Jisha murder case – malayalees.ch https://malayalees.ch Malayalam Online News Portal Tue, 06 Dec 2022 04:48:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Jisha murder case – malayalees.ch https://malayalees.ch 32 32 കേന്ദ്ര നിയമത്തിന് എതിരാണ് കേരളത്തിന്റെ നിയമം; കേരളാ ജയിൽ ചട്ടങ്ങളെ ചോദ്യം ചെയ്ത് അമീറുൾ ഇസ്ലാം https://malayalees.ch/perumbavoor-jisha-murder-case-acused-ameerul-islam-in-sc/ Tue, 06 Dec 2022 04:06:24 +0000 https://malayalees.ch/?p=72375 കേരള ജയിൽ ചട്ടങ്ങളെ ചോദ്യം ചെയ്ത് ജിഷാ കേസിലെ പ്രതി അമീറുൾ ഇസ്ലാം. കേന്ദ്ര നിയമത്തിന് എതിരാണ് കേരളത്തിന്റെ നിയമം എന്ന് അമീറുൾ ഇസ്ലാം. തടവ് പുള്ളികളുടെ ജയിൽ മാറ്റം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതാണെന്ന് അമീറുൾ ഇസ്ലാം പറഞ്ഞു.

ഇതിനിടെ പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിൻ്റെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ സുപ്രിംകോടതി പരിഗണിച്ചു. കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിം കോടതിയെ സമീപിച്ചത്.

ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽമാറ്റം അനുവദിക്കണമെന്നും അമീറുൾ ഇസ്ലാം ആവശ്യപ്പെട്ടു. നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് നിലവിൽ വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം.

]]>
പെരുമ്പാവൂർ ജിഷ വധക്കേസ്; പ്രതി അമീറുൾ ഇസ്ലാമിൻ്റെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ ഇന്ന് പരിഗണിക്കും https://malayalees.ch/jisha-murder-jail-change-ameerul-islam/ Mon, 05 Dec 2022 06:50:06 +0000 https://malayalees.ch/?p=72341 പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിൻ്റെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അമീറുൾ ഇസ്ലാം സുപ്രിം കോടതിയെ സമീപിച്ചത്. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽ മാറ്റം അനുവദിക്കണമെന്നുമാണ് ആവശ്യം. വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ഇവർ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമവിദ്യാർഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം നിലവിലുള്ളത്. വധശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയിൽ ഹർ‍ജി നൽകിയിട്ടുണ്ട്. 

]]>