jiddah – malayalees.ch https://malayalees.ch Malayalam Online News Portal Sat, 06 Jun 2020 04:18:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png jiddah – malayalees.ch https://malayalees.ch 32 32 ജിദ്ദയില്‍ നാളെ മുതല്‍ ജൂണ്‍ 20 വരെ വീണ്ടും കര്‍ഫ്യൂ: വൈകീട്ട് മൂന്ന് മുതല്‍ കര്‍ഫ്യൂ തുടങ്ങും; റിയാദിലെ തീരുമാനം ഉടന്‍‌ https://malayalees.ch/jeddah-curfew-again/ Sat, 06 Jun 2020 04:18:30 +0000 https://malayalees.ch/?p=26673 നാളെ മുതല്‍ ജൂണ്‍ 20 വരെ വൈകുന്നേരം മൂന്ന് മണി മുതല്‍ കര്‍ഫ്യൂ ആയിരിക്കും

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സൌദിയിലെ ജിദ്ദയില്‍ അടുത്ത 15 ദിവസത്തേക്ക് കര്‍ഫ്യൂ ഇളവ് ഭാഗികമായി പിന്‍വലിച്ചു. നാളെ മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. നാളെ മുതല്‍ ജൂണ്‍ 20 വരെ വൈകുന്നേരം മൂന്ന് മണി മുതല്‍ കര്‍ഫ്യൂ ആയിരിക്കും. രാവിലെ ആറ് വരെ കര്‍ഫ്യൂ തുടരും. എന്നാല്‍‌ രാവിലെ ആറ് മുതല്‍ വൈകീട്ട് മൂന്ന് വരെ പുറത്തിറങ്ങാം. പള്ളികളിലെ നമസ്കാരവും നിര്‍‌ത്തി. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ പാടില്ല.

കര്‍ഫ്യൂ ഇല്ലാത്ത സമയങ്ങളില്‍ ജിദ്ദക്ക് അകത്തേക്ക് പ്രവേശിക്കാനും പുറത്ത് പോകാനും തടസ്സമില്ല. വിമാനങ്ങളും ട്രെയിനും റോഡ് ഗതാഗതവും തുടരും. ഹോട്ടലുകള്‍ക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും വിലക്കി. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിയാല്‍ നടപടിയുണ്ടാകും. പിടിയിലായാല്‍ വിദേശികളാണണെങ്കില്‍ നാടു കടത്തും. കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടും ജനങ്ങള്‍ നിബന്ധന പാലിക്കാതിരുന്നതാണ് കോവിഡ് വ്യാപിക്കാന്‍ കാരണമായത്. റിയാദിലും കേസുകള്‍ വര്‍ധിക്കുന്നുണ്ട്. റിയാദില്‍‌ സ്വീകരിക്കേണ്ട നടപടി ആലോചനയിലാണ്. ബാക്കി നഗരങ്ങളിലും കാര്യങ്ങള്‍ സ്ഥിതിഗതി നോക്കി തീരുമാനിക്കും.

]]>