Jayasurya – malayalees.ch https://malayalees.ch Malayalam Online News Portal Fri, 01 Sep 2023 08:29:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Jayasurya – malayalees.ch https://malayalees.ch 32 32 കൃഷ്ണപ്രസാദിന് സംഘപരിവാർ രാഷ്ട്രീയ പശ്ചാത്തലം; ജയസൂര്യയ്ക്കും രാഷ്ട്രീയ അജണ്ടയുണ്ട്; പി പ്രസാദ് https://malayalees.ch/p-prasad-against-jayasurya-and-krishnaprasad/ Fri, 01 Sep 2023 08:29:42 +0000 https://malayalees.ch/?p=87085 നടൻ ജയസൂര്യയെയും കൃഷ്ണപ്രസാദിനേയും വിമർശിച്ച് കൃഷിമന്ത്രി പി പ്രസാദ്. ഇരുവർക്കും രാഷ്ട്രീയ അജണ്ടയുണ്ടെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.ലോണിൻെറ പലിശ നൽകുന്നത് സർക്കാർ. കൃഷ്ണപ്രസാദ്‌ തെറ്റിദ്ധരിപ്പിക്കുന്നു. ആസൂത്രിത തിരക്കഥ എന്ന് വ്യക്തമായി. (P Prasad Against Jayasurya and Krishnaprasad)

ജയസൂര്യ തിരക്കഥയുടെ ഭാഗമായി. കൃഷ്ണപ്രസാദിന് സംഘപരിവാർ രാഷ്ട്രീയ പശ്ചാത്തലം ഉണ്ട്. കൃഷണപ്രസാദ്‌ മാസങ്ങൾക്ക് മുമ്പ് പണം കൈപ്പറ്റി തെറ്റായ പ്രചാരണം നടത്തിയെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ വേദിയിലിരിക്കെ, സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യ വിമർശനമുന്നയിച്ചത് . കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ വിവരിച്ചാണ് ജയസൂര്യ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ വിമര്‍ശനം.

ഇവന് ഇത് രഹസ്യമായി പറഞ്ഞാല്‍ പോരേ എന്ന് തോന്നിയേക്കാം. എന്നാല്‍ പരസ്യമായി പറഞ്ഞാല്‍ ഇടപെടല്‍ വേഗത്തിലാകും എന്ന വിശ്വാസമാണു തന്നെക്കൊണ്ട് ഇതു പറയിപ്പിച്ചതെന്നും ജയസൂര്യ വ്യക്തമാക്കി. കളമശേരി കാർഷികോത്സവ വേദിയിലെ നടന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.

]]>
തെന്നിന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിങ് ഫ്‌ളോര്‍; ഗോകുലം മൂവീസിന്റെ ‘കത്തനാരി’ന് വേണ്ടിയൊരുങ്ങുന്നു https://malayalees.ch/modular-shooting-floor-for-kathanar-movie/ Thu, 01 Dec 2022 04:23:57 +0000 https://malayalees.ch/?p=72163 ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാരി’ന്റെ ചിത്രീകരണത്തിനായി കൂറ്റന്‍ മോഡുലാര്‍ ഷൂട്ടിങ് ഫ്‌ളോര്‍ ഒരുങ്ങുന്നു. ശ്രീ ഗോകുലം മൂവീസിന്റെ നിര്‍മാണത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ കത്തനാരിന് വേണ്ടി നാല്‍പതിനായിരം ചതുരശ്ര അടിയിലാണ് ഷൂട്ടിങ് ഫ്‌ളോര്‍ നിര്‍മിക്കുന്നത്. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷൂട്ടിങ് ഫ്‌ളോര്‍ എറണാകുളം ജില്ലയിലാണ് നിര്‍മിക്കുന്നത്. 35 ഏക്കര്‍ സ്ഥലമാണ് ഇതിനായി ഒരുക്കിയത്.

രാജ്യത്താദ്യമായാണ് വിര്‍ച്വല്‍ സാങ്കേതിക (VR) വിദ്യയുടെ സഹായത്തോടെയാണ് ഇത്തരമൊരു ഷൂട്ടിങ് ഫ്‌ളോര്‍ ഒരു സിനിമയ്ക്ക് വേണ്ടി നിര്‍മിക്കുന്നത്. ARRI ALEXA 35 എന്ന പ്രീമിയം ക്യാമറയാണ് ചിത്രീകരണത്തിന് വേണ്ടി ഉപയോഗിക്കുന്നത്. ഫാന്റസി അഡ്വഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം വിദേശ സിനിമകളില്‍ ഉപയോഗിച്ചുവരുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ളതാണ്.

