JIO – malayalees.ch https://malayalees.ch Malayalam Online News Portal Fri, 14 Apr 2023 11:26:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png JIO – malayalees.ch https://malayalees.ch 32 32 എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ജിയോ സിനിമയുടെ ടാറ്റ ഐപിഎൽ ഫാൻ പാർക്ക് ഏപ്രിൽ 16 ന് https://malayalees.ch/jiocinema-to-live-stream-ipl-matches-at-fan-parks-kaloor-stadium-html/ Fri, 14 Apr 2023 11:18:36 +0000 https://malayalees.ch/?p=79642 ക്രിക്കറ്റ് പ്രേമികൾക്കായി ടാറ്റ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഡിജിറ്റൽ റൈറ്റ്സ് ഹോൾഡറായ ജിയോസിനിമ, 40 നഗരങ്ങളിലും പട്ടണങ്ങളിലും ടാറ്റ ഐപിഎൽ ഫാൻസ് പാർക്കുകൾ എത്തിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികൾ പ്രഖ്യാപിച്ചു

ഏപ്രിൽ 16-ന്, എറണാകുളത്തെ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന ടാറ്റ ഐ‌പി‌എൽ ഫാൻ പാർക്കിലേക്കിൽ, മുംബൈ ഇന്ത്യൻസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തത്സമയ സംപ്രേക്ഷണം, വൈകുന്നേരം 3:30 നും , പിന്നീട് ഗുജറാത്ത് ടൈറ്റൻസ് vs രാജസ്ഥാൻ റോയൽസ് എന്നിവ തത്സമയ കാണുന്നതിന് ജിയോസിനിമ അവസരമൊരുക്കും. ടാറ്റ ഐപിഎൽ ഫാൻ പാർക്ക് ഗേറ്റുകൾ ഉച്ചയ്ക്ക് 1:30 മുതൽ തുറക്കും.

ടാറ്റ ഐപിഎൽ ഫാൻ പാർക്കുകളിലേക്കുള്ള ആക്‌സസ് സൗജന്യമായിരിക്കും കൂടാതെ വലിയ എൽഇഡി സ്‌ക്രീനുകളിൽ ജിയോസിനിമ ആപ്പ് വഴി ആരാധകർക്ക് ലൈവ് സ്ട്രീം ചെയ്യുന്ന ഗെയിമുകൾ ആസ്വദിക്കാനാകും. പ്രത്യേക ഫാമിലി സോൺ, കിഡ്‌സ് സോൺ, ഫുഡ് & ബിവറേജസ്, ജിയോസിനിമ എക്സ്പീരിയൻസ് സോൺ എന്നിവയുൾപ്പെടെ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ആവേശകരമായ ഓഫറുകളുടെ ഒരു നിരയ്‌ക്കൊപ്പം ക്രിക്കറ്റ് ആസ്വദിക്കാനുള്ള മികച്ച അനുഭവമായിരിക്കും ഫാൻ പാർക്കുകൾ.

]]>
വെറും 155 രൂപയ്ക്ക് ജിയോ അൺലിമിറ്റഡ് പ്ലാൻ https://malayalees.ch/jio-155-recharge-plan/ Tue, 02 Aug 2022 12:33:11 +0000 https://malayalees.ch/?p=65789 വെറും 155 രൂപയ്ക്ക് അൺലിമിറ്റഡ് പ്ലാനുമായി ജിയോ. 155 രൂപയുടെ റീചാർജ് ചെയ്യുന്ന ഉപഭോക്താവിന് അൺലിമിറ്റഡ് വോയിസ് കോളും രണ്ട് ജിബി ഡേറ്റയും 300 എസ്എംഎസും ലഭിക്കും. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി.

കുറഞ്ഞ ചിലവിൽ കൂടുതൽ ഡേറ്റ നൽകുന്ന പ്ലാനുമായി ബിഎസ്എൻഎലും രംഗത്ത് വന്നിട്ടുണ്ട്. 98 രൂപയ്ക്ക് റീചാർജ് ചെയ്താൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് രണ്ട് ജിബി ഡേറ്റ ലഭിക്കും. 22 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

അതേസമയം, ബിഎസ്എൻഎൽ പ്രതിമാസം 19 രൂപ വരുന്ന റിചാർജ് പ്ലാൻ അവതരിപ്പിച്ചുവെന്ന് വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ദേശീയ മാധ്യമങ്ങളുൾപ്പെടെ നിരവധി പേരാണ് വോയ്‌സ് റേറ്റ് കട്ടർ എന്ന പ്ലാൻ 19 രൂപയ്ക്ക് ബിഎസ്എൻഎൽ അവതരിപ്പിച്ചുവെന്ന വാർത്ത നൽകിയത്. എന്നാൽ ഇത്തരമൊരു പ്ലാൻ തങ്ങൾ അവതരിപ്പിച്ചിട്ടില്ലെന്ന് ബിഎസ്എൻഎൽ അധികൃതർ വ്യക്തമാക്കി.

