janshadapthi – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Sep 2020 13:49:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png janshadapthi – malayalees.ch https://malayalees.ch 32 32 ജനശതാബ്ധി ഉള്‍പ്പെടെ കേരളത്തിലോടുന്ന ട്രയിനുകള്‍ സര്‍വീസ് തുടരുമെന്ന് റെയില്‍വേ https://malayalees.ch/jan-shatabdi-express-kerala/ Fri, 11 Sep 2020 13:49:23 +0000 https://malayalees.ch/?p=31691 ജനശതാബ്ധി ഉള്‍പ്പെടെ കേരളത്തിലോടുന്ന ട്രയിനുകള്‍ സര്‍വീസ് തുടരുമെന്ന് റെയില്‍വേ. ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍വീസ് തുടരാന്‍ തീരുമാനിച്ചത്. ട്രെയിനുകള്‍ നിര്‍ത്താലാക്കാനുള്ള നീക്കത്തില്‍ നിന്നും റെയില്‍വേ പിന്മാറിയില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ എം.പിമാരുമായി ആലോചിച്ച് പ്രക്ഷോഭമാരംഭിക്കുമെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞിരുന്നു.

തിരുവനന്തപുരം – കോഴിക്കോട്, തിരുവനന്തപുരം – കണ്ണൂര്‍, ജനശതാബ്ദിയും തിരുവനന്തപുരം -എറണാകുളം വേണാട് സ്പെഷ്യല്‍ ട്രെയിനുമാണ് യാത്രക്കാരുടെ കുറവിന്‍റെ പേരില്‍ നിര്‍ത്താലാക്കാനുള്ള നീക്കം നടന്നത്. ഈ ട്രെയിനുകളില്‍ യാത്രക്കാരുടെ എണ്ണം 25 ശതമാനത്തില്‍ കുറവായിരുന്നു. ഇക്കാരണത്താലാണ് റയില്‍വേ ട്രയിന്‍ സര്‍വീസുകള്‍ നിര്‍ത്താലാക്കാനുള്ള നീക്കം നടത്തിയത്.

]]>