Jawaharlal nehru – malayalees.ch https://malayalees.ch Malayalam Online News Portal Wed, 24 Aug 2022 08:19:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Jawaharlal nehru – malayalees.ch https://malayalees.ch 32 32 ‘അംഗരക്ഷകര്‍ക്ക് പുതപ്പ് നല്‍കിയ നെഹ്‌റു’; പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റിന് പിന്നില്‍ https://malayalees.ch/priyanka-gandhi-viral-tweet-about-nehru-is-fake/ Wed, 24 Aug 2022 08:19:07 +0000 https://malayalees.ch/?p=66989 മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള പ്രിയങ്കാ ഗാന്ധിയുടേതെന്ന ട്വീറ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുലര്‍ച്ചെ ജോലി കഴിഞ്ഞെത്തിയ നെഹ്‌റു, ഉറങ്ങിക്കിടക്കുന്ന തന്റെ സുരക്ഷാ ഭടന്മാര്‍ക്ക് പുതപ്പ് പുതച്ച് നല്‍കിയെന്നും ശേഷം ഭാര്യയ്‌ക്കൊപ്പം ഉറങ്ങാന്‍ പോയെന്നുമാണ് ട്വീറ്റിലുള്ളത്.

പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ് എന്ന പേരില്‍ ഈ സ്‌ക്രീന്‍ഷോട്ട് വ്യാപകമായാണ് സോഷ്യല്‍ മിഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ചില കമന്റുകളാണ് ട്വീറ്റ് വാസ്തവമല്ലെന്നും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കണ്ടെത്താന്‍ കാരണം.

1963ല്‍ നെഹ്‌റുവിന്റെ ഭാര്യ മരണപ്പെട്ടു. 1947ലാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. പിന്നെ എങ്ങനെയാണ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം രാത്രി ജോലി കഴിഞ്ഞെത്തി വന്ന് ഭാര്യക്കൊപ്പം ഉറങ്ങാന്‍ പോയെന്ന് പറയുന്നത്?, എന്നായിരുന്നു ഒരു ഫേസ്ബുക്ക് കമന്റ്.

‘എന്റെ മുത്തച്ഛനെ കുറിച്ചുള്ള ഏറ്റവും പ്രിയപ്പെട്ട കഥ ഇങ്ങനെയാണ്, അദ്ദേഹം പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ പുലര്‍ച്ചെ മൂന്നുമണിക്കാണ് ഒരു ദിവസം ജോലികള്‍ കഴിഞ്ഞ് വീട്ടിലെത്തിയത്. ആ സമയത്ത് തളര്‍ന്നുറങ്ങുന്ന തന്റെ സുരക്ഷാ ഭടന്മാരെയാണ് അദ്ദേഹം കണ്ടത്. തുടര്‍ന്ന് അവരെ പുതപ്പെടുത്ത് അദ്ദേഹം പുതപ്പിക്കുകയും ശേഷം ഭാര്യയ്‌ക്കൊപ്പം മുറിയിലേക്ക് പോകുകയും ചെയ്തു’. എന്നാണ് ട്വീറ്റിലുള്ളത്.

]]>
‘ദേശീയ പതാക ഹൃദയത്തില്‍’; നെഹ്‌റു പതാക ഉയര്‍ത്തുന്ന ചിത്രവുമായി കോണ്‍ഗ്രസ് https://malayalees.ch/congress-leaders-change-social-media-dp-to-nehru-holding-tricolour/ Wed, 03 Aug 2022 12:28:15 +0000 https://malayalees.ch/?p=65862 ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ വ്യാപക ക്യാംപെയിനുമായി കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു ദേശീയ പതാകയുമായി നില്‍ക്കുന്ന ചിത്രം പ്രചരിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ക്യാംപെയിന്‍.

രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജയറാം രമേഷ് തുടങ്ങിയവരും പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടും ദേശീയ പതാകയുമായുള്ള നെഹ്റുവിന്റെ ഫോട്ടോ പങ്കുവച്ച് ക്യാംപെയിനിന്റെ ഭാഗമായി.

നെഹ്‌റുവിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയില്‍ പതാകയുടെ കളര്‍ ചിത്രമാണുള്ളത്. ‘നമ്മുടെ ത്രിവര്‍ണ പതാക രാജ്യത്തിന്റെ അഭിമാനമാണ്. അതോരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലാണ്. ഫോട്ടോ പങ്കുവച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.


ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ വ്യാപക ക്യാംപെയിനുമായി കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു ദേശീയ പതാകയുമായി നില്‍ക്കുന്ന ചിത്രം പ്രചരിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ക്യാംപെയിന്‍.

രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജയറാം രമേഷ് തുടങ്ങിയവരും പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടും ദേശീയ പതാകയുമായുള്ള നെഹ്റുവിന്റെ ഫോട്ടോ പങ്കുവച്ച് ക്യാംപെയിനിന്റെ ഭാഗമായി.

നെഹ്‌റുവിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയില്‍ പതാകയുടെ കളര്‍ ചിത്രമാണുള്ളത്. ‘നമ്മുടെ ത്രിവര്‍ണ പതാക രാജ്യത്തിന്റെ അഭിമാനമാണ്. അതോരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലാണ്. ഫോട്ടോ പങ്കുവച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

https://platform.twitter.com/embed/Tweet.html?creatorScreenName=24onlive&dnt=false&embedId=twitter-widget-0&features=eyJ0ZndfdHdlZXRfZWRpdF9iYWNrZW5kIjp7ImJ1Y2tldCI6Im9mZiIsInZlcnNpb24iOm51bGx9LCJ0ZndfcmVmc3JjX3Nlc3Npb24iOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3R3ZWV0X3Jlc3VsdF9taWdyYXRpb25fMTM5NzkiOnsiYnVja2V0IjoidHdlZXRfcmVzdWx0IiwidmVyc2lvbiI6bnVsbH0sInRmd19zZW5zaXRpdmVfbWVkaWFfaW50ZXJzdGl0aWFsXzEzOTYzIjp7ImJ1Y2tldCI6ImludGVyc3RpdGlhbCIsInZlcnNpb24iOm51bGx9LCJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2R1cGxpY2F0ZV9zY3JpYmVzX3RvX3NldHRpbmdzIjp7ImJ1Y2tldCI6Im9mZiIsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9mcm9udGVuZCI6eyJidWNrZXQiOiJvZmYiLCJ2ZXJzaW9uIjpudWxsfX0%3D&frame=false&hideCard=false&hideThread=false&id=1554701781531123712&lang=en&origin=https%3A%2F%2Fwww.twentyfournews.com%2F2022%2F08%2F03%2Fcongress-leaders-change-social-media-dp-to-nehru-holding-tricolour.html&sessionId=3087f77f333e3cabe236529e7100a44d0a218370&siteScreenName=24onlive&theme=light&widgetsVersion=6da0b7085cc99%3A1658260301864&width=550px

Honeymoon Destination Manali Tourism Himachal Pradesh Travel GuideиTravel Nfx

https://imasdk.googleapis.com/js/core/bridge3.522.0_en.html#goog_772089296

00:00PreviousPauseNext

00:02 / 05:12UnmuteSettingsFullscreen

Copy video url

Play / Pause

Mute / Unmute

Report a problem

Language

Share

Vidverto Player

‘ഞങ്ങള്‍ ഞങ്ങളുടെ നേതാവായ നെഹ്റുവിന്റെ ചിത്രമാണ് പ്രൊഫൈല്‍ ചിത്രമാക്കുന്നത്. പക്ഷേ, പ്രധാനമന്ത്രിയുടെ സന്ദേശം സ്വന്തം കുടുംബത്തില്‍ മാത്രം എത്തിയില്ലെന്നു തോന്നുന്നു. 52 വര്‍ഷമായി നാഗ്പൂരിലെ ആസ്ഥാനത്ത് പതാക ഉയര്‍ത്താത്തവര്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിക്കുമോ? ജയ്‌റാം രമേശ് ട്വീറ്റില്‍ ചോദിച്ചു. ‘മൈ തിരംഗ്, മൈ പ്രൈഡ്’ എന്ന ഹാഷ്ടാഗോടെയാണ് പ്രചാരണം നടക്കുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രൊഫൈല്‍ ചിത്രം നെഹ്‌റുവിന്റേതാക്കി. ‘സ്വാതന്ത്ര്യത്തിന്റെ 75 അമൃതവര്‍ഷങ്ങള്‍ : ഈ മുഖമാണ് , ദീപ്തമായ അങ്ങയുടെ ജീവിതമാണ് മുന്നോട്ട് നയിക്കുന്ന വെളിച്ചവും ഉള്ളില്‍ നിറയുന്ന ബോധ്യവും മുന്നോട്ടുള്ള വഴിയിലെ രാഷ്ട്രീയവും….’ വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആഗസ്റ്റ് 2 മുതല്‍ 15 വരെ രാജ്യത്തെ പൗരന്മാര്‍ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രമായി ത്രിവര്‍ണ്ണ പതാക ഉപയോഗിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തിലാണ്’ പ്രധാനമന്ത്രിയുടെ ആഹ്വാനം. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനില്‍ പങ്കുചേര്‍ന്ന് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നും മോദി ഓര്‍മിപ്പിച്ചു.

