janaki eshwar – malayalees.ch https://malayalees.ch Malayalam Online News Portal Sat, 05 Nov 2022 04:31:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png janaki eshwar – malayalees.ch https://malayalees.ch 32 32 ട്വന്റി 20 ലോകകപ്പ്; ഫൈനല്‍ വേദിയില്‍ ഗാനമാലപിക്കാന്‍ മലയാളി ഗായിക ജാനകി ഈശ്വര്‍ https://malayalees.ch/australian-malayalee-singer-janaki-easwar-to-perform-t20-world-cup-final/ Sat, 05 Nov 2022 04:30:56 +0000 https://malayalees.ch/?p=70778 ട്വന്റി 20 ലോകകപ്പ് ഫൈനല്‍ വേദിയില്‍ ഗാനമാലപിക്കാന്‍ മലയാളി ഗായിക ജാനകി ഈശ്വര്‍. നവംബര്‍ 13 ഞായറാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ടി20 ലോകകപ്പ് ഫൈനല്‍. മത്സരത്തിനു മുമ്പ് ഓസ്‌ട്രേലിയയിലെ പ്രശസ്ത റോക്ക് ബാന്‍ഡായ ഐസ്ഹൗസ് വേദിയില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട് ഇവര്‍ക്കൊപ്പമാണ് 13-കാരിയായ ജാനകി ഗാനമാലപിക്കുന്നത്.

ഓസ്‌ട്രേലിയയിലെ ലോകപ്രശസ്ത റിയാലിറ്റി ഷോയിലൂടെ ആഗോള ശ്രദ്ധ നേടിയ മലയാളി ഗായികയാണ് ജാനകി ഈശ്വര്‍. ദി വോയ്‌സ് ഷോയുടെ പത്താം സീസണിലായിരുന്നു ജാനകി മത്സരിക്കാനെത്തിയത്. ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയും ആദ്യ ഇന്ത്യന്‍ വംശജയുമായിരുന്നു ജാനകി. ഓസ്‌ട്രേലിയയില്‍ താമസമാക്കിയ കോഴിക്കോട് കക്കോടി സ്വദേശികളായ അനൂപിന്റേയും ദിവ്യയുടേയും മകളാണ്.

]]>