jersey – malayalees.ch https://malayalees.ch Malayalam Online News Portal Fri, 02 Jun 2023 12:02:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png jersey – malayalees.ch https://malayalees.ch 32 32 ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അവതരിപ്പിച്ച് അഡിഡാസ് https://malayalees.ch/adidas-launches-new-india-cricket-jersey-ahead-of-wtc-final-2023/ Fri, 02 Jun 2023 12:00:19 +0000 https://malayalees.ch/?p=82136 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി അവതരിപ്പിച്ച് അഡിഡാസ്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് ഏകദിന, ടി20, ടെസ്റ്റ് ഫോർമാറ്റുകൾക്കായുള്ള ജേഴ്സിയുടെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടത്. ആഗോള സ്‌പോർട്‌സ് വെയർ ബ്രാൻഡായ അഡിഡാസ് ഇന്ത്യയുടെ കിറ്റ് സ്‌പോൺസറായി മാറിയതിന് പിന്നാലെ പുതിയ ജേഴ്സി കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.

സോഷ്യൽ മീഡിയ വീഡിയോയിലൂടെ അഡിഡാസാണ് ജേഴ്സി പുറത്തിറക്കിയത്. “ഒരു ഐതിഹാസിക നിമിഷം. ഒരു ഐക്കണിക് സ്റ്റേഡിയം. ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അവതരിപ്പിക്കുന്നു” അഡിഡാസ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. അനിമേറ്റഡ് ഡ്രോണുകൾ വഴി മൂന്ന് ജേഴ്സികൾ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്ന് ഉയരുന്നതാണ് വീഡിയോ. ജേഴ്സിക്ക് ആരാധകരുടെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ടി20 യിൽ കോളറില്ലാത്ത ജഴ്‌സിയണിഞ്ഞാണ് ടീം ഇന്ത്യ കളത്തിലിറങ്ങുക. ഏകദിന കിറ്റിന് കടും നീല നിറവും ടെസ്റ്റ് കിറ്റിന് പരമ്പരാഗത വെള്ള നിറവുമാണ് നൽകിയിരിക്കുന്നത്. ടെസ്റ്റ് ജേഴ്സിയാണ് ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ജേഴ്സിയിൽ തോളിൽ രണ്ട് നീല വരകളുണ്ട്. നെഞ്ചിൽ ഇന്ത്യ എന്ന് എഴുതിയിരിക്കുന്നു, അതിന്റെ ഒരു വശത്ത് അഡിഡാസ് ലോഗോയും മറുവശത്ത് ബിസിസിഐ ലോഗോയും ഉണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ടീം ഇന്ത്യയെ പുതിയ ജേഴ്സിയിൽ കാണാൻ കഴിയും.

]]>
ഡബ്ല്യുപിഎൽ: റാണി ലക്ഷ്‌മി ബായ്ക്ക് ആദരം; ജഴ്സി അവതരിപ്പിച്ച് യുപി വാരിയേഴ്സ് https://malayalees.ch/wpl-up-warriorz-jersey/ Thu, 02 Mar 2023 04:40:48 +0000 https://malayalees.ch/?p=77177 വനിതാ പ്രീമിയർ ലീഗ് പ്രഥമ സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് യുപി വാരിയേഴ്സ്. ഝാൻസിയിലെ റാണിയായിരുന്ന റാണി ലക്ഷ്‌മി ബായ്ക്ക് ആദരവർപ്പിച്ചുള്ള ജഴ്സിയാണ് യുപി വാരിയേഴ്സ് അവതരിപ്പിച്ചത്. പർപ്പിളും മഞ്ഞയും നിറത്തിലുള്ള ജഴ്സിയുടെ മുൻവശത്ത് ലക്ഷ്‌മി ബായുടെ ഒരു ഗ്രാഫിക് വർക്കുണ്ട്. 9wpl up warriorz jersey)

അതേസമയം, മുംബൈ ഇന്ത്യൻസിനെ ഹർമൻപ്രീത് കൗർ നയിക്കും. ലേലത്തിൽ 1.8 കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കിയ ഹർമൻ തന്നെയാവും ക്യാപ്റ്റനെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും ഇന്നാണ് ഫ്രാഞ്ചൈസി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയാണ് ഹർമൻ. മാർച്ച് നാലിന് വനിതാ പ്രീമിയർ ലീഗ് ആരംഭിക്കും.

150 രാജ്യാന്തര ടി-20കൾ കളിച്ച ഒരേയൊരു താരമാണ് ഹർമൻ. പുരുഷ ടീം ക്യാപ്റ്റൻ രോഹിത് ശർമ 148 ടി-20 മത്സരങ്ങളുമായി രണ്ടാമതുണ്ട്.