”ദേശീയ പതാക രൂപകല്‍പന ചെയ്ത പിംഗ്ലി വെങ്കയ്യയുടെ ജന്മദിനമാണ് ഓഗസ്റ്റ് 2. ആഗസ്റ്റ് 2 നും 15 നും ഇടയില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ‘ത്രിവര്‍ണ്ണ പതാക’ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇന്ത്യ മഹത്തായതും ചരിത്രപരവുമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്” പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 91-ാമത് പതിപ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

]]>
ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണ പുതുക്കി രാജ്യം; സോണിയാ ഗാന്ധി ശാന്തിവനത്തിലെത്തി പുഷ്പാർച്ചന നടത്തി https://malayalees.ch/nehru-death-anniversary-sonia-gandhi-pays-tribute/ Fri, 27 May 2022 05:39:07 +0000 https://malayalees.ch/?p=62504 ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണ പുതുക്കി രാജ്യം. നെഹ്‌റുവിന്റെ അമ്പത്തിയെട്ടാം ചരമ വാർഷിക ദിനത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ശാന്തി വനത്തിലെത്തി പുഷ്പാർച്ചന നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജവഹർലാൽ നെഹ്‌റുവിന്റെ ചരമ വാർഷിക ദിനത്തിൽ ആദരമർപ്പിച്ചു. നെഹ്‌റുവിന്റെ ആശയങ്ങൾ രാജ്യത്ത് സമകാലീന പ്രസക്തിയുള്ളതാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ അൻപത്തി എട്ടാം ഓർമദിനമാണിന്ന്. മതേതരത്വം, ജനാധിപത്യം, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കി ആധുനിക ഇന്ത്യക്ക് രൂപം നൽകാൻ നേതൃത്വം നൽകിയത് ജവഹർലാൽ നെഹ്‌റുവായിരുന്നു.

സ്വതന്ത്ര ഇന്ത്യ കണ്ട മികച്ച ഭരണാധികാരിയാണ് ജവഹർലാൽ നെഹ്രു. സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയ ആദർശങ്ങളാണ് നാല് പതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്. മതനിരപേക്ഷരാഷ്ട്രം എന്ന ആശയത്തിലൂന്നിയ വികസനമായിരുന്നു നെഹ്രുവിന്റെ ലക്ഷ്യം. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയരംഗത്തെ നിരവധി വികസനപദ്ധതികൾ നെഹ്രുവിന്റെ സംഭാവനയാണ്. ദരിദ്രരും നിരക്ഷരരുമായ ജനങ്ങൾ. പ്രതിസന്ധികൾ നിറഞ്ഞ കാർഷികരംഗം. സംഘർഷസാധ്യത ഏറെയുള്ള സാമൂഹ്യവ്യവസ്ഥിതി. സ്വതന്ത്ര ഇന്ത്യയുടെ ഭരണമേറ്റെടുക്കുമ്പോൾ വെല്ലുവിളികൾ ഏറെയായിരുന്നു നെഹ്രുവിന് മുന്നിൽ. ദീർഘവീക്ഷണത്തോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതികളിലൂടെ വെല്ലുവിളികളെ മറികടന്നു നെഹ്രു. മതേതര ബഹുസ്വര രാജ്യമെന്ന സങ്കൽപത്തിന് അടിത്തറപാകിയതും ആ വിശാലമായ കാഴ്ചപ്പാടുകൾ തന്നെ.

