Jerusalem – malayalees.ch https://malayalees.ch Malayalam Online News Portal Sat, 28 Jan 2023 04:43:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Jerusalem – malayalees.ch https://malayalees.ch 32 32 ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപം ഭീകരാക്രമണം; വെടിവയ്പ്പിൽ 7 പേർ കൊല്ലപ്പെട്ടു https://malayalees.ch/killed-shooting-attack-at-jerusalem-synagogue/ Sat, 28 Jan 2023 04:42:58 +0000 https://malayalees.ch/?p=75176 ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ പത്ത് പേർക്ക് ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അക്രമിയെ വധിച്ചുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ജറുസലേമിലെ നെവ് യാക്കോവ് പരിസരത്താണ് വെടിവയ്പ്പുണ്ടായത്. ( 7 killed, several hurt in shooting attack at Jerusalem synagogue ).

രാത്രി 8.15ഓടെയാണ് ഭീകരൻ കാറിൽ എത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. കിഴക്കൻ ജറുസലേമിന്റെ വടക്കൻ ഭാഗത്തുള്ള കെട്ടിടത്തിന് നേരെയാണ് അക്രമി വെടിയുതിർത്തത്. അക്രമി സംഭവസ്ഥലത്ത് നിന്ന് പലസ്തീനിയൻ സമീപപ്രദേശമായ ബെയ്റ്റ് ഹനീനയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പിടിയിലാകുന്നത്.

ആക്രമണത്തിന് ഉപയോഗിച്ച കൈത്തോക്ക് അക്രമിയിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. അക്രമി ആദ്യം തെരുവിൽ നിന്ന ഒരു വയോധികയെയാണ് വെടിവച്ചത്, പിന്നീട് അതിവഴി കടന്നു പോവുകയായിരുന്ന ഒരു ബൈക്ക് യാത്രികന് നേരെ വെടിയുതിർക്കുകയായിരുന്നു. അതിനുശേഷമാണ് ജൂത ആരാധനാലയത്തിന് പുറത്തുള്ള ആളുകൾക്ക് നേരെ വെടിവെച്ചത്. ഭീകരൻ കണ്ണിൽ കണ്ടവർക്ക് നേരെയെല്ലാം ഒരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അധികൃതർ മാധ്യമങ്ങളോട് വ്യക്തമാക്കി.

അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ചും രണ്ട് പേർ ജറുസലേമിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലിരിക്കേയുമാണ് മരിച്ചതെന്ന് ആംബുലൻസ് സർവീസ് നടത്തുന്ന അധികൃതർ അറിയിച്ചു. മരിച്ചവരിൽ 20, 25, 30, 50, 60 വയസ്സുള്ള അഞ്ച് പുരുഷന്മാരും 60, 70 വയസ്സുള്ള രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

]]>
ജറൂസലമിൽ അതിക്രമം തുടരാനുള്ള ഇസ്രായേൽ സുരക്ഷാ സേനയുടെ നീക്കത്തിനെതിരെ ഫലസ്തീനും അറബ് ലോകവും https://malayalees.ch/palestine-and-the-arab-world-oppose-israeli-security-forces-continued-crackdown-on-violence-in-jerusalem/ Mon, 07 Jun 2021 05:03:50 +0000 https://malayalees.ch/?p=45170 ജറൂസലമിൽ അതിക്രമം തുടരാനുള്ള ഇസ്രായേൽ സുരക്ഷാ സേനയുടെ നീക്കത്തിനെതിരെ ഫലസ്തീനും അറബ് ലോകവും. ഇസ്രായേലിന്റെ ഗസ്സ അതിക്രമത്തെ തുടർന്ന് രൂപപ്പെടുത്തിയ വെടിനിർത്തൽ കരാർ ദുർബലപ്പെടുത്തുന്ന നീക്കങ്ങളാണിപ്പോൾ തുടരുന്നതെന്ന് ഫലസ്തീൻ നേതൃത്വം കുറ്റപ്പെടുത്തി. ഇസ്രായേലിൽ പുതിയ സഖ്യകക്ഷി സർക്കാർ രൂപവത്കരണം അട്ടിമറിക്കാനുള്ള പ്രധാനമന്ത്രി നെതന്യാഹുവിന്റെ ആസൂത്രിത നീക്കമാണിതെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ജറൂസലമിൽ ഇസ്രായേലിന്റെ പ്രകോപന നടപടികൾ തുടർന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഫലസ്തീൻ നേതൃത്വവും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പ് നൽകി.

മാധ്യമപ്രവർത്തകർക്കും സർക്കാറേതര ഏജൻസി പ്രതിനിധികൾക്കും നേരെ വ്യാപകമായ നടപടികളാണ് ജറൂസലമിൽ അരങ്ങേറുന്നത്. അൽ ജസീറ മാധ്യമപ്രവർത്തകയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഫലസ്തീൻ വനിത സമര നേതാവിനെയും ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്ത് മണിക്കൂറുകൾ പിന്നിട്ടാണ് മോചിതയാക്കിയത്. കിഴക്കൻ ജറുസലേമിലെ ശൈഖ് ജർറായിൽ ഫലസ്തീനികളെ തങ്ങളുടെ വീടുകളിൽ നിന്നും പുറത്താക്കുന്നതിനെതിരെയുള്ള സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന മുന അൽ കുർദിനെയാണ് ഒടുവിൽ വിട്ടയച്ചത്. ആഗോള തലത്തിലെ സമ്മർദത്തെ തുടർന്നാണ് അൽ ജസീറ മാധ്യമപ്രവർത്തക ഗിവര ബുദൈരിയെയും ഇരുപത്തിമൂന്നുകാരി മുന അൽ കുർദിനെയും വിട്ടയക്കാൻ ഇസ്രായേൽ നിർബന്ധിതമായത്. പൊലിസ് അതിക്രമത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഫലസ്തീനികൾക്കാണ് പരിക്കേറ്റത്.

]]>