]]>
സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം; ടവറുകള്‍ നശിപ്പിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ജിയോ https://malayalees.ch/reliance-moves-punjab-high-court-against-vandalism-of-jio-mobile-towers/ Tue, 05 Jan 2021 04:56:47 +0000 https://malayalees.ch/?p=38022 ചണ്ഡീഗഡ്: പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ജിയോ ടവറുകള്‍ നശിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ അധികാരികളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഹൈക്കോടതിയെ സമീപിച്ചു.

കര്‍ഷക പ്രതിഷേധത്തില്‍ റിലയന്‍സ് ജിയോയുടെ നിയന്ത്രണത്തിലുള്ള 1,600 ല്‍ അധികം ടെലികോം ടവറുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നശിപ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് ടവറുകള്‍ നശിപ്പിക്കുന്നത് തടയാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.

അക്രമ പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാക്കുകയും രണ്ട് സംസ്ഥാനങ്ങളിലും ആശയവിനിമയ സംവിധാനത്തിന് വലിയ നാശനഷ്ടമുണ്ടാക്കുകയും ചെയ്തുവെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്ര കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ജിയോയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം പ്രതിഷേധത്തില്‍ റിലയന്‍സുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും കോര്‍പറേറ്റ് ഫാമിങ്ങിലേക്ക് കടക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്നും വ്യക്തമാക്കി കമ്പനി രംഗത്തെത്തിയിരുന്നു.

ഒരു കൃഷി ഭൂമിയും വാങ്ങിയിട്ടില്ല. കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആരുമായും ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും. അത്തരത്തില്‍ വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടില്ലെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വ്യക്തമാക്കിയിരുന്നു.

]]>
‘കര്‍ഷക രോഷത്തില്‍ പൊള്ളിയോ?’; നാളെ മുതല്‍ ജിയോയില്‍ നിന്ന് എല്ലാ കോളുകളും സൗജന്യം https://malayalees.ch/jio-to-offer-free-voice-calls-to-other-networks-again-starting-january-1/ Thu, 31 Dec 2020 13:26:08 +0000 https://malayalees.ch/?p=37814 റിലയന്‍സ് ജിയോ ഉപേക്ഷിക്കാനുള്ള കര്‍ഷകരുടെ ആഹ്വാനം ശക്തി പ്രാപിച്ചതിന് തൊട്ടുപിന്നാലെ ഇളവുകളുമായി ഉപയോക്താക്കളെ തിരിച്ചുപിടിക്കാന്‍ ജിയോ. നാളെ മുതല്‍ (ജനുവരി ഒന്ന്) രാജ്യത്ത് എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കുമുള്ള കോളുകള്‍ സൗജന്യമാക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.

ബില്‍ ആന്‍ഡ് കീപ്പ് പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ട്രായി (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ)യുടെ നിര്‍ദേശ പ്രകാരം ഇത് നടപ്പാക്കുന്നതെന്നും ജിയോ അറിയിച്ചു. ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ് വര്‍ക്കുകളിലേക്കും ഇനി സൗജന്യമായി വിളിക്കാം. ഇന്‍റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐ.യു.സി)എന്നറിയപ്പെടുന്ന നിരക്ക് 2019 സെപ്തംബര്‍ മുതലാണ് ജിയോ ഈടാക്കി തുടങ്ങിയത്. 2021 ജനുവരി മുതല്‍ ഇത് നിര്‍ത്തലാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതെ സമയം ജിയോയുടെ പുതിയ നീക്കത്തിനെതിരെ പരിഹാസവും പ്രതികരണവുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവന്നത്. കര്‍ഷകരുടെ രോഷത്തില്‍ പൊള്ളിയോ എന്നാണ് നിരവധി പേര്‍ പ്രതികരണം അറിയിച്ചത്.

ജിയോ വാര്‍ത്താക്കുറിപ്പ് പൂര്‍ണരൂപം:

ബഹുമാനപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റിഓഫ് ഇന്ത്യയുടെ(ട്രായ്) നിര്‍ദ്ദേശപ്രകാരം, ബില്‍ ആന്‍ഡ്കീപ്പ് ഭരണം 2021 ജനുവരി 1 മുതല്‍ രാജ്യത്ത് നടപ്പാക്കുന്നു. അതുവഴി എല്ലാ ഇതര നെറ്റ്‍വര്‍ക്കുമായുള്ള ആഭ്യന്തര വോയ്സ്കോളുകള്‍ക്കുമായുള്ള ഇന്‍റര്‍ കണക്ട്യൂസസ്ചാര്‍ജുകള്‍ (ഐയുസി) അവസാനിക്കുന്നു. ഐയുസി ചാര്‍ജുകള്‍ നിര്‍ത്തലാക്കിയാലുടന്‍ ഓഫ്-നെറ്റ്ആഭ്യന്തരവോയ്സ്-കോള്‍ചാര്‍ജുകള്‍ പൂര്‍ണമായി മാറ്റാനുള്ള പ്രതിജ്ഞാബദ്ധതയെ മാനിച്ചുകൊണ്ട്, ജിയോ 2021 ജനുവരി 1 മുതല്‍ എല്ലാ ഓഫ്-നെറ്റ് ആഭ്യന്തരവോയ്സ് കോളുകളുംസൗജന്യമാക്കും.