സ്മൃതി മന്ദാനയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കുക. ഓസീസ് വിക്കറ്റ് കീപ്പർ അലിസ ഹീലി യുപി വാരിയേഴ്സിനെ നയിക്കും. ഗുജറാത്ത് ജയൻ്റ്സ് ടീം ക്യാപ്റ്റനായി ഓസീസ് താരം ബെത്ത് മൂണിയെ നിയമിച്ചു. ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനെ തീരുമാനിച്ചിട്ടില്ല.

വനിതാ പ്രീമിയർ ലീഗ് ലേലം പൂർത്തിയായപ്പോൾ രാജ്യാന്തര സൂപ്പർ താരങ്ങളിൽ പലരും പുറത്താണ്. ശ്രീലങ്കൻ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റിംഗിൻ്റെ വക്താവുമായ ചമരി അത്തപ്പട്ടു, ഏത് ടി-20 ടീം എടുത്താലും അനായാസം ഇടം കണ്ടെത്തുന്ന ഇംഗ്ലണ്ട് ബാറ്റർ ഡാനി വ്യാട്ട്, ഓസ്ട്രേലിയയുടെ യുവ സ്പിൻ സെൻസേഷൻ അലാന കിങ്ങ് തുടങ്ങി ഇന്ത്യൻ യുവ ഓൾറൗണ്ടർ സിമ്രാൻ ദിൽ ബഹാദൂർ വരെയുള്ള പ്രമുഖ താരങ്ങളെ ഫ്രാഞ്ചൈസികൾ തഴഞ്ഞു. ഇത്തരം ചില കുഴപ്പങ്ങളുണ്ടെങ്കിലും കോടികളൊഴുകിയ താരലേലം ഇന്ത്യയിലെയും ആഗോളതലത്തിലെയും വനിതാ ക്രിക്കറ്റിന് പുതിയ മാനങ്ങളാണ് ഒരുക്കുന്നത്. മുംബൈ ഒഴികെയുള്ള ഫ്രാഞ്ചൈസികൾ താരലേലം ഫലപ്രദമായി വിനിയോഗിച്ചപ്പോൾ മുംബൈ മണ്ടത്തരം കാട്ടി.

]]>
ഡബ്ല്യുപിഎൽ; ജഴ്സി അവതരിപ്പിച്ച് ഗുജറാത്ത് ജയൻ്റ്സ് https://malayalees.ch/wpl-gujarat-giants-jersey/ Mon, 27 Feb 2023 12:04:02 +0000 https://malayalees.ch/?p=76980 വരുന്ന സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് വനിതാ പ്രീമിയർ ലീഗ് ടീം ഗുജറാത്ത് ജയൻ്റ്സ്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഫ്രാഞ്ചൈസി ജഴ്സി പങ്കുവച്ചു. അദാനി ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ടീമിൻ്റെ ജഴ്സിയുടെ നിറം കാവിയാണ്. ഓസ്ട്രേലിയയുടെ സൂപ്പർ സ്റ്റാർ ഓൾറൗണ്ടർ ആഷ് ഗാർഡ്നർ നയിക്കുന്ന ടീം കരുത്തരാണ്. (wpl gujarat giants jersey)

മാർച്ച് നാലിനാണ് വനിതാ പ്രീമിയർ ലീഗ് ആരംഭിക്കുക. പല ടീമുകളും ക്യാമ്പ് ആരംഭിച്ചുകഴിഞ്ഞു. ഇന്ന് നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് ഫൈനലിനു ശേഷം ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ താരങ്ങൾ അതാത് ടീമുകളിൽ ചേരും. സ്മൃതി മന്ദാനയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കുക. മുംബൈ ഇന്ത്യൻസിനെ ഹർമൻപ്രീത് കൗർ നയിക്കും. ഓസീസ് വിക്കറ്റ് കീപ്പർ അലിസ ഹീലി യുപി വാരിയേഴ്സിനെ നയിക്കും. ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയൻ്റ്സ് എന്നീ ടീമുകളുടെ ക്യാപ്റ്റന്മാരെ തീരുമാനിച്ചിട്ടില്ല.

