JioFiber – malayalees.ch https://malayalees.ch Malayalam Online News Portal Wed, 02 Sep 2020 04:11:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png JioFiber – malayalees.ch https://malayalees.ch 32 32 ജിയോ ഫൈബർ 399 രൂപ മുതൽ; 12 ഒ.ടി.ടി സേവനങ്ങള്‍ സൗജന്യം https://malayalees.ch/reliance-jio-launches-four-jiofiber-plans-starting/ Wed, 02 Sep 2020 04:11:01 +0000 https://malayalees.ch/?p=31176 എല്ലാ സേവനങ്ങൾക്കുമായി ഒറ്റത്തവണ ലോഗിൻ ചെയ്താൽ മതിയാവും

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി 399 രൂപ പ്രതിമാസ നിരക്കുള്ള പരിധിയില്ലാത്ത പുതിയ ബ്രോഡ്ബാന്റ് പ്ലാനുമായി ജിയോ. പുതിയ ഉപഭോക്താക്കൾക്കായി 30 ദിവസത്തെ ഫ്രീ ട്രയൽ ആണ് ജിയോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 399 രൂപ മുതലാണ് പ്ലാനുകൾ തുടങ്ങുന്നത്. 30എം.ബി.പി.എസാകും പ്ലാനിന്റെ വേഗത.

100എം.ബി.പി.എസ്സുള്ള 699രൂപയുടെയും150 എം.ബി.പി.എസ്സുള്ള 999രൂപയും 300 എം.ബി.പി.എസ്സുള്ള1, 499രൂപയുടെയും പ്ലാനുകള്‍ നിലവിലുണ്ട്. ഡാറ്റാ പ്ലാനുകള്‍ക്കൊപ്പം പരിധിയില്ലാത്ത വോയ്സ്കോളുകളും ലഭിക്കും. ഇതോടൊപ്പം 4കെ സെറ്റ്ടോപ്പ്ബോക്‌സും സൗജന്യമായിലഭിക്കും. 999 രൂപയ്ക്ക് സെക്കൻഡിൽ 150 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇൻ്റർനെറ്റും വോയിസും ഒപ്പം 11 ഒടിടി സേവനങ്ങളും ലഭിക്കും. 1499 രൂപക്ക് സെക്കൻഡിൽ 300 മെഗാബൈറ്റ്സ് വേഗതയിൽ ഒരു ഒ.ടി.ടി സേവനം കൂടി ലഭിക്കും. ആകെ 12 ഒ.ടി.ടി സേവനങ്ങൾ ഇതിൽ ലഭിക്കും.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വിഡിയോ, ഡിസ്നി+ഹോട്ട്സ്റ്റാർ, വൂട്ട്, സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ജിയോസിനിമ, ഷെമാരൂ, ജിയോസാവൻ, യൂട്യൂബ്, ഇറോസ് നൗ എന്നിവകളാണ് ജിയോഫൈബർ നൽകുന്ന ഒ.ടി.ടി സേവനങ്ങൾ. എല്ലാ സേവനങ്ങൾക്കുമായി ഒറ്റത്തവണ ലോഗിൻ ചെയ്താൽ മതിയാവും.

]]>