത്തിലെ സിംബോളിക് കവി എന്നറിയപ്പെടുന്ന നീല്‍മണി ഫൂക്കന്‍ കേന്ദ്ര, സംസ്ഥാന സാഹിത്യഅക്കാദമി അവാര്‍ഡുകളും അക്കാദമി ഫെല്ലോഷിപ്പുകളും നേടിയിട്ടുണ്ട്. നീല്‍മണി ഫൂക്കന്റെ ‘കൊബിത’ എന്ന കവിതാ സമാഹാരം നിരവധി ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. സമാഹാരത്തിന് 1981ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ച് 1990ല്‍ ഫൂക്കനെ തേടി പത്മശ്രീയും എത്തി.

]]>