JDU – malayalees.ch https://malayalees.ch Malayalam Online News Portal Wed, 10 Aug 2022 04:26:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png JDU – malayalees.ch https://malayalees.ch 32 32 രാജിക്ക് പിന്നാലെ ബിഹാറിൽ ഇന്ന് വീണ്ടും നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ; ആർജെഡി പിന്തുണയോടെ മുഖ്യമന്ത്രിയാകും https://malayalees.ch/nitish-kumar-will-take-oath-as-bihar-chief-minister-today/ Wed, 10 Aug 2022 04:26:41 +0000 https://malayalees.ch/?p=66168 എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇന്നലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാർ ഇന്ന് വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 2.30നാണ് സത്യപ്രതിജ്ഞ നടക്കുക. ആർജെഡിയുടേയും കോൺ​ഗ്രസിന്റേയും പിന്തുണയോടെയാണ് നിതീഷ് കുമാറിന്റെ പുതിയ സർക്കാർ രൂപീകരണം നടക്കുക. നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പും സ്പീക്കര്‍ സ്ഥാനവും ആര്‍ജെഡിക്ക് നല്‍കാനാണ് ധാരണയായത്. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. 164 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് നിതീഷ് കുമാറിന്റെ അവകാശവാദം.കോണ്‍ഗ്രസും പുതിയ സര്‍ക്കാരിന്റെ ഭാഗമാകും.

ബിഹാറില്‍ ആര്‍ജെഡിക്ക് 80 സീറ്റുകളും ബിജെപിക്ക് 77 സീറ്റുകളും ജെഡിയുവിന് 55 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റുകളുമാണുള്ളത്. ബിജെപിയുമായി മാസങ്ങളായി ജെഡിയു അകല്‍ച്ചയിലാണ്. ഈ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലേതിന് സമാനമായി ബിജെപി വിമത നീക്കം നടത്തി നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന ആശങ്ക നിതീഷ് കുമാറിനുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിതീഷ് കുമാറിന്റെ രാജി.

ബിഹാറിലെ എന്‍ഡിഎ സഖ്യത്തിലെ ഉലച്ചിലിന്റെ ഭാഗമായാണ് നിതീഷ് കുമാര്‍ രാജി വച്ചത്. ജെഡിയു എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നിതീഷ് കുമാറാണ് എംഎല്‍എമാരെ അറിയിച്ചിരുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നോട്ടുപോയാല്‍ ബിഹാറിലെ ജനങ്ങള്‍ തങ്ങളെ തള്ളിക്കളഞ്ഞേക്കുമെന്ന് ഭയക്കുന്നതായി നിതീഷ് കുമാര്‍ അറിയിച്ചിരുന്നു. ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപിക്കെതിരെ നിതീഷ് നിലപാട് കടുപ്പിച്ചിരുന്നത്.

]]>
ഫലം വരും മുൻപ് തോൽവി സമ്മതിച്ച് ജെഡിയു https://malayalees.ch/k-c-thyagi-on-bihar-assembly-election/ Tue, 10 Nov 2020 07:37:35 +0000 https://malayalees.ch/?p=34823 ബിഹാർ തെരഞ്ഞെടുപ്പിൽ ഫലം വരും മുൻപ് തോൽവി സമ്മതിച്ച് ജെഡിയു. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. തങ്ങളെ തോൽപ്പിച്ചത് ആർജെഡിയോ തേജസ്വി യാദവോ അല്ല, മറിച്ച് കൊവിഡാണെന്നും ജെഡിയു വക്താവ് കെ.സി ത്യാഗി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ത്യാഗിയുടെ പ്രതികരണം.

ആർജെഡിക്കെതിരെ വിമർശം ഉന്നയിച്ചായിരുന്നു ത്യാഗിയുടെ പ്രതികരണം. വലിയ തരത്തിലുള്ള ഒരു വികസനവും ആർജെഡി ബിഹാറിൽ നടപ്പാക്കിയിട്ടില്ല. പ്രകൃതി മാത്രമാണ് തങ്ങളുടെ തകർച്ചയ്ക്ക് കാരണമെന്നും ത്യാഗി പറഞ്ഞു. ത്യാഗിയുടെ പ്രതികരണം വന്നതിന് പിന്നാലെ ബിഹാറിൽ ജെഡിയു സഖ്യം മുന്നേറുകയാണ്.

ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തെരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് ചെയ്തത്. എൻഡിഎയിൽ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാർട്ടി 11 സീറ്റിലും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്. നിതീഷുമായുള്ള ഭിന്നതയെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തിൽ 144 സീറ്റുകളിൽ തേജസ്വി യാദവ് നയിക്കുന്ന ആർജെഡി മത്സരിക്കുമ്പോൾ കോൺഗ്രസ് 70 സീറ്റിലും സിപിഐഎംഎൽ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഐഎം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്.