ജോ &ദി ബോയ്, ഹോം എന്നീ ചിത്രങ്ങള്‍ക്കുശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കത്തനാര്‍. അടുത്ത വര്‍ഷമാണ് ചിത്രീകരണം ആരംഭിക്കുന്നത്. രാജീവനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. കൊച്ചിയിലെ പൂക്കാട്ടുപടിയിലാണ് ഷൂട്ടിങ് ഫ്‌ളോറിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.

ചെന്നൈയിലും ഗോകുലം മൂവിസിന്റെ സിനിമാ ചിത്രീകരണങ്ങള്‍ക്കായി സ്റ്റുഡിയോ ഫ്‌ളോര്‍ നിലവിലുണ്ട്. എന്നാല്‍ കത്തനാരിന് വേണ്ടി ആധുനിക സാങ്കേതിക വിദ്യകളോടെയുള്ള ഫ്‌ളോര്‍ നിര്‍മിക്കണമെന്ന തീരുമാനത്തിലേക്ക് അണിയറ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.

മലയാളത്തിന് പുറമേ ഇതര ഭാഷകളില്‍ നിന്നുമുള്ള അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിദ്ദു പനയ്ക്കല്‍. പിആര്‍ഒ: വാഴൂര്‍ ജോസ്.

]]>
ഇരുപതാമത് ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേള; ജയസൂര്യ മികച്ച നടൻ https://malayalees.ch/jayasurya-bagged-best-actor-at-dhaka-international-film-festival/ Mon, 24 Jan 2022 11:39:55 +0000 https://malayalees.ch/?p=55936 ഇരുപതാമത് ധാക്കാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ ജയസൂര്യ മികച്ച നടൻ. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘സണ്ണി’ എന്ന ചലച്ചിത്രത്തിലെ മികച്ച അഭിനയമാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ജയസൂര്യ മനോഹരമായി അവതരിപ്പിച്ചുവെന്ന് ജൂറി വിലയിരുത്തി.

എഴുപത് രാജ്യങ്ങളില്‍ നിന്നുള്ള 220 ഓളം സിനിമകളാണ് പല വിഭാഗങ്ങളിലായി മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് ‘സണ്ണി’. കൊവിഡ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഒരേയൊരു കഥാപാത്രം മാത്രമാണുള്ളത്. കൊവിഡ് പശ്ചാത്തലത്തില്‍ ജയസൂര്യയ്ക്കും രഞ്ജിത്ത് ശങ്കറിനും ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിച്ചില്ല.

ഇന്ത്യയിൽ നിന്നുള്ള ഓസ്‌കർ നോമിനേഷൻ ലഭിച്ച, റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാരം നേടിയ തമിഴ് സിനിമ ‘കൂഴങ്ങൾ’ മികച്ച ഫീച്ചർ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ‘സണ്ണി ‘ യെ കൂടാതെ ഡോ.ബിജു സംവിധാനം ചെയ്ത ‘ദി പോർട്രൈറ്‌സ്’ ഷരീഫ് ഈസ സംവിധാനം ചെയ്ത ‘ആണ്ടാൾ’, മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’, സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത ‘എന്നിവർ’ എന്നീ സിനിമകളാണ് ഫിക്ഷൻ വിഭാഗത്തിൽ മലയാളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. നോൺ ഫിക്ഷൻ വിഭാഗത്തിൽ മലയാളത്തിൽ നിന്നും ‘മണ്ണ്’ മാത്രമാണ് പ്രദർശന യോഗ്യത നേടിയിരുന്നത്.
]]>
‘മോശം റോഡുകളിൽ വീണ് മരിക്കുന്നവർക്ക് ആര് സമാധാനം പറയും?; മന്ത്രിയുടെ സാന്നിധ്യത്തിൽ രൂക്ഷ വിമർശനവുമായി ജയസൂര്യ https://malayalees.ch/jayasurya-criticise-kerala-roads/ Sat, 04 Dec 2021 07:59:04 +0000 https://malayalees.ch/?p=53496 പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ മോശം റോഡുകളെ വിമർശിച്ച് നടൻ ജയസൂര്യ. മോശം റോഡുകളിൽ വീണ് മരിക്കുന്നവർക്ക് ആര് സമാധാനം പറയുമെന്ന് ജയസൂര്യ ചോദിച്ചു. ( jayasurya criticise kerala roads )

നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണമെന്നും, മഴക്കലാത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ‘ചിറാപുഞ്ചിയിൽ’ റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു. മഴയാണ് റോഡ് അറ്റകുറ്റപണി യുടെ തടസം എന്ന വാദം ജനങ്ങൾ അറിയേണ്ട കാര്യം ഇല്ലെന്ന് ജയസൂര്യ വിമർശിച്ചു. അതേസമയം, സർക്കാരിന്റെ ഇപ്പോഴത്തെ ശ്രമം അഭിനന്ദനാർഹമാണെന്നും ജയസൂര്യ പറഞ്ഞു. നല്ല റോഡുകൾ ഇനി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നടൻ കൂട്ടിച്ചേർത്തു. ടോളുകൾക്ക് നിശ്ചിത കാലാവധി വയ്ക്കണമെന്നും താരം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ റോഡുകൾ മഴയത്ത് തകരുന്നത് ഒഴിവാക്കാൻ റോഡ് നിർമ്മാണത്തിൽ ആധുനിക സാങ്കേതിക വിദ്യ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിന്റേയും കിഫ്ബിയുടേയും റോഡ് നിർമ്മാണത്തിലാണ് നിലവിലുള്ളവയ്ക്ക് പകരമായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുക. ഉപദേശ സമിതി ശുപാർശ ചെയ്ത ആറ് സാങ്കേതിക വിദ്യകളും പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

]]>
നാദിർഷ-ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഈശോ നോട്ട് ഫ്രം ബൈബിളി’നെതിരെ പരാതി https://malayalees.ch/complaint-against-jayasurya-movie/ Tue, 03 Aug 2021 04:12:03 +0000 https://malayalees.ch/?p=47579 ജയസൂര്യ മുഖ്യവേഷത്തിലെ ത്തുന്ന നാദിർഷ ചിത്രം ‘ഈശോ നോട്ട് ഫ്രം ബൈബിളി’നെതിരെ പരാതി. ചിത്രം മതനിന്ദ പടർത്തുമെന്ന് കാണിച്ച് ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ആണ് പരാതി നൽകിയത്. ചിത്രം ക്രിസ്ത്യൻ മത വിശ്വാസികളുടെ വിശ്വാസത്തെ
വ്രണപ്പെടുത്തുമെന്നും നാദിർഷ നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം. എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. (complaint against jayasurya movie)

അതേസമയം, ചിത്രത്തിന്റെ പേര് മാറ്റില്ലെന്ന് നാദിർഷ നേരത്തെ അറിയിച്ചിരുന്നു. ക്രിസ്ത്യൻ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന ചില ക്രിസ്ത്യൻ സംഘടനകളുടെയും വൈദികരുടെയും വിമർശനം ഉയർത്തിയിരുന്നു.

താൻ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിർഷ കൂട്ടിച്ചേർത്തു. തുടർന്നാണ് പ്രതികരണവുമായി നാദിർഷ രംഗത്ത് എത്തിയത്. അതേ സമയം സിനിമയുടെ നോട്ട് ഫ്രം ദ ബൈബിൾ എന്ന ടാഗ്ലൈൻ മാറ്റുമെന്നും നാദിർഷ അറിയിച്ചു.

ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം നോട്ട് ഫ്രം ദ ബൈബിൾ എന്ന ടാഗ്ലൈൻ മാത്രം മാറ്റും. അല്ലാതെ തൽക്കാലം ഈശോ എന്ന ടൈറ്റിലും, കേശു ഈ വീടിന്റെ നാഥൻ എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല, ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നാദിർഷ പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം :

‘ഈശോ ‘ സിനിമയുടെ 2nd motion poster ബുധനാഴ്‌ച്ച (04-08-2021)വൈകിട്ട് 6.00 മണിക്ക്
എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക് . ഞാൻ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ
ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം not from the bible എന്ന ടാഗ്line മാത്രം
മാറ്റും . അല്ലാതെ
തൽക്കാലം ‘ഈശോ ‘ എന്ന ടൈറ്റിലും, ‘കേശു ഈ വീടിന്റെ നാഥൻ ‘ എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല .
എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല ഞാൻ . ‘കേശു ഈ വീടിന്റെ നാഥൻ ‘ ഈശോ ‘ എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക .

]]>
‘വെള്ളം ചോര്‍ന്നത് ഒ.ടി.ടിയില്‍ നിന്നോ?’; അന്വേഷണം ശക്തമാക്കി പൊലീസ് https://malayalees.ch/did-vellam-movie-leak-from-the-ott-police-intensify-investigation/ Mon, 08 Feb 2021 13:14:48 +0000 https://malayalees.ch/?p=39887 പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുക്കെട്ടിലെത്തിയ ‘വെള്ളം’ സിനിമയുടെ എച്ച്.ഡി പ്രിന്‍റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാക്കിയതായി പൊലീസ്. എറണാകുളം നോർത്ത് പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. വ്യാജ പ്രിന്‍റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത് നാല് സ്ഥലങ്ങളിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. ദുബൈയിൽ നിന്നടക്കം വ്യാജ പ്രിന്‍റ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കോപ്പിറൈറ്റ് വയലേഷൻ ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

114 തീയേറ്ററുകളില്‍ നല്ല രീതിയില്‍ ഓടിക്കൊണ്ടിരിക്കുന്ന മലയാള സിനിമയാണ് വെള്ളമെന്നും അതിനെ നശിപ്പിക്കാന്‍ ഒരു കൂട്ടം ആള്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നിര്‍മ്മാതാവ് മുരളി കുന്നുംപുറം പറഞ്ഞു. മലയാള സിനിമയെ നശിപ്പിച്ചു കഴിഞ്ഞു. ഇനി ഇതിന് തിരിച്ചു വരാന്‍ സാധിക്കില്ല. യൂട്യൂബിലാണ് സിനിമ ആദ്യം അപ്‍ലോഡ് ചെയ്തിട്ടുള്ളത്. കോഴിക്കോട് സ്വദേശിയാണ് ഒറിജിനല്‍ പതിപ്പ് അപ്‍ലോഡ് ചെയ്തതെന്നും ഇദ്ദേഹം പറഞ്ഞു. ഇതിനെതിരെ കേരള പൊലീസിനും ക്രൈംബ്രാഞ്ചിനും പരാതി നല്‍കിയിട്ടുണ്ട്. സിനിമ ഡൗണ്‍ലോഡ് ചെയ്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് പൊലീസ് ഉറപ്പ് നല്‍കിയെന്നും മുരളി കുന്നുംപുറത്ത് കണ്ണൂരില്‍ പറഞ്ഞു. ഇദ്ദേഹത്തിന്‍റെ ജീവിതകഥയെ ആസ്പദമാക്കിയാണ് വെള്ളം സിനിമ ഒരുക്കിയത്.അതെ സമയം സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ നിന്നാണ് ചോര്‍ന്നതെന്നാണ് സംശയിക്കുന്നത്. ചിത്രം ഒലിഫ്ലിക്സ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ചിത്രം ഒലിഫ്ലിക്സില്‍ പുറത്തിറങ്ങിയത്. ഇന്ത്യ, ജി.സി.സി എന്നീ രാജ്യങ്ങള്‍ക്ക് പുറത്താണ് സിനിമ ലഭ്യമായിരുന്നത്. അതിനാല്‍ തന്നെ പുറം രാജ്യങ്ങളില്‍ നിന്നാകാം സിനിമ അപ്‍ലോഡ് ചെയ്യപ്പെട്ടതെന്നാണ് കരുതുന്നത്. ടെലിഗ്രാമിലാണ് സിനിമ വ്യാപകമായി പ്രചരിക്കുന്നത്.