വനിതാ പ്രീമിയർ ലീഗ് ലേലം പൂർത്തിയായപ്പോൾ രാജ്യാന്തര സൂപ്പർ താരങ്ങളിൽ പലരും പുറത്താണ്. ശ്രീലങ്കൻ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റിംഗിൻ്റെ വക്താവുമായ ചമരി അത്തപ്പട്ടു, ഏത് ടി-20 ടീം എടുത്താലും അനായാസം ഇടം കണ്ടെത്തുന്ന ഇംഗ്ലണ്ട് ബാറ്റർ ഡാനി വ്യാട്ട്, ഓസ്ട്രേലിയയുടെ യുവ സ്പിൻ സെൻസേഷൻ അലാന കിങ്ങ് തുടങ്ങി ഇന്ത്യൻ യുവ ഓൾറൗണ്ടർ സിമ്രാൻ ദിൽ ബഹാദൂർ വരെയുള്ള പ്രമുഖ താരങ്ങളെ ഫ്രാഞ്ചൈസികൾ തഴഞ്ഞു. ഇത്തരം ചില കുഴപ്പങ്ങളുണ്ടെങ്കിലും കോടികളൊഴുകിയ താരലേലം ഇന്ത്യയിലെയും ആഗോളതലത്തിലെയും വനിതാ ക്രിക്കറ്റിന് പുതിയ മാനങ്ങളാണ് ഒരുക്കുന്നത്. മുംബൈ ഒഴികെയുള്ള ഫ്രാഞ്ചൈസികൾ താരലേലം ഫലപ്രദമായി വിനിയോഗിച്ചപ്പോൾ മുംബൈ മണ്ടത്തരം കാട്ടി.

]]>
പാക് പേസർക്ക് ജഴ്സി സമ്മാനിച്ച് ധോണി https://malayalees.ch/ms-dhoni-give-haris-rauf-jersey/ Sat, 08 Jan 2022 12:09:20 +0000 https://malayalees.ch/?p=55237 പാക് പേസർ ഹാരിസ് റൗഫിനു തൻ്റെ ജഴ്സി സമ്മാനിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിംഗ്സ് നായകനുമായി മഹേന്ദ്ര സിംഗ് ധോണി. തൻ്റെ ചെന്നൈ സൂപ്പർ കിംഗ്സ് ജഴ്സിയാണ് ധോണി പാക് പേസർക്ക് സമ്മാനിച്ചത്. വിവരം ഹാരിസ് റൗഫ് തന്നെ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചു. (dhoni haris rauf jersey)

തൻ്റെ ഓട്ടോഗ്രാഫ് സഹിതമാണ് ധോണി ജഴ്സി സമ്മാനിച്ചത്. ‘ഇതിഹാസ താരവും ക്യാപ്റ്റനുമായ ധോണി ഇത്രയും മനോഹരമായ സമ്മാനവും ജഴ്സിയും നൽകി. ഇപ്പോഴും ഈ ഏഴാം നമ്പർ നന്മയും കാരുണ്യവുമുള്ള മനസ് കൊണ്ട് ഹൃദയങ്ങൾ കീഴടക്കുന്നു.’- റൗഫ് കുറിച്ചു.

അതേസമയം, ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത സീസൺ മുംബൈ നഗരത്തിൽ മാത്രമായി നടത്തിയേക്കുമെന്ന് സൂചനയുണ്ട്. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കൊവിഡ് വ്യാപനം ആരംഭിച്ച 2020 സീസണിൽ പൂർണമായും യുഎഇയിലാണ് ഐപിഎൽ നടത്തിയത്. കഴിഞ്ഞ സീസണിൽ ഇന്ത്യയിൽ ചില മത്സരങ്ങൾ നടത്തുകയും കൊവിഡ് ബാധയെ തുടർന്ന് ടൂർണമെൻ്റ് നിർത്തിവെക്കുകയും ചെയ്തു. തുടർന്ന് ബാക്കി മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റി.

വരുന്ന സീസണിൽ 2 പുതിയ ടീമുകൾ ഉൾപ്പെടെ ആകെ 10 ടീമുകളാണ് ടൂർണമെൻ്റിൽ കളിക്കുക. അതുകൊണ്ട് തന്നെ പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണത്തിലും മത്സരങ്ങളുടെ എണ്ണത്തിലുമൊക്കെ വ്യത്യാസമുണ്ടാവും. അതുകൊണ്ട് തന്നെ ഒരു നഗരത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുക എന്നതാണ് സുരക്ഷിതമെന്ന് ബിസിസിഐ കരുതുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് രഞ്ജി ട്രോഫി അടക്കമുള്ള ടൂർണമെൻ്റുകൾ മാറ്റിവച്ചിരുന്നു. അതും ഈ തീരുമാനത്തെ സ്വാധീനിച്ചു. മുംബൈയിലെ വാംഖഡെ, ബ്രാബോൺ, ഡിവൈ പാട്ടീൽ സ്റ്റേഡിയങ്ങളിലാവും മത്സരങ്ങൾ നടക്കുക.

വരുന്ന സീസണു മുന്നോടി ആയുള്ള ഐപിഎൽ മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിൽ വച്ചാവും ലേലം നടക്കുക. മെഗാ ലേലത്തെപ്പറ്റി ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു. അതേസമയം, ഇതേപ്പറ്റി ഔദ്യോഗിക വെളിപ്പെടുത്തൽ വന്നിട്ടില്ല. ക്രിക്ക്‌ബസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തതത്.

]]>