]]>
ഇനി മത്സരിക്കില്ല, ഇതെന്റെ അവസാനത്തെ തെരഞ്ഞെടുപ്പ് -നിതീഷ് കുമാർ https://malayalees.ch/bihar-chief-minister-nitish-kumar-says-he-is-retiring-from-politics-with-this-election/ Fri, 06 Nov 2020 04:31:50 +0000 https://malayalees.ch/?p=34552 രാഷ്ട്രീയ രംഗത്തു നിന്ന് ഈ തെരഞ്ഞെടുപ്പോടെ വിരമിക്കുകയാണെന്ന് ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. ഇനി മത്സരിക്കാനില്ലെന്നും ഈ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനത്തേത് ആയിരിക്കുമെന്നും പൂര്‍ണിയയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് നിതീഷ് കുമാർ വ്യക്തമാക്കിയത്.

ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കവേയാണ് നിതീഷിന്റെ പ്രഖ്യാപനം.

‘ഇന്ന് പ്രചരണത്തിന്റെ അവസാനദിവസമാണ്. നാളെക്കഴിഞ്ഞാല്‍ വോട്ടെടുപ്പ്. ഇതെന്റെ അവസാന തെരഞ്ഞെടുപ്പാണ്. എല്ലാം നന്നായി അവസാനിക്കും’നിതീഷ് കുമാർ റാലിയ്ക്കിടെ പറഞ്ഞു

നവംബര്‍ ഏഴിനാണ് സംസ്ഥാനത്ത് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുക, 10ന് വോട്ടെണ്ണലും. സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിന്റെ കൊടുമ്പിരിയിൽ നിൽക്കുമ്പോഴാണ് നിതീഷ് കുമാറിന്റെ പെട്ടെന്നുള്ള പ്രഖ്യാപനം. അഞ്ച് തവണ ബിഹാര്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തി കൂടിയാണ് നിതീഷ് കുമാർ

]]>
വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധം ശക്തം; ബിജെപി സഖ്യകക്ഷികള്‍ സമ്മര്‍ദത്തില്‍ https://malayalees.ch/protest-against-farm-sector-reform-bills/ Sat, 19 Sep 2020 05:02:11 +0000 https://malayalees.ch/?p=32044 ഹരിയാനയിലെ ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ ജെജെപിയും പ്രതിസന്ധിയിലായിരിക്കുകയാണ്. സമാന പ്രതിസന്ധിയാണ് ബീഹാറില്‍ നിധീഷ് കുമാറിന്‍റെ ഐക്യജനതാദളും നേരിടുന്നത്

വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. വിഷയം എന്‍ഡിഎ മുന്നണിയേയും പ്രതിസന്ധിയിലാക്കി. ഹരിയാനയിലെ ജെജെപി, ബീഹാറിലെ ജെഡിയു പാര്‍ട്ടികളും സമ്മര്‍ദ്ദത്തിലായി. പ്രതിപക്ഷം കര്‍ഷകരെ തെറ്റിധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വിവാദമായ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ചെറുതും വലുതുമായ സമരങ്ങളിലാണ്. ഈ മാസം 24ന് പഞ്ചാബില്‍ ട്രെയിന്‍ തടയുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാല്‍ ഡല്‍ഹി ജന്ദര്‍ മന്തറിലും സമരങ്ങള്‍ നടക്കുകയാണ്. പഞ്ചാബില്‍ നിന്നുള്ള ശിരോമണി അകാലിദള്‍ കര്‍ഷക സമ്മര്‍ദ്ദം കൊണ്ട് കേന്ദ്രമന്ത്രി സ്ഥാനം രാജി വെച്ചു. രാജി വെച്ച് കൊണ്ട് ഹര്‍സിമ്രത്ത് കൌര്‍ പറഞ്ഞത് തന്‍റെ പാര്‍ട്ടി കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്നാണ്.

ഹരിയാനയിലെ ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ ജെജെപിയും പ്രതിസന്ധിയിലായിരിക്കുകയാണ്. പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൌട്ടാലയോട് ഉപമുഖ്യമന്ത്രി പദം രാജിവെക്കണമെന്ന് പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. സമാനമായ പ്രതിസന്ധിയാണ് ബീഹാറില്‍ നിധീഷ് കുമാറിന്‍റെ ഐക്യജനതാദളും നേരിടുന്നത്. സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായ ആര്‍ജെഡി വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു.

വരാനിരിക്കുന്ന ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം പ്രധാന വിഷയമായി ഓര്‍ഡിനന്‍സ് അവതരിപ്പിക്കും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് സർക്കാർ എന്നും കര്‍ഷകര്‍ക്കൊപ്പമാണെന്നും വ്യാജ പ്രചാരണങ്ങളിൽ വീണ് വഞ്ചിതരാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞത്.

കൃഷിക്കാ‍ർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാനും ന്യായവില ലഭ്യമാക്കാനും ബിൽ സഹായിക്കുമെന്നാണ് കേന്ദ്രസ‍ർക്കാർ വാ​ദം. എന്നാല്‍ ഓർഡിനൻസ് നിയമമായാൽ അത് കാർഷിക വിളകൾക്ക് സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന താങ്ങുവില സമ്പ്രദായം ഇല്ലാതാകുമെന്നാണ് കർഷകർ ഭയക്കുന്നത്.

]]>