Jayalalitha – malayalees.ch https://malayalees.ch Malayalam Online News Portal Tue, 18 Oct 2022 12:11:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Jayalalitha – malayalees.ch https://malayalees.ch 32 32 ‘ജയലളിതയുടെ മരണത്തില്‍ ദുരൂഹത’; അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു https://malayalees.ch/mystery-in-the-death-of-jayalalithaa-investigation-report-submitted/ Tue, 18 Oct 2022 12:11:22 +0000 https://malayalees.ch/?p=69829 തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വി കെ ശശികല ഉള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യണമെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മരണം നടന്നത് നിലവില്‍ പറയുന്ന ദിവസമല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. 

2012ലെ ജനറല്‍ ബോഡി യോഗത്തില്‍ വി കെ ശശികലയുമായി യാതൊരു വിധത്തിലുള്ള ബന്ധവും സ്ഥാപിക്കരുതെന്ന നിര്‍ദേശം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജയലളിത നല്‍കിയിരുന്നു. അതിന് ശേഷം ഒരു കത്ത് നല്‍കിക്കൊണ്ടാണ് ജയലളിതയുടെ വസതിയായ പൊയസ് ഗാര്‍ഡനിലേക്ക് വി കെ ശശികല തിരികെയെത്തുന്നത്.

2016 സെപ്തംബര്‍ 26ന് പൊയസ് ഗാര്‍ഡനില്‍ വച്ച് ദേഹാസ്വസ്ഥ്യമുണ്ടായ ജയലളിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വി കെ ശശികലയും ഉണ്ടായിരുന്നുവെന്നും ആശുപത്രിയിലെ 10 മുറികള്‍ ജയലളിതയ്ക്ക് വേണ്ടി മാറ്റിവച്ചിരുന്നുവെന്നതടക്കം റിപ്പോര്‍ട്ടിലുണ്ട്. യുകെയില്‍നിന്നെത്തിയ ജയലളിതയെ ചികിത്സിച്ച ഡോക്ടര്‍, വിദേശ ചികിത്സയ്ക്കായി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതംഗീകരിക്കപ്പെട്ടില്ല. ഹൃദയശസ്ത്രക്രിയ വേണമെന്ന ആവശ്യവും നടന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

]]>
ജയലളിതയുടെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ ‘തലൈവി’ ചിത്രവുമായി കങ്കണ https://malayalees.ch/kangana-ranaut-shares-thalaivi-stills-on-j-jayalalithaas-4th-death-anniversary/ Sat, 05 Dec 2020 09:07:36 +0000 https://malayalees.ch/?p=36391 തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ നാലാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. ചരമദിനത്തില്‍ പുരട്ചി തലൈവിയെ ഓര്‍ക്കുകയാണ് തലൈവിയുടെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ ഏതാനും ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുകയാണ് നായികയായ കങ്കണ റണൌട്ട്.

വെള്ളയില്‍ കറുപ്പും ചുവപ്പും ബോര്‍ഡറോട് കൂടിയ ജയലളിതയുടെ ട്രേഡ് മാര്‍ക്ക് സാരി അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് കങ്കണ പങ്കുവച്ചത്. ” ജയാമ്മയുടെ ചരമവാര്‍ഷികത്തില്‍ തലൈവി-ദ റെവല്യൂണറി ലീഡറിലെ ഏതാനും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ്. ചിത്രത്തിലെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി. പ്രത്യേകിച്ചും ഈ സിനിമ പൂര്‍ത്തീകരിക്കാന്‍ സൂപ്പര്‍ മാനെപ്പോലെ പ്രവര്‍ത്തിച്ച വിജയ് സാറിന് ഹൃദയംഗമമായ നന്ദി. ഇനി ഒരാഴ്ച കൂടി ഷൂട്ടിംഗ് ബാക്കിയുണ്ടെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു. നടിമാരായ ഐശ്വര്യ രാജേഷും വരലക്ഷ്മി ശരത്കുമാറും ജയലളിതയെ അനുസ്മരിച്ചുകൊണ്ട് ട്വിറ്ററില്‍ ഫോട്ടോ പങ്കുവച്ചിട്ടുണ്ട്.

സംവിധായകന്‍ എ.എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.’ബാഹുബലി’, ‘മണികര്‍ണിക’, ‘ഭജരംഗി ഭായിജാന്‍’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിര്‍വ്വഹിക്കും. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ എം ജി ആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്സംവിധായകന്‍ എ.എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.’ബാഹുബലി’, ‘മണികര്‍ണിക’, ‘ഭജരംഗി ഭായിജാന്‍’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിര്‍വ്വഹിക്കും. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ എം ജി ആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്

]]>