]]>
ലോക്ക്ഡൗണിനു ശേഷമെത്തുന്ന ആദ്യ മലയാള ചിത്രം ‘വെള്ളം’: പ്രേക്ഷകരെ സ്വാഗതം ചെയ്തു ജയസൂര്യയും പ്രജേഷ് സെന്നും https://malayalees.ch/first-malayalam-movie-after-lockdown-vellam/ Wed, 13 Jan 2021 09:18:13 +0000 https://malayalees.ch/?p=38514 കോവിഡ് മഹാമാരി മൂലമുണ്ടായ ലോക്ക്ഡൗണിന് ശേഷമെത്തുന്ന ആദ്യ മലയാള ചിത്രമായി ” വെള്ളം “. ജി.പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത് ജയസൂര്യയാണ്. സംവിധായകനും ജയസൂര്യയും പ്രേക്ഷകരെ തീയേറ്ററിലേക്ക് സ്വാഗതം ചെയ്തു. ഈ മാസം 22 നാണു ചിത്രം തീയറ്ററുകളിൽ എത്തുക.

ക്യാപ്റ്റൻ നു ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് “വെള്ളം “. ലോക്കഡൗണിനു മുൻപേ ചിത്രത്തിന്റെ പണികൾ പൂർത്തിയായെങ്കിലും ഏപ്രിൽ റിലീസ് ആയി ഉദ്ദേശിച്ച ചിത്രം ലോക്ക്ഡൌൺ മൂലം മാറ്റിവെക്കുകയായിരുന്നു.

” വിഷു ചിത്രമായാണ് വെള്ളം റിലീസ് ചെയ്യാനിരുന്നത്.പക്ഷേ കൊവിഡ് പ്രതിസന്ധി തിരിച്ചടിയായി. എല്ലാ ജോലികളും തീർത്ത് സിനിമ ഇറങ്ങാതിരിക്കുന്നത് വലിയ വേദനയായിരുന്നു. പാട്ടും ടീസറും ഒക്കെ ഇറങ്ങിയപ്പോൾ വലിയ പിന്തുണയാണ് എല്ലാവരും തന്നത്. പക്ഷേ പടം എന്ന് കാണാൻ ആവുമെന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. എന്നാൽ തിയറ്ററുകൾ തുറക്കുന്പോൾ ആദ്യ മലയാള ചിത്രമായി വെള്ളം എത്തുകയാണ്.” – പ്രജേഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

“തിയറ്ററുകളും സിനിമയും വിനോദവും ഒന്നും വേണ്ടെന്ന് വെക്കാനാവില്ല. പക്ഷേ കൊവിഡിനെ മറന്നുകൊണ്ട് ആവരുത് ഓരോ കൂടിച്ചേരലും. സുരക്ഷിതരായി സിനിമ കാണുക. പിന്തുണക്കുക. നിങ്ങൾ ഓരോരുത്തരും ഞങ്ങൾക്ക് അത്രക്ക് പ്രിയമുള്ളവരാണ്. നിങ്ങളുടെ കയ്യടികളാണ് ഞങ്ങളുടെ പ്രചോദനവും.” – അദ്ദേഹം തുടർന്നു.

തന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് വെള്ളമെന്നു നടൻ ജയസൂര്യയും കുറിച്ചു.

“പൂർണമായും live sound- ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. ആ അനുഭവവും ഒന്നു വേറെ തന്നെയാണ്. പ്രിവ്യൂ കണ്ടവർ മികച്ച സിനിമയെന്ന് വിലയിരുത്തിയതും വളരെ സന്തോഷം തരുന്നു

ഒരിക്കലും ‘വെള്ളം’ നിങ്ങളെ നിരാശപ്പെടുത്തില്ല എന്നത് തന്നെയാണ് എനിക്ക് തരാവുന്ന ഉറപ്പ്. അതുകൊണ്ട് തീയറ്ററുകളിലെത്തി എല്ലാവരും സിനിമ കാണണം. അഭിപ്രായം അറിയിക്കണം. ഞങ്ങളെ പിന്തുണക്കണം.” ജയസൂര്യ ഫേസ്‌ബുക്കിൽ കുറിച്ചു

“‘കുടുംബത്തിനും കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് നമ്മൾ ജീവിക്കുന്നത്. കുടുംബത്തോടൊപ്പം തന്നെ കാണേണ്ട സിനിമയാണ് വെള്ളം. മികച്ച ഒരു ഫാമിലി എന്റർടെയ്നറായാണ് വെള്ളം എത്തുന്നത്. പക്ഷേ സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കണമെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.” – ജയസൂര്യ കുറിച്ചു.

]]>