Jharkhand – malayalees.ch https://malayalees.ch Malayalam Online News Portal Thu, 23 Mar 2023 04:28:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Jharkhand – malayalees.ch https://malayalees.ch 32 32 റെയ്‌ഡിനിടെ പോലീസുകാർ നവജാത ശിശുവിനെ ചവിട്ടി കൊന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി https://malayalees.ch/newborn-trampled-to-death-by-cops-during-raid-in-giridih/ Thu, 23 Mar 2023 04:28:02 +0000 https://malayalees.ch/?p=78431 ജാർഖണ്ഡിൽ പോലീസ് റെയ്‌ഡിനിടെ നവജാത ശിശുവിനെ പൊലീസുകാർ ചവിട്ടി കൊലപ്പെടുത്തിയതായി ആരോപണം. ഇന്നലെ ജാർഖണ്ഡ് ഗിരിധിൽ കേസിന്റെ ഭാഗമായി പ്രതിയെ തെരഞ്ഞിറങ്ങിയ പൊലീസ് സംഘം നിലത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്. 

ബുധനാഴ്ച രാവിലെ ഗിരിധിലെ കോഷോടൊങ്ങോ ജില്ലയിലാണ് സംഭവം നടക്കുന്നത്. ഭൂഷൺ പാണ്ഡെ എന്ന പ്രതിയെ തെരഞ്ഞിറങ്ങിയതാണ് പൊലീസ്. ഇന്നലെ പുലർച്ചെയോടെ പൊലീസ് എത്തുമ്പോൾ അദ്ദേഹം ഓടി രക്ഷപെടുകയായിരുന്നു. കുഞ്ഞിനെ വീട്ടിലാക്കി മറ്റ് കുടുംബാംഗങ്ങളും രക്ഷപ്പെട്ടു. തിരിച്ചെത്തിയപ്പോൾ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടു എന്ന കുടുംബം പറഞ്ഞു. തന്നെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് കട്ടിലിന് മുകളിൽ കയറിയപ്പോൾ കുഞ്ഞിന് ചവിട്ടേൽക്കുകയായിരുന്നു എന്ന് ഭൂഷൺ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി ഡിഎസ്പി സഞ്ജയ്‌ റാണ പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടത്താൻ ജാർഖണ്ഡ് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി.

]]>
ജാർഖണ്ഡിൽ വൻ വാഹനാപകടം; പിക്കപ്പ് മറിഞ്ഞ് 7 തൊഴിലാളികൾ മരിച്ചു, 8 പേർക്ക് പരുക്ക് https://malayalees.ch/labourers-killed-after-pick-up-van-overturns-in-jharkhand/ Thu, 12 Jan 2023 10:19:31 +0000 https://malayalees.ch/?p=74369 ജാർഖണ്ഡിൽ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് മറിഞ്ഞ് ഏഴ് തൊഴിലാളികൾ മരിച്ചു. സറൈകേല-ഖർസവൻ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

രാജ്‌നഗർ-ചൈബാസ റോഡിൽ 30 തൊഴിലാളികളുമായെത്തിയ പിക്കപ്പ് ഖൈർബാനി ഗ്രാമത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. സ്ത്രീകളുൾപ്പെടെ ഏഴ് തൊഴിലാളികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു ഡസനോളം തൊഴിലാളികൾക്ക് പരുക്കേറ്റു. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരുക്കേറ്റവരെ രാജ്‌നഗർ കമ്മ്യൂണിറ്റി സെന്ററിൽ പ്രവേശിപ്പിച്ചു.

]]>
ജാർഖണ്ഡിൽ ആദിവാസി യുവതിയെ കൊന്ന് കഷണങ്ങളാക്കി; ഭർത്താവ് കസ്റ്റഡിയിൽ https://malayalees.ch/jharkhand-tribal-woman-killed-husband/ Mon, 19 Dec 2022 04:21:07 +0000 https://malayalees.ch/?p=73033 ജാർഖണ്ഡിൽ ആദിവാസി യുവതിയെ കൊന്ന് കഷണങ്ങളാക്കി. 22 വയസുള്ള റൂബിക പഹദനാണ് കൊലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ദിൽദാർ അൻസാരിയെ കസ്റ്റഡിയിൽ എടുത്തു. മൃതദേഹത്തിന്റെ 12 ഭാഗങ്ങൾ വിവിധ ഇടങ്ങളിൽ നിന്ന് കണ്ടെത്തി. കൂടുതൽ ഭാഗങ്ങൾ കണ്ടെത്താനായി തിരച്ചിൽ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.

വീടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പലയിടങ്ങളിലായി വലിച്ചെറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഭർത്താവ് ദിൽദാർ അൻസാരിയുടെ രണ്ടാം ഭാര്യയാണ് റൂബിക പഹദൻ.

]]>
ഹേമന്ത് സോറന്‍ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും; പ്രത്യേക വിമാനത്തില്‍ യുപിഎ എംഎല്‍എമാരെ എത്തിച്ചു https://malayalees.ch/hemant-soren-to-seek-trust-vote-during-special-session-today/ Mon, 05 Sep 2022 04:36:33 +0000 https://malayalees.ch/?p=67588 ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. ഇതിനായി നിയമസഭയുടെ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. ഹേമന്ത് സോറനെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അയോഗ്യതക്ക് പിന്നാലെ ബിജെപി ഓപ്പറേഷന്‍ താമര നീക്കങ്ങള്‍ സജീവമാക്കുന്ന പശ്ചാത്തലത്തിലാണ് വിശ്വാസ വോട്ട് തേടുന്നത്.

മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായ തെരഞ്ഞെടുപ്പ് അയോഗ്യതാ കേസില്‍ ഗവര്‍ണ്ണറുടെ തീരുമാനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് യുപിഎ സഖ്യ സര്‍ക്കാരിന്റെ അപ്രതീക്ഷിതനീക്കം. ഗവര്‍ണര്‍ തീരുമാനം വൈകിക്കുന്നത് സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപിക്ക് അവസരം ഒരുക്കാനാണെന്ന ആരോപണം ഉയര്‍ന്നിട്ടിട്ടുണ്ട്. ഈ സമ്മര്‍ദ സാഹചര്യത്തെ മറികടക്കാനുള്ള ശ്രമമാണ് വിശ്വാസ വോട്ട് തേടല്‍. അതിനായാണ് ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

വിശ്വാസ വോട്ടില്‍ പങ്കെടുക്കാന്‍ റായ്പൂരിലേയ്ക്ക് മാറ്റിയ യുപിഎ എംഎല്‍എമാരെ കഴിഞ്ഞ രാത്രിയില്‍ പ്രത്യേക വിമാനത്തില്‍ റാഞ്ചിയില്‍ എത്തിച്ചു. പ്രതിപക്ഷം കുഴിച്ച കുഴിയില്‍ പ്രതിപക്ഷം തന്നെ വീഴുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ സഭയില്‍ പ്രതിഷേധിക്കും.

]]>
ജാർഖണ്ഡിൽ കേബിൾ കാർ കൂട്ടിയിടിച്ച് അപകടം; മരണം മൂന്നായി https://malayalees.ch/jharkhand-cable-car-accident-update/ Tue, 12 Apr 2022 04:46:56 +0000 https://malayalees.ch/?p=59911 ജാർഖണ്ഡിലെ ദിയോഘറിൽ ബാബ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള റോപ്‌വേയിൽ കേബിൾ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. 40 മണിക്കൂർ പിന്നിട്ടിട്ടും സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 14 പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. ഇതുവരെ ആകെ 38 പേരെയാണ് രക്ഷപ്പെടുത്തിയത്. വിഷയത്തിൽ മുഖ്യമന്ത്രി ഹേമന്ദ് സോറൻ അന്വേഷണത്തിന് ഉത്തരവിട്ടു.

വ്യോമസേന, കരസേന, ദേശീയ ദുരന്ത നിവാരണ സേനകളൊക്കെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകിട്ടോടെ രക്ഷാപ്രവർത്തനം പൂർത്തിയാകുമെന്ന് അധികൃതർ പറയുന്നു. 4 കേബിൾ കാറുകളിലായാണ് കുട്ടികൾ അടക്കമുള്ളവർ കുടുങ്ങിക്കിടക്കുന്നത്. ഇവർ മണിക്കൂറുകളായി ഭക്ഷണമോ വെള്ളമോ കഴിച്ചിട്ടില്ല.

ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. സാങ്കേതിക തകരാറിനെ തുടർന്നാണ് 12 കേബിൾ കാറുകൾ കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ സ്ഥാപനം നടത്തുന്ന റോപ്‌വേയാണ് ഇത്.

]]>
ഝാര്‍ഖണ്ഡില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പീഡിപ്പിച്ചത് 17 പേര്‍ ചേര്‍ന്ന് https://malayalees.ch/17-booked-for-gang-rape-of-woman-in-jharkhand/ Thu, 10 Dec 2020 04:29:35 +0000 https://malayalees.ch/?p=36659 ഝാർഖണ്ഡിൽ 35 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. 17 പേര്‍ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. ദുംകയിലെ മുഫസിലിലാണ് സംഭവം.

ചൊവ്വാഴ്ച രാത്രിയില്‍ ചന്തയിൽ നിന്ന് സാധനം വാങ്ങി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങവെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെ ബന്ദിയാക്കി യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് സന്താല്‍ ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ സുദര്‍ശന്‍ മന്‍ദാള്‍ പറഞ്ഞു. അക്രമികളില്‍ ഒരാളെ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ എന്നാണ് യുവതി പറഞ്ഞത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണെന്നും ഡിഐജി പറഞ്ഞു.

]]>
ഗോവധം ആരോപിച്ച് യുവാവിനെ കഴുത്തറത്തുകൊന്നു https://malayalees.ch/youth-killed-by-friend-for-insisting-him-to-give-up-cow-slaughtering/ Wed, 21 Oct 2020 04:39:47 +0000 https://malayalees.ch/?p=33628 ഗോവധം ആരോപിച്ച് സുഹൃത്തിനെ കഴുത്തറുത്തു കൊന്നു. 18കാരനായ മുഹമ്മദ് അര്‍സുവിനെയാണ് സുഹൃത്ത് ഖയില്‍ ഖുറേഷി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഝാര്‍ഖണ്ഡിലെ ഉച്ചാരിയില്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം മറ്റുള്ളവര്‍ അറിയുന്നത്.

സ്ഥലം എം.എല്‍.എയും മന്ത്രിയുമായ മിഥ്ലേഷ് ഠാക്കൂര്‍ സംഭവം നടന്ന ഗര്‍വയിലെ സസര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം പുറംലോകമറിയുന്നത്. അര്‍സുവിന്റെ അമ്മ അയിഷ ഖാത്തൂണ്‍ സംഭവത്തെക്കുറിച്ച് മന്ത്രിയോട് പരാതിപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.മൂന്ന് പേര്‍ ചേര്‍ന്നാണ് തന്റെ മകന്‍ മുഹമ്മദ് അര്‍സുവിനെ കൊലപ്പെടുത്തിയതെന്ന് അയിഷ പൊലീസിന് മൊഴി നല്‍കി.

പശുവിനെ അറുക്കുന്നത് നിര്‍ത്തമെന്ന് ആവശ്യപ്പെട്ട് ഖയില്‍ ഖുറേഷി മകന്റെ കഴുത്തറുക്കുകയായിരുന്നെന്നും അവര്‍ വ്യക്തമാക്കി. വളരെക്കാലമായി ഖയില്‍ ഖുറേഷി മകനോട് പശുവിനെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തണമെന്ന് പറയാറുണ്ടായിരുന്നുവെന്നും ഇത് പ്രദേശത്ത് സംഘര്‍ഷത്തിന് ഇടയാക്കാറുണ്ടായിരുന്നുവെന്നും ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍ പറഞ്ഞു.

ഖയില്‍ ഖുറേഷി, മുന്നു ഖുറേഷി, ഖാലിദ് ഖുറേഷി എന്നിവരുടെ പേരുകളാണ് പൊലീസ് എഫ് ഐ ആറിലുള്ളത്. ഖയില്‍ ഖുറേഷി ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഇയാള്‍ ബന്ധുക്കളെ ഉള്‍പ്പെടെ ആക്രമിച്ചിരുന്നതായും പൊലീസ് പറയുന്നു. കൊല്ലപ്പെട്ട അര്‍സുവിന്റെ മറ്റ് സുഹൃത്തുക്കളെ ചോദ്യം ചെയ്ത് വരികയാണ്.

]]>