2019 സെപ്റ്റംബറില്‍, ബില്‍&കീപ്പ്ഭരണം നടപ്പാക്കാനുള്ള സമയപരിധി 2020ജനുവരി 1ന് ട്രായ് നീട്ടിയപ്പോള്‍, ജിയോക്ക് ഉപഭോക്താക്കളില്‍ നിന്ന് ഓഫ്-നെറ്റ് വോയ്സ്കോളുകള്‍ ഈടാക്കുന്നത് ആരംഭിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമിലായിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍, ട്രായ് ഐയുസി ചാര്‍ജുകള്‍ നിര്‍ത്തലാക്കുന്നതു വരെ മാത്രമേ ഈ ചാര്‍ജ് തുടരുമെന്ന് ജിയോ ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇന്ന്, ജിയോ ആ വാഗ്ദാനംപാലിക്കുകയും ഓഫ്-നെറ്റ് വോയ്സ്കോളുകള്‍ വീണ്ടും സൗജന്യമാക്കുകയും ചെയ്തു.
സാധാരണ ഇന്ത്യക്കാരനെ VoLTE പോലുള്ള നൂതന സാങ്കേതിക വിദ്യകളുടെ ഗുണഭോക്താക്കളാക്കാനുള്ള പ്രതിജ്ഞാബദ്ധതയില്‍ ജിയോ ഉറച്ചുനില്‍ക്കുന്നു. ഞങ്ങളുടെ എല്ലാ ഉപയോക്താക്കള്‍ക്കും ഇനി ജിയോ ഉപയോഗിച്ച്സൗജന്യ വോയിസ്കോളുകള്‍ ആസ്വദിക്കാന്‍ കഴിയും.

]]>
ജിയോ ഫൈബർ 399 രൂപ മുതൽ; 12 ഒ.ടി.ടി സേവനങ്ങള്‍ സൗജന്യം https://malayalees.ch/reliance-jio-launches-four-jiofiber-plans-starting/ Wed, 02 Sep 2020 04:11:01 +0000 https://malayalees.ch/?p=31176 എല്ലാ സേവനങ്ങൾക്കുമായി ഒറ്റത്തവണ ലോഗിൻ ചെയ്താൽ മതിയാവും

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി 399 രൂപ പ്രതിമാസ നിരക്കുള്ള പരിധിയില്ലാത്ത പുതിയ ബ്രോഡ്ബാന്റ് പ്ലാനുമായി ജിയോ. പുതിയ ഉപഭോക്താക്കൾക്കായി 30 ദിവസത്തെ ഫ്രീ ട്രയൽ ആണ് ജിയോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 399 രൂപ മുതലാണ് പ്ലാനുകൾ തുടങ്ങുന്നത്. 30എം.ബി.പി.എസാകും പ്ലാനിന്റെ വേഗത.

100എം.ബി.പി.എസ്സുള്ള 699രൂപയുടെയും150 എം.ബി.പി.എസ്സുള്ള 999രൂപയും 300 എം.ബി.പി.എസ്സുള്ള1, 499രൂപയുടെയും പ്ലാനുകള്‍ നിലവിലുണ്ട്. ഡാറ്റാ പ്ലാനുകള്‍ക്കൊപ്പം പരിധിയില്ലാത്ത വോയ്സ്കോളുകളും ലഭിക്കും. ഇതോടൊപ്പം 4കെ സെറ്റ്ടോപ്പ്ബോക്‌സും സൗജന്യമായിലഭിക്കും. 999 രൂപയ്ക്ക് സെക്കൻഡിൽ 150 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇൻ്റർനെറ്റും വോയിസും ഒപ്പം 11 ഒടിടി സേവനങ്ങളും ലഭിക്കും. 1499 രൂപക്ക് സെക്കൻഡിൽ 300 മെഗാബൈറ്റ്സ് വേഗതയിൽ ഒരു ഒ.ടി.ടി സേവനം കൂടി ലഭിക്കും. ആകെ 12 ഒ.ടി.ടി സേവനങ്ങൾ ഇതിൽ ലഭിക്കും.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വിഡിയോ, ഡിസ്നി+ഹോട്ട്സ്റ്റാർ, വൂട്ട്, സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ജിയോസിനിമ, ഷെമാരൂ, ജിയോസാവൻ, യൂട്യൂബ്, ഇറോസ് നൗ എന്നിവകളാണ് ജിയോഫൈബർ നൽകുന്ന ഒ.ടി.ടി സേവനങ്ങൾ. എല്ലാ സേവനങ്ങൾക്കുമായി ഒറ്റത്തവണ ലോഗിൻ ചെയ്താൽ മതിയാവും.

]]>