സുശക്തമായ ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായ ഇന്ത്യൻ ഭരണഘടനയ്ക്ക് പരമപ്രാധാന്യം നൽകിയത് നെഹ്‌റുവാണ്. ആസൂത്രണ കമ്മീഷൻ, പഞ്ചവത്സര പദ്ധതി, ഐ.ഐ.ടിയും ഐ.ഐ.എമ്മും അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഡിആർഡിഒ അടക്കമുള്ള പ്രതിരോധ ഗവേഷണ സ്ഥാപനങ്ങൾ, ഐഎസ്ആർഒ ആധുനിക ഇന്ത്യയുടെ അഭിമാനമായ ഈ സ്ഥാപനങ്ങളെല്ലാം നെഹ്‌റുവിന്റെ സംഭാവനകളാണ്. ഒരു രാഷ്ട്രീയ നേതാവ് എന്നതിനൊപ്പം ധിക്ഷണാശാലിയായ എഴുത്തുകാരനും മികച്ച വാഗ്മിയുമായിരുന്നു ജവഹർലാൽ നെഹ്‌റു. ഗ്ലിംപ്‌സസ് ഓഫ് വേൾഡ് ഹിസ്റ്ററി, ഡിസ്‌കവറി ഓഫ് ഇന്ത്യ എന്നിവ നെഹ്‌റുവിന്റെ ധിക്ഷണാശക്തി പ്രതിഫലിപ്പിക്കുന്ന രചനകളാണ്.

]]>
‘നെഹ്രുവിയൻ ചിന്തകളും എഴുത്തും പ്രസംഗവുമാണ് ആർ.എസ്.എസ് എന്നും ഭയപ്പെടുന്നത്’ രമേശ്‌ ചെന്നിത്തല https://malayalees.ch/ramesh-chennithala-remembers-jawaharlal-nehru/ Thu, 27 May 2021 08:17:14 +0000 https://malayalees.ch/?p=44704 ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ 57-ാം ചരമവാർഷിക ദിനത്തിൽ ഓർമക്കുറിപ്പുമായി മുൻപ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. സംഘപരിവാറിൽ നിന്ന് രാജ്യത്തെ തിരികെ പിടിക്കാനുള്ള ആശയവും ആയുധവും പ്രതീകവുമാണ് നെഹ്‌റുവെന്ന് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മപ്പെടുത്തി. നെഹ്രുവിയൻ ചിന്തകളും എഴുത്തും പ്രസംഗവുമാണ് ആർ.എസ്.എസ് എന്നും ഭയപ്പെടുന്നത്. അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായ നെഹ്‌റു മരണപ്പെട്ടിട്ട് 57 വർഷമായിട്ടും മോദിയും അമിത്ഷായും ഇപ്പോഴും എല്ലാ കുറ്റത്തിനും പഴി കണ്ടെത്തുന്നത് നെഹ്‌റുവിലാണെന്നും ചെന്നിത്തല വിമർശിച്ചു. നെഹ്‌റുവിന്റെ ഓർമദിനമായ ഇന്ന് ഇന്ത്യയുടെ ഓർമപ്പെടുത്തൽ ദിനം കൂടിയാണ്. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു ചെന്നിത്തലയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം സംഘപരിവാറിൽ നിന്ന് ഇന്ത്യയെ തിരികെ പിടിക്കാനുള്ള ഏക ആശയവും ആയുധവും പ്രതീകവുമാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു. നെഹ്രുവിയൻ ചിന്തകളും എഴുത്തും പ്രസംഗവുമാണ് ആർ.എസ്.എസ് എന്നും ഭയപ്പെടുന്നത്. ആദ്യ പ്രധാനമന്ത്രി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 57 വർഷമാകുമ്പോഴും എല്ലാ കുറ്റത്തിനും മോദിയും അമിത്ഷായും പഴി കണ്ടെത്തുന്നത് ജവഹർലാൽ നെഹ്‌റുവിലാണ്. ഇന്ന് പണ്ഡിറ്റ്ജിയുടെ ഓർമദിനം. ഈ ദിനം ഇന്ത്യയുടെ ഓർമപ്പെടുത്തൽ ദിനം കൂടിയാണ്.

]]>