Jesna Missing Case – malayalees.ch https://malayalees.ch Malayalam Online News Portal Thu, 11 Mar 2021 04:01:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Jesna Missing Case – malayalees.ch https://malayalees.ch 32 32 ജസ്‌ന തിരോധാനക്കേസ് സിബിഐ ഏറ്റെടുത്തു https://malayalees.ch/cbi-takes-over-jesna-missing-case-html/ Thu, 11 Mar 2021 04:01:41 +0000 https://malayalees.ch/?p=41353 ജസ്‌ന തിരോധാനക്കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ജസ്‌നയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് സംശയമുള്ളതായി എഫ്‌ഐആറില്‍ പറയുന്നു.

2018 മാര്‍ച്ച് 22 നാണ് എരുമേലി മുക്കൂട്ടുതറ സ്വദേശിയായ ജസ്‌നയെ കാണാതായത്. ഇതിന് പിന്നാലെ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജസ്‌ന എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ടോമിന്‍ തച്ചങ്കരി ക്രൈംബ്രാഞ്ച് മേധാവിയായിരിക്കുമ്പോള്‍ കേസുമായി ബന്ധപ്പെട്ട് ചില പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.

ഇതേ തുടര്‍ന്നാണ് ജസ്‌നയുടെ സഹോദരനും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കുകയും സിബിഐ കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.

ജസ്‌നയെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണ് സിബിഐയുടെ എഫ്‌ഐആറിലുള്ളത്. കെ.ജി. സൈമണ്‍ പത്തനംതിട്ട എസ്പിയായിരുന്ന സാഹചര്യത്തില്‍ മൂവായിരത്തിലധികം ഫോണ്‍ കോളുകള്‍ അടക്കം പരിശോധിച്ചതിനെ തുടര്‍ന്ന് വിലപ്പെട്ട വിവരങ്ങള്‍ കണ്ടെത്തിയെന്ന് പറഞ്ഞിരുന്നു.

]]>
ജെസ്‌ന തിരോധാന കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി https://malayalees.ch/jesna-missing-case-to-cbi-handed-over-high-court/ Fri, 19 Feb 2021 08:11:09 +0000 https://malayalees.ch/?p=40405 ജെസ്‌ന തിരോധാന കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി. കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. കേസ് ഡയറി ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് നൽകണം. സി.ബി.ഐക്ക് വേണ്ട സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.

2018 മാര്‍ച്ച് 20നാണ് ജെസ്ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് പിത‍ൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു

ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡിജിപി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

]]>